50 ശതമാനം വിവിപാറ്റ് മെഷീനുകള്‍ എണ്ണണ്ണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ വീണ്ടും സുപ്രീംകോടതിയില്‍. നേരത്തെയുള്ള കോടതി വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് 21 പ്രതിപക്ഷ പാര്‍ട്ടികള്‍ കോടതിയില്‍ ഹരജി നല്‍കി. 50 ശതമാനം വിവിപാറ്റ് മെഷീനുകള്‍ പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കണമെന്നതാണ് ഹരജിയിലെ ആവശ്യം. മൂന്ന് ഘട്ടങ്ങളിലായി പൂര്‍ത്തിയായ തെരഞ്ഞെടുപ്പുകളില്‍ വ്യാപകമായ പരാതികളുയര്‍ന്നതാണ് അടിയന്തര സാഹചര്യം. മണ്ഡലത്തിലെ ഏതെങ്കിലും അഞ്ച് വിവിപാറ്റ് മെഷീനുകള്‍ മാത്രം പരിശോധിക്കണമെന്നായിരുന്നു നേരത്തെയുള്ള കോടതി വിധി. ഫലപ്രഖ്യാപനത്തിന് കൂടുതല്‍ സമയം വേണ്ടിവരുമെന്നതായിരുന്നു കമ്മീഷന്‍റെ […]
National
നാലാം ഘട്ടത്തിന് നാല് നാള്‍: പ്രചാരണം ശക്തമാക്കി പാര്‍ട്ടികള്‍
ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ നാലാം ഘട്ടത്തിന് നാല് നാള്‍ ശേഷിക്കെ പ്രചാരണം ശക്തമാക്കി രാഷ്ട്രീയ പാര്‍ട്ടികള്‍. തന്നെ അപഹസിച്ചവര്‍ ഇന്നലെ മുതല്‍ വോട്ടിങ് യന്ത്രത്തെ അവഹേളിക്കാന്‍ ആരംഭിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ബി.ജെ.പി എം.പിയും ദലിത് നേതാവുമായ ഉദിത്ത് രാജ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ജാര്‍ഖണ്ഡ്, ബംഗാള്‍ എന്നിവിടങ്ങളിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പ്രചാരണത്തിനെത്തിയത്. തന്നെ അപഹസിച്ചവര്‍ വോട്ടിങ് യന്ത്രത്തെയാണ് ഇന്നലെ മുതല്‍ അപഹസിക്കുന്നതെന്നും തോല്‍വി മറക്കാനുള്ള ശ്രമമാണിതെന്നും മോദി പരിഹസിച്ചു. കോണ്‍ഗ്രസ് […]
പതിറ്റാണ്ടുകൾക്ക് ശേഷം, സ്ഥാനാർഥിയല്ലാത്ത അദ്വാനി പോളിങ് ബൂത്തിലെത്തി
പതിറ്റാണ്ടുകൾക്ക് ശേഷം ബി.ജെ.പി നേതാവ് എൽ.കെ അദ്വാനി വോട്ട് രേഖപ്പെടുത്താനെത്തിയത് മത്സരാർഥിയായല്ലാതെ. പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളും, ശക്തികേന്ദ്രവുമായിരുന്ന അദ്വാനി, പാർട്ടിയിൽ പുതിയ നേതൃത്വം വന്നതോടെ സെെഡ് ബെഞ്ചിലേക്ക് മാറുകയായിരുന്നു. അഹമ്മദാബാദിലെ പ്രാദേശിക സ്കൂളിലാണ് അദ്വാനി തന്റെ വോട്ട് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ ഗാന്ധിനഗറിൽ നിന്നും ആറാം തവണയായിരുന്നു അദ്വാനി മത്സരിച്ച് വിജയിച്ചത്. 2014 തെരഞ്ഞെടുപ്പിൽ, 75 വയസ്സിന് മുകളിൽ പ്രായമായവർ മത്സരിക്കേണ്ടതില്ലെന്ന് പാർട്ടി ഉത്തരവിറക്കിയെങ്കിലും, മുതിർന്ന നേതാക്കളായ അദ്വാനിയും, മുരളി മനോഹർ ജോഷിയും അന്നത് മറികടക്കുകയായിരുന്നു. […]
ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം അന്വേഷിക്കാൻ മൂന്നംഗ സമിതി
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിക്കെതിരായ ലൈംഗികാരോപണം അന്വേഷിക്കാൻ മൂന്നംഗ സമിതി. സുപ്രീം കോടതിയിലെ മുതിർന്ന ജസ്റ്റിസുമാരടങ്ങിയ സമിതിയാണ് ആരോപണം അന്വേഷിക്കുക. ചീഫ് ജസ്റ്റിസിനെതിരെ ലൈംഗികാരോപണത്തിന് കോഴ വാഗ്ദാനം ചെയ്തെന്ന അഭിഭാഷകന്റെ വെളിപ്പെടുത്തൽ കോടതി ഇന്ന് പരിഗണിക്കും സുപ്രീം കോടതിയിലെ മുതിർന്ന ന്യായാധിപരായ ജസ്റ്റിസ് എസ്.എ ബോബ്ഡെ, ജസ്റ്റിസ് എന്‍.വി രമണ, ജസ്റ്റിസ് ഇന്ദിര ബാനർജി എന്നിവരടങ്ങുന്ന സമിതിയാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരായ ലൈംഗികാരോപണം അന്വേഷിക്കുക. പരാതിയിൽ സ്വതന്ത്രമായ അന്വേഷണം വേണമെന്ന ആവശ്യം അഭിഭാഷക […]
പ്രഗ്യാ സിങിനെ അയോഗ്യയാക്കുന്നത് തെരഞ്ഞെടുപ്പ് കമ്മിഷന് തീരുമാനിക്കാമെന്ന് എന്‍.ഐ.എ
മലേഗാവ് ഭീകരാക്രമണ കേസിലെ പ്രതി പ്രഗ്യാ സിങ് താക്കൂറിനെ അയോഗ്യയാക്കുന്നത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന് തീരുമാനം എടുക്കാമെന്ന് എന്‍.ഐ.എ. സ്ഥാനാര്‍ഥിത്വം ന്യായീകരിച്ച പ്രഗ്യാ സിങ്, പരാതി രാഷ്ട്രീയ പ്രേരിതമെന്ന് കാണിച്ച് എന്‍.ഐ.എ കോടതിയില്‍ മറുപടി നല്‍കി. മലേഗാവ് ഭീകരാക്രമണക്കേസില്‍ യു.എ.പി.എ കുറ്റം ചുമത്തപ്പെട്ട പ്രഗ്യാ സിങ് മത്സരിക്കുന്നതിനെ ചോദ്യം ചെയ്ത് ഇരയുടെ പിതാവ് എന്‍.ഐ.എ കോടതിയില്‍ നല്‍കിയ ഹരജിയിലാണ് എന്‍.ഐ.എയുടെ മറുപടി. വിഷയം തെരഞ്ഞെടുപ്പ് കമ്മിഷന്റെ അധികാര പരിധിയില്‍ വരുന്നതാണെന്നും തങ്ങള്‍ക്ക് പ്രത്യേക നിലപാടില്ലെന്നും എന്‍.ഐ.എ അറിയിച്ചു. […]
പ്രിയങ്കയുടെ വരാണസിയിലെ സ്ഥാനാര്‍ഥിത്വത്തില്‍ സസ്പെന്‍സ് തുടരുന്നു
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ വരാണസിയിലെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച സസ്പെന്‍സ് തുടരുന്നു. പാര്‍ട്ടി ആവശ്യപ്പെട്ടല്‍ മത്സരിക്കാന്‍ തയ്യാറാണെന്നാണ് പ്രിയങ്ക ഗാന്ധിയുടെ ആവര്‍ത്തിച്ചുള്ള പ്രതികരണം. ഏഴാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന വരാണസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ 6 ദിവസം മാത്രമാണ് ശേഷിക്കുന്നത്. എന്‍.ഡി.എക്ക് എതിരെ നിര്‍ണായക പോരാട്ടം കാഴ്ച വയ്ക്കുന്ന ഈ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വന്നാല്‍ ചിത്രം പൂര്‍ണമായി മാറും. എന്നാല്‍ വാരണാസിയില്‍ പത്രികാ സമര്‍പ്പണത്തിന് 6 ദിവസം […]
വോട്ട് ചെയ്യുന്നതിന് മുന്‍പ് അമ്മയെ കണ്ട് അനുഗ്രഹം വാങ്ങി മോദി
അമ്മയെ കണ്ട് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്നാം ഘട്ടമായ ഇന്ന് ഗുജറാത്തിലെ വോട്ടെടുപ്പ് ദിനത്തിലാണ് മോദി അമ്മ ഹീരബെന്‍ മോദിയെ കണ്ട് അനുഗ്രഹം വാങ്ങിയത്. ഗാന്ധിനഗറിലെ വസതിയിലെത്തിയ മോദി മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ വെച്ചാണ് അമ്മ ഹീരബെന്‍ മോദിയെ കണ്ട് അനുഗ്രഹം വാങ്ങിയത്. ശേഷം മോദിയുടെ വോട്ടിങ് മണ്ഡലമായ അഹമ്മദാബാദിലേക്ക് യാത്ര തിരിച്ച് വോട്ട് ചെയ്ത് മടങ്ങി. അഹമ്മദാബാദിലെ റാനിപ്പ് പോളിങ് സ്റ്റേഷനിലായിരുന്നു പ്രധാനമന്ത്രി മോദിയുടെ വോട്ട്.
അമിത് ഷാ കൊലക്കേസ് പ്രതിയെന്ന് രാഹുല്‍ ഗാന്ധി
ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കൊലക്കേസ് പ്രതിയാണ് അമിത് ഷാ. കുറഞ്ഞ സമയം കൊണ്ട് സ്വത്ത് പതിന്മടങ്ങാക്കിയ മാന്ത്രികനാണ് അമിത് ഷായുടെ മകനെന്നും രാഹുല്‍ ആരോപിച്ചു. മധ്യപ്രദേശിലെ ജബല്‍പൂരില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് രാഹുല്‍ ഗാന്ധി ബിജെപി ദേശീയ അധ്യക്ഷനെതിരെയും മകന്‍ ജയ്ഷാക്കെതിരെയും രൂക്ഷ വിമര്‍ശമുന്നയിച്ചത്. സൊഹ്റാബുദ്ദീന്‍, തുളസി പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കേസുകളിലെ അമിത് ഷായുടെ പങ്കിനെ സൂചിപ്പിച്ചാണ് രാഹുലിന്റെ കടന്നാക്രമണം. ഒപ്പം മകന്‍ ജെയ്ഷാക്കെതിരായ അഴിമതി […]
കാവല്‍ക്കാരന്‍റെ വിധി മെയ് 23ന് ജനകീയ കോടതി തീരുമാനിക്കും: രാഹുല്‍
കാവല്‍ക്കാരന്‍ കള്ളന്‍ തന്നെയെന്ന് രാഹുല്‍ ഗാന്ധി. പാവപ്പെട്ടവന്‍റെ പണം ധനവാനായ സുഹൃത്തിന് നല്‍കിയ കാവല്‍ക്കാരന്‍ ശിക്ഷിക്കപ്പെടും. മെയ് 23ന് കാവല്‍ക്കാരന്‍റെ വിധി ജനകീയ കോടതി തീരുമാനിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി. റഫാല്‍ വിഷയത്തില്‍ രാഹുല്‍ നരേന്ദ്ര മോദിയെ വീണ്ടും സംവാദത്തിന് വെല്ലുവിളിച്ചു.
പോരാളിയാണ് ഈ അമ്മ; സ്വന്തം കുഞ്ഞിനെ കടിച്ച പുലിയെ തിരിച്ചാക്രമിച്ച് യുവതി
ഉറങ്ങിക്കിടക്കുന്നതിനിടെ തന്റെ കുഞ്ഞിനെ ആക്രമിക്കാന്‍ ശ്രമിച്ച പുള്ളിപ്പുലിയെ കീഴടക്കി ഒരമ്മ. കരിമ്പിന്‍ തോട്ടത്തില്‍ പണിയെടുക്കുന്ന ദിലീപ് – ദീപാലി ദമ്പതികളുടെ 18 മാസം മാത്രം പ്രായമായ മകന്‍ ധന്യനേഷ്‌വറിനെയാണ് പുലി ആക്രമിച്ചത്. മഹാരാഷ്ട്രയില്‍ പൂനെയില്‍ നിന്ന് 90 കിലോമീറ്റര്‍ മാറി ജുന്നാറിലാണ് നടുക്കുന്ന സംഭവം. മറ്റ് കുടുംബങ്ങളെപ്പോലെ വീടിന് പുറത്ത് കിടന്നുറങ്ങുകയായിരുന്നു ദീപാലിയും കുഞ്ഞും. ഇതിനിടെ പുലിയെത്തിയത് അറിഞ്ഞില്ല. പുലിയുടെ മുരളല്‍ കേട്ടാണ് വീട്ടമ്മ ഉറക്കമുണര്‍ന്നത്. അപ്പോഴേക്കും പുലി കുഞ്ഞിന്റെ തലയില്‍ കടിച്ചിരുന്നു. പിന്നെ ഒന്നു നോക്കിയില്ല, […]