India National

ജമ്മു കശ്മീരില്‍ നാലു ഭീകരരെ സൈന്യം വധിച്ചു

ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാസേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. നാല് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. പുല്‍വാമയിലെ ലസിപോര മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. സംഭവസ്ഥലത്തിന്റെ നിയന്ത്രണം പൂര്‍ണമായും സൈന്യം ഏറ്റെടുത്തു. പ്രദേശത്ത് ഒളിച്ചിരിക്കുന്ന തീവ്രവാദികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി. ഭീകരരില്‍ നിന്നു മൂന്നു തോക്കുകളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തു. ഇതേസമയം, കൊല്ലപ്പെട്ടവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഏറ്റുമുട്ടലില്‍ സൈന്യത്തിന്റെ ഭാഗത്ത് ആളപായമുണ്ടായിട്ടില്ലെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു.

India National

മോദിയുടെ ദ്വിരാഷ്ട്ര സന്ദര്‍ശനത്തിന് നാളെ തുടക്കമാകും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദ്വിരാഷ്ട്ര സന്ദര്‍ശനത്തിന് നാളെ തുടക്കമാകും.‌ ശ്രീലങ്കയും മാലദ്വീപുമാണ് മോദി സന്ദര്‍ശിക്കുക. വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കര്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് ഭൂട്ടാനിലെത്തും. അയല്‍ രാഷ്ട്രങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതാണ് രണ്ടാം മോദി സര്‍ക്കാറിന്‍റെ വിദേശ നയം. ഇതിന്‍റെ ഭാഗമായാണ് ഭൂട്ടാന്‍, ശ്രീലങ്ക, മാലദ്വീപ് സന്ദര്‍ശനങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കറും രണ്ട് ദിവസത്തെ സന്ദര്‍ശനങ്ങളാണ് നിശ്ചയിച്ചിട്ടുള്ളത്. ഡോ. എസ് ജയശങ്കര്‍ ഇന്ന് ഭൂട്ടാനിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി […]

India National

ബി.ജെ.പിക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കി ശിവസേന

സര്‍ക്കാരില്‍ കൂടുതല്‍ പദവികളും രാമക്ഷേത്ര വിഷയവും ഉന്നയിച്ച് ബി.ജെ.പിക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കി ശിവസേന. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ശിവസേനക്ക് നല്‍കണമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ദവ് താക്കറെ ആവശ്യപ്പെട്ടു. രാമക്ഷേത്ര നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്ന് ശിവസേന എം.പി സഞ്ജയ് റാവത്തും ആവശ്യപ്പെട്ടിട്ടുണ്ട്‌.

India National

അമിത് ഷാ എട്ട് കാബിനെറ്റ് സമിതികളിലും അംഗം

കേന്ദ്ര സര്‍ക്കാരിന്‍റെ എട്ട് കാബിനെറ്റ് സമിതികളിലും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അംഗം. മുതിര്‍ന്ന നേതാവും പ്രതിരോധ മന്ത്രിയുമായ രാജ്നാഥ് സിങിന് രണ്ട് സമിതിയില്‍ മാത്രമേ അംഗത്വമുള്ളൂ. നയപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്ന രാഷ്ട്രീയകാര്യങ്ങള്‍ക്കായുള്ള കാബിനറ്റ് കമ്മിറ്റിയിലും രാജ്നാഥ് സിംഗ് ഇല്ല. ഇതോടെ നരേന്ദ്ര മോദി മന്ത്രിസഭയില്‍ കൂടുതല്‍ കരുത്തനായി അമിത് ഷാ മാറി. രാജ്യത്തെ തൊഴിലില്ലായ്മയും സാമ്പത്തിക മുരടിപ്പും പരിഹരിക്കാന്‍ രണ്ട് കാബിനെറ്റ് സമിതികള്‍ രൂപീകരിച്ചതോടൊപ്പം മറ്റ് ആറ് കാബിനെറ്റ് സമിതികള്‍ പുനസംഘടിപ്പിക്കുകയും ചെയ്തിരുന്നു. രാജ്യത്തിന്‍റെ സാമ്പത്തിക, […]

India National

റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ച് റിസര്‍വ് ബാങ്ക് വായ്പാനയം

റിസര്‍വ് ബാങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 6 ശതമാനത്തില്‍ നിന്ന് കാല്‍ശതമാനം കുറച്ച് 5.75 ശതമാനമാക്കി. ആറ് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് റിപ്പോ നിരക്കില്‍ കുറവ് വരുത്തുന്നത്. ആഭ്യന്തര വളര്‍ച്ച നിരക്ക് 5.8 ശതമാനത്തിലേക്ക് ഇടിഞ്ഞതിന് പിന്നാലെയാണ് നിരക്കുകളില്‍ റിസര്‍വ് ബാങ്ക് കുറവ് വരുത്തുന്നത്. റിസര്‍വ് ബാങ്ക് മോണിറ്ററി പോളിസി കമ്മിറ്റി ഒറ്റക്കെട്ടായാണ് റിപ്പോ നിരക്കില്‍ കുറവ് വരുത്താനുള്ള തീരുമാനം കൈക്കൊണ്ടത്. ആറ് ശതമാനത്തില്‍ നിന്ന് കാല്‍ശതമാനം കുറവാണ് വരുത്തിയിരിക്കുന്നത്. റിവേഴ്സ് […]

India National

കാണാതായ വ്യോമസേന വിമാനത്തിനായുള്ള തെരച്ചില്‍: തിരിച്ചടിയായി പ്രതികൂല കാലാവസ്ഥ

ചൈന അതിര്‍ത്തിപ്രദേശത്ത് കാണാതായ വ്യോമസേന വിമാനത്തിനായുള്ള തെരച്ചില്‍ തുടരുന്നു. എന്നാല്‍ പ്രതികൂലമായ കാലാവസ്ഥ തെരച്ചിലിന് തിരിച്ചടിയാകുകയാണെന്ന് വ്യോമസേന അറിയിച്ചു. അതേസമയം എഎന്‍ 32വില്‍ ഉപയോഗിച്ചിരുന്ന സാങ്കേതിക വിദ്യയെ ചൊല്ലി പുതിയ വിവാദം ഉടലെടുത്തിട്ടുണ്ട്. വിമാനം അപകടത്തില്‍പെട്ടാല്‍ സിഗ്നല്‍ ലഭിക്കുന്ന സാങ്കേതികവിദ്യ കാലഹരണപ്പെട്ടതാണെന്നാണ് ആക്ഷേപം. വിഷയത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത് എത്തി. കാലാവസ്ഥയാണ് തെരച്ചിലില്‍ പ്രതികൂലമായ ഏറ്റവും വലിയ ഘടകം. എന്നാല്‍ അത് കണക്കാക്കാതെ തെരച്ചില്‍ തുടരാനാണ് വ്യോമസേനയും തീരുമാനം. കര-നാവിക-വ്യോമ സേനാ വിഭാഗങ്ങള്‍ സംയുക്തമായി വിവിധ […]

India National

ബംഗ്ലാദേശി താരത്തിന് അംഗത്വം നല്‍കിയ ബി.ജെ.പി നടപടി ഇരട്ടത്താപ്പെന്ന് വിമര്‍ശനം

ബംഗ്ലാദേശി ചലച്ചിത്ര താരം അഞ്ജു ഘോഷ് ബി.ജെ.പിയില്‍ ചേര്‍ന്നു. പശ്ചിമ ബംഗാളിലെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ നേതൃത്വത്തില്‍ കൊല്‍ക്കത്തയില്‍ നടന്ന ചടങ്ങിലാണ് നടിയുടെ പാര്‍ട്ടി പ്രവേശം. ബി.ജെ.പി പതാക കൈമാറിയാണ് അഞ്ജു ഘോഷിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തത്. അഞ്ജു ഘോഷിന് ബി.ജെ.പി അംഗത്വം നല്‍കിയത് പാര്‍ട്ടിയുടെ ഇരത്താപ്പാണെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. ഇവരുടെ പൗരത്വം സംബന്ധിച്ച് വ്യക്തത വരുത്തണമെന്നാണ് ഉയരുന്ന ആവശ്യം. എന്നാല്‍ പൌരത്വം സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കാന്‍ അഞ്ജു തയ്യാറായില്ല. ലോക്‌സഭാ തരഞ്ഞെടുപ്പില്‍ തൃണമൂല്‍ […]

India National

മോദിയുടെ സത്യപ്രതിജ്ഞ ഒബാമ ടിവിയില്‍ വീക്ഷിക്കുന്ന ഈ ചിത്രത്തിന്റെ സത്യാവസ്ഥ ഇതാണ്…

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ടിവിയില്‍ വീക്ഷിക്കുന്ന മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ചിത്രം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നവമാധ്യമങ്ങളില്‍ വൈറലാണ്. ആയിരക്കണക്കിന് പേരാണ് ഈ ചിത്രത്തിന്റെ നിജസ്ഥിതി അറിയാതെ സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കുന്നത്. ഇതാണ് മോദിയുടെ ശക്തി, ഒബാമ വരെ മോദിയുടെ സത്യപ്രതിജ്ഞ ടിവിയില്‍ കാണുന്നത് കണ്ടോ എന്ന കുറിപ്പുമായാണ് ഈ ചിത്രം ഫേസ്‍ബുക്കിലും വാട്സ്ആപ്പിലുമൊക്കെ പ്രചരിക്കുന്നത്. മോദിയുടെ സത്യപ്രതിജ്ഞ ഒബാമ ടിവിയില്‍ കണ്ടോ ഇല്ലയോ എന്ന് ഉറപ്പിച്ച് പറയാന്‍ കഴിയില്ലെങ്കിലും നവമാധ്യമങ്ങളില്‍ പ്രചരിക്കുന്ന […]

India National

ഉത്തരേന്ത്യയും ഇന്ന് പെരുന്നാള്‍ ആഘോഷത്തില്‍

ഉത്തരേന്ത്യയും ഇന്ന് പെരുന്നാള്‍ ആഘോഷത്തില്‍. ബിഹാറിലും അസമിലും മാസപ്പിറവി കണ്ടതിനെ തുടർന്നാണ് ഡൽഹി ഇമാം സയ്യിദ് അഹ്മദ് ബുഖാരി ചെറിയ പെരുന്നാൾ പ്രഖ്യാപിച്ചത്. വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യയിലെല്ലായിടത്തുമുള്ള മുസ്‍ലിംകൾ ഒരൊറ്റ ദിവസം പെരുന്നാൾ ആഘോഷിക്കുന്നത്. കശ്മീർ മുതൽ കന്യാകുമാരി വരെയുള്ള വിശ്വാസികൾക്ക് ഇന്നായിരുന്നു ചെറിയ പെരുന്നാൾ. ഇന്ത്യയിലെ പ്രധാനപ്പെട്ട പള്ളികളിലൊന്നായ ഡൽഹി ജമാ മസ്ജിദിൽ രാവിലെ 7.15നായിരുന്നു പെരുന്നാൾ നമസ്കാരം. ഡൽഹി ഇമാം സയ്യിദ് അഹ്മദ് ബുഖാരി നമസ്കാരത്തിന് നേതൃത്വം നൽകി. രാവിലെ തന്നെ ആയിരക്കണക്കിന് ആളുകളാണ് […]

India National

പുല്‍വാമയില്‍ ഭീകരരുടെ വെടിവെപ്പില്‍ പെണ്‍കുട്ടി മരിച്ചു

ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഗ്രാമീണര്‍ക്ക് നേരെ വെടിവെപ്പ്. കക്കപോര നര്‍ബാല്‍ ഗ്രാമത്തില്‍ ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ ഒരു പെണ്‍കുട്ടി കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ട നഗീന ബാനുവിന്റെ വീട്ടിലേക്ക് അതിക്രമിച്ചു കടന്ന ഭീകരര്‍ വെടിയുതിര്‍ക്കുയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റ മുഹമ്മദ് സുല്‍ത്താന്റെ നില ഗുരുതരമാണ്. പ്രദേശം ഒഴിപ്പിച്ച സുരക്ഷാസേന തെരച്ചില്‍ തുടരുകയാണ്.