India National

രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ ജി.എസ്‌.ടി കൗണ്‍സില്‍ യോഗം ഇന്ന്‌

രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ ജി.എസ്‌.ടി കൗണ്‍സില്‍ യോഗം ഇന്ന്‌. കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സിതാരാമന്റെ അധ്യക്ഷതയിലാണ് യോഗം. സംസ്ഥാന ധനമന്ത്രി തോമസ്‌ ഐസക്‌ യോഗത്തിൽ പങ്കെടുക്കും. ആന്റി പ്രോഫിറ്ററി അതോറിറ്റിയുടെ കാലാവധി 2020 വരെയാക്കുക. ഇലക്ട്രോണിക്‌ വാഹനങ്ങളുടെ നിരക്ക്‌ 12 ല്‍ നിന്ന്‌ 5 ശതമാനമാക്കുക തുടങ്ങിയവയാണ്‌. പ്രധാന അജണ്ട. ലോട്ടറി നികുതി എകീകരണം പഠിക്കാന്‍ നിയോഗിച്ച എട്ടംഗ സമിതിയുടെ റിപ്പോര്‍ട്ടും പരിഗണനക്ക് വരും. ജി.എസ്‌.ടി കൗണ്‍സിലിന്‌ മുന്നോടിയായി പൊതു ബജറ്റ്‌ സംബന്ധിച്ച […]

India National

30 വര്‍ഷം മുൻപത്തെ കസ്റ്റഡി മരണക്കേസിൽ സഞ്ജീവ് ഭട്ടിന് ജീവപര്യന്തം തടവ് ശിക്ഷ

ഗുജറാത്ത് ഐ.പി.എസ് ഉദ്യോഗസ്ഥനായിരുന്ന സ‍ഞ്ജീവ് ഭട്ടിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 1990ല്‍ വര്‍ഗീയ കലാപം നടത്തിയെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്തയാളെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്ന കേസിലാണ് ശിക്ഷ. ഗുജറാത്ത് വംശഹത്യാകേസില്‍ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കെതിരെ മൊഴി കൊടുത്ത ഉദ്യോഗസ്ഥന്‍ കൂടിയാണ് സഞ്ജീവ് ഭട്ട്. കേസില്‍ 11 സാക്ഷികളെ കൂടി വിസ്തരിക്കാന്‍ അനുവദിക്കണമെന്ന സഞ്ജീവ് ഭട്ടിന്‍റെ ആവശ്യം മെയ് 24ന് സുപ്രീംകോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ജീവപര്യന്തം ശിക്ഷ വിധിച്ച് കൊണ്ടുള്ള ജാംനഗര്‍ സെഷന്‍സ് കോടതിയുടെ വിധി. ഗുജറാത്തിലെ ജാംനഗറില്‍ എ.എസ്.പി […]

India National

കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; പ്രതിസന്ധിയിലായി നേതാക്കൾ

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് ഒഴിയാനുറച്ചതോടെ മുതിര്‍ന്ന നേതാക്കള്‍ പ്രതിസന്ധിയിലായി. അധ്യക്ഷ സ്ഥാനത്തേക്ക് ആരെ കണ്ടെത്തുമെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ പലതവണ നടത്തിയിട്ടും ധാരണയിലെത്താനായിട്ടില്ല. അധ്യക്ഷ തെരഞ്ഞെടുപ്പില്‍ പങ്കാളിയാകേണ്ടതില്ലെന്നാണ് രാഹുലിന്റെ തീരുമാനം. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളെല്ലാം ഡല്‍ഹിയില്‍ തുടരുകയാണ്. നിലവില്‍ ഡല്‍ഹിയിലുള്ള എ.കെ ആന്റണി അടക്കമുള്ള നേതാക്കള്‍ക്ക് പുറമെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്ലോട്ടും ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലും അടക്കമുള്ളവര്‍ എത്തിയിട്ടുണ്ട്. പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ തിരക്കിട്ട ആലോചനകളാണ് നടക്കുന്നത്. പക്ഷെ ഒരു ധാരണയിലെത്താന്‍ കഴിഞ്ഞിട്ടില്ല. […]

India National

ടി.ഡി.പിയുടെ നാല് രാജ്യസഭാംഗങ്ങള്‍ ബി.ജെ.പിയില്‍

തെലുഗുദേശം പാര്‍ട്ടിയുടെ നാല് രാജ്യസഭാംഗങ്ങള്‍ പാര്‍ട്ടി അംഗത്വം രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നു. ഇക്കാര്യം ഇവര്‍ രാജ്യസഭയുടെ അധ്യക്ഷനായ വെങ്കയ്യ നായിഡുവിനെ രേഖാമൂലം അറിയിച്ചു. മുന്‍ കേന്ദ്രമന്ത്രി വൈ.എസ് ചൗധരി, സി.ആര്‍. രമേഷ്, ജി.എം റാവു, ടി.ജി വെങ്കിടേഷ് എന്നിവരാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. കൂറുമാറി ബി.ജെ.പിയിലെത്തിയവരെ ബി.ജെ.പി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റ് ജെ.പി നദ്ദ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. രാജ്യസഭയില്‍ ആറ് അംഗങ്ങളുണ്ടായിരുന്ന ടി.ഡി.പിയില്‍ നിന്നും നാല് പേര്‍ ഒന്നിച്ച് കൂറുമാറിയ സാഹചര്യത്തില്‍ ഇവരെ […]

India National

കുളു ബസപകടത്തില്‍ മരിച്ചവരുടെ എണ്ണം 44 ആയി

ഹിമാചല്‍പ്രദേശിലെ കുളുവിലുണ്ടായ ബസ് അപകടത്തില്‍ മരിച്ചവരുടെ എണ്ണം 44 ആയി.37 പേര്‍ക്ക് പരിക്കേറ്റു. കുളുവിലെ ബഞ്ചാറില്‍ വച്ച് ബസ് താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മലയുടെ മുകളിൽ നിന്ന് 500 അടി താഴ്ചയിലേയ്ക്കാണ് സ്വകാര്യബസ് മറിഞ്ഞത് .എഴുപതിലേറെ യാത്രക്കാർ അപകട സമയത്ത് ബസിലുണ്ടായിരുന്നു. പലരും ബസിന് മുകളിൽ ഇരുന്ന് യാത്ര ചെയ്തിരുന്നതും അപകടം വർദ്ധിപ്പിച്ചു. നിലവിൽ ചികിത്സയിൽ കഴിയുന്ന പലരുടേയും നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. ഇവരെ കുളു ജില്ലാ ആശുപത്രിയിലും ബഞ്ചാര സിവിൽ ആശുപത്രിയിലുമായാണ് […]

India National

ബംഗാളില്‍ വീണ്ടും സംഘര്‍ഷം: രണ്ട് പേര്‍ മരിച്ചു

പശ്ചിമ ബംഗാളില്‍ വീണ്ടും സംഘര്‍ഷം. രണ്ട് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. നോര്‍ത്ത് 24 പര്‍ഗാനയിലെ ഭാത്പാരയിലാണ് സംഘര്‍ഷമുണ്ടായത്. ഒരു സംഘം ആളുകള്‍ തോക്കും നാടന്‍ ബോംബുകളുമായെത്തി ആക്രമിക്കുകയായിരുന്നു. ആള്‍ക്കൂട്ടത്തെ പിരിച്ച് വിടാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ആക്രമണത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് ബി.ജെ.പി ആരോപിച്ചു. കൂടുതല്‍ ദ്രുത കര്‍മസേനയെ പ്രദേശത്ത് വിന്യസിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ചീഫ് സെക്രട്ടറി, പൊലീസ് മേധാവി എന്നിവരടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സ്ഥിതി […]

India National

എ.എന്‍ 32 വിമാനാപകടം; 13 മൃതദേഹങ്ങളും കണ്ടെടുത്തു, മലയാളികളുടെ മൃതദേഹങ്ങള്‍ രാത്രിയോടെ നാട്ടിലെത്തിക്കും

വ്യോമസേന വിമാനം എഎന്‍ 32 തകര്‍ന്ന് വീണിടത്ത് നിന്ന് മരിച്ച പതിമൂന്ന് സൈനീകരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. പ്രതികൂലമായ കാലാവസ്ഥ മൃതദേഹങ്ങള്‍ കണ്ടെടുക്കുന്നത് വൈകിപ്പിച്ചിരുന്നു. മരിച്ച മലയാളി സൈനികരുടെ മൃതദേഹങ്ങള്‍ ഇന്ന് രാത്രിയോടെ നാട്ടിലെത്തിക്കും. അരുണാചല്‍പ്രദേശിലെ ലിപോയ്ക്ക് അടുത്ത് ആണ് വ്യോമസേന വിമാനം എ.എന്‍ 32 തകര്‍ന്ന് വീണത്. ജൂണ്‍ 3 ന് കാണാതായ വിമാനം എട്ടാം ദിവസം കണ്ടെത്തിയിരുന്നുവെങ്കിലും പ്രതികൂലമായ കാലാവസ്ഥ പ്രദേശത്ത് തെരച്ചില്‍ നടത്തുന്നതിന് തടസ്സമായിരുന്നു. മൂന്ന് മലയാളികള്‍ അടക്കം വ്യോമസേന വിമാനത്തില്‍ ഉണ്ടായിരുന്ന പതിമൂന്ന് […]

India National

തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചാക്കേണ്ടത് കാലത്തിന്‍റെ ആവശ്യമെന്ന് നയപ്രഖ്യാപനത്തില്‍ രാഷ്ട്രപതി

നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ രണ്ടാമൂഴം സാമ്പത്തികമായും സാമൂഹികമായും ഇന്ത്യയെ ലോകത്തെ മൂന്ന് വന്‍ശക്തികളിലൊന്നായി മാറ്റിയെടുക്കുന്നതായിരിക്കുമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. രണ്ടാം മോദി സര്‍ക്കാരിന്‍റെ നയപ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം. ബാലാക്കോട്ടില്‍ നടന്ന സര്‍ജിക്കന്‍ സ്‌ട്രൈക്കിനെ പ്രശംസിച്ച രാഷ്ട്രപതി തെരഞ്ഞെടുപ്പുകള്‍ ഏകീകരിക്കുന്നത് വികസനത്തെ ത്വരിതപ്പെടുത്തുമെന്ന് അഭിപ്രായപ്പെട്ടു. ശ്രീനാരായണ ഗുരുവിന്റെ അധ്യാപനത്തില്‍ നിന്നും എല്ലാവരെയും ഒരുപോലെ ഉള്‍ക്കൊണ്ട് മുന്നോട്ടു പോകുന്ന മാതൃകാരാജ്യമായിരിക്കും ഇന്ത്യയെന്ന് നയപ്രഖ്യാപനത്തില്‍ രാഷ്ട്രപതി വ്യക്തമാക്കി. രാജ്യത്ത് ഇപ്പോള്‍ സമാപിച്ച തെരഞ്ഞെടുപ്പ് ജനപങ്കാളിത്തം കൊണ്ടും വനിതകളുടെ പ്രാതിനിധ്യം കൊണ്ടും ശ്രദ്‌ധേയമാണ്. […]

India National

കോണ്‍ഗ്രസില്‍ പുതിയ അധ്യക്ഷനായി ചര്‍ച്ച സജീവം

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രാജി സന്നദ്ധതയില്‍ ഉറച്ചുനില്‍ക്കുന്നതോടെ പുതിയ അധ്യക്ഷനായി മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ ചര്‍ച്ചകള്‍ സജീവം. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ട് ഡല്‍ഹിയില്‍ തുടരുന്നു. പുതിയ അധ്യക്ഷന്‍ അല്ലെങ്കില്‍ വര്‍ക്കിങ് പ്രസിഡന്റുമാര്‍ എന്ന തരത്തിലാണ് ചര്‍ച്ച. കോണ്‍ഗ്രസ് ലോക്സഭാ കക്ഷിനേതാവിനെ തെരഞ്ഞെടുക്കുന്നതോടൊപ്പം പാര്‍ട്ടി അധ്യക്ഷ പദവി സംബന്ധിച്ചും വ്യക്തത വരുമെന്നായിരുന്നു മുതിര്‍ന്ന നേതാക്കളുടെ പ്രതീക്ഷ. അതുണ്ടായില്ലെന്ന് മാത്രമല്ല രാഹുല്‍ ഗാന്ധി അധ്യക്ഷ പദവിയില്‍ നിന്നുള്ള രാജി സംബന്ധിച്ച് മനസുതുറക്കാനും തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് മുതിര്‍ന്ന നേതാക്കള്‍ […]

India National

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ഇന്ന്

രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം ഇന്ന്. പാര്‍ലമെന്‍റിന്‍റെ സെന്‍ട്രല്‍ ഹാളില്‍ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് നയപ്രഖ്യാപനപ്രസംഗം നടത്തുക. പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭ പ്രതിപക്ഷ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി, ലോക്സഭ സ്പീക്കർ ഓം ബിർള എന്നിവർ ചേർന്നാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ പാര്‍ലമെന്‍റിന്‍റെ സെന്‍ട്രല്‍ ഹാളിലേക്ക് ആനയിക്കുക. രണ്ടാം നരേന്ദ്ര മോദി സർക്കാരിൻറെ ആദ്യ നയപ്രഖ്യാപന പ്രസംഗം ആയതിനാൽ അടുത്ത അഞ്ചുവർഷത്തെ നയങ്ങളിലും വികസന വീക്ഷണത്തിലും […]