ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനിടെ കോണ്‍ഗ്രസ് നേതാവ് കുഴഞ്ഞു വീണു മരിച്ചു. മധ്യപ്രദേശിലെ സെഹോര്‍ ജില്ലാ കോണ്‍ഗ്രസ് നേതാവ് രത്തന്‍ സിങാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ലീഡ് നില ശേഖരിക്കുന്നതിനിടെയാണ് രത്തന്‍ സിങിന് ഹൃദയാഘാതമുണ്ടായത്. ഇതേത്തുടര്‍ന്ന് കുഴഞ്ഞുവീണ രത്തന്‍ സിങ് മരണപ്പെടുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത തിരിച്ചടി നേരിടുന്നതിനിടെയാണ് സംഭവം. നിലവിലെ സൂചനകള്‍ വന്‍ ഭൂരിപക്ഷത്തില്‍ ബി.ജെ.പി അധികാരം പിടിക്കുമെന്നതിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
National
‘ഇത് ഹിന്ദുത്വത്തിന്റെ വിജയം, മോദിയുടെയല്ല’
പൊതുതെരഞ്ഞെടുപ്പിൽ എൻ.ഡി.എ മുന്നൂറിലേറെ സീറ്റുകളിൽ ലീഡ് തുടരുന്നതിനിടെ വിജയം ഹന്ദുത്വ തരംഗം മൂലമാണെന്ന് ബി.ജെ.പി നേതാവ് സുബ്രമണ്യം സ്വാമി. വിജയം മോദി തരംഗമല്ലെന്നും സ്വാമി കൂട്ടിച്ചേർത്തു. ജാതിക്കുമേൽ ഹിന്ദുത്വ വിശ്വാസം നേടിയ വിജയമാണിത്. ജാതിക്കും മേൽ ഹിന്ദുക്കൾ വളർന്നിരിക്കുന്നു എന്നാണ് തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്. പുതിയ തലമുറ വോട്ടർമാർ വിജയത്തിൽ വളരെ വലിയ പങ്കുവഹിച്ചു. അവർ ജാതി ചിന്തക്ക് സ്ഥാനം നൽകിയില്ലെന്നും സുബ്രമണ്യം സ്വാമി പറഞ്ഞു. മോദി സർക്കാരിന്റെ സാമ്പത്തിക നയങ്ങളിലെ പാളിച്ചകൾക്ക് ജനങ്ങൾ മാപ്പ് നൽകുകയും, […]
ഇടതുപക്ഷം ലീഡ് ചെയ്യുന്നത് അഞ്ചിടത്ത് മാത്രം; അതിൽ നാലും തമിഴ്‍നാട്ടിൽ
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ കൗണ്ടിങ് പുരോഗമിക്കുമ്പോള്‍ ദേശീയ തലത്തില്‍ ഇടതുപക്ഷം ലീഡ് ചെയ്യുന്നത് അഞ്ചിടത്ത് മാത്രം. സി.പി.എം മൂന്നിടത്തും സി.പി.ഐ രണ്ടിടത്തുമാണ് ലീഡ് ചെയ്യുന്നത്. ഇതില്‍ തമിഴ്‌നാട്ടിലെ രണ്ട് മണ്ഡലങ്ങളിലും കേരളത്തിലെ ഒരു മണ്ഡലത്തിലുമാണ് സി.പി.എം ലീഡ് ചെയ്യുന്നത്. എന്നാല്‍ സി.പി.ഐ ലീഡ് ചെയ്യുന്നത് തമിഴ്‌നാട്ടിലെ രണ്ട് മണ്ഡലങ്ങളില്‍ മാത്രമാണ്. കഴിഞ്ഞ തവണ സി.പി.ഐ ജയിച്ച കേരളത്തിലെ തൃശൂരില്‍ ഇക്കുറി യു.ഡി.എഫാണ് മുന്നിട്ട് നില്‍ക്കുന്നത്. സി.പി.ഐ പ്രതീക്ഷയോടെ നോക്കിയിരുന്ന മറ്റൊര മണ്ഡലം ബിഹാറിലെ ബെഗുസാരയായിരുന്നു. കനയ്യ കുമാര്‍ മത്സരിച്ച […]
ബംഗാളില്‍ തകര്‍ന്നടിഞ്ഞ് സി.പി.എം
വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ പശ്ചിമ ബംഗാളില്‍ സി.പി.എം ചിത്രത്തിലേയില്ല. പേരിനൊരു സീറ്റില്‍ പോലും ചലനമുണ്ടാക്കാന്‍ സി.പി.എമ്മിന് കഴിഞ്ഞിട്ടില്ല. വോട്ടെണ്ണല്‍ തുടങ്ങി അഞ്ച് മണിക്കൂര്‍ പിന്നിടുമ്പോള്‍ ബംഗാളില്‍ ബി.ജെ.പി 19 സീറ്റിലും തൃണമൂല്‍ കോണ്‍ഗ്രസ് 22 സീറ്റിലും കോണ്‍ഗ്രസ് ഒരു സീറ്റിലും മുന്നിട്ടു നില്‍ക്കുകയാണ്. ബംഗാളില്‍ ഏറെക്കുറെ എക്സിറ്റ് പോളുകള്‍ പ്രവിചിച്ച ഫലത്തിലേക്കാണ് നിലവിലെ സാധ്യതകള്‍ വിരല്‍ചൂണ്ടുന്നത്. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഇഞ്ചോടിഞ്ചാണ് പോരാട്ടം നടക്കുന്നത്. എക്‌സിറ്റ്‌പോള്‍ ഫലങ്ങളും ബംഗാളില്‍ ബി.ജെ.പിക്ക് മികച്ച വിജയം പ്രവചിച്ചിരുന്നു. ബി.ജെ.പിയും തൃണമൂല്‍ […]
ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഇഞ്ചോടിഞ്ച് പോരാട്ടം
ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഇഞ്ചോടിഞ്ച് പോരാട്ടം. ബംഗാളിലെ 42 ലോക്‌സഭാ സീറ്റുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് 20 ഇടത്ത് ലീഡ് ചെയ്യുമ്പോള്‍ ബി.ജെ.പി 18 സീറ്റുമായി തൊട്ടുപിന്നിലുണ്ട്. കോണ്‍ഗ്രസ് രണ്ട് സീറ്റിലും ലീഡ് ചെയ്യുന്നു എന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ട്. ഏറെക്കാലം ബംഗാള്‍ ഭരിച്ച സിപിഎം ഒരിടത്തും ലീഡ് ചെയ്യുന്നില്ല. എക്‌സിറ്റ്‌പോള്‍ ഫലങ്ങളും ബംഗാളില്‍ ബി.ജെ.പിക്ക് മികച്ച വിജയം പ്രവചിച്ചിരുന്നു. ബി.ജെ.പിയും തൃണമൂല്‍ കോണ്‍ഗ്രസും വാശിയേറിയ പോരാട്ടം തന്നെയായിരുന്നു ബംഗാളില്‍ കാഴ്ചവെച്ചത്.
രണ്ടിടങ്ങളിലും രാഹുൽ ലീഡ് തുടരുന്നു
പൊതുതെരഞ്ഞെടുപ്പിലെ ആദ്യ ഫലങ്ങൾ പുറത്ത് വന്നപ്പോൾ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രണ്ട് മണ്ഡലങ്ങളിലും ലീഡ് ചെയ്യുന്നു. രാഹുൽ മത്സരിക്കുന്ന വയനാട്, അമേഠി മണ്ഡലങ്ങളിലും മുന്നേറ്റം തുടരുകയാണ്. ആദ്യ ഫല സൂചനകൾ വന്ന് തുടങ്ങിയപ്പോൾ, കേരളത്തിൽ എൽ.ഡി.എഫ് – യു.ഡി.എഫ് തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്. ദേശീയ തലത്തിൽ എൻ.ഡി.എ മുന്നേറ്റം തുടരുകയാണ്.
വിവിപാറ്റ് ആദ്യം എണ്ണണമെന്ന ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി
വിവിപാറ്റ് ആദ്യം എണ്ണണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. വിവിപാറ്റിന് പകരം ഇ.വി.എമ്മിലെ വോട്ടുകളാണ് ആദ്യം എണ്ണുകയെന്ന് കമ്മീഷൻ അറിയിച്ചു. പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ചാൽ ഫലസൂചന വൈകുമെന്നാണ് കമ്മീഷൻ പറഞ്ഞത്. ഇ.വി.എം തിരിമറിയുടെ സാധ്യത മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പില്‍ സുതാര്യത വേണമെന്ന ആവശ്യമുന്നയിച്ചാണ് വിവിപാറ്റുകള്‍ ആദ്യമെണ്ണണമെന്ന് പ്രതിപക്ഷം ഇലക്ഷന്‍ കമ്മീഷനോട് ആവശ്യപ്പെട്ടത്. ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളുകയാണെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാനായിരുന്നു പ്രതിപക്ഷം തീരുമാനമെടുത്തിരുന്നത്. എന്നാൽ കോടതിയിൽ നിന്നും സമാന വിധിയുണ്ടായാൽ തിരിച്ചടിയായി മാറുമെന്നതിനാൽ സുപ്രീംകോടതിയിലേക്ക് പോകാൻ […]
‘’എന്തുകൊണ്ട് ഞങ്ങള്‍ വോട്ട് ചെയ്തില്ല…’’-കശ്‍മീര്‍ ജനത പറയുന്നു…
”ഞാൻ വോട്ട് ചെയ്തില്ല. എന്‍റെ വീട്ടുകാരും ചെയ്തില്ല. ഏത് പാർട്ടി വന്നാലും ഞങ്ങളുടെ കാര്യത്തിൽ മാറ്റമൊന്നും ഉണ്ടാകാൻ പോകുന്നില്ല.” -കശ്മീരിലെ തെരഞ്ഞെടുപ്പ് വിശേഷം ചോദിച്ചപ്പോൾ സുഹൃത്ത് ഇഷ്‍ഫാഖ് മജീദ് നൽകിയ മറുപടി ഇങ്ങനെയായിരുന്നു.. കശ്‍മീര്‍ താഴ്‌വരയിലെ ജനങ്ങൾക്ക് വോട്ട് ചെയ്യാൻ താത്‍പര്യം വളരെ കുറവാണ്. അഞ്ച് ഘട്ടങ്ങളായാണ് കശ്‍മീരിൽ വോട്ടെടുപ്പ് നടന്നത്. രണ്ടാംഘട്ട വോട്ടെടുപ്പിൽ ശ്രീനഗറിലെ 90 ബൂത്തുകളിൽ ഒരാൾ പോലും വോട്ട് ചെയ്തിരുന്നില്ല. ശ്രീനഗർ ലോക്‍സഭ മണ്ഡലത്തിൽ ആകെ രേഖപ്പെടുത്തിയത് 14.8 ശതമാനമാണ്. ആനന്ദ് നാഗിൽ […]
വോട്ടിംങ് മെഷീന്‍ തലച്ചുമടായി കൊണ്ടുപോകാന്‍ കുട്ടികളും
വോട്ടിങ് മെഷീന്‍ കുട്ടികള്‍ തലച്ചുമടായി കൊണ്ടുപൊകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. അതീവ സുരഷയില്‍ കൈകാര്യം ചെയ്യേണ്ട വോട്ടിംങ് മെഷീനുകള്‍ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ വ്യാപക വിമര്‍ശങ്ങള്‍ ഉയര്‍ത്തുന്നതിനിടെയാണ് പുതിയ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. രാഷ്ട്രീയ ജനതാദള്‍ നേതാവ് തേജസ്വി യാദവ് വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷമായ വിമര്‍ശവുമായി രംഗത്തെത്തി. ബിഹാറില്‍ ഇലക്ട്രോണിക് വോട്ടിംങ് മെഷീനുകള്‍ കൊണ്ടുപോകുന്നത് കുട്ടിക്കളിയായിരിക്കുകയാണ്. പ്രത്യേകിച്ച് യാതൊരു സുരക്ഷാ സംവിധാനങ്ങളുമൊരുക്കാതെ സാധാരണ വാഹനങ്ങളിലാണ് വോട്ടിംങ് മെഷീനുകള്‍ കൊണ്ടുപോകുന്നതെന്നും തേജസ്വി യാദവ് ആരോപിക്കുന്നു.
‘ജാഗ്രത പാലിക്കുക, വരുന്ന 24 മണിക്കൂര്‍ സുപ്രധാനം’
എക്സിറ്റ് പോള്‍ ഫലങ്ങളില്‍ നിരാശരാകേണ്ടെന്ന് രാഹുല്‍ ഗാന്ധി. തെരഞ്ഞെുടുപ്പിനോട് അനുബന്ധിച്ച് പുറത്ത് വന്ന എക്സിറ്റ് പോൾ ഫലങ്ങൾ എൻ.ഡി.എക്ക് മുൻതൂക്കം നൽകിയതിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണവുമായി രാഹുൽ ഗാന്ധി രംഗത്ത് എത്തിയത്. ഇനി വരുന്ന 24 മണിക്കൂര്‍ സുപ്രധാനമാണ്. പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണം. കോണ്‍ഗ്രസിന്റെ പോരാട്ടം സത്യത്തിന് വേണ്ടിയാണ്. നമ്മുടെ കഠിനാധ്വാനം ഒരിക്കലും പാഴിപോകില്ലെന്നും രാഹുൽഗാന്ധി ട്വീറ്റ് ചെയ്തു.