നല്ല ഭാവി പ്രതീക്ഷിച്ചാകും ടോം വടക്കന്‍ ബി.ജെ.പിയില്‍ ചേര്‍ന്നതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല. ഇത്രയും നാള്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചയാളാണ് ഇന്ന് ബി.ജെ.പിയില്‍ ചേര്‍ന്നതെന്നും സുര്‍ജേവാല പറഞ്ഞു. കോണ്‍ഗ്രസ് മുന്‍ വക്താവ് ടോം വടക്കന്‍ ഇന്നാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. പുല്‍വാമ ആക്രമണത്തിലെ കോണ്‍ഗ്രസിന്റെ പ്രതികരണം ഖേദകരമാണെന്നും ഇതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് വിടുന്നതെന്നും വടക്കന്‍ പറഞ്ഞു. ഉപയോഗിച്ച് വലിച്ചെറിയുന്ന സംസ്കാരമാണ് കോണ്‍ഗ്രസിന്റേതെന്നും വടക്കന്‍ പ്രതികരിച്ചു. ഡൽഹി ബി.ജെ.പി ആസ്ഥാനത്ത് വച്ച് നടന്ന വാർത്താ സമ്മേളനത്തിൽ കേന്ദ്രമന്ത്രി രവിശങ്കർ […]
National
‘പ്രളയസമയത്ത് കേരളത്തെ ബി.ജെ.പി വഞ്ചിച്ചു’ അഖിലേഷ് യാദവ്
എസ്.പി – ബി.എസ്.പി സഖ്യത്തിനെതിരെ കോണ്‍ഗ്രസ് മത്സരിക്കുന്നത് നല്ലതെന്ന് സമാജ് വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ്. ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ എല്ലാവരും ബാധ്യസ്ഥരാണ്. ഇതിന് പ്രാദേശിക പാര്‍ട്ടികളെ പിന്തുണക്കാനുള്ള ഉത്തരവാദിത്തം കോണ്‍ഗ്രസിനുണ്ട്. ഇന്ത്യയിലെവിടെയും ഇത് ബാധകമാണെന്നും അഖിലേഷ് യാദവ് മീഡിയവണിനോട് പറഞ്ഞു. പ്രളയസമയത്ത് കേരളത്തെ ബി.ജെ.പി വഞ്ചിച്ചുവെന്നും കേരളത്തിലെ ജനങ്ങള്‍ ബി.ജെ.പിയെ തിരിച്ചറിയണമെന്നും അഖിലേഷ് യാദവ് പറഞ്ഞു. അഖിലേഷ് യാദവവുമായി എ. റഷീദുദ്ദീന്‍ നടത്തിയ അഭിമുഖത്തിന്റെ പൂര്‍ണരൂപം: തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ എങ്ങനെ പുരോഗമിക്കുന്നു ? യു.പി രാജ്യത്തെ […]
പബ്ജി കളിച്ചു; രാജ്‌കോട്ടില്‍ 10 പേര്‍ അറസ്റ്റില്‍
നിരോധം വകവെക്കാതെ ഓണ്‍ലൈന്‍ ഗെയിമായ പബ്ജി കളിച്ചതിന് ഗുജറാത്തിലെ രാജ്‌കോട്ടില്‍ പത്ത് പേര്‍ അറസ്റ്റില്‍. മാര്‍ച്ച് ആദ്യത്തില്‍ ഇവിടെ പബ്ജി നിരോധിച്ചിരുന്നു. അറസ്റ്റിലായവരില്‍ ആറ് പേര്‍ കോളേജ് വിദ്യാര്‍ത്ഥികളാണ്. രാജ്കോട്ട് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പാണ് പബ്ജി കളിച്ച യുവാക്കളെ അറസ്റ്റ് ചെയ്തത്. മാര്‍ച്ച് ആറിനാണ് രാജ്‌കോട്ടില്‍ പൊലീസ് പബ്ജി നിരോധിച്ചത്. നിരോധനത്തിന് ശേഷം ഇതുവരെ 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി. അതേസമയം അറസ്റ്റിലായവര്‍ക്ക് ജാമ്യം ലഭിക്കുമെന്നും ഉത്തരവ് പാലിക്കാത്തതിന് കോടതിയില്‍ വിചാരണ നേരിട്ടാല്‍ […]
ടോം വടക്കന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു
കോണ്‍ഗ്രസ് മുന്‍ വക്താവ് ടോം വടക്കന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. പുല്‍വാമ ആക്രമണത്തിലെ കോണ്‍ഗ്രസിന്റെ പ്രതികരണം ഖേദകരമാണെന്നും ഇതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് വിടുന്നതെന്നും വടക്കന്‍ പറഞ്ഞു. ഉപയോഗിച്ച് വലിച്ചെറിയുന്ന സംസ്കാരമാണ് കോണ്‍ഗ്രസിന്റേതെന്നും വടക്കന്‍ പ്രതികരിച്ചു. ഡൽഹി ബി.ജെ.പി ആസ്ഥാനത്ത് വച്ച് നടന്ന വാർത്താ സമ്മേളനത്തിൽ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിൽ നിന്ന് അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചു. സോണിയ ഗാന്ധിയുടെ അടുത്ത അനുയായിയും എ.ഐ.സി.സി മുൻ ജനറൽ സെക്രട്ടറിയുമായിരുന്നു.
കോട്ടയം സീറ്റിന്റെ കാര്യത്തില്‍ നാളെ തീരുമാനമുണ്ടാകുമെന്ന് ജോസഫ്
കോട്ടയം സീറ്റ് തര്‍ക്കത്തില്‍ തീരുമാനം കോണ്‍ഗ്രസ് നേതാക്കള്‍ നാളെ തീരുമാനമറിയിക്കുമെന്ന് പി.ജെ ജോസഫ്. യു.ഡി.എഫുമായുള്ള ചര്‍ച്ചയില്‍ പല നിര്‍ദേശങ്ങളും മുന്നോട്ട് വെച്ചിട്ടുണ്ട്. ചര്‍ച്ച പുരോഗമിക്കുകയാണെന്നും ഇപ്പോഴും ശുഭാപ്തി വിശ്വാസമുണ്ടെന്നും ജോസഫ് തൊടുപുഴയില്‍ പറഞ്ഞു. കോട്ടയം സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് മാണി വിഭാഗം. സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയിലില്ല. കോട്ടയം സീറ്റ് പിടിച്ചെടുക്കാന്‍ പി.ജെ ജോസഫിനെ ചില കോണ്‍ഗ്രസ് നേതാക്കള്‍ ഉപയോഗിക്കുകയാണെന്നും മാണി വിഭാഗം ആരോപിച്ചു. എന്നാല്‍ കോട്ടയത്തെ സ്ഥാനാര്‍ത്ഥിയെ മാറ്റേണ്ട ആവശ്യമില്ലെന്നും ഇടുക്കിയില്‍ മത്സിക്കണമെന്ന ആവശ്യം സ്വാഗതാര്‍ഹമാണെന്നും […]
കോണ്‍ഗ്രസിന്റെ രണ്ടാമത് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറങ്ങി
ലോക്സഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ രണ്ടാമത് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറങ്ങി. യു.പി പി.സി.സി അധ്യക്ഷന്‍ രാജ് ബബ്ബാര്‍ മൊറാദാബാദിലും സാവിത്രി ഫൂലെ ബറൂച്ചിലും മത്സരിക്കും. സുശീല്‍ കുമാര്‍ ഷിന്‍ഡെ മഹാരാഷ്ട്രയിലെ സോലാപൂരിലും പ്രിയ ദത്ത് മുംബൈ നോര്‍ത്തിലും ജനവിധി തേടും. അതേസമയം കര്‍ണാടകയില്‍ 20 സീറ്റില്‍ കോണ്‍ഗ്രസും 8ല്‍ ജെഡിഎസും മത്സരിക്കാന്‍ ധാരണയായി. മഹാരാഷ്ട്രയിലെ 5 ഉം ഉത്തര്‍പ്രദേശിലെ 16ഉം സ്ഥാനാര്‍ത്ഥികളുടെ പേരുകളാണ് കോണ്‍ഗ്രസിന്റെ രണ്ടാം പട്ടികയിലുള്ളത്. ഉത്തര്‍പ്രദേശ് പി.സി.സി അധ്യക്ഷന്‍ രാജ് ബബ്ബാര്‍ മൊറാബാദില്‍ നിന്ന് ജനവിധി […]
മോദിയുടെ മൻ കി ബാത് പരാജയമെന്ന് കണക്കുകൾ; തിരുവനന്തപുരത്ത് ഒരു ശ്രോതാവ് പോലുമില്ല
പ്രധാനമന്ത്രിയുടെ കൊട്ടിഘോഷിക്കപ്പെട്ട മൻ കി ബാത് പരാജയപ്പെട്ട പരിപാടിയായിരുന്നെന്ന് ഓൾ ഇന്ത്യ റേഡിയോ കണക്കുകൾ. 5 വർഷം പ്രധാനമന്ത്രി നടത്തിയ പ്രതിമാസ റേഡിയോ പരിപാടിക്ക് ശ്രോതാക്കള്‍ കുറവായിരുന്നു എന്നാണ് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നത്. 20 മിനിറ്റ് നീണ്ട ഹിന്ദി പ്രക്ഷേപണത്തിന് തിരുവനന്തപുരത്തെ ഗ്രാമങ്ങളില്‍ ഒരു ശ്രോതാവ് പോലും ഉണ്ടായിരുന്നില്ല. ഡൽഹിയിലെ സാമൂഹ്യ പ്രവർത്തകൻ യൂസഫ് നഖിയാണ് വിവരാവകാശ പ്രകാരം കണക്ക് ശേഖരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത് ആരംഭിക്കുന്നത് 2014 […]
മൽസരിക്കാനുറച്ച് കെ.സുധാകരൻ; കണ്ണൂരില്‍ ആവേശകരമായ സ്വീകരണം
കണ്ണൂരിൽ മൽസരിക്കാനുറച്ച് കെ.പി.സി.സി. വർക്കിങ് പ്രസിഡന്‍റ് കെ.സുധാകരൻ. ഡൽഹിയിൽ നിന്ന് കണ്ണൂരിലെത്തിയ സുധാകരന് ആവേശകരമായ സ്വീകരണമാണ് യു.ഡി.എഫ് പ്രവർത്തകർ നല്‍കിയത്. മണ്ഡലം തിരിച്ചുപിടിക്കുമെന്ന് കെ.സുധാകരൻ പറഞ്ഞു. സ്ഥാനാർഥി നിർണയ ചർച്ചകൾ പൂർത്തിയാക്കി കണ്ണൂരിലെത്തിയ സുധാകരനെ സ്വീകരിക്കാൻ നൂറു കണക്കിന് പ്രവർത്തകരാണ് റെയിൽവെ സ്റ്റേഷനിലെത്തിയത്. പ്രചാരണ ബോർഡുകളും കയ്യിലേന്തിയായിരുന്നു സ്വീകരണം. സ്ഥാനാർഥിത്വം ഹൈകമാൻഡ് തത്വത്തിൽ അംഗീകരിച്ചെന്നും ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കുമെന്നും കെ.സുധാകരൻ പറഞ്ഞു. ഇത്തവണ മൽസരിക്കാൻ വ്യക്തിപരമായി താൽപര്യമില്ലെന്ന നിലപാടിലായിരുന്നു സുധാകരൻ. എന്നാൽ ഹൈകമാൻഡിന്റെ നിർദ്ദേശപ്രകാരം തീരുമാനം മാറ്റുകയായിരുന്നു. […]
ഹരിയാനയില്‍ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തയ്യാറെന്ന് കെജ്രിവാള്‍
ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും ജന്‍നായക് ജനതാ പാര്‍ട്ടിയും ഹരിയാനയില്‍ സഖ്യമായി മത്സരിക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. സഖ്യമായി മത്സരിച്ചാല്‍ ഹരിയാനയിലെ പത്ത് സീറ്റിലും ഒപ്പം ദേശീയതലത്തിലും ബി.ജെ.പിയെ തോല്‍പ്പിക്കാനാകും. ഡല്‍ഹിയില്‍ കോണ്‍ഗ്രസില്ലാതെ തന്നെ ജയിക്കാനാകുമെന്നും കെജ്രിവാള്‍ പറഞ്ഞു. ഡല്‍ഹിയില്‍ സഖ്യത്തിന് താല്‍പ്പര്യമില്ലെന്ന് കോണ്‍ഗ്രസ് തുറന്ന് പറഞ്ഞെങ്കിലും ഹരിയാനയിലെ സഖ്യത്തിലൂടെ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ വഴി ഉണ്ടാക്കണമെന്നാണ് കെജ്രിവാള്‍ തുറന്ന് പറഞ്ഞത്. ഹരിയാനയില്‍ ദുഷ്യന്ത് ചൌട്ടലുയുടെ ജന്‍നായക് ജനതാ പാര്‍ട്ടിയും ആം ആദ്മി, കോണ്‍ഗ്രസ് പാര്‍ട്ടികളും കൂടി ചേര്‍ന്നാല്‍ […]
തെരഞ്ഞെടുപ്പ് അടുത്തു; സെലിബ്രിറ്റികള്‍ക്ക് മോദി വക ട്വീറ്റ്
തെരഞ്ഞെടുപ്പ് സംബന്ധിച്ച ബോധവത്കരണത്തിന് ആഹ്വാനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റര്‍ സന്ദേശം. രാഹുല്‍ ഗാന്ധിയുള്‍പ്പെടെ രാഷ്ട്രീയ എതിരാളികളെയും സിനിമ-കായിക താരങ്ങളെയും ടാഗ് ചെയ്താണ് മോദിയുടെ ട്വീറ്റ്. ട്വീറ്റിനോട് ട്രോള്‍ രൂപത്തില്‍ പ്രതികരിച്ച അഖിലേഷ് യാദവ്, പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനായി വോട്ട് ചെയ്യൂവെന്ന് ആഹ്വാനം ചെയ്തു. രാഹുല്‍ ഗാന്ധി, മമതാബാനര്‍ജി, മായാവതി, അഖിലേഷ് യാദവ്, തേജസ്വി യാദവ്, ശരത് പവാര്‍ തുടങ്ങി രാഷ്ട്രീയ നേതാക്കള്‍ക്കും സച്ചിന്‍ തെണ്ടുല്‍ക്കര്‍, വിരാട് കോലി, പി.വി സിന്ധു, സൈന നെഹ്‌വാള്‍ തുടങ്ങി […]