India National

തമിഴ്നാട്ടിലെ ഫലത്തിന്റെ അർത്ഥം മനസിലാക്കണമെന്ന് സീതാറാം യെച്ചൂരി

കോൺഗ്രസുമായി സഹകരിക്കില്ലെന്ന് പറയുന്നതിൽ കാര്യമില്ലെന്നും തമിഴ്നാട്ടിലെ ഫലത്തിന്റെ അർത്ഥം മനസിലാക്കണമെന്നും കേന്ദ്ര കമ്മിറ്റി യോഗത്തിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം റാം യെച്ചൂരി പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രകടനം വിലയിരുത്താനുള്ള സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് സീതാറാം യെച്ചൂരിയുടെ പരാമർശം. ബി ജെ പി ഉയർത്തുന്ന വെല്ലുവിളിക്കെതിരെ മതേതര ശക്തികൾ ഒന്നിക്കണമെന്നും യെച്ചൂരി യോഗത്തിൽ വ്യക്തമാക്കി. യോഗം തുടരുകയാണ്. മറ്റെല്ലാ സംസ്ഥാനങ്ങളിലും കനത്ത തിരിച്ചടി നേരിട്ടപ്പോൾ കോൺഗ്രസിനോടൊപ്പം മത്സരിച്ച തമിഴ്നാട്ടിൽ പാർട്ടി നേട്ടമുണ്ടാക്കിയത് കാണണമെന്ന് എന്ന് അദ്ദേഹം […]

India National

ബൈക്ക് യാത്രക്കാര്‍ക്കായി എയര്‍ബാഗുള്ള ജാക്കറ്റുമായി ഫാഷന്‍ ടെക്നോളജി വിദ്യാര്‍ഥിനി

ബൈക്ക് യാത്രക്കാരുടെ സുരക്ഷക്കായി എയര്‍ബാഗുള്ള ജാക്കറ്റ് ഡിസൈന്‍ ചെയ്ത് ഫാഷന്‍ ടെക്നോളജി വിദ്യാര്‍ഥിനി. ഗാന്ധിനഗര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി അവസാന വര്‍ഷ വിദ്യാര്‍ഥിനിയായ പ്രഗതി ശര്‍മ്മയാണ് പുതിയ ജാക്കറ്റ് രൂപകല്‍പന ചെയ്തത്. റോഡപകടത്തില്‍ സുഹൃത്ത് മരിച്ചതാണ് ഇത്തരമൊരു ആശയത്തിലേക്ക് പ്രഗതിയെ നയിച്ചത്. പ്രോജക്ടിന്റെ ഭാഗമായിട്ടാണ് പ്രഗതി ജാക്കറ്റ് തയ്യാറാക്കിയത്. വീഴ്ചയില്‍ നിന്നുണ്ടാകുന്ന ചെറിയ പരിക്കുകളില്‍ നിന്നെല്ലാം ഈ ജാകറ്റ് ധരിച്ചാല്‍ രക്ഷ നേടാമെന്ന് പ്രഗതി പറയുന്നു. നിഫ്റ്റിന്റെ ബിരുദദാന ചടങ്ങിസ്‍ വച്ച് ഈ ജാക്കറ്റ് […]

India National

കോണ്‍ഗ്രസില്‍ നിലവിലെ സാഹചര്യം തുടരുന്നത് പാര്‍ട്ടിയെ തകര്‍ക്കുമെന്ന് വീരപ്പ മൊയ്‍ലി

കോണ്‍ഗ്രസില്‍ നിലവിലെ സാഹചര്യം തുടരുന്നത് പാര്‍ട്ടിയെ തകര്‍ക്കുമെന്ന് മുതിര്‍ന്ന നേതാവ് വീരപ്പ മൊയ്‍ലി. പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ഉത്തരവാദിത്വം രാഹുല്‍ ഗാന്ധിക്കുണ്ട്. രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം ഒഴിയുതകയാണെങ്കില്‍ പാര്‍ട്ടിയെ സുരക്ഷിത കൈകളില്‍ ഏല്‍പ്പിച്ച ശേഷമാകണമെന്നും വീരപ്പ മൊയ്‍ലി തുറന്നടിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പ് പരാജയവും രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷ പദവിയില്‍ നിന്നുള്ള രാജി പ്രഖ്യാപനവും ഉണ്ടാക്കിയ പ്രതിസന്ധി തുടരുന്നതിനിടെയാണ് കോണ്‍ഗ്രസിന്‍റെ ഭാവിയില്‍ മുതിര്‍ന്ന നേതാവ് വീരപ്പമൊയ്‍ലി ആശങ്ക പ്രകടിപ്പിച്ചത്. ഒപ്പം രൂക്ഷ വിമര്‍ശനങ്ങളും ഉന്നയിക്കുന്നു. നിലവിലെ സാഹചര്യം തുടരുന്നത് […]

India National

ബംഗളുരുവിൽ മഴക്കാലം നേരത്തേയാവാൻ പൂജ നടത്തി; ചിത്രങ്ങൾ ട്വിറ്ററിൽ വൈറൽ

വേനൽ ചൂട് സഹിക്കാൻ കഴിയാത്ത വിധത്തിലായതോടെ ബംഗളുരുവിലെ സോമേശ്വര ക്ഷേത്രത്തിൽ മഴക്കാലം നേരത്തേയാവാൻ പൂജ നടത്തി പൂജാരിമാർ. പക്ഷെ പൂജയെക്കാൾ പൂജ നടത്തിയ പൂജാരികൾ വെള്ളം നിറച്ച വലിയ ചെമ്പുകളിൽ ഇരിക്കുന്ന ചിത്രമാണ് ട്വിറ്ററിൽ പ്രധാന ചർച്ച. പൂജയുടെ ഭാഗമായി വെള്ളം നിറച്ച ചെമ്പിലിരുന്നു പൂജാരിമാർ മൊബൈൽ ഫോണിൽ സെർച്ച് ചെയ്തു കൊണ്ടിരിക്കുന്നതാണ് ചർച്ചക്ക് കാരണമായത്. പൂജാരികൾ തങ്ങളുടെ ഫോണുകൾ നോക്കി മന്ത്രം ചൊല്ലുകയായിരിക്കണം എന്നൊക്കെ ചിലയാളുകൾ ഊഹിക്കുന്നുണ്ടെങ്കിലും ചിരിയുണർത്തുന്ന പല തരം പ്രതികരണങ്ങൾ പലരും പങ്ക് […]

India National

ബംഗാള്‍ ഘടകത്തിന്റെ റിപ്പോര്‍ട്ട് പി.ബി തളളി

സി.പി.എം കേന്ദ്രകമ്മിറ്റിയോഗത്തിന്റെ ആദ്യദിനം അവസാനിച്ചു. നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ശക്തമായി തിരിച്ച് വരുമെന്ന ഉറപ്പ് നല്‍കി സി.പി.എം കേരളഘടകം കേന്ദ്രകമ്മിറ്റിയോഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സംഘടനാപരമായ തിരിച്ചടിയല്ല സംസ്ഥാനത്തേതെന്നും കേരളം ഘടകം വ്യക്തമാക്കി. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസുമായി ധാരണയുണ്ടാകുമോയെന്ന ആശയക്കുഴപ്പം പാര്‍ട്ടി അനുഭാവികള്‍ക്കിടയില്‍ ഉണ്ടായെന്ന് റിപ്പോര്‍ട്ടില്‍ ത്രിപുര ചൂണ്ടിക്കാട്ടി. അതേസമയം ബംഗാളില്‍ കനത്ത തിരിച്ചടിക്ക് കാരണം കോണ്‍ഗ്രസ് സഖ്യം ഇല്ലാത്തതെന്ന സി.പി.എം ബംഗാള്‍ ഘടകത്തിന്റെ റിപ്പോര്‍ട്ട് പി.ബി തളളി.

India National

അനധികൃത കുടിയേറ്റക്കാരനെന്ന് മുദ്രകുത്തി അറസ്റ്റ് ചെയ്യപ്പെട്ട മുൻ സൈനികന് ജാമ്യം

അനധികൃത കുടിയേറ്റക്കാരനെന്ന് ആസ്സാമിലെ ഫോറിനേർസ് ട്രൈബ്യൂണൽ മുദ്രകുത്തി അറസ്റ്റ് ചെയ്ത മുൻ സൈനികൻ സനാഉള്ളക്ക് ജാമ്യം . ഗുവാഹത്തി കോടതിയാണ് ജാമ്യം അനുവദിച്ചത്. കർശന ഉപാധികളോടെയാണ് സനാഉള്ളയ്ക്ക് ഗുവാഹത്തി കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യത്തുകയായി രണ്ടാൾ ജാമ്യം കൂടാതെ 20,000 രൂപയും കെട്ടിവെയ്ക്കണം. ഒപ്പം ജില്ലാ പോലീസ് സൂപ്രണ്ടിന്റെ അനുമതിയില്ലാതെ ഇപ്പോൾ ജീവിക്കുന്ന കാംരൂപ് ജില്ലാ വിട്ടു പോകരുതെന്നും നിർദ്ദേശമുണ്ട് . സനാഉള്ളയുടെ ബയോമെട്രിക്സ് ശേഖരിക്കാൻ കോടതി ഉത്തരവിട്ടുണ്ട്. ഫോറിനേഴ്സ് ട്രിബ്യൂണൽ വിദേശിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മുപ്പത് […]

India National

അഞ്ച് ഉപമുഖ്യമന്ത്രിമാർ, അഞ്ച് പിന്നാക്ക വിഭാഗങ്ങൾക്ക് പ്രാതിനിധ്യം

ദളിത്, ആദിവാസി ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളിൽ നിന്നും ഉപമുഖ്യമന്ത്രിമാരെ നിയമിച്ച് ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയും വൈ.എസ്. ആർ കോൺഗ്രസ് നേതാവുമായ ജഗൻ മോഹൻ റെഡ്ഢി. വെള്ളിയാഴ്ച രാവിലെ അമരാവതിയിലെ തഡേപ്പള്ളിയിലുള്ള ജഗൻ മോഹൻ റെഡ്ഢിയുടെ വസതിയിൽ വച്ച് നടന്ന വൈ.എസ്.ആർ.സി എം.എൽ.എമാരുടെ യോഗത്തിൽ വച്ചാണ് ഈ തീരുമാനം വന്നത്. ദളിത് ,ആദിവാസി, പിന്നോക്ക വിഭാഗം, ന്യൂനപക്ഷം, കാപു വിഭാഗം എന്നിവരില്‍പ്പെട്ട അഞ്ച് പേരെയാണ് ഉപമുഖ്യമന്ത്രിമാരായി നിയമിച്ചിരിക്കുന്നത്. ഇവർ ഉള്‍പ്പെടെ 25 മന്ത്രിമാര്‍ ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ആന്ധ്രയുടെ […]

India National

നരേന്ദ്ര മോദി ശിവലിംഗത്തിലെ തേളാണെന്ന പരാമര്‍ശം; കേസിൽ ശശി തരൂരിന് ജാമ്യം

നരേന്ദ്ര മോദി ശിവലിംഗത്തിലെ തേളാണെന്ന പരാമര്‍ശത്തിനെതിരെ ബി.ജെ.പി നേതാവ് നൽകിയ കേസിൽ ശശി തരൂരിന് ജാമ്യം. ഇരുപതിനായിരം രൂപയുടെ ബോണ്ടിന്മേൽ ഡൽഹി റോസ് അവന്യൂ കോടതിയാണ് ജാമ്യം അനുവദിച്ചത്. തരൂർ കോടതിയിൽ നേരിട്ട് ഹാജരായിരുന്നു .ജൂലൈ 25 നു കേസ് വീണ്ടും പരിഗണിക്കും.

India National

കടം തിരിച്ചു ചോദിച്ചതിന്റെ പേരിൽ അലിഗഡിൽ രണ്ടരവയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തി

ഉത്തർപ്രദേശിലെ അലിഗഡിൽ രണ്ടരവയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തം. പ്രതികൾക്ക് വധശിക്ഷ നൽകണമെന്നാണ് കുട്ടിയുടെ മാതാവിന്റെ ആവശ്യം. പ്രതിഷേധം ശക്തമായതോടെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു കുറ്റാരോപിതർ പെൺകുട്ടിയുടെ പിതാമഹനിൽ നിന്ന് അൻപതിനായിരം രൂപ കടം വാങ്ങിച്ചിരുന്നു. 40000 രൂപ തിരികെ നൽകിയിരുന്നുവെന്നും പെൺകുട്ടിയെ തട്ടി കൊണ്ട് പോകുന്നതിനു രണ്ട് ദിവസം മുൻപ് ബാക്കി കിട്ടാനുള്ള 10000 രൂപ കൂടി ചോദിച്ചതിന്റെ പേരിൽ തർക്കം നടന്നിരുന്നുവെന്നും പോലീസ് പറഞ്ഞു . ഇതിനു പകരം വീട്ടുമെന്ന് കുറ്റാരോപിതൻ […]

India National

രാജ്‌നാഥ് സിങിനെ നാല് ഉപസമിതികളില്‍ കൂടി അംഗമാക്കി

കാബിനറ്റ് സമിതികളിൽ നിന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങിനെ ഒഴിവാക്കിയ നടപടി തിരുത്തേണ്ടി വന്നത് മോദി – അമിത് ഷാ കൂട്ടുകെട്ടിന് തിരിച്ചടി. ആഭ്യന്തര മന്ത്രി അമിത് ഷാക്ക് പ്രാധാന്യം നൽകിയുള്ള പുനസംഘടന സർക്കാരിലെ മോദി – ഷാ കൂട്ടുകെട്ടിന്റെ ശക്തിയായാണ് വിലയിരുത്തപ്പെട്ടിരുന്നത്. എന്നാൽ ആദ്യഘട്ടത്തിൽ തന്നെ ഉയർന്ന ആർ.എസ്.എസ് സമ്മർദ്ദം നീക്കം പരാജയപ്പെടുത്തി. എട്ട് സുപ്രധാന കാബിനറ്റ് ഉപസമിതികളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുന:സംഘടിപ്പിച്ചത്. ആഭ്യന്തര മന്ത്രിയും പാർട്ടി അധ്യക്ഷനുമായ അമിത് ഷാക്ക് പ്രാധാന്യം നൽകുന്ന […]