മാരുതി ഇന്ത്യയില്‍ ഡീസല്‍ കാറുകളുടെ നിര്‍മാണം അവസാനിപ്പിക്കുന്നു. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതോടെ ഡീസല്‍ കാറുകളുടെ വില്‍പന നിര്‍ത്തുമെന്നും കമ്പനി അറിയിച്ചു. ഡീസല്‍ കാറുകള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞതോടെയാണ് തീരുമാനം. രാജ്യത്തെ പ്രമുഖ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി കമ്പനി ചെയര്‍മാന്‍ ആര്‍ സി ഭാര്‍ഗവയാണ് ഈ തീരുമാനം അറിയിച്ചത്. 2020 ഏപ്രില്‍ ഒന്ന് മുതല്‍ ഡീസല്‍ കാറുകള്‍ വില്‍പന നടത്തില്ലെന്നാണ് ചെയര്‍മാന്‍റെ പ്രഖ്യാപനം. രാജ്യത്തെ എല്ലാ യൂണിറ്റുകളിലുമായി മാരുതി 23 ശതമാനം ഡീസല്‍ കാറുകളാണ് നിര്‍മിക്കുന്നത്. ഡീസല്‍ […]
National
മോദി ഇന്ന് വരാണസിയില്‍ പത്രിക സമര്‍പ്പിക്കും
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വരാണസിയില്‍ നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കും. പ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയും ക്ഷേത്ര സന്ദര്‍ശനവും കഴിഞ്ഞായിരിക്കും മോദിയുടെ പത്രിക സമര്‍പ്പണം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് ഒഡീഷയില്‍ പ്രചരണത്തിനെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് മുന്നോടിയായുള്ള പരിപാടികള്‍ക്ക് രാവിലെ 8 മണിയോടെ തുടക്കമാകും. ആദ്യം ബൂത്ത് തല പ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയാണ്. ശേഷം ക്ഷേത്ര സന്ദര്‍ശനം. 10 മണിയോടെ കാല്‍ ഭൈരവ ക്ഷേത്രത്തിലെത്തും. രണ്ട് മണിക്കൂര്‍ അവിടെ ചെലവഴിക്കും. അതിന് ശേഷമായിരിക്കും […]
മോദിക്കെതിരായ തെരഞ്ഞെടുപ്പ് ചട്ടലംഘന പരാതികളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കുന്നില്ലെന്ന് പരാതി
നരേന്ദ്ര മോദിക്കെതിരായ തെരഞ്ഞെടുപ്പ് ചട്ടലംഘന പരാതികളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കുന്നില്ലെന്ന് പരാതി. കന്നിവോട്ട് സൈനികര്‍ക്ക് നല്‍കണമെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ നല്‍കിയ പരാതി കമ്മീഷന്‍ വൈബ്സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായി. സാങ്കേതിക പിഴവാണെന്നാണ് കമ്മീഷന്‍റെ വിശദീകരണം. മഹാരാഷ്ട്രയിലെ ലാത്തൂരിലായിരുന്നു മോദിയുടെ വിവാദ പ്രസംഗം. പുല്‍വാമയില്‍ ജീവന്‍ വെടിഞ്ഞ സൈനികര്‍ക്കും ബലാകോട്ട് വ്യോമാക്രമണത്തില്‍ പങ്കെടുത്ത സൈനികര്‍ക്കും കന്നി വോട്ട് നല്‍കണമെന്നായിരുന്നു പ്രധാനമന്ത്രിയുടെ ആഹ്വാനം. തൊട്ട് പിന്നാലെയാണ് പെരുമാറ്റച്ചട്ട ലംഘനമാരോപിച്ച് കൊല്‍ക്കത്ത സ്വദേശിയായ മഹേന്ദ്ര സിങ് പരാതി നല്‍കിയത്. എന്നാല്‍ തുടര്‍ നടപടി […]
പ്രിയങ്ക വരാണസിയില്‍ മത്സരിക്കില്ല; അജയ് റായ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരണാസിയില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരിക്കില്ല. 2014ല്‍ മണ്ഡലത്തില്‍ മത്സരിച്ച അജയ് റായെ തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ ഉടന്‍ പ്രിയങ്ക മത്സരരംഗത്തേക്ക് ഇറങ്ങേണ്ടെന്ന സോണിയ ഗാന്ധിയുടെ നിലപാടാണ് തീരുമാനത്തിന് പിന്നില്‍. സജീവ രാഷ്ട്രീയത്തിലേക്ക് പ്രിയങ്ക ഗാന്ധി ഇറങ്ങിയതു മുതല്‍ സ്ഥാനാര്‍ഥിത്വവും ചര്‍ച്ചയായിരുന്നു. എന്നാല്‍ വാരണാസി സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത് പ്രിയങ്ക തന്നെയായിരുന്നു. ഗംഗ യാത്രക്കിടെ വാരണാസിയില്‍ മത്സരിച്ചാല്‍ എന്താണെന്ന പ്രിയങ്കയുടെ ചോദ്യമാണ് ചര്‍ച്ച സജീവമാക്കിയത്. പ്രചാരണ […]
ഉരുളക്കിഴങ്ങ് കര്‍ഷകര്‍ക്കെതിരെ നിയമനടപടിയുമായി പെപ്‌സികോ
ഉരുളക്കിഴങ്ങ് കര്‍ഷക്കര്‍ക്ക് എതിരെ ബഹുരാഷ്ട്ര കമ്പനിയായ പെപ്സികോ നിയമ നടപടി സ്വീകരിച്ച സംഭവത്തില്‍ ഗുജറാത്തിലെ കര്‍ഷകര്‍ പ്രക്ഷോഭവുമായി രംഗത്ത്. പ്രത്യേക ഇനത്തില്‍ പെട്ട ഉരുളക്കിഴങ്ങ് കൃഷി ചെയ്ത കര്‍ഷകര്‍ക്ക് എതിരെയാണ് കമ്പനി കേസ് എടുത്തത്. ഇവര്‍ ഉത്പാതിപ്പിക്കുന്ന ഉരുളക്കിഴങ്ങ്, കമ്പനിക്ക് മാത്രം ഉത്പാദിപ്പിക്കാന്‍ അവകാശമുള്ളതാണെന്നാണ് പരാതിയില്‍ കമ്പനി ചൂണ്ടിക്കാട്ടിയത്. സബര്‍കന്ദ, ആരവല്ലി ജില്ലകളിലെ 9 കര്‍ഷകര്‍ക്കെതിരെ നിയമനടപടിയുമായി രംഗത്ത് വന്ന കമ്പനി, 1.05 കോടി രൂപ ഓരോരുത്തരും നഷ്ടപരിഹാരമായി നൽകണമെന്നും ആവശ്യപ്പെടുന്നുണ്ട്. പെപ്സികോയുടെ ‘ലെയ്സ്’ എന്ന പോട്ടറ്റോ […]
മിലിട്ടറി പൊലീസിലേക്ക് ആദ്യമായി വനിതകളെ വിളിക്കുന്നു
മിലിട്ടറി പൊലീസിലേക്ക് സ്ത്രീകളെ റിക്രൂട്ട് ചെയ്യുന്നതിന് ആദ്യമായി പത്രപരസ്യം നല്‍കി സെെന്യം. സെെന്യത്തില്‍ സ്ത്രീകളെ ഉൾപ്പെടുത്താം എന്ന സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി മൂന്നു മാസത്തിന് ശേഷമാണ് സെെന്യത്തിന്റെ വിളി വന്നിരിക്കുന്നത്. പേഴ്സണല്‍ ബിലോ ഓഫീസര്‍ റാങ്കിലേക്കാണ് (പി.ബി.ഓ.ആര്‍) വനിതകളെ നിയമിക്കുന്നത്. റിക്രൂട്ട്മെന്‍റിന് അപേക്ഷ അയയ്ക്കാനുള്ള അവസാന തീയതി ജൂൺ 8 ആണ്. സെെസ്യത്തിലെ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുക, പോലീസ് സഹായം ആവശ്യമുള്ള സൈനിക പ്രവർത്തനങ്ങൾ, ക്രോസ് ബോർഡർ യുദ്ധസമയത്ത് ഗ്രാമങ്ങൾ ഒഴിപ്പിക്കുന്നതിനുള്ള സഹായങ്ങള്‍ എന്നിവയാണ് ഈ വിഭാഗത്തിന്റെ ചുമതലകള്‍. […]
പ്രിയങ്ക വരാണസിയില്‍ മത്സരിക്കില്ല; അജയ് റായ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി നരേന്ദ്ര മോദിക്കെതിരെ വരാണസിയില്‍ മത്സരിക്കില്ല. കഴിഞ്ഞ തവണയും മോദിക്കെതിരെ മത്സരിച്ച അജയ് റായിയാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി. 2014 തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തെത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു അജയ് റായ്. അതേസമയം നരേന്ദ്ര മോദി വരാണസിയില്‍ ഇന്ന് റോഡ് ഷോ നടത്തും. നാളെയാണ് മോദിയുടെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം. മോദിക്കെതിരെ പ്രിയങ്ക മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് പുതിയ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് പ്രിയങ്കയും വ്യക്തമാക്കിയിരുന്നു. പ്രിയങ്ക മത്സരിച്ചാല്‍ ദളിത് സവര്‍ണ മുസ്ലീം […]
നഷ്ടപരിഹാര തുകയുടെ ഒരു ഭാഗം ഗുജറാത്ത് കലാപത്തിലെ ഇരകളുടെ നിയമപോരാട്ടത്തിന് നല്‍കുമെന്ന് ബില്‍ക്കീസ് ബാനു
നഷ്ടപരിഹാര തുകയുടെ ഒരു ഭാഗം ഗുജറാത്ത് കലാപത്തിലെ ഇരകളുടെ നിയമപോരാട്ടത്തിന് നല്‍കുമെന്ന് ഇര ബില്‍ക്കീസ് ബാനു. കൂട്ടബലാത്സംഗത്തിന് ഇരയായപ്പോള്‍ ഗര്‍ഭസ്ഥ ശിശുവായിരുന്ന മകള്‍ സഹാറയെ അഭിഭാഷകയാക്കും. 50 ലക്ഷം രൂപ ഗുജറാത്ത് സര്‍ക്കാര്‍ ബില്‍ക്കീസ് ബാനുവിന് നഷ്ടപരിഹാരം നല്‍കണമെന്ന് കഴിഞ്ഞദിവസമാണ് സുപ്രീം കോടതി വിധിച്ചത്. നിര്‍ണായകമായ കോടതിവിധിക്ക് ശേഷം ഡല്‍ഹി പ്രസ് ക്ലബില്‍ നടന്ന വാര്‍ത്തസമ്മേളനത്തിലാണ് ബില്‍ക്കീസ് ബാനു മനസ് പങ്കുവെച്ചത്. നഷ്ടപരിഹാര തുകയുടെ ഒരു ഭാഗം കലാപത്തിലെ ഇരകളുടെ നിയമപോരാട്ടത്തിനായി നീക്കിവെക്കുമെന്ന് ഗുജറാത്തി ഭാഷയില്‍ പതിഞ്ഞ […]
‘സമ്മാനങ്ങളാണ് നല്‍കാറ്, വോട്ടല്ല’
ബംഗാള്‍ മുഖ്യമന്ത്രി തനിക്ക് സമ്മാനങ്ങൾ നൽകാറുണ്ടെന്ന മോദിയുടെ പരാമർശത്തിന് മറുപടിയുമായി മമതാ ബാനർജി. തങ്ങൾ അതിഥികൾക്ക് രസഗുളയും കുർത്തയുമൊക്കെ സമ്മാനമായി നൽകും, എന്നാൽ ഒരൊറ്റ വോട്ടും നൽകാറില്ലെന്നാണ് മമത പറഞ്ഞത്. നടൻ അക്ഷയ് കുമാറുമായുള്ള അഭിമുഖത്തിനിടെയായിരുന്നു, ബംഗാൾ മുഖ്യമന്ത്രിയും താനും തമ്മിൽ നല്ല സൗഹൃദത്തിലാണ് ഉള്ളതെന്ന് പറഞ്ഞത്. രാഷ്ട്രീയ ശത്രുതയ്ക്കിടയിലും മമത ബാനർജി തനിക്ക് സമ്മാനങ്ങൾ അയച്ചിരുന്നു എന്നാണ് മോദി പറഞ്ഞത്. എന്നാൽ കോൺഗ്രസും ഇത് ഇടതുപാർട്ടികളും അടക്കം ചോദ്യം ചെയ്യുകയും ബി.ജെ.പി-തൃണമൂൽ കൂട്ടുകെട്ടായി ആരോപിക്കുകയും ചെയ്യുകയുണ്ടായി. […]
വരാണസിയില്‍ മോദിയുടെ റോഡ് ഷോ ഇന്ന്; നാളെ പത്രിക സമര്‍പ്പിക്കും
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വരാണസിയില്‍ റോഡ് ഷോ നടത്തും. നാളെയാണ് മോദി വരാണസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നത്. പ്രിയങ്കാ ഗാന്ധിയെ വരാണസിയില്‍ സ്ഥാനാര്‍ഥിയാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ പുരോഗമിക്കുകയാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് രാജസ്ഥാനിലെ വിവിധ റാലികളില്‍ പങ്കെടുക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്നോടിയായി ഇന്ന് വരണാസിയിലെ ദശാശ്വേമേധ് ഗാട്ടില്‍ പ്രധാനമന്ത്രി പൂജ നടത്തും. വരാണാസിയിലെ പ്രധാന സ്ഥലങ്ങളിലൂടെ മോദി ഇന്ന് റോഡ് ഷോയും നടത്തുന്നുണ്ട്. അതിന് ശേഷം മണ്ഡലത്തിലെ പ്രധാനപ്പെട്ട നേതാക്കളുമായി […]