India National

ഹെല്‍മറ്റില്ലെങ്കില്‍ 1000, മദ്യപിച്ചാലും ആംബുലന്‍സ് കടത്തിവിട്ടില്ലെങ്കിലും 10000 രൂപ പിഴ

റോഡുകളിലെ നിയമ ലംഘനത്തിന് കർശന നടപടികൾ നിർദേശിക്കുന്ന മോട്ടർ വാഹന നിയമ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. ബിൽ വൈകാതെ പാർലമെന്റിൽ അവതരിപ്പിക്കും. ആംബുലൻസ് അടക്കമുള്ള എമർജൻസി വാഹനങ്ങൾക്ക് സൈഡ് നൽകിയില്ലെങ്കിൽ 10000 രൂപ പിഴ ചുമത്തുന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ നിയമ ഭേദഗതിയിലുണ്ട്. പ്രധാനപ്പെട്ട നിർദേശങ്ങൾ: മദ്യപിച്ച് വാഹനം ഓടിച്ചാല്‍ 10000 രൂപ പിഴ. നിലവില്‍ 2000 രൂപയാണ്. ആംബുലന്‍സ് ഉള്‍പ്പെടെ അടിയന്തര ആവശ്യങ്ങൾക്കായി പോകുന്ന വാഹനങ്ങൾ കടന്നു പോകാൻ അനുവദിച്ചില്ലെങ്കിൽ 10,000 രൂപ പിഴ ഹെല്‍മറ്റ് […]

India National

ഫാഷിസത്തിന്‍റെ ഏഴ് ലക്ഷണങ്ങള്‍ എണ്ണിപ്പറഞ്ഞ് മഹുവ മൊയിത്ര‌

ലോക്സഭയിലെ കന്നിപ്രസംഗത്തിലൂടെ കയ്യടി നേടി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയിത്ര. ഫാഷിസത്തിന്‍റെ ഏഴ് ലക്ഷണങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള മഹുവയുടെ പ്രസംഗം ദേശീയ രാഷ്ട്രീയത്തിലും സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയാവുകയാണ്. കൃഷ്ണനഗറില്‍ നിന്നുള്ള എം.പിയാണ് മഹുവ മൊയിത്ര. നിങ്ങള്‍ക്ക് മൃഗീയ ഭൂരിപക്ഷമുള്ള പാര്‍ലമെന്‍റ് ആണെങ്കിലും വിയോജിപ്പിന്‍റെ ശബ്ദം കേള്‍ക്കാന്‍ തയ്യാറാവണമെന്ന് പറഞ്ഞ് ആരംഭിച്ച പ്രസംഗം 10 മിനിറ്റ് നീണ്ടുനിന്നു. ഇന്ത്യ ഒരു ഫാഷിസ്റ്റ് രാജ്യമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ മഹുവ, ഏഴ് കാരണങ്ങള്‍ എണ്ണിപ്പറഞ്ഞു. ബി.ജെ.പിയുടെ ദേശീയവാദം സങ്കുചിതവും ഉപരിപ്ലവവുമാണെന്ന് മഹുവ […]

India National

യു.എസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്കിള്‍ പോംപിയോ ത്രിദിന സന്ദര്‍ശത്തിനായി ഇന്ത്യയിലെത്തി

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി യു.എസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്ക് പോംപിയോ ഇന്ത്യയില്‍ എത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായും പോംപിയോ ഇന്ന് ചര്‍ച്ച നടത്തും. 400 മിസൈലുകള്‍ റഷ്യയില്‍ നിന്ന് വാങ്ങാനുള്ള കരാറില്‍ നിന്ന് പിന്നോക്കം പോകാനാകില്ലെന്ന് നയതന്ത്ര ചര്‍ച്ചയില്‍ ഇന്ത്യ വ്യക്തമാക്കും. നിലവിലുള്ള നയതന്ത്ര നയങ്ങളിലെ വെല്ലുവിളി, 29 അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്താനുള്ള ഇന്ത്യയുടെ തീരുമാനം. റഷ്യയില്‍ നിന്ന് എസ് 400 മിസൈലുകള്‍ വാങ്ങാനുള്ള ഇന്ത്യന്‍ നീക്കം തുടങ്ങിയവയെല്ലാം ഉന്നതതതല […]

India National

ഝാര്‍ഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറ് മരണം

ഝാര്‍ഖണ്ഡില്‍ യാത്രക്കാരുമായി പോവുകയായിരുന്ന ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറ് പേര്‍ മരിച്ചു. 43 പേര്‍ക്ക് പരിക്കേറ്റു. ഝാര്‍ഖണ്ഡിലെ ഗര്‍ഹ്വയിലാണ് അപകടമുണ്ടായത്. ബസിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. എങ്ങനെ അപകടമുണ്ടായി എന്നതിനെ കുറിച്ച് അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. പുലര്‍ച്ചെ 3.30 ഓടെയാണ് അപകടമുണ്ടായത്. ഗര്‍ഹ്വയിലെ അനുരാജ് ഘാട്ടിയിലെ കൊക്കയിലേക്ക് നിയന്ത്രണം വിട്ട ബസ് മറിയുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

India National

സര്‍ക്കാര്‍ സ്കൂളില്‍ താമസിച്ച്, തറയില്‍ കിടന്നുറങ്ങി കുമാരസ്വാമി

ഗ്രാമസന്ദര്‍ശന പരിപാടിയുടെ ഭാഗമായി വെറും നിലത്ത് ഷീറ്റ് വിരിച്ച് കിടന്നുറങ്ങുന്ന കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ചിത്രം കണ്ടവര്‍ മുഖ്യമന്ത്രിയുടെ ലാളിത്യത്തെ പുകഴ്ത്താനും മറന്നില്ല. എന്നാല്‍ ഈ ലാളിത്യം ചിത്രത്തില്‍ മാത്രമേയുള്ളുവെന്നാണ് പുതിയ കണ്ടെത്തല്‍. ഒരു കോടി രൂപയാണ് ഗ്രാമസന്ദര്‍ശന പരിപാടിയുടെ ഒരു ദിവസത്തെ ചെലവ്. ഗ്രാമ വാസ്തവ്യ പദ്ധതിയുടെ ഭാഗമായി ചണ്ടര്‍കി ഗ്രാമത്തിലാണ് കുമാരസ്വാമി ഒരു ദിവസം ചെലവഴിച്ചത്. ഗ്രാമത്തിലെത്തിയ കുമാരസ്വാമി ഗ്രാമത്തിലുള്ളവരോട് സംവദിക്കുകയും ചെയ്തു. സര്‍ക്കാര്‍ ബസിലായിരുന്നു കുമാരസ്വാമി […]

India National

ഝാര്‍ഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറ് മരണം

ഝാര്‍ഖണ്ഡില്‍ യാത്രക്കാരുമായി പോവുകയായിരുന്ന ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറ് പേര്‍ മരിച്ചു. 43 പേര്‍ക്ക് പരിക്കേറ്റു. ഝാര്‍ഖണ്ഡിലെ ഗര്‍ഹ്വയിലാണ് അപകടമുണ്ടായത്. ബസിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. എങ്ങനെ അപകടമുണ്ടായി എന്നതിനെ കുറിച്ച് അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. പുലര്‍ച്ചെ 3.30 ഓടെയാണ് അപകടമുണ്ടായത്. ഗര്‍ഹ്വയിലെ അനുരാജ് ഘാട്ടിയിലെ കൊക്കയിലേക്ക് നിയന്ത്രണം വിട്ട ബസ് മറിയുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

India National

രാജസ്ഥാന്‍ ബി.ജെ.പി അധ്യക്ഷന്‍ മദന്‍ലാല്‍ സെയ്നി അന്തരിച്ചു

രാജസ്ഥാന്‍ ബി.ജെ.പി അധ്യക്ഷന്‍ മദന്‍ലാല്‍ സെയ്നി അന്തരിച്ചു. ഡല്‍ഹി എയിംസിലായിരുന്നു അന്ത്യം. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത്ത് അനുശോചിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ബി.ജെ.പി ദേശീയ വർക്കിങ് പ്രസിണ്ടന്റ് ജെ.പി നദ്ദ, ലോക്സഭാ സ്പീക്കർ ഓം ബിർള എന്നിവരും മറ്റു ബി.ജെ.പി നേതാക്കളും അന്ത്യോപചാരമർപ്പിച്ചു

India National

രാജ്യസഭാ തെരഞ്ഞെടുപ്പ്; നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഇന്നവസാനിക്കും

രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഇന്നവസാനിക്കും. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ 11 മണിക്ക് ഗാന്ധി നഗറിൽ നാമനിർദ്ദേശ പത്രിക നൽകും. ആറ് സീറ്റുകളിലേക്ക് ജൂലൈ 5, 6 തിയതികളിലാണ് തെരഞ്ഞെടുപ്പ്. ഇതിനിടെ ഗുജറാത്തിലെ രണ്ട് സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് വ്യത്യസ്ത ദിനങ്ങളിൽ നടത്തുന്നതിന് എതിരായ ഹരജി സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഒഡീഷയിലെ 3 ഉം ഗുജറാത്തിലെ രണ്ട് ഉം ബിഹാറിലെ ഒരു സീറ്റിലേക്കുമാണ് ജൂലൈ 5, 6 തിയതികളിൽ തെരഞ്ഞെടുപ്പ് നടക്കുക. വിദേശകാര്യമന്ത്രി […]

India National

എല്ലാ ആഴ്ചയും മുസ്‍ലിംകളും ദലിതുകളും കൊല്ലപ്പെടുന്നു;

ആള്‍ക്കൂട്ട കൊലപാതകം പ്രതിപക്ഷം രാജ്യസഭയില്‍ ഉന്നയിച്ചു. ജാര്‍ഖണ്ഡ് അക്രമങ്ങളുടെയും ആള്‍കൂട്ട കൊലപാതകങ്ങളുടെയും ഫാക്ടറിയായി മാറിയെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് പറഞ്ഞു. എല്ലാ ആഴ്ചയും മുസ്‍ലിംകളും ദലിതുകളും കൊല്ലപ്പെടുകയാണെന്നും ഗുലാം നബി ആസാദ് പറഞ്ഞു. സബ്കാ സാത്, സബ്കാ വികാസ് നടപ്പിലാക്കണമെങ്കില്‍ രാജ്യത്ത് ജനങ്ങള്‍ ബാക്കിയുണ്ടാകണം. നിങ്ങള്‍ വിഭാവനം ചെയ്യുന്ന പുതിയ ഇന്ത്യ ഞങ്ങള്‍ക്ക് വേണ്ട. ഞങ്ങള്‍ക്ക് സ്നേഹവും സഹവര്‍ത്തിത്വവും നിലനിന്നിരുന്ന പഴയ ഇന്ത്യ മതിയെന്നും ഗുലാം നബി ആസാദ് പറഞ്ഞു. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിലാണ് ഗുലാം […]

India National

ഝാര്‍ഖണ്ഡില്‍ ഹിന്ദുത്വ പ്രവര്‍ത്തകരുടെ മര്‍ദനത്തിനിരയായ യുവാവ് മരിച്ചു

ഝാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ട മര്‍ദനത്തിനിരയായ യുവാവ് മരിച്ചു. 22 വയസ്സുള്ള തബ്രിസ് അന്‍സാരിയാണ് മരിച്ചത്. ബൈക്ക് മോഷണം ആരോപിച്ചാണ് ഇയാളെ ആള്‍ക്കൂട്ടം കെട്ടിയിട്ട് മര്‍ദ്ദിച്ചത്. മര്‍ദനത്തിനിടെ ഉച്ചത്തില്‍ ജയ് ശ്രീറാം മുദ്രാവാക്യം വിളിക്കാന്‍ അന്‍സാരിയോട് ആവശ്യപ്പെട്ടിരുന്നു. ഇത് വിസമ്മതിച്ചതോടെ വീണ്ടും മര്‍ദിച്ചു. ഗുരുതര പരിക്കുകളോടെ ചികിത്സയിലായിരുന്ന അന്‍സാരി കഴിഞ്ഞ ദിവസമാണ് മരിച്ചത്. മരത്തിന്റെ വടിയുപയോഗിച്ച് അന്‍സാരിയെ അടിക്കുന്നതും ജയ് ശ്രീറാം, ജയ് ഹനുമാന്‍ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിക്കാന്‍ ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം. ഇയാള്‍ മോഷ്ടാവാണെന്നും അതിനാലാണ് മര്‍ദ്ദിച്ചതെന്നുമാണ് ഹിന്ദുത്വ […]