India National

ഇനി നിങ്ങളുടെ വോട്ടുകള്‍ സുരക്ഷിതം; വിവിപാറ്റിനെക്കുറിച്ച് അറിയേണ്ടതെല്ലാം

വളരെയധികം പ്രത്യേകതയുള്ളതാണ് ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പ്. പൂര്‍ണ്ണമായും വിവിപാറ്റ് യന്ത്രം ഉപയോഗിക്കുന്നു എന്ന പ്രത്യേകത അതിലൊന്നാണ്. വിവിപാറ്റ് സംവിധാനം നിലവില്‍ വരുന്നതോടെ വോട്ടിംഗ് സംവിധാനം കൂടുല്‍ സുരക്ഷിതമാകും. വോട്ടിംഗ് കേന്ദ്രത്തില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍റെ കൂടെ വിവിപാറ്റും ഉണ്ടാകും. വോട്ടര്‍ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍ എന്നാണ് പൂര്‍ണ്ണ രൂപം. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ പ്രവര്‍ത്തനത്തില്‍ എന്ത് കൃത്രിമം കാട്ടിയാലും വിവിപാറ്റ് സംവിധാനത്തിലൂടെ കണ്ടുപിടിക്കാം. അതുകൊണ്ട് തന്നെ വിവിപാറ്റിനെ ഒരു ആധികാരിക സ്ഥിരീകരണ രേഖയായി കണക്കാക്കാം. 2013 […]

India National

ദേശീയ നേതാക്കള്‍ എത്തുന്നു; പ്രചാരണ ചൂടില്‍ കോയമ്പത്തൂര്‍

സി.പി.എമ്മും-ബി.ജെ.പിയും നേരിട്ട് ഏറ്റുമുട്ടുന്ന കോയമ്പത്തൂര്‍ മണ്ഡലത്തില്‍ ദേശീയ നേതാക്കളെത്തിയാണ് പ്രചാരണം രംഗം കൊഴുപ്പിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി ഇന്ന് കോയമ്പത്തൂരിലെത്തും. സി.പി.എം ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരി നാളെയാണ് മണ്ഡലത്തിലെത്തുന്നത്. ഇടതുപക്ഷത്തിന് തമിഴ്നാട്ടില്‍ ശക്തമായ വേരുകളുള്ള മണ്ഡലത്തില്‍ വിജയിക്കാനുള്ള തന്ത്രങ്ങളുമായാണ് സി.പി.എം മുന്നോട്ട് പോകുന്നത്. മുന്‍ എം.പിയായ പി.ആര്‍ നടരാജനാണ് സി.പി.എം സ്ഥനാര്‍ഥി. ഡി.എം.കെ മുന്നണിയുടെ ഭാഗമായിട്ടാണ് സി.പി.എം മത്സരിക്കുന്നത്. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നാളെ കോയമ്പത്തൂരിലെത്തും. പോളിറ്റ് ബ്യൂറോ അംഗം വൃന്ദ […]

India National

പാക് യുദ്ധവിമാനം തകര്‍ത്തതിന് തെളിവുകളുമായി വ്യോമസേന

തെളിവായി ഇലക്ട്രോണിക് രേഖകള്‍ ഇന്ത്യന്‍ വ്യോമസേന പുറത്തുവിട്ടു. വ്യോമാക്രമണത്തിന്റെ റഡാര്‍ ചിത്രങ്ങളാണ് ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ വ്യോമസേന പുറത്തുവിട്ടത്. ഫെബ്രുവരി 26ലെ ഇന്ത്യയുടെ ബാലക്കോട്ട് വ്യോമാക്രമണത്തിന് പിന്നാലെ പ്രത്യാക്രമണത്തിന് തുനിഞ്ഞ പാക് യുദ്ധവിമാനങ്ങളെയാണ് ഇന്ത്യ തുരത്തിയത്. കൂടുതല്‍ വ്യക്തതയുള്ള തെളിവുകളുണ്ടെങ്കിലും രഹസ്യസ്വഭാവമുള്ളതിനാല്‍ പുറത്തുവിടാനാവില്ലെന്ന് എയര്‍ വൈസ് മാര്‍ഷല്‍ ആര്‍.ജി.കെ കപൂര്‍ പറഞ്ഞു. അതേസമയം പാക് വിമാനം തകര്‍ത്തെന്ന ഇന്ത്യന്‍ അവകാശവാദം തെറ്റാണെന്ന ആരോപണവുമായി അമേരിക്കന്‍ മാധ്യമം രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് വ്യോമസേന തന്നെ ആക്രമണത്തിന്റെ റഡാര്‍ ചിത്രങ്ങള്‍ […]

India National

പരസ്യപ്രചരണം ഇന്ന് അവസാനിക്കും; ആദ്യഘട്ട തെരഞ്ഞെടുപ്പ് വ്യാഴാഴ്ച

ലോക്സഭ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട പോളിങിന്റെ പരസ്യപ്രചരണം ഇന്ന് അവസാനിക്കും. വ്യാഴാഴ്ചയാണ്ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. 91 മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുക. ആന്‍ഡമാന്‍ നിക്കോബാര്‍, ലക്ഷദ്വീപ് എന്നീ കേന്ദ്രഭരണപ്രദേശങ്ങളും മേഘാലയ, മിസോറാം, നാഗലാന്റ്, സിക്കിം, തെലങ്കാന, ആന്ധ്രാപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലുമാണ് ഏപ്രില്‍ 11ന് ഒറ്റഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിന് പുറമെ യു.പി അടക്കമുള്ള വിവിധ ഘട്ടങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന 9 സംസ്ഥാനങ്ങളിലെ ചില മണ്ഡലങ്ങളിലും അന്നേ ദിവസം തെരഞ്ഞെടുപ്പ് നടക്കും. ഇവിടങ്ങളിലെയെല്ലാം പ്രചാരണം അവസാനിക്കുന്നത് ഇന്ന് വൈകിട്ടാണ്. […]

India National

കോണ്‍ഗ്രസ്സിനും,ബി.ജെ.പിക്കും ഒരേ മോഡലുകളോ?

കേന്ദ്ര സര്‍ക്കാറിന്‍റേയും,യൂത്ത് കോണ്‍ഗ്രസ്സിന്‍റേയും പരസ്യങ്ങള്‍ കണ്ടവവര്‍ ആദ്യമൊന്ന് ഞെട്ടി. രണ്ടിലും ഒരേ അഭിനയതാക്കള്‍. കുറഞ്ഞ വിലയില്‍ മരുന്നുകള്‍ ലഭ്യമാക്കുന്ന പദ്ധതിയുടെ പരസ്യത്തില്‍ അഭിയിച്ചവര്‍ തന്നെയാണ് യൂത്ത് കോണ്‍ഗ്രസിന്‍റെ പരസ്യത്തിലുമുള്ളത്. വേഷവിധാനങ്ങളും തലക്കെട്ടും പോലും ഒന്ന് തന്നെ. യൂത്ത് കോണ്‍ഗ്രസിന്‍റെ പ്രകടന പത്രികയില്‍ കര്‍ഷകര്‍ക്കായുള്ള വാഗ്‍ധാനങ്ങളില്‍ നല്‍കിയ പരസ്യങ്ങളിലാണ് ബി.ജെ.പി പരസ്യത്തിലുള്ള അതേ മോഡലുകളുള്ളത്. സര്‍ക്കാര്‍ പദ്ധതി നരേന്ദ്ര മോദി സര്‍ക്കാര്‍ ബി.ജെ.പിയുടെ പ്രചാരണ പരിപാടിയാക്കിയെന്ന് വിമര്‍ശനമുയര്‍ന്ന പദ്ധതിയിലെ മോഡലിനെയാണ് കോണ്‍ഗ്രസും പരസ്യത്തിനായി ഉപയോഗിച്ചത്. പ്രധാനനമന്ത്രി ജന്‍ ഔഷധി […]

India National

‘ബി.ജെ.പിക്ക് 90% വോട്ട് ലഭിക്കണം; ഇല്ലെങ്കില്‍‌ അക്രമം നേരിടാന്‍ തയ്യാറായിക്കോ..’ മണിപ്പൂരില്‍ ഭീഷണി മുഴക്കി കുകി നാഷണല്‍ ആര്‍മി

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മണിപ്പൂരിലെ ഗ്രാമങ്ങളില്‍ നിന്നും തൊണ്ണൂറു ശതമാനത്തോളം വോട്ടുകള്‍ ബി.ജെ.പിക്ക് നല്‍കണമെന്ന് കുകി നാഷണല്‍ ആര്‍മിയുടെ(കെ.എന്‍.എ) ഭീഷണി. 90%ത്തോളം വോട്ടുകള്‍ ബി.ജെ.പിക്ക് നല്‍കിയില്ലെങ്കില്‍ അതിനുളള ശിക്ഷകളും അനന്തരഫലങ്ങളും അനുഭവിക്കേണ്ടി വരുമെന്നാണ് കുകി ആര്‍മിയുടെ ഭീഷണി. മൊറെയിലെ മുഅന്നഫൈ ഗ്രാമത്തില്‍ വിളിച്ചുകൂട്ടിയ യോഗത്തിലാണ് കെ.എന്‍.എയുടെ ചീഫ് കമാന്‍ഡര്‍ താങ്ബേയി ഹാവോകിപ് ഇത്തരത്തില്‍ ഭീഷണിപ്പെടുത്തിയത്. ഗ്രാമമുഖ്യരും യോഗത്തില്‍ പങ്കെടുത്തിരുന്നു. ബി.ജെ.പി സ്ഥാനാര്‍ഥി ബെഞ്ചമിന്‍ മാതെക്ക് വേണ്ടിയായിരുന്നു വോട്ട് ആവശ്യപ്പെട്ടത്. 21 പോളിംങ് കേന്ദ്രങ്ങളുളള മോറെ ഏരിയയില്‍ പോളിംങ് ശതമാനം […]

India National

കാമുകിക്ക് നന്ദി പറഞ്ഞ് സിവില്‍ സര്‍വീസ് ഒന്നാം റാങ്ക് ജേതാവ് കനിഷക് കഠാരിയ

നേട്ടങ്ങളും അംഗീകാരങ്ങളും ലഭിക്കുമ്പോൾ മാതാപിക്കളോടും സഹോദരങ്ങളോടും നന്ദി പറയുന്നത് നിത്യ സംഭവമാണ്. പക്ഷെ എത്ര പേർ അവരുടെ അവരുടെ നേട്ടത്തിന്റെ ക്രെഡിറ്റ് കാമുകനോ കാമുകിക്കോ നൽകിയ സംഭവങ്ങളുണ്ട്..? അത്തരമൊരു നന്ദി പ്രകടനമാണ് സിവില്‍ സര്‍വീസ് ഒന്നാം റാങ്ക് ജേതാവ് കനിഷക് കഠാരിയ നടത്തിയിരിക്കുന്നത്. കാമുകിക്ക് കൂടി നന്ദി പറഞ്ഞാണ് ഐ.ഐ.ടി വിദ്യാർത്ഥിയും ഓൾ ഇന്ത്യ യു.പി.എസ്.സി ടോപ്പറുമായ കനിഷക് കഠാരിയയുടെ ഇതു വരെ കേട്ട് പരിചയമില്ലാത്ത മനോഹരമായ നന്ദി പ്രകടനം. “ഇത് വളരെയധികം ആശ്ചര്യമുള്ള ഒരു നിമിഷമാണ്. […]

India National

‘തെരഞ്ഞെടുപ്പ് മധ്യത്തില്‍ പാക്കിസ്ഥാനെതിരെ സൈനിക ആക്രമണം നടക്കും’; പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി

ഇന്ത്യ പാക്കിസ്ഥാനെതിരെ പുതിയ സൈനിക നീക്കത്തിന് ഒരുങ്ങുന്നു എന്ന് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാഹ് മഹ്മൂദ് ഖുറൈശി. ഏപ്രിൽ മൂന്നാം വാരം ഇന്ത്യ പാക്കിസ്ഥാനെതിരെ സൈനിക നീക്കം നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും ലോക നേത്യത്വത്തോട് ഇന്ത്യയെ പിന്തിരിപ്പിക്കാൻ ആവശ്യപ്പെടണമെന്നും പാക്കിസ്ഥാനിലെ മാള്‍ട്ടയിൽ വാർത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏപ്രിൽ 16നും 20നും ഇടയില്‍ അക്രമം നടത്താനുള്ള പദ്ധതിയുണ്ടെന്നും അദ്ദേഹം പറയുന്നു. നരേന്ദ്ര മോദിയുടെ അവസാന അഞ്ച് വർഷത്തെ എല്ലാ മേഖലയിലുമുള്ള പരാജയത്തെ മറച്ചുപിടിക്കാൻ […]

India National

മുസ്‌ലിം വിദ്യാര്‍ത്ഥിയെ ‘താലിബാനി’ എന്ന് വിളിച്ച് ജഗ്ഗി വാസുദേവ്; വിവാദമായതോടെ മാപ്പു പറഞ്ഞു

ഇംഗ്ലണ്ടിലെ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ മുസ്‌ലിം വിദ്യാര്‍ത്ഥിയെ ‘താലിബാനി’ എന്ന് വിശേഷിപ്പിച്ച് സദ്ഗുരു ജഗ്ഗി വാസുദേവ്. വിവാദമായതോടെ ജഗ്ഗി മാപ്പുപറഞ്ഞു. യൂത്ത് ആന്‍ഡ് ട്രൂത്ത്, അണ്‍പ്ലഗ് വിത്ത് വാസുദേവ് എന്ന പരിപാടിയുമായി ബന്ധപ്പെട്ട് ലണ്ടനിലെത്തിയതായിരുന്നു അദ്ദേഹം. വിദ്യാര്‍ത്ഥികളുമായി സംവദിക്കവെയാണ് പാക് വംശജനായ ബിലാല്‍ ബിന് സാഖിബ് എന്ന വിദ്യാര്‍ത്ഥിയെ താലിബാനി എന്ന് വിശേഷിപ്പിച്ചത്. ‘അണ്‍പ്ലഗ് വിത്ത് സദ്ഗുരു’ എന്ന പരിപാടിയുടെ അവതാരകനായിരുന്നു സാഖിബ്. ചര്‍ച്ചയ്ക്കിടെ ജീവിതത്തെയും മാനസിക പിരിമുറുക്കത്തെ കുറിച്ചും ചോദിച്ചപ്പോഴാണ് സാഖിബിനെ താലിബാനിയെന്ന് ജഗ്ഗി […]

India National

കശ്മീരില്‍ കാവി കളഞ്ഞ് പച്ചയുടുത്ത് ബി.ജെ.പി

വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കശ്മീരിലെ ബി.ജെ.പി കാവിയല്ല, ‘പച്ചയാണ്’. കുറച്ചധികം പച്ച നിറം കണ്ടാല്‍ പാക്കിസ്ഥാനെന്നും തീവ്രവാദമെന്നും അലമുറയിടുന്ന സംഘപരിവാറാണ് ഇപ്പോള്‍ മുസ്‍ലിം ഭൂരിപക്ഷമുള്ള കശ്‍മീരില്‍ പച്ച തന്നെ തെരഞ്ഞെടുപ്പ് ആയുധമാക്കിയിരിക്കുന്നത്. കശ്മീരിലെ പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ട ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരസ്യങ്ങളിലാണ് കാവി ഉപേക്ഷിച്ച് പച്ച നിറത്തിലുള്ള പോസ്റ്ററുകളുമായി ഈ വിരോധാഭാസം. കശ്മീരില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇംഗ്ലീഷ് ദിനപത്രമായ ഗ്രേറ്റര്‍ കശ്മീര്‍, ഏറ്റവുമധികം വായനക്കാരുള്ള ഉറുദു പത്രം കശ്മീര്‍ ഉസ്മ എന്നിവയിലാണ് പച്ച പരസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. ‘നുണകള്‍ […]