India National

വോട്ടു ചെയ്യാന്‍ പോയപ്പോള്‍ പോക്കറ്റിലിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ചു യുവാവിന് പരിക്ക്

വോട്ടു ചെയ്യാന്‍ പോകുമ്ബോള്‍ പോക്കറ്റിലിരുന്ന ​സ്മാര്‍ട്ട്ഫോണ്‍ പൊട്ടിത്തെറിച്ച്‌ യുവാവിന് പൊള്ളലേറ്റു. ബംഗലുരുവില്‍ നടന്ന സംഭവത്തില്‍ ഗംഗാധര്‍ എന്ന യുവാവിനാണ് പരിക്കേറ്റത്. പാന്‍സിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന ഫോണാണ് ചൂടായി പൊട്ടിത്തെറിച്ചത്. കാലുകളിലും മറ്റ് ശരീരഭാഗങ്ങളിലും സാരമായ പൊള്ളലേറ്റിട്ടുണ്ട്. ഫോണ്‍ അമിതമായി ചൂടായിരുന്നതായി ഗംഗാധര്‍ പൊലീസില്‍ മൊഴി നല്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ 17-ാം തിയതിയാണ് ഗംഗാധര്‍ മൊബൈല്‍ വാങ്ങിയത്. പൊട്ടിത്തെറിയില്‍ ഭയന്ന് പോയ ഗംഗാധര്‍ ബൈക്കില്‍ നിന്ന് വീണതിന്റെയും പരിക്കുകള്‍ ഉണ്ട്.വോട്ട് ചെയ്യുന്നതിനായി ബൈക്കില്‍ പോകുന്നതിനിടെയാണ് ഫോണ്‍ പൊട്ടിത്തെറിച്ചത്.ഇതോടെ ബൈക്ക് നിയന്ത്രണം […]

India National

വൈശാലി തിരിച്ചു പിടിക്കാന്‍ രഘുവംശ പ്രസാദ്

ആര്‍.ജെ.ഡി ദേശീയ ഉപാധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ ഡോ. രഘുവംശപ്രസാദ് സിങ്ങിന്റെ പേരിലായിരുന്നു പാര്‍ലമെന്ററി തെരഞ്ഞെടുപ്പ് രംഗത്ത് വൈശാലി മണ്ഡലം അറിയപ്പെട്ടിരുന്നത്. 2014-ലെ മോഡി തരംഗത്തില്‍ കൈവിട്ട വൈശാലി തിരിച്ച് പിടിക്കാന്‍ 72-ാം വയസിലും ആവേശത്തോടെ രഘുവംശപ്രസാദ് രംഗത്തുണ്ട്. എല്‍.ജെ.പിയുടെ സീറ്റില്‍ മത്സരിക്കുന്നത് ബി.ജെ.പിയുടെ ഗായ്ഘാട്ട് എം.എല്‍.എ വീണാദേവിയാണ്. ദേശീയ തൊഴിലുറപ്പ് നിയമം നടപ്പാക്കിയ മന്ത്രി എന്നതാണ് ഡോ.രഘുവംശപ്രസാദ് സിങ്ങിന്റെ ഖ്യാതി. ഒന്നാം യു.പി.എ സര്‍ക്കാരില്‍ ഗ്രാമവികസന മന്ത്രിയെന്ന നിലയില്‍ തിളങ്ങിയ രഘുവംശപ്രസാദ് 2009-ല്‍ ആര്‍.ജെ.ഡിയുടെ തകര്‍ച്ച കാലത്തും […]

India National

രാജ്യസുരക്ഷാ പത്രികയുമായി കോണ്‍ഗ്രസ്

രാജ്യസുരക്ഷാ പത്രിക പുറത്തിറക്കി കോണ്‍ഗ്രസ്. അധികാരത്തിലെത്തിയാല്‍ രാജ്യസുരക്ഷയില്‍ നടപ്പാക്കുന്ന അഞ്ചിന പദ്ധതികളാണ് പത്രികയിലുള്ളത്. സുരക്ഷിതമായ അതിര്‍ത്തി, അയല്‍ രാജ്യങ്ങളുമായുള്ള ബന്ധം, ആഭ്യന്തര പ്രശ്‌നങ്ങള്‍ക്ക് സമാധാനപരമായ പരിഹാരം, ജനങ്ങളുടെ സുരക്ഷ, സൈനിക ശക്തിയുടെ വര്‍ധന എന്നിവയിലൂന്നിയാണ് കര്‍മ പരിപാടികള്‍. മിന്നലാക്രമണത്തിന് നേതൃത്വം നല്‍കിയ റിട്ട. ലൈഫ്റ്റനന്റ് ജനറല്‍ ഡി.എസ് ഹൂഡയുടെ നേതൃത്വത്തില്‍ രൂപീകരിച്ച കോണ്‍ഗ്രസ് സെക്യൂരിറ്റി ടാസ്‌ക് ഫോഴ്‌സാണ് പത്രിക തയ്യാറാക്കിയത്. മോദിയുടെയും കോണ്‍ഗ്രസിന്റെയും രാജ്യസ്‌നേഹം തമ്മില്‍ ആകാശവും ഭൂമിയും പോലെ വ്യത്യാസമുണ്ടെന്ന് ജയറാം രമേശ് പറഞ്ഞു. പത്രിക […]

India National

വാരാണസിയില്‍ മത്സരിക്കാന്‍ തയ്യാറെന്ന് വീണ്ടും പ്രിയങ്ക

കോൺഗ്രസ് അധ്യക്ഷൻ ആവശ്യപ്പെട്ടാൽ വാരാണസിയിൽ മത്സരിക്കുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. വലിയ ലക്ഷ്യത്തിന് വേണ്ടി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യണമെന്നും പ്രിയങ്ക പറഞ്ഞു. പുല്‍വാമയില്‍ കൊല്ലപ്പെട്ട വസന്തകുമാറിന്റെ കുടുംബത്തെയും സന്ദര്‍ശിച്ചാണ് പ്രിയങ്ക വയനാട്ടില്‍ നിന്ന് മടങ്ങിയത്. വയനാട് മണ്ഡലത്തിൽ രാഹുൽ ഗാന്ധിക്ക് വേണ്ടി പ്രചാരണത്തിന് എത്തിയ പ്രിയങ്ക ഗാന്ധി രണ്ടാം ദിവസമാണ് തൃക്കൈപ്പറ്റയിലെ വാഴക്കണ്ടി കോളനിയിലെത്തിയത്. പുൽവാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട വസന്ത കുമാറിൻറെ വീട്ടില്‍ അരമണിക്കൂറോളം ചെലവഴിച്ചു. ജില്ലയില്‍ നിന്ന് ഐ.എ.എസ് പരീക്ഷയിൽ മികച്ച വിജയം […]

India National

കര്‍ക്കരക്കെതിരായ പ്രസ്താവന, പ്രഗ്യാസിങിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ്

മുംബൈ ഭീകരാക്രമണത്തില്‍ തീവ്രവാദികള്‍ കൊലപ്പെടുത്തിയ ഹേമന്ത് കര്‍ക്കരക്കെതിരെ വിവാദ പ്രസ്താവന നടത്തിയ പ്രഗ്യാ സിങിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. വിവാദ പ്രസ്താവനയില്‍ 24 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതിനിടെ പ്രധാനമന്ത്രി മോദിയുടെ പേരിലുള്ള വെബ് സീരീസുകള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തി. ഹേമന്ത് കര്‍ക്കരെ ചെയ്ത പ്രവര്‍ത്തിയുടെ ഫലമാണ് അദ്ദേഹം അനുഭവിച്ചതെന്നായിരുന്നു മലേഗാവ് സ്‌ഫോടന കേസില്‍ കുറ്റം ചുമത്തി ജയിലിലടക്കപ്പെട്ട പ്രഗ്യാ സിംഗ് പറഞ്ഞത്. മുംബൈ ഭീകരാക്രമണത്തിനിടെ വെടിയേറ്റ് മരിച്ച മുന്‍ മുംബൈ ഭീകര […]

India National

കാലുവാരികളുടെയും കൂറുമാറ്റക്കാരുടെയും തട്ടകമായ മാല്‍ദ

കാലുവാരികളുടെയും കൂറുമാറ്റക്കാരുടെയും തട്ടകമാണ് പശ്ചിമ ബംഗാളിലെ മാല്‍ദ നോര്‍ത്ത് മണ്ഡലം. കോണ്‍ഗ്രസ് ടിക്കറ്റില്‍ രണ്ടു തവണ മണ്ഡലത്തെ പ്രതിനിധാനം ചെയ്ത ബീഗം മുഅസ്സം നൂര്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്കു കൂറുമാറിയാണ് ഇത്തവണ ജനവിധി തേടുന്നത്. ബംഗാളിലെ കോണ്‍ഗ്രസിന്റെ ഏക്കാലത്തെയും അറിയപ്പെട്ട ഖനിഖാന്‍ ചൗധരി കുടുംബത്തില്‍ നിന്നായിരുന്നു മുഅസ്സമിന്റെ കൂറുമാറ്റം. മാറിവരുന്ന രാഷ്ട്രീയ സാഹചര്യങ്ങളുടെ പ്രതിഫലനം പശ്ചിമ ബംഗാളിലെ സി.പി.എമ്മിലെയും കോണ്‍ഗ്രസിലെയും നേതാക്കളിലും അണികളിലുമുണ്ടാക്കുന്ന ചാഞ്ചാട്ടങ്ങളാണ് ബംഗ്‌ളാദേശിനോടു ചേര്‍ന്ന കിടക്കുന്ന മുര്‍ഷിദാബാദ്, മാല്‍ദ, റായിഗഞ്ച് ജില്ലകളിലുടനീളം. മാല്‍ദ മണ്ഡലത്തില്‍ നിന്നും […]

India National

ബിഹാറില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം

ബീഹാർ ഭഗൽപൂരിൽ 17 വയസുകാരിയെ ആസിഡ് ഒഴിച്ച് പരിക്കേൽപ്പിച്ചു. സംഭവത്തിൽ അയൽവാസിയായ പ്രിൻസിനെ അറസ്റ്റ് ചെയ്തു .വെള്ളിയാഴ്ച ഉച്ചയോടെ യുവതിയുടെ വീട്ടിൽ എത്തിയ പ്രതി അമ്മയെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും തടയാൻ ശ്രമിച്ച പെൺകുട്ടിയുടെ മുഖത്ത് ആസിഡ് ഒഴിക്കുകയും ചെയ്തു. അമ്മയെ തോക്കിന്‍മുനയില്‍ നിര്‍ത്തിയ ശേഷമായിരുന്നു ആക്രമണം. സംഭവ സ്ഥലത്തു നിന്ന് തോക്ക് കണ്ടെത്തിയതായി ഡെപ്യൂട്ടി സൂപ്രണ്ട് പോലീസ് രൂപ് രഞ്ജൻ ഹർഗവ് മാധ്യമങ്ങളോട് പറഞ്ഞു .തുടർ ചികിത്സക്കായി പെൺകുട്ടിയെ പട്ന മെഡിക്കൽ കോളേജ് ആശുപത്രി (പി.എം.എച്ച്) […]

India National

‘മുസ്‍ലിംകളെ ഇല്ലാതാക്കാന്‍ ബി.ജെ.പിയെ വിജയിപ്പിക്കുക’ വിവാദ പ്രസംഗവുമായി ബി.ജെ.പി നേതാവ്

മുസ്‍ലിംകളെ നശിപ്പിക്കണമെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വോട്ടു ചെയ്യണമെന്ന വിവാദ പരാമര്‍ശവുമായി മുതിര്‍ന്ന ബി.ജെ.പി നേതാവ് രജ്ഞീത് ബഹദൂര്‍ ശ്രീവാസ്തവ. ബി.ജെ.പിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ ഉണ്ടാകാന്‍ പോകുന്ന പ്രത്യാഘാതം നേരിടാന്‍ തയായറായിക്കോളാനും ശ്രീവാസ്തവ ജനങ്ങളെ ഭീഷണിപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബറാബങ്കിയില്‍ നടന്ന യോഗത്തില്‍ പ്രസംഗിക്കവെയാണ് ബി.ജെ.പി നേതാവിന്റെ വിവാദ പരാമര്‍ശം. ‘’കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തെ ഭരണംകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുസ്‍ലിംകളുടെ ആചാരമുറകള്‍ തകര്‍ക്കാന്‍ കഴിഞ്ഞു. നിങ്ങള്‍ മുസ്‍ലിം വര്‍ഗ്ഗത്തെ തകര്‍ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ മോദിയെന്ന പ്രധാനമന്ത്രിക്ക് വോട്ട് ചെയ്യൂ. വിഭജനമായിട്ടു […]

India National

ചീഫ് ജസ്റ്റിസിനെതിരെ ലൈംഗികാരോപണം

ചീഫ് ജസ്റ്റിസിനെതിരെ ലൈംഗികാരോപണം. മുന്‍ ജീവനക്കാരിയാണ് രഞ്ജന്‍ ഗോഗോയ്ക്കെതിരെ ലൈംഗികാരോപണം ചുമത്തിയിരിക്കുന്നത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ സുപ്രീം കോടതിയില്‍ അടിയന്തിര സിറ്റിംഗ് വിളിച്ചിരിക്കുന്നത്. കോടതിയുടെ സ്വാതന്ത്ര്യം സംബന്ധിച്ച പ്രധാന വിഷയം പരിഗണിക്കുന്നു. സോളിസ്റ്റര്‍ ജനറലാണ് വിഷയം ശ്രദ്ധയില്‍പ്പെടുത്തുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ചേരുന്നു. പൊതുതാല്‍പര്യമുള്ള പ്രധാനവിഷയം പരിഗണനയിലാണെന്ന് അറിയിപ്പ്. അരുണ്‍ മിശ്ര, സഞ്ജയ് ഘന്ന ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന ബെഞ്ച്. സോളിസ്റ്റര്‍ ജനറല്‍ കോടതിയിലെത്തി. സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ ഭാരവാഹികളും കോടതിയിലെത്തി.

India National

‘എന്തുകൊണ്ട് ജാമ്യത്തിലിറങ്ങി മത്സരിക്കുന്ന രാഹുലിനെയും സോണിയയെയും ചോദ്യം ചെയ്യുന്നില്ല?

മാലേഗാവ് സ്ഫോടനക്കേസ് പ്രതി പ്രഗ്യ സിങ് ഠാക്കൂറിന്റെ ബി.ജെ.പി സ്ഥാനാര്‍ഥിത്വത്തെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും ജാമ്യത്തിലിറങ്ങിയാണ് മത്സരിക്കുന്നതെന്നും എന്തുകൊണ്ട് അവരാരും അതിന്റെ പേരില്‍ ചോദ്യം ചെയ്യപ്പെടുന്നില്ലെന്നുമായിരുന്നു മോദിയുടെ പ്രതികരണം. ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാര്‍ഥിയാണ് പ്രഗ്യ സിംങ് ഠാക്കൂര്‍. ”അമേഠിയില്‍ അവര്‍ക്കൊരു(കോണ്‍ഗ്രസിന്) സ്ഥാനാര്‍ഥിയുണ്ട്(രാഹുല്‍ ഗാന്ധി), ജാമ്യത്തിലിറങ്ങിയ ആളാണ്. റായ്ബറേലിയിലുമുണ്ട് മറ്റൊരു സ്ഥാനാര്‍ഥി(സോണിയ ഗാന്ധി), അവരും ജാമ്യത്തിലിറങ്ങിയതാണ്. പക്ഷേ ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാര്‍ഥി ജാമ്യത്തിലിറങ്ങിയ ആളാകുമ്പോള്‍ മാത്രമാണ് പ്രശ്നം.” ടൈംസ് നൌവിന് […]