പൊതുതെരഞ്ഞെടുപ്പിൽ ബംഗാളിൽ ബി.ജെ.പി ശക്തി തെളിയിക്കുമെന്ന വാദം തള്ളി സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം മിന്നുന്ന തിരിച്ചു വരവ് നടത്തുമെന്ന് പറഞ്ഞ യെച്ചൂരി, ലയണൽ മെസി ഗോൾ സ്കോർ ചെയ്യുന്ന പോലെ മികച്ച പ്രകടനം കാഴ്ച്ച വെക്കുമെന്നും പറഞ്ഞു. ബംഗാളിൽ ബി.ജെ.പി-ആർ.എസ്.എസിന് നിലമൊരുക്കുന്നത് തൃണൂൽ കോൺഗ്രസ് ആണ്. ബി.ജെ.പിയും തൃണമൂലും തമ്മിലാണ് ബംഗാളിൽ മത്സരം എന്ന പ്രചാരണമാണ് അവർ നടത്തുന്നത്. സി.പി.എമ്മിന്റെ പേരിൽ നുണകൾ പ്രചരിപ്പിക്കുകയാണ് തൃണമൂലെന്നും യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു. തൃണമൂൽ […]
National
ജെ.എൻ.യുവിൽ മലയാളി വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ
ജെ.എൻ.യു വിദ്യാർഥി മലയാളി വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ജെ.എൻ.യു സെന്റർ ഫോർ ഇംഗ്ലീഷ് സ്റ്റഡീസിൽ അവസാന വർഷ ബിരുദ വിദ്യാർഥിയായ റിഷി ജോഷ്വായെ ആണ് റീഡിങ് റൂമിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. തമിഴ്നാട് വെല്ലൂർ സ്വദേശിയാണ് റിഷി ജോഷ്വാ. ഏതാനും കാലങ്ങളായി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്ന വിദ്യാർഥിക്ക് അവസാന സെമസ്റ്റർ പരീക്ഷ നഷ്ടമായിരുന്നെന്ന് സഹപാഠികൾ പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ അസ്വാഭാവികതയൊന്നും കണ്ടെത്തിയില്ലെന്ന് പൊലീസ് വ്യക്തമാക്കി. പ്രൊഫസർക്ക് ആത്മഹത്യ കുറിപ്പ് മെയിൽ ചെയ്ത ശേഷമായിരുന്നു […]
നാളെ അവസാനഘട്ട വോട്ടെടുപ്പ്; ഇന്ന് നിശ്ശബ്ദ പ്രചരണം
പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് നാളെ. എട്ട് സംസ്ഥാനങ്ങളിലായി 59 മണ്ഡലങ്ങള്‍ ആണ് അവസാന ഘട്ടത്തില്‍ വിധി എഴുതുക. നിശ്ശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളില്‍ വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് രാഷ്ട്രീയപാര്‍ട്ടികള്‍. ബീഹാര്‍, പശ്ചിമബംഗാള്‍, ഝാര്‍ഖണ്ഡ്,മധ്യപ്രദേശ്,പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ 58 മണ്ഡലങ്ങള്‍, ഒപ്പം കേന്ദ്രഭരണപ്രദേശമായ ചണ്ഡിഗഡുമാണ് നാളെ വിധി എഴുതുക.നിശബ്ദ പ്രചാരണത്തിന്റെ സമയമായ ഇന്ന് വാര്‍ത്ത സാമ്മേളനങ്ങള്‍ അടക്കമുള്ളവക്കും തെരെഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവസാനഘട്ടത്തിലും കണ്ടത് വാശിയേറിയ പ്രചാരണമാണ്. പശ്ചിമ ബംഗാളിലെ അക്രമസംഭവങ്ങള്‍ തെരെഞ്ഞെടുപ്പ് […]
മോദി സര്‍ക്കാരിനെ താഴെ ഇറക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് രാഹുല്‍ ഗാന്ധി
നരേന്ദ്ര മോദി സര്‍ക്കാരിനെ താഴെ ഇറക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സത്യം കോണ്‍ഗ്രസിനൊപ്പമായിരുന്നുവെന്നും അന്തിമ വിജയം സത്യത്തിനായിരിക്കുമെന്നും രാഹുല്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടുകളെയും രാഹുൽ ഗാന്ധി വിമര്‍ശിച്ചു. പരസ്യപ്രചാരണത്തിന്റെ അവസാന നിമിഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരത്തിലും ശരീര ഭാഷയിലും തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു രാഹുല്‍. പ്രധാനമന്ത്രിയെയും ബി.ജെ.പിയെയും നിശിതമായി വിമര്‍ശിച്ചു. ബി.ജെ.പിക്കൊപ്പം അധികാരവും മാധ്യമങ്ങളും അടക്കം എല്ലാം ഉണ്ടായിരുന്നു. പക്ഷെ സത്യം കോണ്‍ഗ്രസിനൊപ്പമായിരുന്നു. ആര് രാജ്യം ഭരിക്കണമെന്ന് തീരുമാനിക്കുന്നത് ജനങ്ങളാണെന്നും രാഹുല്‍ […]
ബി.ജെ.പി മൂന്നൂറ് സീറ്റിലധികം നേടുമെന്ന് അമിത് ഷാ
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മൂന്നൂറ് സീറ്റിലധികം നേടുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ. ബി.ജെ.പിയോട് സമാന ആശയമുള്ളവരെ എന്‍.ഡി.എ സഖ്യത്തിലേക്ക് അമിത്ഷാ സ്വാഗതം ചെയ്തു . റഫാലിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയാത്തത് ചോദ്യങ്ങള്‍ക്ക് അടിസ്ഥാനമില്ലാത്തതിനാലാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ഒറ്റക്ക് 300 ലധികം സീറ്റുകള്‍ ലഭിക്കുമെന്നാണ് പരസ്യപ്രചാരണം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് നടത്തിയ അവസാന വാര്‍ത്ത സമ്മേളനത്തില്‍ മോദിയും അമിത്ഷായും അവകാശവാദമുന്നയിച്ചു. അതേസമയം സര്‍ക്കാറുണ്ടാക്കാന്‍ മറ്റ് കക്ഷികളുടെയും സഹായം വേണ്ടിവരുമെന്ന സൂചന നല്‍കുന്നതായിരുന്നു അമിത് ഷായുടെ […]
പ്രഗ്യാ സിംഗ് ചെയ്തത് ഒരിക്കലും മാപ്പ് നല്‍കാനാവാത്ത തെറ്റെന്ന് പ്രധാനമന്ത്രി
പ്രഗ്യാ സിംഗ് ചെയ്തത് ഒരിക്കലും മാപ്പ് നല്‍കാനാവാത്ത തെറ്റെന്ന് പ്രധാനമന്ത്രി. പ്രഗ്യ മാപ്പ് പറഞ്ഞാലും താന്‍ മാപ്പ് കൊടുക്കില്ലെന്നും നരേന്ദ്ര മോദി പറഞ്ഞു. അതിനിടെ ഗാന്ധിജിയുടെ കൊലയാളിയെ രാജ്യസ്നേഹിയെന്ന് വിളിച്ച പ്രഗ്യാ സിങ് ഠാക്കൂറിനോടും അവരെ പിന്തുണച്ച കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്ഡെയോടും നളിന്‍ കുമാര്‍ കാട്ടീലിനോടും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വിശദീകരണം തേടി. ഇവരുടെ പരാമര്‍ശങ്ങള്‍ പാര്‍ട്ടി അച്ചടക്ക കമ്മിറ്റി പരിശോധിക്കും. ഗോഡ്സെയെക്കുറിച്ച് ഈ നേതാക്കളുടെ നിലപാട് ബി.ജെ.പിയുടെ ആദര്‍ശത്തിന് ചേര്‍ന്നതല്ലെന്നാണ് പാര്‍ട്ടി നിലപാട്. […]
ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം
ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. എട്ട് സംസ്ഥാനങ്ങളിലായി 59 മണ്ഡങ്ങളിലാണ് അവസാന ഘട്ടത്തില്‍ വോട്ടെടുപ്പ്. വൈകീട്ട് വാരണാസിയില്‍ നടക്കുന്ന കൊട്ടിക്കലാശത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും. ഹിമാചല്‍ പ്രദേശിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രചാരണം. 8 സംസ്ഥാനങ്ങളില്‍ 59 മണ്ഡലങ്ങളിലാണ് അവസാനഘട്ടമായ ഞായറാഴ്ച തെരഞ്ഞെടുപ്പ് നടക്കാനുള്ളത്. ഇതില്‍ പശ്ചിമ ബംഗാളിലെ 9 മണ്ഡലങ്ങളില്‍ ഇന്നലെ രാത്രി 10 മണിയോടെ പരസ്യ പ്രചാരണം അവസാനിപ്പിച്ചിരുന്നു. മറ്റ് 50 മണ്ഡലങ്ങളിലാണ് ഇന്ന് കൊട്ടിക്കലാശം. ഇന്ന് വൈകീട്ട് വാരണാസിയിലെ കൊട്ടിക്കലാശത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തേക്കും. […]
ശമ്പളം ചോദിച്ചതിന് യുവതിക്ക് ഗുണ്ടാ സംഘത്തിന്റെ ക്രൂര മര്‍ദ്ദനം; വീഡിയോ
ശമ്പളം ചോദിച്ചതിന് ഉത്തര്‍പ്രദേശില്‍ യുവതിക്ക് ഗുണ്ടാ സംഘത്തിന്റെ ക്രൂര മര്‍ദ്ദനം. ഉത്തര്‍ പ്രദേശിലെ ഗ്രെയ്റ്റര്‍ നോയിഡയിലാണ് ഒരു കൂട്ടം ഗുണ്ടാസംഘം യുവതിയെ ക്രൂരമായി തല്ലിചതച്ചത്. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. സ്വകാര്യ ബ്യൂട്ടിസലൂണില്‍ ജോലി ചെയ്യുന്ന യുവതിക്ക് മാസത്തില്‍ 17000 രൂപയാണ് വേതനമായി നല്‍കാമെന്നേറ്റിരുന്നത്. മാസാവസാനം തരാമെന്നേറ്റ ശമ്പളം സലൂണ്‍ ഉടമയോട് ചോദിച്ചതിനാണ് തന്നെ മര്‍ദ്ദിച്ചതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. ലൈംഗികമായി തന്നെ ആക്രമിക്കാനും ഉടമയും സംഘവും ശ്രമിച്ചതായും യുവതി പൊലീസിന് നല്‍കിയ പരാതിയിലുണ്ട്. സംഭവത്തില്‍ […]
അവസാനഘട്ട തെരഞ്ഞെടുപ്പ്: ഇന്ന് കൊട്ടിക്കലാശം
ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. എട്ട് സംസ്ഥാനങ്ങളിലായി 59 മണ്ഡങ്ങളിലാണ് അവസാന ഘട്ടത്തില്‍ വോട്ടെടുപ്പ്. പരസ്യ പ്രചാരണത്തിനുള്ള അവസാന മണിക്കൂറുകളിൽ സ്വന്തം മണ്ഡലമായ വാരണാസിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹിമാചല്‍ പ്രദേശിലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രചാരണ പരിപാടി. ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂര്‍ത്തിയാകാന്‍ ശേഷിക്കുന്നത് രണ്ട് ദിവസം. ഏഴാം ഘട്ടത്തില്‍ ഉത്തര്‍പ്രദേശിലെയും പഞ്ചാബിലെയും 13ഉം പശ്ചിമ ബംഗാളിലെ 9ഉം ബിഹാറിലെയും മധ്യപ്രദേശിലെയും 8ഉം ഹിമാചല്‍ പ്രദേശിലെ 4ഉം ജാര്‍ഖണ്ഡിലെ മൂന്നും സീറ്റുകള്‍ വിധിയെഴുതും. […]
ജസ്റ്റിസ് മദൻ ബി ലോകൂറിനെ ഫിജിയിലെ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചു
സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് മദൻ ബി ലോകൂറിനെ ഫിജിയിലെ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചു. മൂന്നുവര്‍ഷത്തേക്കാണ് നിയമനം. ഇതാദ്യമായാണ് ഒരു ഇന്ത്യക്കാരനെ ഫിജി പരമോന്നത കോടതിയില്‍ ന്യായാധിപനാക്കുന്നത്. 2018 ഡിസംബര്‍ 31നാണ് മദന്‍ ലോകൂര്‍ വിരമിച്ചത്. ആ സമയം തന്നെ അദ്ദേഹത്തിന് ഫിജിയില്‍ നിന്ന് ക്ഷണക്കത്ത് ലഭിച്ചിരുന്നു. നിരവധി ഇന്ത്യക്കാരും ഇന്ത്യന്‍ വംശജരും ഉള്ള പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമാണ് ഫിജി. ആഗസ്റ്റ് പതിനഞ്ചിനാണ് ജസ്റ്റിസ് ലോകൂര്‍ സത്യപ്രതിജ്ഞ ചെയ്യുക