ത്രിഭാഷ പഠനവുമായി ബന്ധപ്പെട്ട നിര്‍ദേശം വിവാദമായതോടെ കേന്ദ്രം ദേശീയ വിദ്യാഭ്യാസ കരട് നയം തിരുത്തി. ത്രിഭാഷ പഠനം നിര്‍ബന്ധമാണെന്ന വ്യവസ്ഥ ഒഴിവാക്കി പുതിയ നയ രേഖ മാനവവിഭവ ശേഷി മന്ത്രാലയം പുറത്തിറക്കി. ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളില്‍ മറ്റേതെങ്കിലും പ്രാദേശിക ഇന്ത്യന്‍ ഭാഷയും ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളില്‍ ഹിന്ദിയും ഇംഗ്ലീഷും നിര്‍ബന്ധമാക്കണമെന്നതായിരുന്നു ദേശീയ വിദ്യാഭ്യാസ നയത്തിലെ നിര്‍ദേശം. തമിഴ്നാട്ടിലും കര്‍ണാടകയിലുമാണ് ഹിന്ദി നിര്‍ബന്ധമാക്കണമെന്ന നിര്‍ദേശത്തിനെതിരെ വ്യാപക വിമര്‍ശമുയര്‍ന്നത്. നിലവില്‍ മാതൃഭാഷയും ഇംഗ്ലീഷുമാണ് ഇവിടങ്ങളില്‍ പഠിപ്പിക്കുന്നത്. പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ […]
National
പരാതി പറയാനെത്തിയ സ്ത്രീയെ തൊഴിച്ച് ബി.ജെ.പി എം.എല്‍.എ
കുടിവെള്ള ക്ഷാമത്തെ കുറിച്ച് പരാതി പറയാനെത്തിയ വാര്‍ഡ് മെമ്പറെ എം.എല്‍.എ മര്‍ദിക്കുന്ന വീഡിയോ പുറത്ത്. ഗുജറാത്തിലെ നരോദയില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എയായ ബല്‍റാം തവാനിയാണ് നീതു തേജ്‍വനിയെന്ന മെമ്പറെ പൊതുജനമധ്യത്തില്‍ മര്‍ദിച്ചത്. 20 സ്ത്രീകള്‍ക്കൊപ്പമാണ് എന്‍.സി.പി നേതാവായ നീതു എം.എല്‍.എയുടെ ഓഫീസിന് മുന്‍പില്‍ പ്രതിഷേധിക്കാന്‍ എത്തിയത്. തവാനി സ്ത്രീയെ തൊഴിക്കുന്നതും മര്‍ദിക്കുന്നതുമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. സംഭവം വിവാദമായതോടെ എം.എല്‍.എ നീതുവിന്‍റെ വീട്ടില്‍ നേരിട്ടെത്തി മാപ്പ് പറഞ്ഞു. നീതുവിനെ കൊണ്ട് രാഖി കെട്ടിച്ചതിന് ശേഷമാണ് എം.എല്‍.എ […]
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഇടക്കാല ജാമ്യത്തില്‍ കഴിയുന്ന റോബര്‍ട്ട് വദ്രക്ക് വിദേശയാത്രക്ക് അനുമതി
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഇടക്കാല ജാമ്യത്തില്‍ കഴിയുന്ന റോബര്‍ട്ട് വദ്രക്ക് വിദേശയാത്രക്ക് അനുമതി. അമേരിക്കയിലും നെതര്‍ലന്റിലും പോകാനാണ് ഡല്‍ഹി ഹൈക്കോടതി അനുമതി നല്‍കിയത്. അതേസമയം യു.കെ സന്ദര്‍ശനത്തിന് അനുമതിയില്ല. വിദഗ്ധ ചികിത്സക്കായി വിദേശത്തേക്ക് പോകണമെന്ന് ആവശ്യപ്പെട്ടാണ് വാദ്ര അപേക്ഷ നല്‍കിയത്
ഐ.എ.എസ് ഓഫീസറുടെ ട്വീറ്റിനെതിരെ വ്യാപക പ്രതിഷേധം
ഗാന്ധിയെ കൊന്നതിന് ഗോഡ്സെക്ക് നന്ദി പറഞ്ഞ് മുബൈയിലെ ഐ.എ.എസ് ഓഫീസര്‍. തന്‍റെ ട്വിറ്റര്‍ അക്കൌണ്ടിലൂടെയാണ് നിധി ചൗധരി എന്ന ഐ.എ.എസ് ഓഫീസര്‍ ഗാന്ധി വിരുദ്ധ പരാമര്‍ഷം നടത്തിയത്. മഹാത്മാ ഗാന്ധിയുടെ നൂറ്റി അമ്പതാം ജന്മ വാര്‍ഷികാഘോഷത്തെ പരാമര്‍ശിച്ചുകൊണ്ടാണ് ട്വീറ്റ് ആരംഭിക്കുന്നത്. ‘ഗാന്ധിജിയുടെ മുഖം നോട്ടുകളില്‍ നിന്നും ലോകത്തുടനീളമുള്ള പ്രതിമകളില്‍ നിന്നും മാറ്റണം. റോഡുകളുടെയും സ്ഥാപനങ്ങളുടെയും പേരുകള്‍ മാറ്റണം. ഇങ്ങനെയായിരിക്കും നമ്മള്‍ ശ്രദ്ധാഞ്ജലി അര്‍പ്പിക്കേണ്ടത്. 30.01.1948 ന് ഗോഡ്സേക്ക് നന്ദി’; നിധി ചൗധരി കുറിച്ചു. ഈ പോസ്റ്റിന് പിന്നാലെ […]
ഓൺലൈൻ തട്ടിപ്പിലൂടെ സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസിന് നഷ്ടപ്പെട്ടത് 1 ലക്ഷം രൂപ
ഓൺലൈൻ തട്ടിപ്പിലൂടെ സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസിന് നഷ്ടപ്പെട്ടത് ഒരു ലക്ഷം രൂപ. മുൻ ചീഫ് ജസ്റ്റിസ് ആർ.എം.ലോധയാണ് ഓൺലൈൻ തട്ടിപ്പിന് ഇരയായത്. സുഹൃത്തും സഹപ്രവർത്തകനുമായിരുന്ന മറ്റൊരു റിട്ടയേർഡ് ജഡ്ജിയുടെ ഇമെയിൽ ഹാക്ക് ചെയ്താണ് തട്ടിപ്പ് നടത്തിയത്. ഡൽഹിയിലെ പഞ്ചശീല്‍ പാർക്കിൽ താമസിക്കുന്ന ജസ്റ്റിസ് ലോധ ശനിയാഴ്ച ഡൽഹിയിലെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഓഫിസിലും മാളവ്യ നഗറിലെ സൈബർ സെല്ലിന്റെ ഓഫീസിലുമെത്തി പരാതി നൽകിയതോടെയാണ് വിവരം പുറത്തറിഞ്ഞത് . തന്റെ സുഹൃത്തും സഹപ്രവർത്തകനുമായിരുന്ന ജസ്റ്റിസ് .ബി.പി […]
‘ഹിന്ദി ഭാഷ തമിഴന്റെ രക്തത്തിലുള്ളതല്ല’: എം.കെ സ്റ്റാലിന്‍
ഹിന്ദി ഭാഷ നിർബന്ധമാക്കുന്ന എൻ.ഡി.എ സർക്കാറിന്റെ പുതിയ കരട് വിദ്യഭ്യാസ നയത്തെ രൂക്ഷമായി വിമർശിച്ച് ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിൻ. ഇത്തരം വഴിപിഴച്ച നയങ്ങൾ വലിയ ദുരന്തമായിരിക്കും സമ്മാനിക്കുകയെന്ന് സ്റ്റാലിൻ പറഞ്ഞു. മുൻ ഐ.എസ്.ആർ.ഒ തലവൻ കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണ് ഹിന്ദി ഇതര പ്രദേശങ്ങളിലെ വിദ്യാർഥികൾ ഇംഗ്ലീഷ്, ഒരു പ്രാദേശിക ഭാഷ, ഹിന്ദി എന്നീ ഭാഷകൾ പഠിക്കണമെന്ന് ശിപാർശ ചെയ്തത്. എന്നാൽ ഇതിനെതിരെ രംഗത്ത് വന്ന സ്റ്റാലിൻ, ഹിന്ദി ഭാഷ തമിഴന്റെ രക്തത്തിലുള്ളതല്ലെന്നും കൂട്ടിച്ചേർത്തു. തമിഴ്നാടില്‍ […]
സ്ത്രീകള്‍ക്ക് ബസിലും മെട്രോയിലും സൗജന്യ യാത്രയൊരുക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍
സ്തീകള്‍ക്ക് ബസിലും മെട്രോയിലും സൗജന്യ യാത്ര പരിഗണനയിലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന നിയമസഭ ലക്ഷ്യം വെച്ചാണ് സൗജന്യ, ക്ഷേമ പദ്ധതിയുമായി കെജ്‍രിവാള്‍ മുന്നോട്ട് പോകുന്നത്. സ്ത്രീകളുടെ സൗജന്യ യാത്രയെ സംബന്ധിച്ചുള്ള പ്രഖ്യാപനം നാളെയുണ്ടായേക്കും. പൊതു ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമാണ് പദ്ധതിയെന്ന് കെജ്‍രിവാള്‍ പറഞ്ഞു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 2014ലെ പോലെ ഇത്തവണയും എ.എ.പിക്ക് സീറ്റുകളൊന്നും കിട്ടിയിരുന്നില്ല. അതേസമയം 2015ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 70ല്‍ 67 സീറ്റും എ.എ.പി നേടിയിരുന്നു. ബി.ജെ.പിക്ക് […]
ദല്‍ഹിയില്‍ കിട്ടിയത് ബിഹാറില്‍ ബി.ജെ.പിക്ക് തിരിച്ചുകൊടുത്ത് നിതീഷ് കുമാര്‍?
ജെ.ഡി.യു അംഗങ്ങളെ മാത്രം ഉള്‍പ്പെടുത്തി ബിഹാറില്‍ മന്ത്രിസഭ വികസിപ്പിച്ച് മുഖ്യമന്ത്രി നിതീഷ് കുമാര്‍. ബി.ജെ.പിക്കായി സംസ്ഥാനത്ത് ഒരു മന്ത്രിസ്ഥാനം ഒഴിച്ചിട്ടു. ആരു മന്ത്രിയാകുമെന്ന് ബി.ജെ.പി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ബി.ജെ.പിക്കായി ഒഴിച്ചിട്ട സ്ഥാനത്തില്‍ പിന്നീട് ആളുവരുമെന്ന് ഉപമുഖ്യമന്ത്രി സുശീല്‍ മോദി അറിയിച്ചു. ഈ മന്ത്രിസ്ഥാനം സ്വീകരിക്കണമോയെന്ന് ബി.ജെ.പി ഇതുവരെ തീരുമാനിച്ചിട്ടില്ല. അതേസമയം മന്ത്രിസഭാ വികസനത്തിനെ കേന്ദ്രമന്ത്രിസഭയില്‍ പ്രാധാന്യം ലഭിക്കാത്തതിലുള്ള പ്രതിഷേധമല്ല എന്നാണ് നിതീഷ് കുമാര്‍ പറയുന്നത്. ബീഹാറിലെ എന്‍.ഡി.എ സഖ്യ സര്‍ക്കാരില്‍ ജെ.ഡി.യുവിന് അര്‍ഹമായ മന്ത്രിസ്ഥാനങ്ങള്‍ ഒഴിഞ്ഞുകിടക്കുകയായിരുന്നുവെന്നും ഇപ്പോള്‍ […]
ചുട്ടുപൊള്ളി ഉത്തരേന്ത്യ; ഡല്‍ഹിയില്‍ ഉഷ്ണ തരംഗം രേഖപ്പെടുത്തി
ഡല്‍ഹിയില്‍ കനത്ത ചൂട് തുടരുന്നു. ഉത്തരേന്ത്യയില്‍ പല ഭാഗത്തും ചൂട് കനക്കുകയാണ്. വരും ദിവസങ്ങളിലും ഉയര്‍ന്ന താപനില തുടര്‍ന്നേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചൂട് കനത്തതോടെ ഇന്നലെ രാജ്യതലസ്ഥാനത്ത് ചുവപ്പ് അലേര്‍ട് പ്രഖ്യാപിച്ചിരുന്നു. ഡല്‍ഹിയിലെ പല ഭാഗത്തും ഉഷ്ണ തരംഗം രേഖപ്പെടുത്തി. ഉത്തരേന്ത്യയിലെ മിക്ക നഗരങ്ങളിലും സ്ഥിതി സമാനമാണ്. ഇന്നലെ ഏറ്റവും കടുത്ത ചൂട് രേഖപ്പെടുത്തിയത് രാജസ്ഥാനിലാണ്. 49 ഡിഗ്രി ചൂടാണ് രാജസ്ഥാനിലെ ചുരുവില്‍ രേഖപ്പെടുത്തിയത്. ഉത്തരേന്ത്യയില്‍ വരും ദിവസങ്ങളിലും ഇതേ സ്ഥിതി തുടര്‍ന്നേക്കുമെന്ന് […]
സ്കൂള്‍ മുറ്റത്ത് ബംജ്‍രംഗ് ദള്‍ ആയുധ പരിശീലനം നടത്തിയതായി പരാതി
സ്കൂൾ അങ്കണത്തിൽ വെച്ച് നടത്തിയ ബജ്‍രംഗ് ദൾ ക്യാമ്പിൽ ആയുധ പരിശീലനം നടത്തിയതായി പരാതി. മുംബെെ മിരാ റോഡിലെ സ്കൂളിൽ നടത്തിയ ബജ്‍രംഗ് ദൾ ക്യാമ്പിലാണ് തോക്ക് ഉൾപ്പടെയുള്ള ആയുധങ്ങളുപയോഗിച്ച് പരിശീലനം നൽകിയതെന്ന് ഡി.വെെ.എഫ്.ഐയെ ഉദ്ധരിച്ച് എൻ.ഡി.ടി.വിറിപ്പോർട്ട് ചെയ്തു. മെയ് 25 മുതൽ ഒരാഴ്ച്ച നീണ്ടു നിന്ന ക്യാമ്പിലാണ് ആയുധ പരിശീലനം നൽകിയത്. ബി.ജെ.പി നേതാവ് നരേന്ദ്ര മേത്തയുടെ കീഴിലുള്ള സ്ഥലത്താണ് സംഘം ക്യാമ്പ് സംഘടിപ്പിച്ചത്. പ്രദേശത്തെ യുവാക്കളെ പങ്കെടുപ്പിച്ച് നടത്തിയ ക്യാമ്പിൽ ഒരു പ്രത്യേക വിഭാഗത്തിനെതിരെ വിദ്വേഷകരമായ […]












