ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂര്‍ത്തിയാകാന്‍ അഞ്ച് ദിവസം മാത്രം ശേഷിക്കെ പ്രചാരണം ശക്തമാക്കി നേതാക്കള്‍. കനത്ത തിരിച്ചടി പ്രതീക്ഷിക്കുന്ന ഉത്തര്‍പ്രദേശിലെ സുപ്രധാന മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചാണ് ബി.ജെ.പിയുടെ പ്രചാരണ പരിപാടി. പ്രധാനമന്ത്രി നരേന്ദ്ര മോദി ബിഹാറിലും ഛണ്ഡിഗഢിലും പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. മധ്യപ്രദേശിലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രചാരണ റാലി. എട്ട് സംസ്ഥാനങ്ങളിലായി 59 മണ്ഡലങ്ങളിലാണ് അവസാന ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കാനിരിക്കുന്നത്. ഇതില്‍ 30 സീറ്റ് 2014ല്‍ ബി.ജെ.പി ഒറ്റക്ക് നേടിരുന്നു. 5 സീറ്റ് മാത്രമാണ് കോണ്‍ഗ്രസിന് […]
National
മോദിക്കെതിരെ ആഞ്ഞടിച്ച് മായാവതിയും മമതയും
തെരെഞ്ഞെടുപ്പ് അവസാനിക്കാനിരിക്കെ മോദിയെയും ബി.ജെപിയെയും കടന്നാക്രമിച്ച് മായാവതിയും മമത ബാനര്‍ജിയും. ഭര്‍ത്താവ് മോദിയോടൊപ്പം നില്‍ക്കുന്നത് കാണുമ്പോള്‍ ബി.ജെ.പിയിലെ സ്ത്രീകള്‍ക്ക് ഭയമാണെന്നും സ്വന്തം ഭാര്യയെ ഉപേക്ഷിച്ചയാളാണ് മോദിയെന്നും മായാവതി കുറ്റപ്പെടുത്തി. ബംഗാളില്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യാന്‍ സൈനികര്‍ ആവശ്യപ്പെടുന്ന സാഹചര്യമുണ്ടെന്ന് മമത ആരോപിച്ചു. രാജസ്ഥാനിലെ ആല്‍വാറില്‍ ദലിത് സ്ത്രീ കൂട്ട ബലാത്സംഗത്തിനരായായത് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം മായവതിക്കെതിരെ മോദി രംഗത്തെത്തിയിരുന്നു. ഇങ്ങനെ ഒരു കാര്യമുണ്ടായിട്ടും രാജസ്ഥാന്‍ സര്‍ക്കാരിനുള്ള പിന്തുണ മായാവതി പിന്‍വലിച്ചില്ല എന്നായിരുന്നു മോദിയുടെ പരാമര്‍ശം. ഇതിന് മറുപടി […]
മോദിയുടെ പ്രസ്താവന നാണക്കേടെന്ന് കോൺഗ്രസ്
ബാലകോട്ട് ആക്രമണം സംബന്ധിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന നാണക്കേടെന്ന് കോൺഗ്രസ്. ‘പ്രധാനമന്ത്രി വാർത്താസമ്മേളനം നടത്താത്തതാണ് നല്ലത്, നടത്തിയിരുന്നുവെങ്കിൽ അബദ്ധങ്ങളുടെ പെരുമഴയാകും, ഇത്തരം സിദ്ധാന്തങ്ങൾ നാഗ്പൂരിലെ വാട്സ്ആപ്പ് സർവകലാശാലയിൽ നിന്നാണോ മോദി പഠിച്ചത് എന്നും കോൺഗ്രസ് വക്താവ് പവൻ ഖേര ചോദിച്ചു. ബലാകോട്ട് വ്യോമാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റഡാറില്‍ നിന്നും രക്ഷ നേടാന്‍ മേഘങ്ങള്‍ക്കുള്ളില്‍ മറഞ്ഞു നിന്നാല്‍ മതിയെന്ന് ഉപദേശിച്ചത് താനായിരുന്നുവെന്ന് ന്യൂസ് നാഷന്‍ ചാനലുമായിട്ടുള്ള അഭിമുഖത്തില്‍ പറഞ്ഞിരുന്നു. 1988ല്‍ ഇ മെയില്‍, ക്യാമറ എന്നിവ ഉപയോഗിച്ചെന്ന […]
വോട്ടെടുപ്പ് അവസാന ഘട്ടത്തിലേക്ക്
അവസാനഘട്ട തെരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോള്‍ പരസ്പരം കൊമ്പുകോര്‍ത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍. സിഖ് കൂട്ടക്കൊല പോലെ കഴിഞ്ഞത് കഴിഞ്ഞുവെന്ന മറുപടിയാണ് എല്ലാ അഴിമതിക്കേസുകളിലും കോണ്‍ഗ്രസിന് പറയാനുള്ളതെന്ന പരിഹാസവുമായി നരേന്ദ്ര മോദി രംഗത്തെത്തി. 59 മണ്ഡലങ്ങളിലാണ് ഇനി വോട്ടെടുപ്പ് നടക്കാനുള്ളത്. ഇവിടങ്ങളിലാണ് ആരോപണ പ്രത്യാരോപണങ്ങളുമായി രാഷ്ട്രീയ പ്രചാരണങ്ങള്‍ കൊഴുക്കുന്നത്. മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് പരിപാടിയില്‍ കോണ്‍ഗ്രസിനെതിരെ ഹുവാ തൊ ഹുവ പരിഹാസവുമായി മോദി രംഗത്തെത്തി. സിഖ് കൂട്ടക്കൊലയെക്കുറിച്ച് കഴിഞ്ഞത് കഴിഞ്ഞുവെന്ന് പറഞ്ഞ അതേ മറുപടിയാണ് എല്ലാ അഴിമതിക്കേസുകളുടെ കാര്യത്തിലും കോണ്‍ഗ്രസിന്‍റെ മറുപടിയെന്ന് മോദി […]
‘സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഹിന്ദു, പേര് ഗോഡ്സെ’; കമല്‍ഹസന്‍
ഗാന്ധിയെ വധിച്ച നാഥുറാം വിനായക് ഗോഡ്സെയാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദിയെന്ന് നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹസൻ. തമിഴ്നാട്ടിലെ അരവകുറിച്ചി നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റാലിയിൽ പ്രവർത്തകരെ അഭിസംബോധ ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്‍ലിം ഭൂരിപക്ഷ പ്രദേശമായത് കൊണ്ട് പറയുന്നതല്ല, ഗാന്ധി പ്രതിമക്ക് മുമ്പിൽവെച്ചാണ് ഞാനിത് പറയുന്നത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി പദവി ഹിന്ദുവിനാണ്. അയാളുടെ പേര് നാഥുറാം ഗോഡ്സെ ആണെന്നും കമൽ ഹസൻ വ്യക്തമാക്കി. ‘1948ലെ ഗാന്ധിയുടെ കൊലപാതകത്തിനുള്ള ഉത്തരം തേടിയാണ് […]
‘അതിശയിപ്പിക്കുന്ന നുണയന്‍’; മോദിയുടെ വാദത്തെ പൊളിച്ചടുക്കി ട്വിറ്റര്‍
ബലാകോട്ട് വ്യോമാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഡാര്‍ തിയറിക്ക് തൊട്ട്പിന്നാലെ 1988ല്‍ ഇ മെയില്‍, ക്യാമറ എന്നിവ ഉപയോഗിച്ചെന്ന മോദിയുടെ അഭിമുഖത്തിലെ വാദങ്ങളെ പൊളിച്ചടുക്കി ട്വിറ്റര്‍. ന്യൂസ് നാഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മോദി യുക്തിരഹിതമായ വാദങ്ങള്‍ അവതരിപ്പിച്ചത്. അഭിമുഖത്തിലെ മോദിയുടെ ‘സ്വന്തം’ റഡാര്‍ തിയറി സാമൂഹിക മാധ്യമങ്ങളില്‍ വലിയ പരിഹാസത്തിന് വഴിവെച്ചിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് 1988ല്‍ ഇന്ത്യയില്‍ ആദ്യമായി ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ചത് താനാണെന്ന അവകാശവാദവും മോദി ഉന്നയിച്ചതായി അഭിമുഖസംഭാഷണത്തില്‍ കണ്ടെത്തുന്നത്. ബി.ജെ.പി നേതാവ് […]
ഇറോം ഇനി ഇരട്ടക്കുട്ടികളുടെ അമ്മ
മാതൃദിനത്തിൽ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി മണിപ്പൂരിന്റെ ഉരുക്കുവനിത ഇറോം ചാനു ഷർമിള. 46ാം വയസിൽ ബംഗളൂരുവിലാണ് ഇറോം ഷർമിള ഇരട്ടപെണ്‍കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. നിക്സ് ഷാഖി, ഓട്ടം താര എന്നിങ്ങനെയാണ് കുട്ടിൾക്ക് പേരിട്ടിരിക്കുന്നത്. ഞായറാഴ്ച രാവിലെ 9.21നാണ് ഇറോം ഷര്‍മിള കുട്ടികൾക്ക് ജന്മം നൽകിയത്. ഒരുമിനിറ്റിന്റെ ഇടവേളയില്‍ പിറന്നുവീണ കുഞ്ഞുങ്ങളും മാതാവും ആരോഗ്യവതിയാണെന്ന് ബംഗളൂരു ക്ലൗഡ് നയൻ ആശുപത്രി അധികൃതർ അറിയിച്ചു. നിക്സ് ഷാഖിക്ക് 2.16 കിലോ ഗ്രാമും ഓട്ടം താരക്ക് 2.14 കിലോഗ്രാമും ഭാരമുണ്ട്. കുട്ടികളുടേയും […]
ആറാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു: 60 ശതമാനം പോളിങ്
ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ആറാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. ആറ് മണി വരെ 60 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. പശ്ചിമ ബംഗാളില്‍ 80 ശതമാനം പോളിങ് രേഖപ്പെടുത്തിയപ്പോള്‍ യുപിയില്‍ 50 ശതമാനം പേര്‍ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. ആറാം ഘട്ടത്തില്‍ ഏഴ് സംസ്ഥാനങ്ങളിലായി 59 ലോകസഭാ മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ബംഗാളില്‍ വോട്ടിങ് ശതമാനം മികച്ച് നിന്നതിനോടൊപ്പം വ്യാപക അക്രമവും സംസ്ഥാനത്ത് നടന്നു. എട്ട് മണ്ഡലങ്ങളിലായിരുന്നു പശ്ചിമ ബംഗാളില്‍ വോട്ടെടുപ്പ് നടന്നത്. ഗോപബല്ലാബ്പൂരില്‍ ബി.ജെ.പി പ്രവര്‍ത്തകനെ കൊല്ലപ്പെട്ട നിലയില്‍ […]
അല്‍വാര്‍ കൂട്ടബലാത്സംഗക്കേസിനോട് പ്രധാനമന്ത്രിക്ക് മൗനം
മോദിക്കെതിരെ ആഞ്ഞടിച്ച് മായാവതി. അല്‍വാര്‍ കൂട്ടബലാത്സംഗക്കേസിനോട് പ്രധാനമന്ത്രിക്ക് മൗനമാണെന്നും തെരഞ്ഞെടുപ്പ് നേട്ടത്തിനായി മോദി വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്നുമാണ് മായാവതി പറഞ്ഞു. രാഷ്ട്രിയ നേട്ടത്തിനായി സ്വന്തം ഭാര്യയെ ഉപേക്ഷിച്ച മോദിക്ക് മറ്റുള്ളവരുടെ ഭാര്യമാരെയും സഹോദരിമാരെയും എങ്ങനെ ബഹുമാനിക്കാന്‍ കഴിയുമെന്നും മായാവതി ചോദിച്ചു. രാജസ്ഥാനില്‍ ദലിത് സ്ത്രീ കൂട്ടബലാത്സംഗത്തിന് ഇരയായിട്ടും കോണ്‍ഗ്രസ് സര്‍ക്കാരിനുള്ള പിന്തുണ മായാവതി പിന്‍വലിച്ചില്ലെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിലാണ് മായാവതിയുടെ മറുപടി.
കേവല ഭൂരിപക്ഷ പ്രതീക്ഷ നഷ്ടപ്പെട്ട് ബി.ജെ.പി; പുതിയ സഖ്യകക്ഷികളെ കണ്ടെത്താന്‍ നീക്കം സജീവം
പതിനേഴാമത് ലോക്സഭാ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക്. വോട്ടെടുപ്പ് നടക്കാനുള്ളത് ഇനി 59 മണ്ഡലങ്ങളില്‍ മാത്രം. കേവല ഭൂരിപക്ഷ പ്രതീക്ഷ നഷ്ടപ്പെട്ട ബി.ജെ.പി പുതിയ സഖ്യകക്ഷികളെ കണ്ടെത്താനുള്ള നീക്കങ്ങള്‍ ശക്തിപ്പെടുത്തിയിരിക്കുകയാണ്. ജനാധിപത്യത്തിന്‍റെ ഉത്സവകാലം അതിന്‍റെ അവസാന ലാപിലേക്ക് കടന്നു. ഇനി വോട്ടെടുപ്പ് നടക്കാന്‍ ബാക്കിയുള്ളത് 59 മണ്ഡലങ്ങളില്‍ മാത്രം. അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ രാഷ്ട്രീയ ക്യാമ്പുകളില്‍ കണക്കുകൂട്ടലുകളും സഖ്യ രൂപീകരണ ചര്‍ച്ചകളും സജീവമാണ്. 2014ല്‍ അഞ്ച് സംസ്ഥാനങ്ങളില്‍ മുഴുവന്‍ സീറ്റും മറ്റ് പലയിടത്തും 80 ശതമാനത്തിലധികം സീറ്റും ബി.ജെ.പി […]