India National

രാജസ്ഥാനില്‍ ദലിത് യുവാവിന് ക്രൂര മര്‍ദ്ദനം

രാജസ്ഥാനിലെ പാലിയിൽ ദലിത് യുവാവിന് ക്രൂര മര്‍ദ്ദനം. ക്ഷേത്ര ദർശനത്തിന് ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. ധനേരിയ ഗ്രാമത്തില്‍ ജൂണ്‍ ഒന്നിനാണ് യുവാവിന് മര്‍ദ്ദനമേറ്റത്. കൈകാലുകൾ ബന്ധിച്ച ശേഷം മർദ്ദിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വാര്‍ത്ത പുറം ലോകം അറിഞ്ഞത്. മര്‍ദ്ദനം നടന്ന് രണ്ട് ദിവസത്തിന് ശേഷം യുവാവിന്റെ അമ്മാവന്‍ പരാതി നല്‍കിയിരുന്നു എങ്കിലും പൊലീസ് നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

India National

പശ്ചിമബംഗാളിലെ ഇടത് അനുഭാവികളുടെ വോട്ടുകള്‍ ബി.ജെ.പിക്ക് ലഭിച്ചു; തുറന്നുപറഞ്ഞ് യെച്ചൂരി

പശ്ചിമബംഗാളിലെ ഇടത് അനുഭാവികളുടെ വോട്ടുകള്‍ ബി.ജെ.പിക്ക് ലഭിച്ചെന്ന് തുറന്ന് പറഞ്ഞ് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തൃണമൂല്‍ ഭീകരതയില്‍ നിന്ന് ആശ്വാസം ആഗ്രഹിച്ചവര്‍ക്ക് മുന്നിലെ സ്വാഭാവിക പ്രവണത മാത്രമായിരുന്നു അത് . എന്നാല്‍ പാര്‍ട്ടി അംഗങ്ങളുടെ വോട്ട് ചോര്‍ന്നിട്ടില്ലെന്നും യെച്ചൂരി ബംഗാളില്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രകടനം വിലയിരുത്താന്‍ കേന്ദ്രകമ്മിറ്റയോഗം ഏഴാം തീയതി ആരംഭിക്കാനിരിക്കെയാണ് യെച്ചൂരിയുടെ പ്രതികരണം. പശ്ചിമബംഗാളില്‍ ഇടത് വോട്ടുകള്‍ ബി.ജെ.പിയിലേക്ക് ഒഴുകിയെന്ന റിപ്പോര്‍ട്ടുകള്‍ ശരിവെക്കുന്നതാണ് ജനറല്‍ സെക്രട്ടറിയുടെ അഭിപ്രായപ്രകടനം . ഇടത് […]

India National

ബാങ്ക് തട്ടിപ്പുകളില്‍ എന്‍.ഡി.എ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്

ഒരിടവേളക്ക് ശേഷം ബാങ്ക് തട്ടിപ്പുകളില്‍ എന്‍.ഡി.എ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. ബാങ്ക് തട്ടിപ്പ് നടത്തിയവരുടെ വിവരങ്ങള്‍ പുറത്ത് വിടാന്‍ ബി.ജെ.പിക്ക് ഭയമാണ്. സമ്പദ് വ്യവസ്ഥ പരിഷ്കരിക്കുന്നതിനുള്ള നടപടികള്‍ വ്യക്തമാക്കി ധവളപത്രം ഇറക്കണമെന്നും കോണ്‍ഗ്രസ് വക്താവ് ജയ് വീര്‍ ഷര്‍ഗില്‍ ആവശ്യപ്പെട്ടു. വിവരാവകാശ അപേക്ഷ പ്രകാരം ആര്‍.ബി.ഐ നല്‍കിയ 2008 മുതല്‍ 19 വരെയുള്ള കണക്കുകള്‍ പരാമര്‍ശിച്ചാണ് വിമര്‍ശം. മദ്യ വ്യവസായി വിജയ് മല്യ, വജ്ര വ്യാപാരി നീരവ് മോദി, അമ്മാവന്‍ മെഹുല്‍ ചോക്സി തുടങിയവര്‍ വന്‍ വായ്പ […]

India National

അരുണാചല്‍ പ്രദേശില്‍ കാണാതായ വിമാനത്തിനായുള്ള തെരച്ചില്‍ ഊര്‍ജ്ജിതം

അരുണാചല്‍ പ്രദേശില്‍ കാണാതായ വ്യോമസേന വിമാനത്തിനായുള്ള തെരച്ചില്‍ ഊര്‍ജ്ജിതം. തെരച്ചിലില്‍ ഐ.എസ്.ആര്‍.ഒയും പങ്കുചേര്‍ന്നു. വിമാനത്തിലുണ്ടായിരുന്നവരുടെ കുടുംബാഗങ്ങളെ വിവരമറിയിച്ചതായി വ്യോമസേന ട്വീറ്റ് ചെയ്തു. തെരച്ചില്‍ 24 മണിക്കൂര്‍ പിന്നിട്ടിട്ടും കാണാതായ വ്യോമ സേന വിമാനം ആന്റണോവ് എന്‍ എന്‍ 32 കണ്ടെത്താനായില്ല. ഐ.എസ്.ആര്‍.ഒ അടക്കം പങ്കുചേര്‍ന്ന് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. എം.ഐ 17 എസ്, എഎല്‍എച്ച്, പി8ഐ, സുഖോയ്-30, സി-30 എന്നീ വിമാനങ്ങളുപയോഗിച്ചാണ് തെരച്ചിൽ നടത്തുന്നത്. വിമാനത്തില്‍ ഉണ്ടായിരുന്ന 8 വ്യോമസേന അംഗങ്ങള്‍ അടക്കം 13 പേരുടെ കുടുംബാംഗങ്ങളെ വ്യോമ […]

India National

ഇഫ്താര്‍ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനെതിരായ ഗിരിരാജ് സിങിന്റെ പരാമര്‍ശത്തില്‍ അമിത് ഷാ കടുത്ത അതൃപ്തി അറിയിച്ചു

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അടക്കമുള്ളവര്‍ ഇഫ്താര്‍ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനെതിരായ കേന്ദ്രമന്ത്രി ഗിരിരാജ് സിങിന്റെ പരാമര്‍ശത്തില്‍ അമിത് ഷാ കടുത്ത അതൃപ്തി അറിയിച്ചു. മന്ത്രിസഭയില്‍ ചേരാതെ ജെ.ഡി.യു മാറി നില്‍ക്കുന്ന സാഹചര്യത്തില്‍ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് അമിത്ഷാ അവശ്യപ്പെട്ടതായാണ് സൂചന. ജെ.ഡി.യു മഹാസഖ്യത്തില്‍ ചേരുന്നതില്‍ എതിര്‍പ്പില്ലെന്ന് കഴിഞ്ഞ ദിവസം ആര്‍.ജെ.ഡി നേതാവ് റാബ്രിദേവി പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു. രണ്ടാം മോദി സര്‍ക്കാര്‍ രൂപീകരണത്തില്‍ ഒരു മന്ത്രി സ്ഥാനം മാത്രം ലഭിച്ചതില്‍ വലിയ അതൃപ്തിയില്‍ തുടരുകയാണ് ജെ.ഡി.യു. ഇതിന് മറുപടിയായി […]

India National

രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ തമ്മിലടി; തോല്‍വിയുടെ ഉത്തരവാദിത്തം സച്ചിന്‍ പൈലറ്റിനെന്ന് ഗഹ്ലോട്ട്

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസിന് തിരിച്ചടി നേരിട്ടതിനു പിന്നാലെ പാര്‍ട്ടിയ്ക്കുള്ളിലെ തമ്മിലടി പുറത്ത്. മകന്‍ വൈഭവ് ഗഹ്ലോട്ടിന്റെ പരാജയത്തിന് കാരണം പി.സി.സി അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റാണെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ആരോപിച്ചു. പരാജയത്തിന്റെ ഉത്തരവാദിത്തം സച്ചിൻ പൈലറ്റ് ഏറ്റെടുക്കണമെന്നും ഗഹ്ലോട്ട് ആവശ്യപ്പെട്ടു. നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം രൂക്ഷമായതാണ് രാജസ്ഥാന്‍ കോണ്‍ഗ്രസിലെ അഭിപ്രായ ഭിന്നത. മുഖ്യമന്ത്രി പദത്തിനായി അശോക് ഗഹ്ലോട്ടും സച്ചിന്‍ പൈലറ്റും ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആറു മാസത്തിന് ശേഷം വന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം […]

India National

പുതുച്ചേരിയിലെ അധികാര തര്‍ക്കത്തില്‍ മുഖ്യമന്ത്രി വി. നാരയാണസ്വാമിക്ക് സുപ്രീംകോടതിയുടെ നോട്ടീസ്

പുതുച്ചേരിയിലെ അധികാര തര്‍ക്കത്തില്‍ മുഖ്യമന്ത്രി വി. നാരയാണസ്വാമിക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. സാമ്പത്തിക കാര്യങ്ങള്‍ സംബന്ധിച്ച ക്യാബിനറ്റ് തീരുമാനങ്ങള്‍ ജൂണ്‍ 21 വരെ നടപ്പാക്കരുതെന്ന് സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ കിരണ്‍ ബേദിയുടെ ഹരജിയുടെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി ഉത്തരവ്. പുതുച്ചേരിയിലെ സര്‍ക്കാരിന്‍റെ ദൈന്യംദിന കാര്യങ്ങളില്‍ ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ ഇടപെടരുതെന്ന മദ്രാസ് ഹൈക്കോടതിയുടെ വിധിയെ ചോദ്യം ചെയ്താണ് കിരണ്‍ ബേദി സുപ്രീംകോടതിയെ സമീപിച്ചത്. തുടര്‍ന്ന് സാമ്പത്തിക കാര്യങ്ങള്‍ സംബന്ധിച്ച മുമ്പത്തെ ക്യാബിനറ്റ് തീരുമാനങ്ങള്‍ നടപ്പാക്കരുതെന്ന് പുതുച്ചേരി സര്‍ക്കാരിനോട് […]

India National

ഉപതെരഞ്ഞെടുപ്പില്‍ എസ്.പി – ബി.എസ്.പി സഖ്യമില്ല

എസ്.പി – ബി.എസ്.പി കൂട്ടുകെട്ട് തകര്‍ന്നുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് മായാവതി. സമാജ്‌വാദി പാര്‍ട്ടിയുടെ തട്ടകങ്ങളില്‍ പോലും യാദവ വോട്ട് ബാങ്ക് ചോര്‍ന്ന സാഹചര്യത്തിലാണ് ഉപതെരഞ്ഞെടുപ്പില്‍ ബി.എസ്.പി ഒറ്റക്ക് മല്‍സരിക്കാന്‍ തീരുമാനിച്ചത്. സ്വന്തം അണികളെ അഖിലേഷ് യാദവ് വിശ്വാസത്തിലെടുത്താല്‍ സഖ്യം വീണ്ടും സജീവമായി തുടരുമെന്നും ലഖ്‌നൗവില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ബി.എസ്.പി അധ്യക്ഷ വ്യക്തമാക്കി. ബി.എസ്.പിയുമായി സഖ്യമുണ്ടാവില്ലെന്നും സമാജ്‌വാദി ഇത്തവണ ഒറ്റക്ക് മല്‍സരിക്കുമെന്ന് അഖിലേഷ് യാദവും അറിയിച്ചു. സമാജ്‌വാദി വാദി പാര്‍ട്ടിയുടെ യാദവ വോട്ടുബാങ്ക് ബി.ജെ.പിയിലേക്ക് ചോര്‍ന്നുവെന്നാണ് കഴിഞ്ഞ […]

India National

ഉത്തരേന്ത്യയിൽ ഉഷ്ണതരംഗം തുടരുന്നു

ഉത്തരേന്ത്യയിൽ ഉഷ്ണതരംഗം തുടരുന്നു. രാജസ്ഥാനിലെ ചുരുവിൽ താപനില 50 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. വരുംദിവസങ്ങളിലും ഉഷ്ണതരംഗം തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ഹരിയാന, ചണ്ഡീഗഡ്, രാജസ്ഥാൻ, പഞ്ചാബ്, ഡൽഹി അടക്കമുള്ള ഇടങ്ങളിൽ ഇതിനോടകം തന്നെ റെഡ് അലർട്ട് പ്രഖ്യാപിച്ചു കഴിഞ്ഞു .വരുന്ന രണ്ടു ദിവസങ്ങളിലും പലയിടങ്ങളിലും ഉഷ്ണതരംഗം അതിരൂക്ഷമാകും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത് . ഉത്തരേന്ത്യയിൽ പൊതുവേ, ഉടനെയൊന്നും ചൂടിന് ശമനം ഉണ്ടായേക്കില്ല. ഞായറാഴ്ച 48. 9 ഡിഗ്രി സെൽഷ്യസ് ആയിരുന്ന രാജസ്ഥാനിലെ […]

India National

ഉത്തര്‍പ്രദേശില്‍ എസ്.പിയെ തള്ളി ബി.എസ്.പി

ഉത്തര്‍പ്രദേശില്‍ എസ്.പിയുമായുള്ള സഖ്യം തുടരേണ്ടതില്ലെന്ന് ബി.എസ്.പി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സഖ്യം ഗുണം ചെയ്തില്ലെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. 11 നിയമസഭാ സീറ്റുകളിലേക്ക് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കാനും ഡല്‍ഹിയില്‍ ചേര്‍ന്ന ബി.എസ്.പിയുടെ ജനപ്രതിനിധി സഭാ യോഗത്തില്‍ തീരുമാനമായി. ലോക്‌സഭാ തെരഞ്ഞെടുപ്പു ഫലങ്ങള്‍ അവലോകനം ചെയ്യാനായി ഡല്‍ഹിയില്‍ ബി.എസ്.പി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ആസന്നമായ അസംബ്‌ളി ഉപതെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനുള്ള തീരുമാനം മായാവതി കൈകൊണ്ടത്. പാര്‍ലമെന്റംഗങ്ങളായി മത്സരിച്ചു ജയിച്ച എം.എല്‍.എമാര്‍ രാജിവെക്കുന്ന 11 സീറ്റുകളിലാണ് യു.പിയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കേണ്ടത്. കഴിഞ്ഞ നിരവധി […]