മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടത്തിന് തീപിടിച്ച് ഏഴുമരണം. പൊള്ളലേറ്റ 39 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുപേരുടെ നില ഗുരുതരമാണ്. മുംബൈ ഗൊരേഗാവില്‍ ഏഴു നില കെട്ടിടത്തിനാണ് തീപിടിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.പരുക്കേറ്റവരെ ഉടൻ തന്നെ എച്ച്ബിടി ട്രോമ സെന്റർ, കൂപ്പർ ഹോസ്പിറ്റൽ എന്നിവയുൾപ്പെടെ ഗോരേഗാവിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ല. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തീ പൂർണമായും നിയന്ത്രണവിധേയമാക്കിയ ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. അതേസമയം, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് മരണപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി.
National
പ്രിയങ്കാ ഗാന്ധിയുടെ റാലികളിൽ വൻ ജനപങ്കാളിത്തം: കൂടുതൽ റാലികൾ സംഘടിപ്പിക്കാൻ കോൺഗ്രസ്
പ്രിയങ്കാ ഗാന്ധിയുടെ റാലികളിൽ ജനപങ്കാളിത്തം അനുഭവപ്പെട്ട സാഹചര്യത്തിൽ കൂടുതൽ റാലികൾ സംഘടിപ്പിക്കാൻ തിരുമാനിച്ച് കോൺഗ്രസ്. പ്രിയങ്കാ ഗാന്ധിയ്ക്ക് വലിയ ജന സ്വീകാര്യത ലഭിക്കുന്നതായാണ് കോൺഗ്രസ് വിലയിരുത്തൽ.രാഹുൽ ഗാന്ധിയുടെ പ്രചരണ പരിപാടികൾക്ക് സമാനമായി പ്രിയങ്കാ ഗാന്ധിയുടെ നേത്യത്വത്തിൽ റാലികൾ സംഘടിപ്പിക്കും. സ്ത്രികളെ ലക്ഷ്യമിട്ട് കൊണ്ടുള്ള ബി.ജെ.പി പ്രചരണം ചെറുക്കാൻ പ്രിയങ്കാ ഗാന്ധിയുടെ സാന്നിധ്യം കൊണ്ട് സാധിക്കുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. മോദി സർക്കാർ എതിരാളികൾക്കെതിരെ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നുവെന്ന് പ്രിയങ്കാ ഗാന്ധി കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയിൽ ആരോപിച്ചിരുന്നു. […]
സ്ത്രീകൾക്ക് സർക്കാർ ജോലികളിൽ 35% സംവരണം; മധ്യപ്രദേശിൽ സുപ്രധാന നീക്കവുമായ ശിവരാജ് സിംഗ് ചൗഹാൻ സർക്കാർ
നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശിൽ സുപ്രധാന നീക്കവുമായ ശിവരാജ് സിംഗ് ചൗഹാൻ സർക്കാർ. സ്ത്രീകൾക്ക് സർക്കാർ ജോലികളിൽ 35% സംവരണം ഏർപ്പെടുത്തി.വനംവകുപ്പിലൊഴികെ മറ്റെല്ലാ സർക്കാർ വകുപ്പുകളിലുമാണ് സംവരണം ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണു വനിത വോട്ടർമാരെ ലക്ഷ്യമിട്ടുള്ള ബിജെപി സർക്കാരിന്റെ നീക്കം. വനിതകൾക്ക് സംവരണം ഏർപ്പെടുത്തിയ 1996ലെ നിയമം ഭേദഗതി ചെയ്താണ് പുതിയ ഉത്തരവിറക്കിയത്. ഇതോടെ വനം വകുപ്പ് ഒഴികെയുള്ള എല്ലാ സർക്കാർ സർവീസുകളിലും വനിതകൾക്ക് 35% സംവരണം ഉറപ്പായി. വനിതാക്ഷേമ പദ്ധതികളാണ് വരാനിരിക്കുന്ന നിയമസഭാ […]
അഗ്നിയ്ക്ക് ചുറ്റും 7 തവണ വലം വച്ചില്ലെങ്കിൽ ഹിന്ദു വിവാഹ നിയമം അനുസരിച്ച് വിവാഹം സാധു അല്ല: അലഹബാദ് ഹൈക്കോടതി
ഹിന്ദു വിവാഹങ്ങളിലെ അനിഷ്ഠാനമായ സാത്ത് ഫേര അനുഷ്ഠിച്ചില്ലെങ്കിൽ ഹിന്ദു വിവാഹ നിയമം അനുസരിച്ച് വിവാഹം സാധു അല്ലെന്ന് അലഹബാദ് ഹൈക്കോടതി. അഗ്നിയ്ക്ക് ചുറ്റും 7 തവണ വലം വയ്ക്കുന്നതാണ് സാത്ത് ഫരേ. ജസ്റ്റിസ് സഞ്ജയ് കുമാർ സിംഗിന്റേതാണ് ഉത്തരവ്. ( Hindu marriage not valid without saat pheras says Allahabad HC ) തന്നിൽ നിന്ന് വിവാഹമോചനം നേടാതെ രണ്ടാം തവണ മറ്റൊരാളുമായി വിവാഹിതയായ ഭാര്യയ്ക്കെതിരെ ആദ്യ ഭർത്താവ് നൽകിയ പരാതിയിലാണ് നടപടി. താൻ […]
ഗ്യാൻവാപി സർവേ: നാലാഴ്ച കൂടി സമയം അനുവദിക്കണമെന്ന് പുരാവസ്തു ഗവേഷണ വകുപ്പ്, എതിർക്കുമെന്ന് മുസ്ലിം വിഭാഗം
ഗ്യാൻവാപി മസ്ജിദ് സർവേയ്ക്ക് നാലാഴ്ച കൂടി സമയം വേണമെന്ന് പുരാവസ്തു ഗവേഷണ വകുപ്പ്. വകുപ്പ് സമർപ്പിച്ച അപേക്ഷ ഇന്ന് വാരണാസി ജില്ലാ കോടതി പരിഗണിക്കും. അപേക്ഷയെ എതിർക്കുമെന്ന് മുസ്ലിം വിഭാഗം അറിയിച്ചു. സെപ്തംബർ 8 ന് കോടതി നാലാഴ്ചത്തെ സമയം പുരാവസ്തു ഗവേഷണ വകുപ്പിന് നീട്ടി നല്കിയിരുന്നു.
ലൈംഗിക പീഡനക്കേസ്; ഷിയാസ് കരീം ചെന്നൈ വിമാനത്താവളത്തിൽ പിടിയിൽ
ലൈംഗിക പീഡനക്കേസിൽ നടനും മോഡലുമായ ഷിയാസ് കരീം ചെന്നൈ വിമാനത്താവളത്തിൽ പിടിയിൽ. കസ്റ്റംസ് വിഭാഗമാണ് പിടികൂടിയത്. കാഞ്ഞങ്ങാട് ഡിവൈഎസ്പിയെ കസ്റ്റംസ് വിവരമറിയിച്ചു. ഇയാൾക്കായി നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഷിയാസിനെതിരായ പീഡന പരാതിയിൽ എറണാകുളത്തും പൊലീസ് അന്വേഷണം നടത്തും. ചന്തേരയിലെ പൊലീസ് എറണാകുളത്ത് എത്തിയാണ് അന്വേഷണം നടത്തുക. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് കാസർഗോഡ് പടന്ന സ്വദേശിനിയായ യുവതിയുടെ പരാതി. കാസർഗോഡും എറണാകുളത്തും മൂന്നാറിലെ ഹോട്ടലിലും എത്തിച്ച് പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. ചന്തേര പൊലീസ് […]
വന്ദേഭാരത് സ്ലീപ്പർ ഉടനെത്തും; 857 ബെര്‍ത്തുകൾ, ഓരോ കോച്ചിനും മിനി പാന്‍ട്രി: ചിത്രങ്ങൾ പങ്കുവച്ച് റെയിൽവേ മന്ത്രി
വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനിലെ സ്ലീപ്പര്‍ കോച്ചുകളുടെ ചിത്രങ്ങള്‍ പങ്കുവച്ച് കേന്ദ്ര റെയിൽ വേ മന്ത്രി അശ്വിനി വൈഷ്ണവ്. കൺസെപ്റ്റ് ട്രെയിൻ – വന്ദേ ഭാരത് (സ്ലീപ്പർ പതിപ്പ്) ഉടൻ വരുന്നു. വിശാലവും സൗകര്യപ്രദവുമായ ബർത്തുകൾ, തെളിച്ചമുള്ള ഇന്റീരിയർ, അത്യാധുനിക രൂപകൽപ്പനയും സാങ്കേതികവിദ്യയും ഒത്തിണങ്ങിയ വന്ദേഭാരത് സ്ലീപ്പറിന്റെ ചിത്രങ്ങൾ ആരെയും ആകർഷിക്കുന്നതാണ്- ചിത്രങ്ങൾക്കൊപ്പം അദ്ദേഹം കുറിച്ചു .(Vandebharat sleeper coming soon) വന്ദേഭാരത് സ്ലീപ്പര്‍ കോച്ചുകളുടെ ഫസ്റ്റ് ലുക്ക്. 823 യാത്രക്കാര്‍ക്ക് വേണ്ടി 857 ബെര്‍ത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 34 […]
‘അണികളുടെ വികാരം മാനിച്ചാണ് തീരുമാനം’; ബിജെപിയുമായി സഖ്യമില്ലെന്ന് ആവർത്തിച്ച് അണ്ണാ ഡിഎംകെ
ബിജെപിയുമായി സഖ്യമില്ലെന്ന് ആവർത്തിച്ച് അണ്ണാ ഡിഎംകെ. അണികളുടെ വികാരം മാനിച്ചാണ് തീരുമാനമെന്ന് ജനറൽ സെക്രട്ടറി എടപ്പാടി പഴനിസ്വാമി പ്രതികരിച്ചു.അണ്ണാ ഡിഎംകെ മുന്നണിയിലേയ്ക്ക് കൂടുതൽ പാർട്ടികൾ വരും.കേന്ദ്രമന്ത്രി നിർമല സീതാരാമനുമായി അണ്ണാ ഡിഎംകെ എംഎൽഎമാർ ചർച്ച നടത്തിയിരുന്നു.മണ്ഡലങ്ങളിലെ വികസന പ്രശ്നങ്ങളായിരുന്നു എംഎൽഎമാരുടെ ചർച്ചയെന്നും എടപ്പാടി പഴനി സാമി വ്യക്തമാക്കി. ബിജെപിയുമായുള്ള നാലുവർഷത്തെ ബന്ധം അവസാനിപ്പിച്ചു ദിവസങ്ങൾക്കുള്ളിലാണു പളനിസ്വാമി വിഷയത്തിൽ വ്യക്തത വരുത്തിയത്. സഖ്യം വിടാനുള്ള തീരുമാനം രണ്ടുകോടി പാർട്ടി കേഡർമാരെ കണക്കിലെടുത്തായിരുന്നെന്നു പളനിസ്വാമി പറഞ്ഞു. മുൻ മുഖ്യമന്ത്രിമാരായ ജയലളിതയ്ക്കും, […]
ഡൽഹിയിൽ 25കാരനെ അജ്ഞാത സംഘം കുത്തിക്കൊലപ്പെടുത്തി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
ഡൽഹിയിൽ 25കാരനെ ഒരു സംഘം ക്രൂരമായി കൊലപ്പെടുത്തി. ദീപക് എന്നയാളാണ് കൊല്ലപ്പെട്ടത്. അജ്ഞാത സംഘം ദീപക്കിനെ ഒന്നിലധികം തവണ ശരീരത്തിൽ കുത്തുകയും തലയിൽ സ്ലാബ് ഉപയോഗിച്ച് അടിക്കുകയും ചെയ്യുകയായിരുന്നു. അടുത്തുള്ള സിസിടിവിയിൽ നിന്ന് കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ആക്രമണത്തിനൊടുവിൽ ഗുരുതരാവസ്ഥയിലായ ദീപക്കിനെ ജിടിബി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കൊലപാതക കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമികളെ തിരിച്ചറിഞ്ഞു വരുകയാണെന്നും ഉടൻ പ്രതികളെ പിടികൂടാനാകുമെന്നാണ് പ്രതീക്ഷയെന്നും പൊലീസ് അറിയിച്ചു.
ഡൽഹി മദ്യനയ അഴിമതി; എഎപി എംപി സഞ്ജയ് സിംഗിന്‍റെ വസതിയില്‍ ഇഡി റെയ്ഡ്
എഎപി എംപി സഞ്ജയ് സിംഗിന്‍റെ ഡൽഹി വീട്ടിൽ ഇഡി റെയ്ഡ്. ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. രാവിലെ ഏഴ് മണിയോടെയാണ് ഇഡി സംഘം സിംഗിന്‍റെ വസതിയില്‍ എത്തിയത്. എക്സൈസ് നയവുമായി ബന്ധപ്പെട്ട കേസിൽ എഎപി നേതാവും ഡൽഹി മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയുടെ ജാമ്യപേക്ഷ കോടതി പരിഗണിക്കുന്ന ദിവസമാണ് എംപിയുടെ വീട്ടിലെ റെയ്ഡ്. 2020ൽ മദ്യശാലകള്‍ക്കും വ്യാപാരികൾക്കും ലൈസൻസ് നൽകാനുള്ള ഡൽഹി സർക്കാരിന്റെ തീരുമാനത്തിൽ സഞ്ജയ് സിംഗിനും പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാന ഖജനാവിന് നഷ്ടമുണ്ടാക്കി, അഴിമതി […]