‘ഓപ്പറേഷൻ അജയ് ‘ യുടെ ഭാഗമായി ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം ഡൽഹിയിലെത്തി. ഇസ്രായേലിൽ നിന്നും ഇന്ത്യക്കാരെ തിരികെ എത്തിക്കുന്ന ഓപ്പറേഷൻ അജയ് അനുസരിച്ചുള്ള ആദ്യ വിമാനമാണ് ഡൽഹിയിലെത്തിയത്. രാവിലെ 6 മണിയോടെ പ്രത്യേക വിമാനം ഡൽഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. AI 1140 വിമാനത്തിൽ മലയാളികൾ അടക്കം 212 ഇന്ത്യക്കാരാണ് ഉള്ളത്. മടങ്ങിയെത്തുന്ന മലയാളികളെ സ്വീകരിക്കുന്നതിനും തുടർ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനും ആയി, ഡൽഹി വിമാനത്താവളത്തിൽ കേരള സർക്കാരിന്റെ ഹെൽപ്പ് ഡെസ്ക് തുറന്നു.ഡൽഹി […]
National
മുതിർന്ന മാധ്യമപ്രവർത്തകൻ സച്ചിദാനന്ദമൂർത്തി അന്തരിച്ചു
മുതിർന്ന മാധ്യമപ്രവർത്തകൻ കെ എസ് സച്ചിദാനന്ദമൂർത്തി അന്തരിച്ചു. ബെംഗളൂരുവിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. അടുത്തിടെ ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായ അദ്ദേഹം വെന്റിലേറ്ററിൽ കഴിയുകയായിരുന്നു. ദ വീക്കിന്റേയും മലയാള മനോരമയുടേയും ഡൽഹി റസിഡന്റ് എഡിറ്ററായി പ്രവർത്തിച്ചിരുന്നു.1982ൽ മാധ്യമപ്രവർത്തനം ആരംഭിച്ച സച്ചിദാനന്ദമൂർത്തി രാജ്യതലസ്ഥാനത്തെ ഏറ്റവും മുതിർ മാധ്യമപ്രവർത്തകരിൽ ഒരാളാണ്. ദർലഭ് സിങ് സ്മാര മീഡിയ അവാർഡ്, കർണാടക മീഡിയ അക്കാദമി വിശിഷ്ട പുരസ്കാരം തുടങ്ങിയവ നേടി. എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ സെക്രട്ടറി ജനറലായും പ്രസ് കൗൺസിൽ അംഗമായും […]
ബിഹാർ ട്രെയിൻ അപകടം; മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു
ബീഹാർ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി നിതീഷ് കുമാർ 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. അപകടത്തിൽ ഇതുവരെ നാലു പേരാണ് മരിച്ചത്. പരുക്കുപറ്റിയ നൂറിലധികം പേർ ചികിത്സയിൽ കഴിയുകയാണ്. ( Bihar train accident CM Nitish Kumar announces 4 lakh ex gratia for families of deceased ) ട്രെയിനിന്റെ 21 കോച്ചുകൾ അപകടത്തിൽ പെട്ടെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. അപകട മേഖലയിൽ ഗതാഗതം പുനസ്ഥാപിക്കുവാനുള്ള പ്രവർത്തനങ്ങളും ആരംഭിച്ചു. ഈ […]
ജസ്റ്റിസ് എം.വി. മുരളിധരനെ മണിപ്പൂർ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് മാറ്റി
ജസ്റ്റിസ് എം.വി. മുരളിധരനെ മണിപ്പൂർ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് മാറ്റി. മെയ്തേയ് വിഭാഗത്തെ എസ്.ടി വിഭാഗമായി പരിഗണിയ്ക്കണം എന്ന ഉത്തരവ് പുറപ്പെടുവിച്ചത് ജസ്റ്റിസ് എം.വി മുരളിധരൻ ആയിരുന്നു. മണിപ്പൂരിൽ തന്നെ തുടരാൻ അനുവദിയ്ക്കണം എന്ന് ജസ്റ്റിസ് എം.വി മുരളിധരന്റെ അഭ്യർത്ഥന തള്ളിയാണ് കൊളിജിയം നടപടി. സ്ഥിരം ചീഫ് ജസ്റ്റിസിന്റെ നിയമന നടപടികൾ ഉടൻ പൂർത്തികരിയ്ക്കാം എന്ന് കേന്ദ്രസർക്കാർ ഉറപ്പ് നൽകിയിരുന്നു. ജസ്റ്റിസ് എം.വി മുരളിധരനെ കൽ ക്കട്ട ഹൈക്കോടതിയിൽ നിയമിക്കും. ഡൽഹി ഹൈക്കോടതിയിലെ […]
ഓപ്പറേഷൻ അജയ് ; ഇസ്രയേലിൽനിന്ന് പൗരൻമാരെ ഒഴിപ്പിക്കാൻ ഇന്ത്യയുടെ പ്രത്യേക രക്ഷാദൗത്യം ഇന്ന് ആരംഭിക്കും
ഇസ്രയേലിൽനിന്ന് പൗരൻമാരെ ഒഴിപ്പിക്കാൻ ഇന്ത്യയുടെ പ്രത്യേക രക്ഷാദൗത്യം ഓപ്പറേഷൻ അജയ് ഇന്ന് തുടങ്ങും. പ്രത്യേക ചാർട്ടർ വിമാനങ്ങൾ ഏർപ്പെടുത്തിയാണ് രക്ഷാദൗത്യം. രാജ്യത്തേക്ക് മടങ്ങിവരാൻ ഇന്ത്യൻ എംബസി വഴി രജിസ്റ്റർ ചെയ്തവരെ ഘട്ടംഘട്ടമായി തിരിച്ചെത്തിക്കുകയാണ് ലക്ഷ്യം. ( operation ajay begins today ) ആദ്യം രജിസ്റ്റർ ചെയ്തവരെ രക്ഷാദൗത്യം സംബന്ധിച്ച കാര്യങ്ങൾ ഇന്ത്യൻ എംബസി അറിയിച്ചു. ഏകദേശം 18,000ത്തിലേറെ ഇന്ത്യക്കാർ ആണ് ഇസ്രയേലിൽ ഉള്ളത്. അതേസമയം, ഇസ്രായേൽ യുദ്ധഭൂമിയിൽ കുടുങ്ങിയ മലയാളി തീർത്ഥാടകരുടെ ആദ്യ സംഘം നെടുമ്പാശ്ശേരി […]
ഇസ്രയേലിൽ കുടുങ്ങിക്കിടക്കുന്ന പൗരന്മാർക്കായി ഹെൽപ്പ് ലൈൻ നമ്പർ പുറത്തിറക്കി ഇന്ത്യൻ എംബസി
ഇസ്രയേലിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാർക്കായി ഹെൽപ്പ് ലൈൻ നമ്പർ പുറത്തിറക്കി ഇന്ത്യൻ എംബസി. ശാന്തമായും ജാഗ്രതയോടെയും ഇരിക്കണമെന്ന് ഇന്ത്യൻ എംബസി നിർദേശം നൽകി. സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും എംബസി നിർദേശിച്ചു. ഇസ്രയേൽ ഹമാസ് യുദ്ധം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇസ്രയേലിലെ മലയാളികളുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് കത്തയച്ചിരുന്നു. അതേസമയം ഹമാസിൻറെ അതിർത്തി കടന്നുള്ള ആക്രമണത്തിൽ ഇസ്രയേലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1000 കടന്നു. 1008 പേർ ഇതിനകം കൊല്ലപ്പെട്ടുവെന്നും 3418 […]
ഇസ്രയേൽ-ഹമാസ് യുദ്ധം; പലസ്തീനെ പിന്തുണച്ച് പ്രമേയം പാസാക്കി കോൺഗ്രസ്
ഇസ്രയേൽ-ഹമാസ് യുദ്ധത്തിനിടെ പലസ്തീനെ പിന്തുണച്ച് കോൺഗ്രസ് പ്രമേയം പാസാക്കി. ഭൂമി, സ്വയംഭരണം, മാന്യമായ ജീവിതം എന്നിവയ്ക്കു പലസ്തീൻ ജനതയ്ക്കുള്ള അവകാശങ്ങൾക്ക് എക്കാലവും കോൺഗ്രസ് നൽകിയ പിന്തുണ ആവർത്തിക്കുകയാണെന്ന് പ്രമേയം. അടിയന്തരമായി വെടിനിർത്തൽ പ്രഖ്യാപിച്ച് ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും പ്രമേയം ചൂണ്ടിക്കാട്ടി. പലസ്തീൻ ജനതയുടെ അവകാശങ്ങൾക്കൊപ്പം കോൺഗ്രസ് ഉറച്ചുനിൽക്കണമെന്ന് പാർട്ടിയുടെ പ്രവർത്തകസമിതി യോഗത്തിൽ രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ശനിയാഴ്ച ഇസ്രായേലിന് നേരെ നടന്ന ആക്രമണങ്ങളെ പാർട്ടി അപലപിച്ചതിന് പിന്നാലെയാണ് പ്രമേയം പാസാക്കിയിരിക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള അക്രമം ഒരിക്കലും ഒരു […]
മുഹമ്മദ് ഫൈസലിന് ആശ്വാസം: ലക്ഷദ്വീപ് എംപിയായി തുടരാം
മുഹമ്മദ് ഫൈസലിന് ലക്ഷദ്വീപ് എംപി സ്ഥാനത്ത് തുടരാം. വധശ്രമക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തു. മുഹമ്മദ് ഫൈസല്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് നടപടി. കേസില്‍ നാലാഴ്ചയ്ക്ക് ശേഷം വാദം കേള്‍ക്കും. വധശ്രമക്കേസില്‍ മുഹമ്മദ് ഫൈസലിന് പത്തുവർഷം തടവുശിക്ഷ വിധിച്ച സെഷൻസ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. എന്നാൽ ഫൈസലിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഉത്തരവ് സ്റ്റേ ചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ചത്. പിന്നാലെ ലോക്സഭാ സെക്രട്ടേറിയറ്റ് മുഹമ്മദ് […]
സ്കൂളിലേക്ക് പോയ കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; പിതാവിന്റെ സുഹൃത്തുക്കൾക്കെതിരെ കേസ്
സ്കൂളിലേക്ക് പോകുകയായിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. ഉത്തർപ്രദേശിലെ ഹാപൂർ ജില്ലയിലാണ് സംഭവം. മൂന്ന് പേർ ചേർന്നാണ് പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചത്. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവിന്റെ സുഹൃത്തുക്കൾക്കെതിരെ കേസെടുത്തു. ഓട്ടോയിൽ സ്കൂളിലേക്ക് പോകുകയായിരുന്നു വിദ്യാർത്ഥിനി. ഇതിനിടെ ബൈക്കിലെത്തിയ മൂന്നുപേർ വാഹനം തടഞ്ഞു. പെൺകുട്ടിയെ ബൈക്കിൽ കയറ്റി കൊണ്ടുപോയ ശേഷം ‘ഒയോ’ ഹോട്ടലിൽ എത്തിച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കി. പീഡന വീഡിയോ പകർത്തിയ പ്രതികൾ വിവരം പുറത്തുപറഞ്ഞാൽ ദൃശ്യങ്ങൾ വൈറലാക്കുമെന്ന് പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. വീട്ടിൽ തിരിച്ചെത്തിയ വിദ്യാർത്ഥി […]
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞടുപ്പ് തീയതി പ്രഖ്യാപിച്ചു
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞടുപ്പിന്റെ തീയതികൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. രാജസ്ഥാൻ , മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറം, തെലങ്കാന സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ ആണ് വാർത്താസമ്മേളനത്തിൽ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചത്.(Election commission announced poll schedule of five states) ഛത്തിസ്ഗഡിൽ രണ്ടു ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. മിസോറാമിലും ഛത്തിസ്ഗഡിലും നവംബർ ഏഴിന് വോട്ടെടുപ്പ് നടക്കും. ഛത്തിസ്ഗഡിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് നവംബർ 17 ന് നടക്കും. മധ്യപ്രദേശിൽ […]