പാകിസ്താന്‍ ദേശീയദിനത്തില്‍ പ്രധാമന്ത്രി നരേന്ദ്രമോദി ആശംസകള്‍ നേര്‍ന്നോയെന്ന് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ്. മോദി ആശംസകള്‍ അറിയിച്ചുവെന്ന പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ ട്വീറ്റിന് പിന്നലായാണ് കോണ്‍ഗ്രസിന്റെ പ്രതികരണം. പാകിസ്ഥാന്‍ ഹൈക്കമ്മീഷണര്‍ ഓഫീസില്‍ നടന്ന ആഘോഷങ്ങള്‍ ഇന്ത്യ ബഹിഷ്‌കരിച്ചിരുന്നു. പാകിസ്താന്‍ ദിനാഘോഷം ബഹിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശംസയെ സംബന്ധിച്ച് പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസകള്‍ നേര്‍ന്നോയെന്ന് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ നരേന്ദ്രമോദി പാകിസ്താന്‍ പ്രധാനമന്ത്രിയെ ക്ഷണിച്ചതും, പഠാന്‍കോട്ടിലെ ആക്രമണത്തിന് […]
National
കോയമ്പത്തൂരില്‍ ബി.ജെ.പി- സി.പി.എം പോരാട്ടം
തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍ മണ്ഡലത്തില്‍ സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ നേരിട്ടുള്ള മത്സരമാണ് നടക്കുന്നത്. കേന്ദ്രസര്‍ക്കാറിന്റെ വികസന നേട്ടങ്ങള്‍ ബി.ജെ.പി എണ്ണിപറയുമ്പോള്‍ മോദി സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങളാണ് സി.പി.എം ഉയര്‍ത്തികാട്ടുന്നത്. ഇടതുപക്ഷത്തിന് തമിഴ്‌നാട്ടില്‍ ഏറ്റവും അധികം വളകൂറുള്ള മണ്ഡലമാണ് കോയമ്പത്തൂര്‍. കോയമ്പത്തൂരില്‍ നിന്നും നേരത്തെ വിജയിച്ച പി.ആര്‍ നടരാജനെയാണ് സി.പി.എം മത്സരത്തിനിറക്കിയിരിക്കുന്നത്. ഡി.എം.കെ, കോണ്‍ഗ്രസ്, സി.പി.ഐ, മുസ്ലീം ലീഗ്, എം.ഡി.എം.കെ എന്നീ പാര്‍ട്ടികളുടെ സഖ്യ സ്ഥാനാര്‍ഥിയായാണ് നടരാജന്‍ മത്സരത്തിനിറങ്ങുന്നത്. താന്‍ എം.പിയായിരിക്കെ കൊണ്ടുവന്ന വികസന നേട്ടങ്ങളും കേന്ദ്രസര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങളുമാണ് […]
“പാകിസ്താനില്‍ പോയി ക്രിക്കറ്റ് കളിക്കൂ…” ഹരിയാനയില്‍ മുസ്ലിം കുടുംബത്തിന് ക്രൂരമര്‍ദനം
ഹോളി ദിനത്തില്‍ ഹരിയാനയിലെ ഗൂര്‍ഗോണില്‍ മുസ്ലിം കുടുംബത്തിന് നേരെ ആള്‍ക്കൂട്ടത്തിന്റെ ക്രൂരആക്രമണം. 20-25 പേരുടെ സംഘമാണ് വടിയും കുന്തവും വാളും അടക്കമുള്ള ആയുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ച് കയറി ആക്രമണം നടത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ വിവാദമാവുകയായിരുന്നു. സംഭവത്തില്‍ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശില്‍ നിന്നും മൂന്ന് വര്‍ഷം മുമ്പ് ഗുരുഗ്രാമിലേക്ക് താമസം മാറിയ മുഹമ്മദ് സാജിദിന്റെ കുടുംബത്തിന് നേരെയായിരുന്നു അക്രമം. ഇവരുടെ വീട്ടിലെത്തിയ അതിഥികള്‍ക്കൊപ്പം കുട്ടികള്‍ സമീപത്തെ മൈതാനത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്നു. […]
യാസീന്‍ മാലിക്കിന്റെ നേതൃത്വത്തിലുള്ള ജെ.കെ.എല്‍.എഫ് പാര്‍ട്ടിയെ കശ്മീരില്‍ നിരോധിച്ചു
യാസീന്‍ മാലിക്കിന്റെ നേതൃത്വത്തിലുള്ള ജെ.കെ.എല്‍.എഫ്( ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട്) പാര്‍ട്ടിയെ കശ്മീരില്‍ നിരോധിച്ചു. യു.എ.പി.എ പ്രകാരം കേന്ദ്ര സര്‍ക്കാരാണ് പാര്‍ട്ടിയെ ജമ്മു കശ്മീരില്‍ നിരോധിച്ചത്. യാസീന്‍ മാലിക്കിനെ അറസ്റ്റ് ചെയ്ത പൊലീസ് ജമ്മു കോട് ബല്‍വാല്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. തിവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നേരെ ഒരു സഹിഷ്ണുതയും പ്രതീക്ഷിക്കരുതെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ഗൌബ നിരോധന വാര്‍ത്തയോട് പ്രതികരിച്ച് മാധ്യമങ്ങളോട് പറഞ്ഞു. കശ്മീരിലെ വിഘടനവാദ പ്രവര്‍ത്തനങ്ങളുടെ മുന്‍പന്തിയിലായിരുന്നു ജെ.കെ.എല്‍.എഫ് എന്നും മന്ത്രി കൂട്ടിചേര്‍ത്തു. ഈ മാസം […]
യെദ്യൂരപ്പക്കെതിരായ കോഴയാരോപണം; പ്രതികരണവുമായി ബി.ജെ.പി രംഗത്ത്
കോഴ ആരോപണവും തെളിവുകളും നിഷേധിച്ച് യെദ്യൂരപ്പയും ബി.ജെ.പിയും രംഗത്ത്. അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നിയമ നടപടി കൈകൊള്ളുമെന്ന് യെദ്യൂരപ്പ പറഞ്ഞു. കര്‍ണാടക മന്ത്രി ഡി.കെ ശിവകുമാറിന്‍റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ രേഖയുടെ വിശ്വാസ്യത ശിവകുമാറിന് പോലും ഉറപ്പാക്കാനായിട്ടില്ലെന്ന് ബി.ജെ.പി ചൂണ്ടിക്കാട്ടി. ആദായ നികുതി വകുപ്പ് ഇതിനകം വ്യാജമാണെന്ന് തെളിയിച്ച രേഖകളാണ് കാരവന്‍ മാഗസിനും കോണ്‍ഗ്രസ്സും പുറത്ത് വിട്ടിരിക്കുന്നത് എന്നായിരുന്നു കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ യെദ്യൂരപ്പയുടെ പ്രതികരണം. രേഖ, അതിലെ കൈപ്പട, ഒപ്പ് എല്ലാം […]
ഈ വരള്‍ച്ചാ കാലത്ത് ഇനിയുള്ള ഓരോ തുള്ളി വെള്ളവും സൂക്ഷിക്കാന്‍ വീട്ടില്‍ നമ്മളെന്ത് ചെയ്യണം..
ഇനിയൊരു യുദ്ധമുണ്ടാകുകയാണെങ്കില്‍ അത് ജലത്തിന്‍റെ പേരിലായിരിക്കുമെന്നാണ് പറയുന്നത്. കുടിവെള്ളം നമുക്കിന്ന് കുപ്പിവെള്ളമായി മാറിയിരിക്കുന്നു. കുടിവെള്ളം പണം കൊടുത്ത് വാങ്ങിക്കുടിക്കുന്നതിനെ കുറിച്ച് നമുക്ക് ആലോചിക്കാന്‍ പോലും കഴിയാത്ത ഒരു കാലമുണ്ടായിരുന്നു. ആ നമുക്കിന്ന് മിനറല്‍ വാട്ടര്‍ കുപ്പികള്‍ ജീവിതത്തിന്‍റെ ഭാഗമാണ്. ജനസംഖ്യ വർധിക്കുന്നു, അതിനനുസരിച്ച് ഭൂമിയിൽ ജലം കുറയുകയും ചെയ്യുന്നു. അങ്ങനെ കുടിവെള്ളത്തിന് സ്വർണത്തേക്കാൾ വില വരുന്ന കാലത്തേക്കാണ് ലോകത്തിന്‍റെ യാത്ര പോലും. കുടിവെള്ള സ്രോതസ്സുകളെല്ലാം ദിനംപ്രതി മലിനമായിക്കൊണ്ടിരിക്കുന്നു. മഹാനദികളെല്ലാമിന്ന് മാലിന്യക്കൂമ്പാരങ്ങളാണ്. കിണറുകളും കുളങ്ങളും രാസവസ്തുക്കളാലും ഖരമാലിന്യങ്ങളാലുമാണ് നിറഞ്ഞൊഴുകുന്നത്. […]
ബലാക്കോട്ട് മരണസംഖ്യയെ കുറിച്ച് സംശയം ഉന്നയിച്ചത് പൗരനെന്ന നിലയില്‍: പിത്രോഡ
ബലാക്കോട്ട് വ്യോമാക്രമണത്തില്‍ വധിച്ച ഭീകരരുടെ എണ്ണത്തില്‍ സംശയം പ്രകടിപ്പിച്ച് രാഹുല്‍ ഗാന്ധിയുടെ ഉപദേശകന്‍ സാം പിത്രോഡ. വിഷയം ഏറ്റെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി പിത്രോഡ സൈന്യത്തെ അപമാനിച്ചെന്നും തീവ്രവാദികളോടുള്ള കോണ്‍ഗ്രസിന്റെ മൃദുസമീപനത്തിന്റെ തെളിവാണിതെന്നും ആരോപിച്ചു. സൈന്യത്തെ അപമാനിച്ചിട്ടില്ലെന്നാണ് പിത്രോഡയുടെ മറുപടി. വ്യക്തിപരമായ അഭിപ്രായങ്ങള്‍ വിവാദമാക്കി പുല്‍വാമയിലെ സുരക്ഷാവീഴ്ചയെ മറക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ 300 പേര്‍ കൊല്ലപ്പെട്ടെന്നാണ് സര്‍ക്കാര്‍ അവകാശവാദം. എന്നാല്‍ ഒരാള്‍ പോലും കൊല്ലപ്പെട്ടില്ലെന്ന് അന്താരാഷ്ട്ര […]
കര്‍ണ്ണാടക മുഖ്യമന്ത്രിയാകാന്‍ യെദ്യൂരപ്പ 1800 കോടി കോഴ നല്‍കിയെന്ന് കോണ്‍ഗ്രസ്
കര്‍ണ്ണാടക മുഖ്യമന്ത്രിയാവാന്‍ യെദ്യൂരപ്പ ബി.ജെ.പി നേതാക്കള്‍ക്ക് കോടികള്‍ നല്‍കിയെന്ന് കോണ്‍ഗ്രസ് ആരോപണം. 1800 കോടി രൂപയോളം വിവിധ നേതാക്കള്‍ക്ക് കൈമാറിയെന്ന കാരവന്‍ മാഗസിന്‍ റിപ്പോര്‍ട്ട് ഉദ്ധരിച്ചാണ് കോണ്‍ഗ്രസ് ആരോപണം. യെദ്യൂരപ്പയുടെ ഡയറിയുടെ പകര്‍പ്പ് കോണ്‍ഗ്രസ് പുറത്തുവിട്ടു. നിതിന്‍ ഗഡ്കരിക്കും അരുണ്‍ ജയ്റ്റ്ലിക്കും 150 കോടി വീതം നല്‍കി. രാജ്നാഥ് സിങ്ങിന് 100 കോടി. അദ്വാനിക്കും മുരളി മനോഹര്‍ ജോഷിക്കും 50 കോടിവീതവും ജഡ്ജിമാര്‍ക്ക് 250 കോടി നല്‍കിയതായും യെദ്യൂരപ്പയുടെ ഡയറിയിലുണ്ട്. ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് 1000 കോടിയും […]
രാഷ്ട്രീയത്തില്‍ പുതിയ ഇന്നിങ്സ്; ഗൗതം ഗംഭീര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെയാണ് ഗംഭീറിന്റെ രാഷ്ട്രീയ പ്രവേശനം. കേന്ദ്രമന്ത്രിമാരായ അരുണ്‍ ജെയ്റ്റ്‌ലിയും രവിശങ്കര്‍ പ്രസാദും ചേര്‍ന്നാണ് ഗംഭീറിനെ ഡല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് സ്വീകരിച്ചത്. രാജ്യത്തിനായുള്ള മോദിയുടെ കാഴ്ചപ്പാടുകളില്‍ ആകൃഷ്ടനായാണ് താന്‍ ബി.ജെ.പിയിലെത്തിയതെന്ന് ഗംഭീര്‍ പ്രതികരിച്ചു. തന്നെ സംബന്ധിച്ച് രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാനുള്ള വേദിയാണിതെന്നും ഗംഭീര്‍ പ്രതികരിച്ചു. ഗംഭീര്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കുമെന്ന് നേരത്തെ തന്നെ അഭ്യൂഹമുണ്ടായിരുന്നു. […]
“എന്റെ അഞ്ചു മക്കളുടെ മരണത്തിന് ആര് മറുപടി നല്‍കും?” റാണാ ഷൗക്കത്തലി ചോദിക്കുന്നു
”എന്റെ അഞ്ചു മക്കളുടെ മരണത്തിന് ആര് മറുപടി നല്‍കും?” ആരാണവരെ കൊന്നത്? ഈ വിധി എന്റെ ജീവിതം തന്നെ ഇല്ലാതാക്കിയ പോലെ. കോടതിയില്‍ സാക്ഷി പറയാന്‍ പോലും എന്നോട് ആവശ്യപ്പെട്ടില്ല’ – പാകിസ്താനിലെ ഫൈസലാബാദ് സ്വദേശി റാണാ ഷൗക്കത്തലി ചോദിക്കുന്നു. 2007ല്‍ സംഝോത എക്സ്പ്രസില്‍ നടന്ന ബോംബാക്രമണത്തില്‍ അഞ്ചു മക്കളെയാണ് ഷൗക്കത്തലിക്ക് നഷ്ടപ്പെട്ടത്. കേസില്‍ മുഖ്യപ്രതി അസീമാനന്ദയടക്കം നാല് പ്രതികളെയും വെറുതെ വിട്ടുകൊണ്ട് എന്‍.ഐ.എ കോടതി വിധി വന്നതിന് പിന്നാലെ ഇന്ത്യന്‍ എക്സ്പ്രസിനോട് സംസാരിക്കുകയായിരുന്നു അലിയും കുടംബവും. […]