India National

കോണ്‍ഗ്രസിലേക്ക് മടങ്ങാനൊരുങ്ങി എ.എ.പി എം.എല്‍.എ അല്‍ക ലാംബ

കോണ്‍ഗ്രസിലേക്ക് മടങ്ങാന്‍ ഒരുങ്ങി ഡല്‍ഹി ആംആദ്മി പാര്‍ട്ടി എം.എല്‍.എ അല്‍ക ലാംബ. ഉള്‍പ്പാര്‍ട്ടി ജനാധിപത്യമില്ലാത്ത പാര്‍ട്ടിയാണ് എ.എ.പിയെന്നും തകര്‍ന്നുകൊണ്ടിരിക്കുന്നതിനാലാണ് സഖ്യം വേണമെന്ന് കോണ്‍ഗ്രസിനോട് നിര്‍ബന്ധിക്കേണ്ടി വരുന്നതെന്നും അല്‍കാംലാബ വിമര്‍ശിച്ചു. തന്നെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച നേതൃത്വത്തോട് നന്ദിയുണ്ടെന്നും അല്‍കാ ലാംബ പറഞ്ഞു. ആം ആദ്മി പാര്‍ട്ടി നേതൃത്വവുമായി ഉണ്ടായിരുന്ന അസ്വാരസ്യങ്ങള്‍ക്കൊടുവില്‍ കോണ്‍ഗ്രസില്‍ ചേരാനൊരുങ്ങുകയാണ് അല്‍കാലാംബ. എ.എ.പിയില്‍ ഏകാധിപത്യഭരണമാണെന്നും കോണ്‍ഗ്രസില്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യമുണ്ടെന്നും അല്‍കാലാംബ പറഞ്ഞു. എഎപി ദുര്‍ബലമായത് കൊണ്ടാണ് കോണ്‍ഗ്രസിനോട് സഖ്യം വേണമെന്ന് എപ്പോഴും ആവശ്യപ്പെടുന്നതെന്നും അല്‍കാലാംബ പറഞ്ഞു. […]

India National

സമൂഹമാധ്യമങ്ങളിലൂടെയുള്ള തെരഞ്ഞെടുപ്പ് പ്രചരണത്തിന് പെരുമാറ്റച്ചട്ടവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

സമൂഹമാധ്യമങ്ങളിലൂടെയുള്ള തെരഞ്ഞെടുപ്പ് പ്രചരണത്തിന് പെരുമാറ്റച്ചട്ടവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. നിശബ്ദ പ്രചാരണ ഘട്ടത്തില്‍ പ്രചരണ ഉള്ളടക്കങ്ങള്‍ മൂന്ന് മണിക്കൂറിനുള്ള നീക്കം ചെയ്യണമെന്നാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്കുള്ള നിര്‍ദേശം. തെരഞ്ഞെടുപ്പ് പ്രചരണത്തിന് സമൂഹമാധ്യമങ്ങള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന സാഹചര്യത്തില്‍ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളിലും പെരുമാറ്റച്ചട്ടം ബാധകമാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. സ്ഥാനാര്‍ഥികളുടെ പേരും ചിത്രവും ഉള്‍പ്പെടുത്തിയുള്ള എല്ലാ പ്രചരണ ഉള്ളടക്കങ്ങളും കമ്മിഷന്റെ മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണം. അങ്ങനെയല്ലാത്ത ഉള്ളടക്കങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ എത്രയും പെട്ടെന്ന് നീക്കം ചെയ്യണം. പോളിങ്ങിന് മുന്‍പുള്ള 48 മണിക്കൂര്‍ […]

India National

സൈന്യത്തെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നതിനെതിരെ രാഷ്ട്രീയ പാര്‍ട്ടിയുമായി വിമുക്ത ഭടന്‍മാര്‍

സൈന്യത്തെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നതിനെതിരെ വിമുക്ത ഭടന്മാര്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് തെരഞ്ഞെടുപ്പ് ഗോദയില്‍. സര്‍വജന്‍ ആവാസ് പാര്‍ട്ടിയെന്ന പേരില്‍ രൂപീകരിച്ച പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി യു.പിയിലെ ഖലീലാബാദില്‍ മല്‍സരിക്കുന്ന കേണല്‍ രാജേന്ദ്ര യാദവിന് വേണ്ടി നിരവധി വിമുക്ത ഭടന്മാരാണ് പ്രചരണത്തിനെത്തിയത്.പുല്‍വാമ, ബാലാക്കോട്ട് സംഭവങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കുന്നതിനെതിരെയാണ് പാര്‍ട്ടിയുടെ പ്രചരണം. ജനങ്ങളെ തമ്മിലടിപ്പിച്ച് വോട്ടു പിടിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സൈനികര്‍ തന്നെയാണ് രാഷ്ട്രീയത്തിന്റെ നേര്‍വഴി കാണിക്കേണ്ടതെന്ന നിലപാടുമായാണ് കേണല്‍ രാജേന്ദ്ര യാദവും കൂട്ടരും ഖലീലാബാദില്‍ മല്‍സരിക്കുന്നത്. സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ കേന്ദ്രം […]

India National

വെറുതെ കുറിയും തൊട്ട് നടന്നാല്‍ പോരാ,ധൈര്യമുണ്ടെങ്കില്‍ എന്നെ തോല്‍പ്പിക്കൂ’ ; മോദിയെയും അമിത് ഷായെയും സംസ്‌കൃത ശ്ലോകം ചൊല്ലാന്‍ വെല്ലുവിളിച്ച് മമത

സംസ്‌കൃത ശ്ലോകങ്ങളുടെ പാണ്ഡിത്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമിത്ഷായെയും വെല്ലുവിളിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. വെറുതെ കുറിയും തൊട്ട് നടന്നാല്‍ വിശ്വാസിയാവില്ലെന്നും ധൈര്യമുണ്ടെങ്കില്‍ സംസ്‌കൃത ശ്ലോകങ്ങള്‍ ചൊല്ലി തന്നെ തോല്‍പ്പിക്കൂവെന്നുമായിരുന്നു വെല്ലുവിളി. ദുര്‍ഗ്ഗാ നിമജ്ഞനവും സരസ്വതി പൂജയും സ്‌കൂളുകളില്‍ നടത്താന്‍ അനുവദിക്കാതിരുന്ന തൃണമൂല്‍ സര്‍ക്കാരിനെ ബി.ജെ.പി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ബംഗാളിലെ പൂജയും മറ്റ് ഹൈന്ദവാചാരങ്ങളും അപകടത്തിലാണെന്ന് മോദിയും കഴിഞ്ഞ ദിവസം പ്രസംഗിച്ചു. ഇതിന് മറുപടിയായാണ് മമതയുടെ വെല്ലുവിളി. മര്‍വാരി ഫെഡറേഷന്‍ ഹോളിക്ക് മുമ്പായി സംഘടിപ്പിച്ച […]

India National

വരാണസിയില്‍ മോദിക്കെതിരെ മത്സരിക്കാന്‍ ആര്?

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വരാണസിയില്‍ കോണ്‍ഗ്രസും എസ്പി – ബിഎസ്പി സഖ്യവും സംയുക്ത സ്ഥാനാര്‍ഥിയെ നിര്‍ത്തുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഭീം ആര്‍മി നേതാവായ ചന്ദ്രശേഖര്‍ ആസാദ് എന്ന രാവണ്‍ മോദിക്കെതിരെ രംഗത്തിറങ്ങുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഒറ്റക്ക് മല്‍സരിച്ചാല്‍ അദ്ദേഹം എവിടെയുമെത്തില്ല. മഹാസഖ്യവും കോണ്‍ഗ്രസും ആം ആദ്മിയും പിന്തുണച്ചെങ്കിലേ ഏതു സ്ഥാനാര്‍ഥിക്കും ബി.ജെ.പിയുടെ ഈ തട്ടകത്തില്‍ പോരാട്ടമെങ്കിലും നടത്താനാവൂ. വരാണസിയില്‍ മോദിക്കെതിരെ മല്‍സരിക്കാന്‍ ചന്ദ്രശേഖര്‍ രാവണ്‍, ഹാര്‍ദ്ദിക് പട്ടേല്‍ മുതലായവരുടെ പേരുകളാണ് പറഞ്ഞു കേള്‍ക്കുന്നത്. മഹാസഖ്യവും കോണ്‍ഗ്രസും സംയുക്ത സ്ഥാനാര്‍ഥിയെ […]

India National

കോണ്‍ഗ്രസ് കുടുംബ വാഴ്ചയെ വിമര്‍ശിച്ച് മോദിയുടെ ബ്ലോഗ്; നിര്‍ണായക പദവികളില്‍ സംഘ്പരിവാര്‍ വാഴ്ചയെന്ന് കോണ്‍ഗ്രസ്

കോണ്‍ഗ്രസിന്‍റെ കുടുംബ വാഴ്ചയെ കടന്നാക്രമിച്ച് നരേന്ദ്ര മോദി. കുടുംബ വാഴ്ചയാണ് രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് ഭീഷണിയെന്നും 2014ല്‍ രാജ്യം വോട്ട് ചെയ്തത് കുടുംബ വാഴ്ചക്കെതിരെയാണെന്നും മോദി വിമര്‍ശിച്ചു. അഞ്ച് വര്‍ഷം കൊണ്ട് ബി.ജെ.പിയാണ് ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ത്തതെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു. നരേന്ദ്ര മോദി സര്‍ക്കാര്‍ നേരിടുന്ന പ്രധാന വിമര്‍ശനമാണ് ഭരണഘടനാ സ്ഥാപനങ്ങളെ ഓരോന്നായി തകര്‍ത്തുവെന്നത്. ആ വിമര്‍ശനത്തെ മറികടക്കാനാണ് കോണ്‍ഗ്രസിനെ പഴിചാരിക്കൊണ്ടുള്ള മോദിയുടെ ബ്ലോഗ്. പ്രസ് മുതല്‍ പാര്‍ലമെന്റ് വരെ, സൈന്യം മുതല്‍ അഭിപ്രായസ്വാതന്ത്ര്യം വരെ, ഭരണഘടന […]

India National

പിനാകി ചന്ദ്രഘോഷ് ആദ്യ ലോക്പാല്‍; നിയമന ശുപാർശ രാഷ്ട്രപതി അംഗീകരിച്ചു

സുപ്രീംകോടതി മുൻ ജഡ്ജി പിനാകി ചന്ദ്രഘോഷിനെ രാജ്യത്തെ ആദ്യ ലോക്പാലായി നിയമിച്ചു. പ്രധാനമന്തി അധ്യക്ഷനായ നിയമന സമിതിയുടെ ശുപാർശ രാഷ്ട്രപതി അംഗീകരിച്ചു. അഞ്ച് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് നിയമനം. രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കുമെതിരെ ഉന്നയിക്കപ്പെടുന്ന അഴിമതി ആരോപണങ്ങൾ പരിശോധിച്ചു നടപടിയെടുക്കലാണ് ലോക്പാൽ സമിതിയുടെ ദൗത്യം. ജസ്റ്റിസ്മാരായ ദിലിപ് ബി ബോസ്ലെ, പ്രദീപ് കുമാർ മൊഹന്തി, അഭിലാഷ കുമാരി, എ.കെ ത്രിപാഠി എന്നിവരാണ് ലോക്പാലിലെ ജുഡീഷ്യൽ അംഗങ്ങൾ. ദിനേശ് കുമാർ ജെയിൻ, അർച്ചന രാമസുന്ദരം, മഹേന്ദർ സിംഗ്, ഡോ. ഇന്ദ്രജിത് പ്രസാദ് […]

India National

ആം ആദ്മിയുമായി സഖ്യത്തിനില്ലെന്ന് കോൺഗ്രസ് ഔദ്യോഗികമായി അറിയിച്ചതായി കേജ്‌രിവാൾ

ആം ആദ്മി പാർട്ടിയുമായി സഖ്യത്തിനില്ലെന്ന് കോൺഗ്രസ് ഔദ്യോഗികമായി അറിയിച്ചതായി സൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. കോൺഗ്രസുമായി സഖ്യം സംബന്ധിച്ചുള്ള ചർച്ചകൾ അവസാനിപ്പിച്ചതായും കേജ്‌രിവാൾ പറഞ്ഞു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വിഷയത്തിൽ തീരുമാനമെടുക്കാൻ ഇരിക്കെയാണ് ആം ആദ്മി പാർട്ടി നിലപാട് അറിയിച്ചത് എന്നതാണ് ശ്രദ്ധേയം. ആം ആദ്മി കോൺഗ്രസ് സഖ്യം അടഞ്ഞ അധ്യായമാണെന്ന് സൂചിപ്പിക്കുന്നതാണ് കേജ്‌രിവാളിനെ വാക്കുകൾ സഖ്യത്തിനില്ലെന്ന് കോൺഗ്രസ് തങ്ങളോട് ഔദ്യോഗികമായി അറിയിച്ചതായി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു. കോൺഗ്രസുമായി ചർച്ചകൾ നടക്കുന്നു എന്നത് മാധ്യമസൃഷ്ടി മാത്രമാണെന്നും […]

India National

ത്രിപുരയില്‍ ബി.ജെ.പി ഉപാദ്ധ്യക്ഷന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

ത്രിപുരയില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി നല്‍കി സംസ്ഥാന ബി.ജെ.പി ഉപാദ്ധ്യക്ഷന്‍ സുഭല്‍ ബൗമിക്‌ ആണ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പടിഞ്ഞാറന്‍ ത്രിപുരയില്‍ നിന്ന് അദ്ദേഹം കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചേക്കും. നാളെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ത്രിപുരയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുന്നുണ്ട്. ഇവിടെ വെച്ച് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ത്രിപുരയില്‍ കമ്യൂണിസ്റ്റ് സര്‍ക്കാറിനെ വീഴ്ത്തി ബി.ജെ.പിക്ക് ഭരണം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച നേതാവാണ് സുഭല്‍. കോണ്‍ഗ്രസ് സംസ്ഥാന നേതാക്കളുമായി കഴിഞ്ഞ ദിവസം രാത്രിയില്‍ അദ്ദേഹം ചര്‍ച്ച […]

India National

‘ചൗക്കിദാറൊക്കെ പണമുള്ളവന് വേണ്ടിയുള്ളതല്ലേ..!’ മോദിക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി

ചൌക്കിദാര്‍ ചോര്‍ ഹെ..’ കാവല്‍ക്കാരന്‍ കള്ളനാണെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ മുദ്രാവാക്യം തെല്ലൊന്നുമല്ല ബി.ജെ.പിയെ കുരുക്കിലാക്കിയത്. രാഹുലിന്റെ കള്ളന്‍ വിളിയെ പ്രതിരോധിക്കാന്‍ ബി.ജെ.പിയുണ്ടാക്കിയ, ഞാനും കാവല്‍ക്കാരനാണെന്ന ‘മേം ഭീ ചൌക്കീദാര്‍’ പ്രചാരണവും ഇപ്പോള്‍ ബി.ജെ.പിയെ തന്നെ തിരിഞ്ഞുകൊത്തുന്ന സ്ഥിതിയാണ്. ഇപ്പോഴിതാ, ‘രാജ്യത്തിന്റെ കാവല്‍ക്കാരനെ’ പരിഹസിച്ച് കോണ്‍ഗ്രസ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും രംഗത്തെത്തി. ചൌക്കിദാറൊക്കെ പണമുള്ളവന് വേണ്ടിയുള്ളതാണെന്നും, പാവപ്പെട്ട കര്‍ഷകന് കാവല്‍ക്കാരുണ്ടാവില്ല‍െന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. കാവല്‍ക്കാരൊക്കെ പണമുള്ളവര്‍ക്ക് വേണ്ടിയുള്ളതല്ലേ എന്നും ഞങ്ങളുടെ കാവല്‍ക്കാര്‍ ഞങ്ങള്‍ […]