India National

നീ​ര​വ് മോ​ദി​യെ ഇ​ന്ത്യ​യി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​നാ​യി സി​ബി​ഐ

ബാ​ങ്ക് വാ​യ്പ​യെ​ടു​ത്തു മു​ങ്ങി​യ കേ​സി​ല്‍ ല​ണ്ട​നി​ല്‍ അ​റ​സ്റ്റി​ലാ​യ വ​ജ്ര​വ്യാ​പാ​രി നീ​ര​വ് മോ​ദി​യെ ഇ​ന്ത്യ​യി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​നാ​യി സി​ബി​ഐ, ഇ​ഡി സം​ഘം ല​ണ്ട​നി​ലേ​ക്ക് പു​റ​പ്പെ​ടും. ഇ​രു ഏ​ജ​ന്‍​സി​ക​ളി​ലെ​യും ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ ത​ല​ത്തി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ബു​ധ​നാ​ഴ്ച രാ​ത്രി​യി​ല്‍ ല​ണ്ട​നി​ലേ​ക്ക് പോ​വു​ക.

India National

നിര്‍മല സീതാരാമന്റെ വ്യാജ ഒപ്പിട്ട് കോടികള്‍ തട്ടി; ബി.ജെ.പി ജനറല്‍ സെക്രട്ടറിക്കെതിരെ കേസ്

കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്റെ വ്യാജ ഒപ്പിട്ട് കോടികള്‍ തട്ടിയ ബി.ജെ.പി നേതാവിനെതിരെ കേസ്. ബി.ജെ.പി ജനറല്‍ സെക്രട്ടറി പി മുരളീധര റാവുവിനെതിരെയാണ് ഹൈദരാബാദ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വ്യവസായിയായ മഹിപാല്‍ റെഡ്ഢിയുടെ ഭാര്യ പ്രാവര്‍ണ റെഡ്ഢിയുടെ പരാതിയിലാണ് നടപടി. വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി മഹിപാല്‍ റെഡ്ഢിയില്‍ നിന്നും 2.17കോടി രൂപയോളം രൂപ കൈക്കലാക്കിയെന്നാണ് കേസ്. ഫാര്‍മ എക്സൈലിന്റെ ചെയര്‍മാന്‍ സ്ഥാനം വാഗ്ദാനം ചെയ്തായിരുന്നു പണം തട്ടിയതെന്നും സരൂര്‍നഗര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ […]

India National

ബഹിരാകാശത്ത് ഇന്ത്യയുടെ ‘മിഷന്‍ ശക്തി’; ചാരോപഗ്രഹം നശിപ്പിച്ചതായി മോദി

ഇന്ത്യ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു ചാരോപഗ്രഹം പരീക്ഷണാടിസ്ഥാനത്തില്‍ ഇന്ത്യ നശിപ്പിച്ചതായും പ്രധാനമന്ത്രി അവകാശപ്പെട്ടു. അമേരിക്കക്കും ചൈനക്കും റഷ്യക്കും ശേഷം ഉപഗ്രഹവേധ മിസൈല്‍ പരീക്ഷിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. ഡി.ആര്‍.ഡി.ഒ ശാസ്ത്രജ്ഞന്‍മാരുടെ നേതൃത്വത്തിലായിരുന്നു ദൗത്യം. മിഷന്‍ ശക്തി എന്ന പേരില്‍ നടത്തിയ പരീക്ഷണം ചരിത്ര നേട്ടമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് നേരത്തെ അറിയിച്ച ശേഷമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷിച്ചതായ വിവരങ്ങളുമായി രംഗത്തെത്തിയത്.

India National

പ്രായം നൂറ് കവിഞ്ഞു; ആവേശം ചോരാതെ ഇന്ത്യയിലെ ആദ്യ വോട്ടര്‍

പ്രായം നൂറ് കവിഞ്ഞു. 1951 ലാണ് ആദ്യമായി വോട്ട് ചെയ്തത്. ഇതുവരെ നടന്ന 16 ലോക്സഭാ തെരഞ്ഞെടുപ്പിലും 12 നിയമസഭാ തെരഞ്ഞെടുപ്പുകളിലും വോട്ട് ചെയ്തു. ഇക്കൊല്ലവും വോട്ട് ചെയ്യാനുള്ള ആവേശത്തിലാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വോട്ടറായ ഹിമാചല്‍ പ്രദേശ് സ്വദേശിയായ ശ്യാം സരണ്‍ നേഗി. ഹിമാചലിലെ കനത്ത മഞ്ഞ് വീഴ്ച കണക്കിലെടുത്താണ് ഈ മേഖലയില്‍ അന്ന് ആദ്യം തെരഞ്ഞെടുപ്പ് നടത്തിയത്. 2010ല്‍ അന്നത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നവീന്‍ ചൗള കിന്നോറിലെത്തി നേഗിയെ ആദരിച്ചിരുന്നു. 2014ല്‍ ഹിമാചല്‍ […]

India National

ബി.ജെ.പി എം.പി ശത്രുഘ്നന്‍ സിന്‍ഹ കോണ്‍ഗ്രസിലേക്ക്

ബി.ജെ.പി എം.പി ശത്രുഘന്‍ സിന്‍ഹ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും. ബിജെപി നേതൃത്വവുമായി വിയോജിപ്പുകള്‍ ഉണ്ടായിരുന്ന സിന്‍ഹക്ക് പാര്‍ട്ടി സീറ്റ് നിഷേധിച്ചിരുന്നു. സിന്‍ഹ മത്സരിച്ചിരുന്ന പാറ്റ്ന സാഹിബ് മണ്ഡലത്തില്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി. ഈ മാസം അവസാനമാകും കോണ്‍ഗ്രസില്‍ ചേരുക.

India National

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക ഇന്നിറങ്ങും

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക ഇന്നിറങ്ങും. മിനിമം വരുമാനം ഉറപ്പുവരുത്തുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രധാന പ്രഖ്യാപനം. കാര്‍ഷിക-ഗ്രാമീണ മേഖലകളില്‍ ഈ പ്രഖ്യാപനം വലിയ ചലനമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. കള്ളപ്പണം പിടിച്ചെടുക്കുന്നതിലൂടെ ഓരോരുത്തരുടെയും ബാങ്ക് അക്കൌണ്ടില്‍ 15 ലക്ഷം രൂപ. 2014 ല്‍ നരേന്ദ്ര മോദിയുടെ ഏറ്റവും വലിയ വാഗ്ദാനമായിരുന്നു ഇത്. 15 ലക്ഷം എവിടെയെന്ന് ചോദിച്ച് ബി.ജെ.പി സര്‍ക്കാരിനെ നിരന്തരം പരിഹസിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇപ്പോള്‍ വാഗ്ദാനം ചെയ്യുന്നതും അക്കൌണ്ടില്‍ പണമെത്തിക്കുമെന്നാണ്. തുക പക്ഷെ, മോദിയുടെ വാഗ്ദാനം […]

India National

ബി.ജെ.പി സ്ഥാപക നേതാവ് മുരളി മനോഹര്‍ ജോഷിക്ക് സീറ്റ് നിഷേധിച്ച് പാര്‍ട്ടി

സ്ഥാപക നേതാവ് മുരളി മനോഹര്‍ ജോഷിക്ക് സീറ്റ് നിഷേധിച്ച് ബി.ജെ.പി. കാന്‍പൂരില്‍ വീണ്ടും മത്സരിക്കാന്‍ മുരളി മനോഹര്‍ ജോഷി തയ്യാറെടുക്കുന്നതിനിടെയാണ് തീരുമാനം. ബി.ജെ.പി ജനറല്‍ സെക്രട്ടറി രാം ലാല്‍ മത്സരിക്കേണ്ടെന്ന് അറിയിച്ചതായി മുരളി മനോഹര്‍ ജോഷിയുടെ കുറിപ്പ്. 2014 ല്‍ മോദിക്ക് വേണ്ട് മുരളിമനോഹര്‍ ജോഷി വാരണാസി സീറ്റ് ഒഴിഞ്ഞ് കൊടുത്തിരുന്നു.

India National

പാവപ്പെട്ടവർക്ക് വർഷത്തിൽ 72,000 രൂപ; മിനിമം വരുമാന പദ്ധതിയുമായി രാഹുൽ ഗാന്ധി

പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ പാവപ്പെട്ട എല്ലാ കുടുംബങ്ങള്‍ക്കും മിനിമം വേതനം ഉറപ്പാക്കുമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വര്‍ഷത്തില്‍ കുറഞ്ഞത് 72,000 രൂപ ഉറപ്പാക്കും. പണം നേരിട്ട് അക്കൗണ്ടില്‍ എത്തിക്കും. കോൺഗ്രസ് പ്രകടനപത്രികയിലെ മുന്തിയ പദ്ധതിയാണിതെന്നാണു വിലയിരുത്തപ്പെടുന്നത്. ഇന്ത്യയിലെ ഏറ്റവും ദരിദ്രരായ 20% പാവപ്പെട്ടവർക്കാണ് കുറഞ്ഞ വരുമാനം ഉറപ്പുവരുത്തുന്നത്. കോൺഗ്രസ് പ്രവർത്തക സമിതിയോഗത്തിനുശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ. ശാസ്ത്രീയ പഠനങ്ങള്‍ക്ക് ശേഷമാണ് പദ്ധതി പ്രഖ്യാപനമെന്നും അദ്ദേഹം പറഞ്ഞു അതേസമയം വയനാട് മണ്ഡലത്തിലെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് അദ്ദേഹം […]

India National

യു.പിയില്‍ കേന്ദ്രത്തിനെതിരെ കര്‍ഷക രോഷം കത്തുന്നു

കരിമ്പുകര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി ഇത്തവണയും ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിലെ മുഖ്യ വിഷയങ്ങളിലൊന്നാണ്. കര്‍ഷകര്‍ക്കുള്ള കുടിശ്ശിക 10,000 കോടി കടന്നുവെന്നാണ് ഏറ്റവും പുതിയ കണക്ക്. വിളവെടുത്ത് ആറു മാസത്തിനകം കുടിശ്ശിക കൊടുത്തു തീര്‍ക്കുമെന്ന മോദിയുടെ വാഗ്ദാനം അഞ്ച് കൊല്ലമായിട്ടും നടപ്പാക്കാത്തതിലെ പ്രതിഷേധം കര്‍ഷകര്‍ക്കിടയില്‍ ശക്തമാണ്. കരിമ്പു കര്‍ഷകരുടെ പ്രതിസന്ധികള്‍ക്ക് പ്രത്യേകിച്ച് ഒരു പരിഹാരവും യു.പിയിലെയോ കേന്ദ്രത്തിലെയോ സര്‍ക്കാറുകള്‍ക്ക് ഉണ്ടാക്കാനായിട്ടില്ല. കഴിഞ്ഞ സീസണില്‍ കൊയ്ത കരിമ്പിന്റെ വില ഇപ്പോഴും കൊടുത്തു തീര്‍ക്കാത്ത മില്ലുകളാണ് യു.പിയില്‍ അധികവും. ലഖ്‌നൗവിലെ കരിമ്പ് കമ്മീഷണറുടെ ഓഫീസ് […]

India National

എ.എ.പിയുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കുന്നതില്‍ അന്തിമ തീരുമാനം ഇന്ന്

ആം ആദ്മി പാര്‍ട്ടിയുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കുന്നതില്‍ അന്തിമ തീരുമാനം ഇന്നോ നാളെയോ ഉണ്ടാകും. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ നടത്തിയ അഭിപ്രായ സര്‍വേ ആകും നിര്‍ണായകമാകുക. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഡല്‍ഹിയിലെ കോണ്‍ഗ്രസ് നേതാക്കളുമായി വൈകാതെ കൂടിക്കാഴ്ച നടത്തും. ഡല്‍ഹിയിലും ഹരിയാനയിലും സഖ്യമുണ്ടാക്കാന്‍ നിരവധി തവണ എ.എ.പി ക്ഷണിച്ചെങ്കിലും കോണ്‍ഗ്രസ് വഴങ്ങിയിരുന്നില്ല. ഡല്‍ഹി പി.സി.സി പ്രസിഡ‍ന്റ് ഷീല ദീക്ഷിതാണ് ഏറ്റവും എതിര്‍പ്പ് പ്രകടിപ്പിച്ച ഒരാള്‍.നേരത്തെ തള്ളിയ തീരുമാനം ആണെങ്കിലും അത് പുനഃപരിശോധിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തീരുമാനിച്ചതോടെയാണ് […]