ഇത്തവണ മോദിക്ക് വോട്ടിന് പകരം മണ്ണു കൊണ്ടുണ്ടാക്കിയ ചരല്‍ നിറച്ച രസഗുളയാണ് നല്‍കുകയെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. താനും മമതയുമായി ഊഷ്മള ബന്ധമാണുള്ളതെന്ന മോദിയുടെ പരാമര്‍ശത്തിന് മറുപടി നല്‍കുകയായിരുന്നു മമത. ബോളിവുഡ് താരം അക്ഷയ് കുമാറുമായുള്ള അഭിമുഖത്തിലാണ് മോദി മമതയുമായുള്ള സൌഹൃദത്തെക്കുറിച്ച് പറഞ്ഞത്. പ്രതിപക്ഷനിരയിലും തനിക്ക് സുഹൃത്തുക്കളുണ്ടെന്നും മമതാ ബാനര്‍ജി തനിക്ക് കുര്‍ത്തകളും രസഗുളയും കൊടുത്തയക്കാറുണ്ടെന്നുമായിരുന്നു മോദി പറഞ്ഞത്. മോദി ഇത്തവണ അധികാരത്തില്‍ വരില്ലെന്നും ആളുകളെ സമീപിക്കാന്‍ അദ്ദേഹം ഇപ്പോള്‍ ഭയക്കുന്നുവെന്നും അവര്‍ പറഞ്ഞു. ഇത്രകാലം […]
National
ഗുജറാത്തിലെ കര്‍ഷകര്‍ക്കെതിരായ കേസ് നിബന്ധനകളോടെ പിന്‍വലിക്കാമെന്ന് പെപ്‌സികോ
ഗുജറാത്തിലെ ഉരുളക്കിഴങ്ങ് കര്‍ഷകര്‍ക്കെതിരായ കേസ് ഉപാധികളോടെ പിന്‍വലിക്കാന്‍ തയ്യാറാണെന്ന് പെപ്‌സികോ കോടതിയെ അറിയിച്ചു. കമ്പനിക്ക് ഉടമസ്ഥാവകാശം ഉള്ള പ്രത്യേക ഇനം ഉരുളകിഴങ്ങ് ഉദ്പാദിക്കുന്ന കര്‍ഷകര്‍ പെപ്‌സിക്കോയ്ക്ക് മാത്രമേ ഉത്പ്പന്നം വില്‍ക്കാവൂ എന്നതടക്കമുള്ള നിബന്ധനകളാണ് മുന്‍പോട്ട് വച്ചിരിക്കുന്നത്. കര്‍ഷകര്‍ക്കെതിരെ 1.05 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് കോടതിയെ സമീപിച്ച പെപ്‌സികോ ഇപ്പോള്‍ നിബന്ധനകള്‍ക്ക് വിധേയമായി കേസ് പിന്‍വലിക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്. കമ്പനിക്ക് പൂര്‍ണ്ണ ഉടമസ്ഥാവകാശമുള്ള ഉരുളകിഴങ്ങ് ഇനമായ എഫ്.എല്‍ 2027 ഇനി മുതല്‍ കര്‍ഷകര്‍ ഉപയോഗിക്കാന്‍ പാടില്ല. അങ്ങനെയെങ്കില്‍ ഇപ്പോള്‍ […]
ഗൗതം ഗംഭീറിന് രണ്ട് തിരിച്ചറിയല്‍ കാര്‍ഡ്; എ.എ.പി പരാതി നല്‍കി
ഈസ്റ്റ് ദില്ലിയിലെ ബി.ജെ.പി സ്ഥാനാര്‍ഥിയും ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിനെതിരെ ഗുരുതര ആരോപണവുമായി ആം ആദ്മി പാര്‍ട്ടി. ഗൗതം ഗംഭീറിന് രണ്ട് വോട്ടര്‍ ഐഡി കാര്‍ഡുകളുണ്ടെന്ന് എ.എ.പിയുടെ ഈസ്റ്റ് ദില്ലി സ്ഥാനാര്‍ഥി അതിഷി മര്‍ലിന കോടതിയില്‍ പരാതി നല്‍കി. ഡല്‍ഹി കരോള്‍ ബാഗ്, രാജേന്ദര്‍ നഗര്‍ എന്നീ വിലാസങ്ങളിലായി ഗംഭീറിന് രണ്ട് വോട്ടര്‍ ഐഡി കാര്‍ഡുകളുണ്ടെന്നാണ് അതിഷിയുടെ ആരോപണം. ഒരു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന തെറ്റാണ് ഇതെന്ന് അതിഷി പ്രതികരിച്ചു. ഗംഭീറിന്‍റെ രണ്ട് മണ്ഡലങ്ങളിലെയും വോട്ടര്‍ […]
എയര്‍ ഇന്ത്യയുടെ സെര്‍വര്‍ തകരാര്‍ പരിഹരിച്ചു
എയര്‍ ഇന്ത്യയുടെ സെര്‍വര്‍ തകരാര്‍ പരിഹരിച്ചു. തകരാറിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ സര്‍വീസുകള്‍ മുടങ്ങിയിരുന്നു. വെള്ളിയാഴ്ച പുലർച്ചെ 3.30 മുതല്‍ എയര്‍ ഇന്ത്യയുടെ സീത (SITA) സെര്‍വര്‍ തകരാറിലാണെന്നായിരുന്നു വിവരം. കേരളത്തിലെ വിമാനത്താവളങ്ങളിലും പ്രതിസന്ധി നേരിട്ടു. തകരാറിനെ തുടര്‍ന്ന് നിരവധി യാത്രക്കാര്‍ വിവിധ എയര്‍പോര്‍ട്ടുകളില്‍ കുടുങ്ങിക്കിടക്കുകയാണ്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 23നും സമാന സംഭവമുണ്ടായിട്ടുണ്ട്. സാങ്കേതിക തകരാര്‍ മൂലം അന്ന് ഇരുപത്തഞ്ചോളം സര്‍വീസുകളാണ് വൈകിയത്.
ഫാനി ചുഴലിക്കാറ്റെത്തിയേക്കും; ആശങ്കയോടെ തമിഴ്നാട് തീരം
ഫാനി ചുഴലിക്കാറ്റ് തമിഴ്നാടിന്റെ തീരദേശ മേഖലയിലേക്കെത്തിയേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് വൈകിട്ടോടെ രൂപം കൊള്ളുന്ന കാറ്റ്, 30 ന് തമിഴ്നാട് തീരത്തെത്തുമെന്നാണ് സൂചന. റെഡ് അലർട്ട് ഇല്ലെങ്കിലും അതീവ ജാഗ്രത നിർദ്ദേശമാണ് തീരദേശ മേഖലയിൽ ഉള്ളവർക്ക് നൽകിയിട്ടുള്ളത്. ബംഗാൾ ഉൾക്കടലിന്റെ തെക്ക് പടിഞ്ഞാറായി രൂപം കൊള്ളുന്ന ചുഴലിക്കാറ്റ് മുപ്പതിന് തമിഴ്നാട് തീരത്തേക്ക് നീങ്ങും. ഇത് തീരം തൊടാനുള്ള സാധ്യത 60 ശതമാനം മാത്രമാണ്. നിലവിലെ സാധ്യതകൾ ഇങ്ങനെയാണെങ്കിലും ചുഴലിക്കാറ്റ് രൂപംകൊണ്ടതിന് ശേഷമെ കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളൂ. […]
ബോളിവുഡ് താരം സണ്ണി ഡിയോളിന് പിന്നാലെ പ്രമുഖ ഗായകനും ബി ജെ പിയില്‍ ചേര്‍ന്നു
ബോളിവുഡ് താരം സണ്ണി ഡിയോളിന് പിന്നാലെ പഞ്ചാബി ഗായകന്‍ ദാലേര്‍ മെഹന്ദിയും ബിജെപിയില്‍ ചേര്‍ന്നു. 2013 ല്‍ കോണ്‍ഗ്രസിലേക്ക് പോയ ദലേര്‍ മെഹന്ദി ബി ജെ പിയില്‍ ചേര്‍ന്ന കാര്യം പി ടി ഐ ആണ് റിപ്പോര്‍ട്ട് ചെയ്തത്. പാര്‍ലമെന്ററികാര്യ സഹമന്ത്രി വിജയ് ഗോയലിന്റെയും ഗായകനും ഡെല്‍ഹിയില്‍ സ്ഥാനാര്‍ഥിയുമായ ഹാന്‍സ് രാജ് ഹാന്‍സിന്റെയും സാന്നിധ്യത്തിലായിരുന്നു ദലേര്‍ മെഹന്ദി പാര്‍ട്ടിയില്‍ അംഗത്വം സ്വീകരിച്ചത്. ഹാന്‍സ് രാജ് ഹാന്‍സിന്റെ മകനാണ് ദലേര്‍ മെഹന്ദിയുടെ മകളെ വിവാഹം ചെയ്തത്. മുന്‍ ക്രിക്കറ്റ് […]
മോദി വരാണസിയില്‍ പത്രിക സമര്‍പ്പിച്ചു
പ്രധാനമന്ത്രി നരേന്ദ്രമോദി വരാണസി ലോക്സഭാ മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ബിജെപി – എന്‍.ഡി.എ നേതാക്കളോടൊപ്പമാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ നരേന്ദ്രമോദി എത്തിയത്. രാജ്യത്ത് ഭരണ അനുകൂലവികാരം അലയടിക്കുയാണെന്ന് മോദി പറഞ്ഞു. അതേസമയം പി.എം നരേന്ദ്രമോദി സിനിമയുടെ പ്രദര്‍ശന വിലക്ക് സ്റ്റേ ചെയ്യാനാകില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. അമിത് ഷാ അടക്കമുള്ള മുതിര്‍ന്ന ബി.ജെ.പി നേതാക്കളോടും മറ്റ് എന്‍.ഡി.എ ഘടകകക്ഷി നേതാക്കളോടുമൊപ്പമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പത്രിക സമര്‍പ്പണത്തിനെത്തിയത്. രാവിലെ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ചതിനും, കാല ഭൈരവക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ […]
നാലാംഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം നാളെ അവസാനിക്കും
നാലാം ഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം നാളെ അവസാനിക്കും. സിക്കിം നിയമസഭ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. അതിനിടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബീഹാറിലേക്ക് തിരിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിമാനം യന്ത്രതകരാര്‍ മൂലം ഡല്‍ഹിയില്‍ തിരിച്ചിറക്കി. നാളെ വൈകീട്ട് അഞ്ച് മണി വരെയാണ് നാലാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ലോക്സഭ മണ്ഡലങ്ങളില്‍ പരസ്യ പ്രചാരണത്തിനുള്ള സമയം. 9 സംസ്ഥാനങ്ങളിലെ 71 മണ്ഡലങ്ങളില്‍ ഈ മാസം 29നാണ് തെരഞ്ഞെടുപ്പ്. അവസാന വട്ട തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ […]
അഞ്ച് കൊല്ലത്തിനിടയില്‍ കേന്ദ്രമന്ത്രിമാര്‍ ധൂര്‍ത്തടിച്ചത് 100 കോടി
കഴിഞ്ഞ അഞ്ച് കൊല്ലത്തിനിടയില്‍ കേന്ദ്ര മന്ത്രിമാര്‍ ധൂര്‍ത്തടിച്ചത് 100 കോടി രൂപ. മന്ത്രി മന്ദിരങ്ങള്‍ മോടി പിടിപ്പിക്കുന്നതിനാണ് ഇതിന്റെ സിംഹഭാഗവും ഉപയോഗിച്ചത്. കേന്ദ്ര പെതുമരാമത്ത് വകുപ്പിന്റെ കീഴിലാണ് മുഴുവന്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നത്. 93.69 കോടി രൂപ മന്ത്രി മന്ദിരങ്ങള്‍ മോടി പിടിപ്പിക്കുന്നതിനും 8 .11 കോടി ഓഫീസുകൾ അലങ്കരിക്കുന്നതിനു വേണ്ടിയാണ് ഉപയോഗിച്ചത്. ഓരോ കൊല്ലവും മോടി പിടിപ്പിക്കുന്നതിന്റെ പേരില്‍ വന്‍ തുകയാണ് ചെലവഴിച്ചത്. വിവരാവകാശരേഖ പ്രകാരമാണ് കണക്കുകള്‍ പുറത്തുവിട്ടത്. മന്ത്രിമന്ദിരങ്ങള്‍ മോടി പിടിപ്പിക്കുന്നതിനും ഓഫീസുകളിലെ സൌകര്യം വര്‍ദ്ധിപ്പിക്കുന്നതിനുമായി […]
ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണത്തില്‍ ആഭ്യന്തര അന്വേഷണം ഇന്ന് തുടങ്ങും
സുപ്രിം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരായ ലൈംഗികാരോപണത്തില്‍ ആഭ്യന്തര അന്വേഷണം ഇന്ന് തുടങ്ങും. സുപ്രിം കോടതി മുന്‍ ജീവനക്കാരിയായ യുവതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. പരാതിക്കാരിയോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. യുവതിയുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ സുപ്രിം കോടതി സെക്രട്ടറി ജനറലിനോടും നിര്‍ദേശിച്ചിട്ടുണ്ട്. മുതിര്‍ന്ന ന്യായാധിപന്‍ എസ്.എ ബോബ്‍ഡെയുടെ നേതൃത്വത്തിലുള്ള സമിതിയാണ് അന്വേഷണം നടത്തുക. ഇന്ദിര ബാനര്‍ജിയാണ് സമിതിയിലെ മറ്റൊരംഗം. മൂന്നംഗ സമിതിയില്‍ നിന്ന് ജസ്റ്റിസ് എന്‍.വി രമണ പിന്മാറിയ ഒഴുവില്‍ ജസ്റ്റിസ് […]