കര്‍ണ്ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാര സ്വാമിയെ കറുത്ത എരുമ എന്ന് വിളിച്ചാക്ഷേപിച്ച് ബി.ജെ.പി എം.എല്‍.എ രാജ് കേജ്. മോദിയുടെ മേക്കപ്പ് ഭ്രമത്തെക്കുറിച്ചുള്ള കുമാരസ്വാമിയുടെ വാക്കുകള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. “പ്രധാനമന്ത്രി വീണ്ടും വീണ്ടും വസ്ത്രങ്ങള്‍ മാറ്റുന്നുവെന്ന് നിങ്ങള്‍ പറയുന്നു. അദ്ദേഹം വൃത്തിയുള്ളവനും സുന്ദരനും ആണ് അതുകൊണ്ടാണ് നിരന്തരം വസ്ത്രം മാറ്റുന്നത്. എന്നാല്‍ ദിവസത്തില്‍ 100 തവണ കുളിക്കുകയാണെങ്കില്‍ പോലും നിങ്ങള്‍ ഒരു കറുത്ത എരുമയായിരിക്കുമെന്ന് രാജ് കേജ് പറഞ്ഞു. മോദിയെപ്പോലെ മുഖത്ത് താന്‍ എല്ലാ ദിവസവും വാക്സിംഗ് […]
National
കഴിഞ്ഞ 2 വര്‍ഷത്തിനിടെ രാജ്യത്ത് തൊഴില്‍ നഷ്ടപ്പെട്ടത് 50 ലക്ഷം പേര്‍ക്ക്;
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ രാജ്യത്ത് തൊഴില്‍ നഷ്ടപ്പെട്ടത് 50 ലക്ഷം പേര്‍ക്കെന്ന് സര്‍വെ റിപ്പോര്‍ട്ട്. നോട്ട് അസാധുവാക്കൽ പ്രഖ്യാപനത്തിന് ശേഷമാണ് തൊഴിലില്ലായ്മ രൂക്ഷമായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അസിം പ്രേംജി സർവകലാശാലയുടെ സെന്‍റർ ഫോർ സസ്റ്റൈയ്നബിൾ ഡെവലപ്മെന്റാണ് സര്‍വെ നടത്തിയത്. രാജ്യം രൂക്ഷമായ തൊഴിലില്ലായ്മ യിലൂടെ കടന്നു പോകുന്നു എന്ന എന്‍.ഡി.എ സര്‍ക്കാരിനെതിരായ പ്രതിപക്ഷ ആരോപണങ്ങള്‍ക്കിടയിലാണ് അസിം പ്രേംജി സർവകലാശാലയുടെ പുതിയ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. നവംബർ 2016ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് അസാധുവാക്കൽ പ്രഖ്യാപിച്ചതിനുശേഷം 50 ലക്ഷം […]
രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന്; 94 മണ്ഡലങ്ങളും പുതുച്ചേരിയും ഇന്ന് പോളിങ് ബൂത്തിലേക്ക്
17 ആം ലോക്സഭയിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന്. 11 സംസ്ഥാനങ്ങളിലെ 94 മണ്ഡലങ്ങളും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുമാണ് ഇന്ന് വിധിയെഴുതുന്നത്. ഒഡീഷയിലെ 35 ഉം തമിഴ്നാട്ടിലെ 18 ഉം നിയമസഭ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പും ഇന്ന് നടക്കും. ഇഞ്ചോടിഞ്ചുള്ള പരസ്യപ്രചരണം കണ്ട മേഖലകളാണ് രണ്ടാംഘട്ടത്തില്‍ വോട്ടടുപ്പ് നടക്കുന്നവയില്‍ മിക്കതും. ഉത്തര-ദക്ഷിണ-കിഴക്കന്‍ ഇന്ത്യകള്‍ക്ക് ഒരു പോലെ നിര്‍ണ്ണായകമാണ് ഈ ഘട്ടം. പുതുച്ചേരി ഉള്‍പ്പെടെ തമിഴ്നാട്ടിലെ 39 ലോക്സഭാ മണ്ഡലങ്ങള്‍ വിധി കുറിക്കും. ഇതോടെ തമിഴ്നാട്ടില്‍ വെല്ലൂര്‍ ഒഴികെ എല്ലായിടത്തും […]
കനത്ത കാറ്റും മഴയും: ഉത്തരേന്ത്യയില്‍ 31 പേര്‍ മരിച്ചു
കനത്ത കാറ്റിലും മഴയിലും ഉത്തരേന്ത്യയില്‍ 31 പേര്‍ മരിച്ചു. മധ്യപ്രദേശില്‍ 16 പേരും രാജസ്ഥാനില്‍ ആറ് പേരും ഗുജറാത്തിലും 9 പേരുമാണ് മരിച്ചത്. ഗുജറാത്തില്‍ മഴക്കെടുതിയില്‍ മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും മാത്രം പ്രധാനമന്ത്രി നരേന്ദ്ര മോദി ധനസഹായം പ്രഖ്യാപിച്ചത് വിവാദമായി. കോണ്‍ഗ്രസ് വിമര്‍ശനമുയര്‍ത്തിയതോടെ മറ്റ് സംസ്ഥാനങ്ങളില്‍ മഴക്കെടുതിയില്‍ അകപ്പെട്ടവര്‍ക്ക് കൂടി സഹായധനം പ്രഖ്യാപിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. രാജസ്ഥാനിലെ അജ്മേര്‍, കോട്ട അടക്കമുള്ളിടങ്ങളിലാണ് കനത്ത മഴയും പിന്നാലെ കൊടുങ്കാറ്റുമുണ്ടായത്. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും അറബിക്കടലില്‍ നിന്നും ഉടലെടുത്ത കാറ്റാണ് […]
മോദി ബ്രാന്‍ഡ് ഏശിയില്ല; പ്രചാരണ മുദ്രാവാക്യം മൂന്നാമതും മാറ്റി ബി.ജെ.പി
തെരഞ്ഞെടുപ്പ് മുദ്രാവാക്യം വീണ്ടും മാറ്റി ബി.ജെ.പി. ‘മുടങ്ങില്ല ജോലി, തലകുനിക്കില്ല രാജ്യം’ എന്നതാണ് പുതിയ മുദ്രാവാക്യം. നേരത്തെയുള്ള രണ്ട് മുദ്രാവാക്യങ്ങള്‍ വേണ്ടത്ര ഏശിയില്ലെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ മുദ്രാവാക്യവുമായി ബി.ജെ.പി രംഗത്തെത്തിയത്. മോദിയുണ്ടെങ്കില്‍ അസാധ്യമായതെല്ലാം സാധ്യം എന്നര്‍ഥം വരുന്ന മോദി ഹെതോ നാ മുംകിന്‍ അബ് മുംകിന്‍ ഹെ എന്നതായിരുന്നു ബി.ജെ.പിയുടെ ആദ്യ മുദ്രാവാക്യം. ഇതിന് ശേഷം ഒരിക്കല്‍ കൂടി മോദി സര്‍ക്കാര്‍ എന്നര്‍ഥം വരുന്ന ഫിര്‍ ഏക് ബാര്‍ മോദി സര്‍ക്കാര്‍ എന്ന മുദ്രാവാക്യവുമായി ബി.ജെ.പി […]
രണ്ടു വര്‍ഷത്തിനിടെ 50 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമായി; തൊഴിലില്ലായ്മ രൂക്ഷമായത് മോദിയുടെ ഒരു തീരുമാനത്തിന് ശേഷം
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ രാജ്യത്ത് 50 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമായതായി പഠന റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി 2016 നവംബറില്‍ നോട്ട് നിരോധം പ്രഖ്യാപിച്ചതിന് ശേഷമാണ് തൊഴില്‍ നഷ്ടം രൂക്ഷമായത്. ബംഗളൂരു അസിം പ്രേംജി സര്‍വകലാശാലയിലെ ദ സെന്റര്‍ ഫോര്‍ സസ്‍റ്റെയിനബിള്‍ എംപ്ലോയ്‍മെന്റ് പുറത്തിറക്കിയ സ്റ്റേറ്റ് ഓഫ് വര്‍ക്കിങ് ഇന്ത്യ 2019 എന്ന പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2016 നവംബര്‍ മുതലാണ് തൊഴില്‍ നഷ്ടം രൂക്ഷമായതെങ്കിലും ഇതിന് നോട്ട് നിരോധവുമായി നേരിട്ട് ബന്ധമുള്ളതായി റിപ്പോര്‍ട്ടില്‍ […]
ഒരു വിഭാഗത്തിന്റെ മാത്രം പ്രധാനമന്ത്രിയാണ് മോദി: ഖുശ്ബു
തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം താന്‍ ഒരു വിഭാഗത്തിന്റെ മാത്രം പ്രധാനമന്ത്രിയാണെന്ന് നരേന്ദ്ര മോദി തെളിയിച്ചതായി കോണ്‍ഗ്രസ് വക്താവ് ഖുശ്ബു. ഹിന്ദുത്വത്തെ കുറിച്ച് മാത്രമാണ് മോദി സംസാരിക്കുന്നത്. ബി.ജെ.പിയ്ക്ക് ഇനി ഒരിക്കലും കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയില്ലെന്നും ഖുശ്ബു പറഞ്ഞു. ഹിന്ദുക്കളുടെ മാത്രം പ്രധാനമന്ത്രിയാണ് താനെന്നാണ് നരേന്ദ്ര മോദി പറഞ്ഞ് കൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് ഒരിക്കല്‍ പോലും മറ്റ് വിഭാഗങ്ങളെ കുറിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രധാനമന്ത്രി പരാമര്‍ശിക്കാത്തതെന്നും ഖുശ്ബു പറഞ്ഞു. രാജ്യത്തിന്‍റെ ഐക്യത്തിനായി, മതേതരത്വത്തിനായി നിലകൊള്ളുന്നത് കോണ്‍ഗ്രസാണ്. ഇത്തവണ കോണ്‍ഗ്രസും സഖ്യകക്ഷികളും […]
പുരിയില്‍ ഇത്തവണ ബി.ജെ.പി പരീക്ഷണങ്ങള്‍ വില പോകുമോ?
ഒഡീഷയിൽ ബി.ജെ.പിയുടെ പരീക്ഷണശാലയാണ് പുരി ലോക്സഭാ മണ്ഡലം. ഏറ്റവും കൂടുതൽ സവർണ്ണ വോട്ടുകളുള്ള ഇടം. ഒഡീഷയുടെ നാഥനായ ശ്രീ ജഗന്നാഥന്റെ പുരി 93% ഹൈന്ദവരുള്ള ഒഡീഷയിലാണ് ബി.ജെ.പി പുതിയ തന്ത്രങ്ങൾ പയറ്റുന്നത്. ദേശീയ വക്താവ് സംപീത് പാത്രയാണ് ബി.ജെ.പി സ്ഥാനാർഥി. ബി.ജെ.ഡിയുടെ സിറ്റിങ്ങ് സീറ്റിൽ പിനാകി മിശ്ര തന്നെ മത്സരിക്കുന്നു. ടി.വി അവതാരകനായ സത്യനായക് ആണ് കോൺഗ്രസ് സ്ഥാനാർഥി എന്നാൽ ബി.ജെ.പിയുടെ തന്ത്രങ്ങൾക്ക് ബി.ജെ.പിക്ക് കൃത്യമായ മറുപടി ഉണ്ട്. ബി.ജെ.പിയുടെ തീവ്ര ദേശിയവാദത്തെ ഒഡീഷ ഗൗരവ് എന്ന […]
കനിമൊഴിയുടെ വീട്ടിലെ റെയ്ഡില്‍ ഒന്നും കണ്ടെത്തിയില്ല
തൂത്തുക്കുടിയിലെ ഡി.എം കെ സ്ഥാനാര്‍ഥി കനിമൊഴിയുടെ വീട്ടിലും ഓഫിസിലും ആദായ നികുതി വകുപ്പ് പരിശോധന. രണ്ടര മണിക്കൂര്‍ നീണ്ട പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ സാധിച്ചില്ലെന്നും അന്വേഷണം തുടരുകയാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് കനിമൊഴി പ്രതികരിച്ചു. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് പത്ത് പേരടങ്ങുന്ന ഉദ്യോഗസ്ഥ സംഘം കുറിഞ്ഞി നഗറിലെ വീട്ടിലും ഓഫിസിലും പരിശോധന ആരംഭിച്ചത്. പത്തരയോടെ റെയ്ഡ് അവസാനിപ്പിച്ചു മടങ്ങി. തദ്ദേശ ഭരണാധികാരികളില്‍ നിന്നു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്നാണ് ഇന്‍കം ടാക്സ് ഉദ്യോഗസ്ഥര്‍ […]
തെരഞ്ഞടുപ്പ് കമ്മീഷന്‍ അധികാരങ്ങള്‍ തിരിച്ചറിഞ്ഞതായി തോന്നുന്നുവെന്ന് സുപ്രീംകോടതി
തെരഞ്ഞെടുപ്പ് കമ്മീഷന്‍ അധികാരങ്ങള്‍ തിരിച്ചറിഞ്ഞതായി തോന്നുന്നുവെന്ന് സുപ്രീംകോടതി. പെരുമാറ്റ ചട്ട ലംഘനത്തില്‍ യോഗി ആദിത്യനാഥ്, മായാവതി, മനേക ഗാന്ധി, അസംഖാൻ എന്നിവർക്കെതിരെ കമ്മീഷൻ നടപടി സ്വീകരിച്ച പശ്ചാതലത്തിലാണ് കോടതി സംതൃപ്തി രേഖപ്പെടുത്തിയത്. പ്രചാരണ വിലക്ക് നീക്കണമെന്ന മായാവതിയുടെ ആവശ്യം കോടതി ഇന്ന് പരിഗണിച്ചില്ല. മതവും ജാതിയും പറഞ്ഞ് വോട്ട് ചോദിക്കുന്ന നേതാക്കള്‍ക്കെതിരെ കടുത്ത നടപടി എടുക്കാത്തതില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സുപ്രീം കോടതി ഇന്നലെ വിമര്‍ശിച്ചിരുന്നു. കടുത്ത നടപടിക്ക് അധികാരമില്ലെന്ന് കമ്മീഷന്‍ ഇന്നലെ ഈ വിമര്‍ശനത്തിന് മറുപടി നല്‍കി. […]