India National

മസൂദിനെ വിട്ടു നല്‍കാന്‍ ഇടനിലക്കാരനായത് ഡോവല്‍, ചിത്രം പുറത്തുവിട്ട് രാഹുല്‍ ഗാന്ധി

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നിലെ ജെയ്‌ഷെ മുഹ്മ്മദ് തലവന്‍ മസൂദ് അസ്ഹറിനെ നേരത്തെ ഇന്ത്യയില്‍ നിന്നും മോചിപ്പിച്ചതില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ പങ്ക് തെളിയിക്കുന്ന ചിത്രങ്ങള്‍ പുറത്ത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയാണ് അജിത്ത് ഡോവല്‍ അടങ്ങുന്ന സംഘം മസൂദ് അസ്ഹറിനെ കൈമാറുന്ന ചിത്രങ്ങള്‍ പുറത്തുവിട്ടത്. 40 സി.ആര്‍.പി.എഫ് ജവാന്‍മാരുടെ ജീവനെടുത്ത മസൂദ് അസറിനെ ആരാണ് വിട്ടയച്ചതെന്ന് ജവാന്‍മാരുടെ കുടുംബത്തോട് മോദി ദയവുചെയ്ത് പറയണം. കാണ്ഡഹാറില്‍ വെച്ച് മസൂദ് അസറിനെ കൈമാറിയപ്പോള്‍ ഇടനിലക്കാരനായി നിന്നത് നിങ്ങളുടെ ഇപ്പോഴത്തെ […]

India National

എല്ലാ വോട്ടിങ് മെഷീനിലും വിവിപാറ്റ്; സോഷ്യല്‍ മീഡിയ പ്രചാരണത്തിന് നിയന്ത്രണം

തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണത്തിന് ഉള്‍പ്പെടെ കര്‍ശന നിര്‍ദേശങ്ങളും നിയന്ത്രണങ്ങളുമാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ മുന്നോട്ടുവെച്ചിട്ടുള്ളത്. നൂറ് ശതമാനം വോട്ടിങ് യന്ത്രങ്ങളിലും വിവിപാറ്റ് ഏര്‍പ്പെടുത്തും. നാമനിര്‍ദേശ പത്രികക്കൊപ്പമുള്ള സത്യവാങ്മൂലത്തില്‍ സ്ഥാനാര്‍ഥിയുടെ സോഷ്യല്‍ മീഡിയ അക്കൌണ്ടിന്റെ വിവരങ്ങളും ഉള്‍പ്പെടുത്തണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം. വിദ്യാഭ്യാസം സംബന്ധിച്ചും സാമ്പത്തികസ്ഥിതി സംബന്ധിച്ചും വിവരങ്ങള്‍ നല്‍കാതിരിക്കുകയോ തെറ്റായ വിവരങ്ങള്‍ നല്‍കുകയോ ചെയ്യുന്ന സ്ഥാനാര്‍ഥികളുടെ പത്രിക തള്ളും. പ്രചാരണം സംബന്ധിച്ച് പൊതുജനങ്ങളുടെ പരാതി സ്വീകരിക്കാന്‍ മൊബൈല്‍ […]

National

മോദി വീണ്ടും വാരണാസിയില്‍ നിന്ന് ജനവിധി തേടും

ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനന്ത്രി നരേന്ദ്ര മോദി വീണ്ടും ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ നിന്ന് ജനവിധി തേടും. മൂന്ന് മണിക്കൂര്‍ നീണ്ട ബി.ജെ.പി പാര്‍ലമെന്ററി യോഗത്തിലാണ് തീരുമാനം. യോഗത്തില്‍ ബി.ജെ.പിയുടെ ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തി. 2014ല്‍ വാരണാസിയിലും വഡോദരയിലും വിജയിച്ച മോദി വാരണാസിയില്‍ എ.എ.പിയുടെ അരവിന്ദ് കെജ്‍രിവാളിനെയും, വഡോദരയില്‍ കോണ്‍ഗ്രസിലെ മധുസൂധന്‍ മിശ്രയേയുമായിരുന്നു പരാജയപ്പെടുത്തിയത്. പിന്നീട് വഡോദരയിലെ സീറ്റ് മോദി രാജിവെച്ചൊഴിഞ്ഞതിനെ തുടര്‍ന്ന് രഞ്ജന്‍ബെന്‍ ബട്ടാണ് ബി.ജെ.പിക്ക് വേണ്ടി മത്സരിച്ച് വിജയിച്ചത്. 1991 മുതല്‍ ബി.ജെ.പിയെ പിന്തുണക്കുന്ന വാരണാസി, […]

India National

യുദ്ധവിമാനങ്ങള്‍ വെടിവെച്ച് വീഴ്ത്തിയെന്ന പാക് വാദം നുണയാണെന്ന് ഇന്ത്യ

ഇന്ത്യയുടെ രണ്ട് യുദ്ധവിമാനങ്ങള്‍ വെടിവെച്ച് വീഴ്ത്തിയെന്ന പാക് വാദം നുണയാണെന്ന് ഇന്ത്യ. തെളിവുണ്ടെങ്കില്‍ പാകിസ്താന്‍ പുറത്ത് വിടണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഇന്ത്യക്കെതിരെ എഫ് 16 യുദ്ധവിമാനം പാകിസ്താന്‍ ഉപയോഗിച്ചത് വില്‍പ്പന കരാറിന്റെ ലംഘനമാണോയെന്ന് അമേരിക്ക പരിശോധിക്കണം. ഇന്ത്യ -പാകിസ്താന്‍ ഹൈക്കമ്മീഷണര്‍മാര്‍ അവരവരുടെ ഓഫീസുകളില്‍ ഉടന്‍ തിരിച്ചെത്തുമെന്നും വിദേശകാര്യ മന്ത്രാലം അറിയിച്ചു. പുതിയ പാകിസ്താനാണെന്നുള്ള അവകാശവാദം ഉയര്‍ത്തുന്നതിനൊപ്പം പാകിസ്താന്‍ സ്വന്തം മണ്ണിലെ ഭീകരവാദത്തിനെതിരെ പുതിയ നടപടികള്‍ എടുക്കാന്‍ കൂടി തയ്യാറാകണമെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. പുല്‍വാമ […]

India National

സൈനികനെ തട്ടിക്കൊണ്ടുപോയെന്ന വാര്‍ത്തകള്‍ നിഷേധിച്ച് പ്രതിരോധ മന്ത്രാലയം

കശ്മിരില്‍ നിന്ന് ഭീകരര്‍ സൈനികനെ തട്ടിക്കൊണ്ടുപോയെന്ന വാര്‍ത്തകള്‍ നിഷേധിച്ച് പ്രതിരോധ മന്ത്രാലയം. മുഹമ്മദ് യാസീന്‍ സുരക്ഷിതനാണ്. തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. അവധിയിലെത്തിയ സൈനികനെ ഖാസിപോരയിലെ വീട്ടില്‍ അതിക്രമിച്ച് കയറി ഭീകരര്‍ തട്ടിക്കൊണ്ടുപോയെന്നായിരുന്നു വാര്‍ത്ത.

India National

നീരവിന്‍റെ 100 കോടിയുടെ ബംഗ്ലാവ് സ്ഫോടനം നടത്തി തകര്‍ത്തു

പി.എന്‍.ബി വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദിയുടെ 100 കോടി മൂല്യമുള്ള മഹാരാഷ്ട്രയിലെ ആഡംബര ബംഗ്ലാവ് സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് തകര്‍ത്തു. റായ്ഗഡ് ജില്ലാ കലക്ടറുടെ നേതൃത്വത്തിലാണ് ബംഗ്ലാവ് പൊളിച്ചത്. നീരവ് മോദിയുടെ അലിബാഗിലുള്ള അനധികൃത ബംഗ്ലാവ് പൊളിച്ചുമാറ്റാന്‍ മുംബൈ ഹൈക്കോടതിയാണ് ഉത്തരവിട്ടത്. കയ്യേറ്റ ഭൂമിയില്‍ പരിസ്ഥിതി നിയമം ലംഘിച്ചാണ് ബംഗ്ലാവ് നിര്‍മിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. 33000 ചതുരശ്രഅടിയില്‍ നിര്‍മിച്ച ആഡംബര ബംഗ്ലാവ് സ്ഫോടനം നടത്തിയാണ് തകര്‍ത്തത്. സാധാരണ രീതിയില്‍ കെട്ടിടം പൊളിക്കുന്നതിന് മാസങ്ങള്‍ […]

India National

ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടികയുമായി കോണ്‍ഗ്രസ്; രാഹുലും സോണിയയും മത്സരിക്കും

ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും മത്സരിക്കും. രാഹുല്‍ അമേഠിയിലും സോണിയ റായ്ബറേലിയിലുമാണ് ജനവിധി തേടുക. കോണ്‍ഗ്രസിന്‍റെ ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടികയാണ് പുറത്തുവന്നത്. ആദ്യ ഘട്ട പട്ടികയില്‍ 15 സ്ഥാനാര്‍ഥികളാണുള്ളത്. ഉത്തർപ്രദേശിലെ 11 മണ്ഡലങ്ങളിലെയും ഗുജറാത്തിലെ 4 മണ്ഡലങ്ങളിലെയും സ്ഥാനാർഥികളുടെ പട്ടികയാണ് പുറത്തുവിട്ടത്. ഉത്തർപ്രദേശിലെ കുശിനഗറിൽ ആര്‍.പി.എന്‍ സിങും ഫറൂഖാബാദിൽ സൽമാൻ ഖുർഷിദും ഗുജറാത്തിലെ ആനന്ദിൽ ഭരത് സിങ് സോളങ്കിയും സ്ഥാനാർഥികളാകും.

India National

ലോക്സഭാ തെരഞ്ഞെടുപ്പ് തിയതി ഉടന്‍ പ്രഖ്യാപിക്കും

ലോക്സഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാന്‍ ഒരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷന്‍. സുരക്ഷാകാര്യങ്ങളിലെ വിലയിരുത്തല്‍ പൂര്‍ത്തിയാകാനായ സാഹചര്യത്തിലാണ് തിയതി പ്രഖ്യാപിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുങ്ങുന്നത്. ഈയാഴ്ച അവസാനമോ അടുത്ത ആഴ്ച ആദ്യമോ ആകും തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുമെന്നാണ് സൂചനകള്‍. കഴിഞ്ഞ കുറേ ആഴ്ചകളിലായി ലോക്സഭാ തെരഞ്ഞെടുപ്പിലെ സുരക്ഷാ ഒരുക്കങ്ങളുടെ വിലയിരുത്തലിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇത് അവസാന ഘട്ടത്തിലായതോടെയാണ് ഇനി ഏത് ദിവസം വേണമെങ്കിലും തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാന്‍ കമ്മീഷന്‍ തയ്യാറെടുക്കുന്നത്. സൂചനകള്‍ അനുസരിച്ച് ഏഴോ എട്ടോ ഘട്ടങ്ങളിലായി ഏപ്രില്‍ മെയ് […]

India National

ഹന്ദ്‌വാരയില്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരനെ സൈന്യം വധിച്ചു

ജമ്മുകശ്മീരിലെ ഹന്ദ്‍വാരയില്‍ ഇന്നും സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ക്രാള്‍ ഗുണ്ട് മേഖലയില്‍ പുലര്‍ച്ചെയാണ് ഭീകരര്‍ വെടിവെപ്പ് ആരംഭിച്ചത്. ഒരു ഭീകരനെ സൈന്യം വധിച്ചു. ജമ്മുകശ്മീര്‍ പൊലീസും സി.ആര്‍.പി.എഫും സൈന്യവും സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തുന്നത്. മേഖലയില്‍ ഭീകരര്‍ തമ്പടിച്ചിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

India National

ജമ്മു ബസ് സ്റ്റാന്‍ഡില്‍ ഗ്രനേഡ് ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു

ജമ്മു ബസ് സ്റ്റാന്‍ഡിലുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 20ലധികം പേര്‍ക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്. അന്വേഷണവുമായി ബന്ധപ്പെട്ട് 10 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജമ്മുവിലെ തിരക്കേറിയ ഇടങ്ങളിലൊന്നാണ് ബസ് സ്റ്റാന്‍ഡും സമീപത്തെ മാര്‍ക്കറ്റും. ഇവിടെ നിര്‍ത്തിയിട്ടിരുന്ന ഒരു ബസ്സിനടിയിലാണ് ഗ്രനേഡ് പൊട്ടിത്തെറിച്ചത്. 11.45 ഓടെ ആയിരുന്നു സംഭവം. പരിക്കേറ്റവരെ ജമ്മുവിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മേഖലയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു. ജമ്മു ബസ് സ്റ്റാന്‍ഡ് പരിസരത്ത് […]