മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 55ാം ചരമവാര്‍ഷികത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നെഹ്‌റുവിന് ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നുവെന്നും അദ്ദേഹം നല്‍കിയ സംഭാവനകള്‍ രാജ്യം എന്നും സ്മരിക്കുമെന്നും മോദി ട്വിറ്ററില്‍ കുറിച്ചു. കേന്ദ്ര മന്ത്രി രാജ്നാഥ് സിംഗും നെഹ്റുവിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. ‘ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ സ്മരിക്കുന്നു. ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു’; രാജ്നാഥ് സിംഗ് ട്വീറ്റ് ചെയ്തു. മോഡേണ്‍ ഇന്ത്യയുടെ നിര്‍മിതിക്കായുള്ള പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സംഭാവന എപ്പോഴും ഓര്‍ക്കുന്നുവെന്ന് ഉപരാഷ്ട്രപതി […]
National
വീണ്ടും പശു ഭീകരത; മൂന്ന് പേര്‍ക്ക് ക്രൂര മര്‍ദ്ദനം
മധ്യപ്രദേശില്‍ ഗോരക്ഷാ ഗുണ്ടകളുടെ വിളയാട്ടം. ബീഫ് സൂക്ഷിച്ചെന്നാരോപിച്ച് ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് മുസ്‍ലിംകളെ കെട്ടിട്ടിയിട്ട് തല്ലുകയും ജയ് ശ്രീറാം മുദ്രാവാക്യം വിളിപ്പിക്കുകയും ചെയ്തു. വോട്ടെണ്ണലിന്‍റെ തലേ ദിവസമായാരുന്നു അക്രമം. ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വിമര്‍ശനം ശക്തമാവുകയാണ്. സംഭവത്തില്‍ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ സോണിയില്‍ ഈ മാസം 22നാണ് സംഭവം എന്നാണ് പോലീസ് പറയുന്നത്. മുസ്‍ലിം കുടുംബം സഞ്ചരിച്ച ഓട്ടോ തടഞ്ഞ് നിര്‍ത്തി പരിശോധിച്ച ശേഷം ബീഫ് കയ്യില്‍ സൂക്ഷിച്ചു എന്നാരോപിച്ച് മര്‍ദ്ധിക്കുകയായിരുന്നു. രണ്ട് […]
സൂറത്ത് തീപിടിത്തം; ട്യൂഷൻ സെന്റര്‍ ഉടമ അറസ്റ്റില്‍
സൂറത്ത് തക്ഷശില കോംപ്ലക്സ് തീപിടിത്തത്തിൽ മരണം 20 ആയി. സംഭവത്തിൽ ട്യൂഷൻ സെന്റര്‍ ഉടമ ഭാർഗവ ഭൂട്ടാനിയെ പൊലീസ് അറസ്റ്റ് ചെയ്തു. കെട്ടിട ഉടമ അടക്കം 3 പേർക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സൂറത്തിലെ സർത്താനയിലുള്ള തക്ഷശില കോംപ്ലക്സിലാണ് ഇന്നലെ വൈകുന്നേരം തീപിടുത്തമുണ്ടായത്. കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ട്യൂഷൻ സെൻററിലെ വിദ്യാർഥികളാണ് അപകടത്തിൽ പെട്ടവരിൽ ഏറെയും. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം രണ്ടാം നിലയില്‍ നിന്നും തീപടര്‍ന്നു പിടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിൽ സുരക്ഷ സംവിധാനങ്ങൾ ഒരുക്കിയിരന്നില്ലെന്ന് പൊലീസ് […]
അലീഗഡ് സര്‍വകലാശാലക്കെതിരായ നിലപാടില്‍ മാറ്റമില്ലെന്ന് എം.പി
അലീഗഡ് യൂണിവേഴ്സിറ്റിൽ സ്ഥാപിച്ചിട്ടുള്ള ജിന്നയുടെ ചിത്രം പാകിസ്താനിലേക്ക് അയക്കുകയാണ് തന്റെ ആദ്യ പരിഗണനയെന്ന് രണ്ടാമതും അലിഗഡിൽ തെരഞ്ഞെടുക്കപ്പെട്ട എം.പി സതീഷ്ഗൗതം. അലീഗഡ് സര്‍വകലാശയില്‍ ക്ഷേത്രം പണിയണമെന്ന എ.ബി.വി.പി ആവശ്യത്തിന് പിന്തുണ അറിയിക്കുന്നതായും ബി.ജെ.പി നേതാവ് പറഞ്ഞു. ജിന്നയുടെ ചിത്രം വെക്കാനുള്ള സ്ഥലമല്ല അലിഗഡ് സർവകലാശാലയെന്ന് പറഞ്ഞ ഗൗതം, ഏത് വിധേനയും ഇത് പാകിസ്താനിലേക്ക് അയക്കുമെന്ന മുൻ നിലപാടിൽ നിന്നും മാറ്റമില്ലെന്നും മാധ്യമങ്ങളെ അറിയിച്ചു. രണ്ടാമതും തനിക്ക് അവസരം നൽകിയ വോട്ടർമാർക്ക് നന്ദി അറിയിക്കുന്നതായും സതീഷ് ഗൌതം പറഞ്ഞു. […]
രാഹുലിന്റെ രാജി സന്നദ്ധത നിരസിച്ച് കോൺഗ്രസ് പ്രവർത്തക സമിതി
തെരഞ്ഞെടുപ്പിലേറ്റ പരാജയത്തെ തുടർന്ന് രാജി സന്നദ്ധത അറിയിച്ച രാഹുലിന്റെ ആവശ്യം തള്ളി കോൺഗ്രസ് പ്രവത്തക സമിതി. രാജി വെക്കാനുള്ള രാഹുലിന്റെ തീരുമാനം പുനപരിശോധിക്കണമെന്നാണ് സി.ഡബ്ല്യു.സി പ്രതികരിച്ചത്. പൊതുതെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജി വെക്കാൻ സന്നദ്ധമാണെന്ന് അറിയിച്ച രാഹുൽ ഗാന്ധി, കോൺഗ്രസ് പ്രവർത്തക സമിതിയി യോഗത്തിലും ഇക്കാര്യം ആവർത്തിക്കുകയായിരുന്നു. എന്നാൽ ഇത് തള്ളിയ സമിതിയിലെ മുതിർന്ന നേതാക്കൾ തീരുമാനം പുനപരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. കോണ്‍ഗ്രസിന്റെ നാലോളം തെരഞ്ഞെടുപ്പ് സമിതികളാണ് ഓരോ ഘട്ടത്തിലേയും തെരഞ്ഞെടുപ്പ് കാര്യങ്ങള്‍ […]
ചേരണ്ടത് പോലെ ചേര്‍ന്നപ്പോള്‍ തമിഴകത്ത് വിജയം കൊയ്ത് സി.പി.എം
കേരളത്തില്‍ ഇടതുപക്ഷം കനത്ത പരാജയം ഏറ്റുവാങ്ങിയെങ്കിലും കേരളത്തോട് ചേര്‍ന്ന് കിടക്കുന്ന കോയമ്പത്തൂരില്‍ സി.പി.എം മികച്ച വിജയമാണ് നേടിയത്. ഡി.എം.കെ മുന്നണിയുടെ ഭാഗമായി മത്സരിച്ച് ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് പി.ആര്‍ നടരാജന്‍ വിജയിച്ചത്. ബി.ജെ.പിയുമായി നേരിട്ടുള്ള മത്സരമാണ് കോയമ്പത്തൂരില്‍ നടന്നത്. രാജ്യത്തുതന്നെ സി.പി.എമ്മിന്‍റെ ശക്തികേന്ദ്രമായ കേരളത്തില്‍ അടിപതറിയപ്പോള്‍ തമിഴ്നാട്ടില്‍ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും സി.പി.എം വിജയിച്ചു. സി.പി.ഐ രണ്ട് മണ്ഡലങ്ങളിലും വിജയം കൈവരിച്ചു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ 34,197 വോട്ട് മാത്രം നേടി അഞ്ചാം സ്ഥാനത്തായിരുന്ന സി.പി.എം ഇത്തവണ […]
പരാജയം ചർച്ച ചെയ്യാൻ കോൺഗ്രസ് പ്രവർത്തകസമിതി യോഗം ഇന്ന്
തെരഞ്ഞെടുപ്പ് പരാജയം ചർച്ച ചെയ്യാൻ കോൺഗ്രസ് പ്രവർത്തകസമിതി യോഗം ഇന്ന് ചേരും. 11 മണിക്ക് എ.ഐ.സി.സി ആസ്ഥാനത്താണ് യോഗം. രാഹുൽ ഗാന്ധിയുടെ രാജി സന്നദ്ധതയും യോഗം ചർച്ച ചെയ്യും. തെരഞ്ഞെടുപ്പിൽ ഏറ്റ ദയനീയ പരാജയത്തിന്റെ കാരണം പരിശോധിക്കാനാണ് പ്രവർത്തക സമിതി യോഗം ചേരുന്നത്. 52 സീറ്റാണ് ആകെ ലഭിച്ചത്.പ്രതിപക്ഷ കക്ഷി, നേതൃ സ്ഥാനങ്ങൾക്ക് പോലും അര്‍ഹതയില്ല. പാര്‍ട്ടി അധ്യക്ഷന്‍ പോലും കര്‍മ്മ മണ്ഡലത്തില്‍ തോറ്റു. തൊട്ട് പിന്നാലെ പരാജയ ഉത്തരവാദിത്തം ഏറ്റെടുത്ത രാഹുല്‍ ഗാന്ധി രാജി സന്നദ്ധത […]
അരങ്ങേറ്റത്തില്‍ വരവറിയിച്ച് കമല്‍ഹാസന്‍
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കമല്‍ഹാസന്‍റെ ‘മക്കള്‍ നീതി മയ്യം’ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. മക്കള്‍ നീതി മയ്യത്തിന്‍റെ ആദ്യ ലോക്സഭാ തെരഞ്ഞെടുപ്പായിരുന്നു ഇത്. ഈ തെരഞ്ഞെടുപ്പില്‍ എം.എന്‍.എം തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി 39 മണ്ഡലങ്ങളില്‍ മത്സരിച്ചിരുന്നു. അതില്‍ 12 നിയോജക മണ്ഡലത്തിലും മൂന്നാം സ്ഥാനത്തെത്താന്‍ അവര്‍ക്കായി. ഈ മുന്നേറ്റത്തില്‍ കമല്‍ ഹാസന്‍ സംതൃപ്തനാണ്. പിന്തുണച്ച വോട്ടര്‍മാര്‍ക്ക് അദ്ദേഹം നന്ദിയും അറിയിച്ചു. ‘ഈ മുന്നേറ്റം ജനങ്ങള്‍ നേടിതന്നതാണ്. യാതൊന്നും തിരിച്ച് പ്രതീക്ഷിക്കാതെ അവര്‍ വോട്ട് ചെയ്തു. അവരുടെ പിന്തുണക്കും വിശ്വാസത്തിനും ഈ […]
എന്‍.ഡി.എ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇന്ന്
എന്‍.ഡി.എ പാര്‍ലമെന്ററി പാര്‍ട്ടിയോഗം ഇന്ന് ചേരും . യോഗത്തില്‍ എന്‍.ഡി.എ സഖ്യം പ്രധാനമന്ത്രി സ്ഥാനത്തേക്ക് നരേന്ദ്രമോദിയെ ഔദ്യോഗികമായി തെരഞ്ഞെടുക്കുമെന്നാണ് സൂചന. സുപ്രധാന മന്ത്രിസ്ഥാനങ്ങളിലേക്ക് ആരൊക്കെയാകുമെന്നതും ഘടകക്ഷികളുടെ മന്ത്രിസ്ഥാനങ്ങള്‍ സംബന്ധിച്ചുള്ള കാര്യങ്ങളും വരുംദിവസങ്ങളില്‍ തീരുമാനമുണ്ടാകും. നിലവിലെ സാഹചര്യത്തില്‍ ഈ മാസം മുപ്പതിന് രണ്ടാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുമെന്നാണ് സൂചനകള്‍. അതിന് മുന്നോടിയായി ഇന്ന് ചേരുന്ന എന്‍.ഡി.എ യോഗം പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഔദ്യോഗികമായി നരേന്ദ്ര മോദിയെ തെരഞ്ഞെടുക്കും. വരുംദിവസങ്ങളില്‍ ആഭ്യന്തരം അടക്കമുള്ള സുപ്രധാനവകുപ്പുകളിലേക്ക് ആരൊക്കെയാകുമെന്നത് സംബന്ധിച്ച് ബി.ജെ.പി […]
സഖ്യമുണ്ടാക്കാതെ തനിച്ച് മത്സരിച്ചു; മതേതര പാര്‍ട്ടികള്‍ക്ക് തിരിച്ചടി
സഖ്യങ്ങളുണ്ടാക്കാന്‍ സോണിയയും രാഹുലും മമതയും വിളിച്ചു ചേര്‍ത്ത യോഗങ്ങളും ചന്ദ്രബാബു നായിഡു നടത്തിയ നീക്കങ്ങളും വെറുതെയായപ്പോള്‍ എണ്ണമറ്റ ചോദ്യങ്ങള്‍ കൂടിയാണ് ബാക്കിയാകുന്നത്. ഈ യോഗങ്ങളില്‍ പങ്കെടുത്തവരില്‍ തെരഞ്ഞെടുപ്പില്‍ ഒന്നിച്ചു നില്‍ക്കാനായത് വിരലിലെണ്ണാവുന്ന സംഘടനകള്‍ക്ക് മാത്രം. കോണ്‍ഗ്രസിനും നായിഡുവിനു പോലും ഒന്നിച്ചു തെരഞ്ഞെടുപ്പ് നേരിടാനായില്ലെന്നതാണ് വിരോധാഭാസം. കഴിഞ്ഞ വര്‍ഷം മെയ് 23ന് ബംഗളൂരുവില്‍ കുമാര സ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്ത പ്രതിപക്ഷ നേതാക്കളുടെ ദൃശ്യങ്ങള്‍ മതേതര സംഘടനകളുടെ അവസരവാദ രാഷ്ട്രീയത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയായാണ് മാറുന്നത്. മായാവതിയും മമതയും അരവിന്ദ് […]