India National

ജമ്മുകശ്മീരിലെ രാഷ്ട്രപതി ഭരണം ആറ് മാസത്തേക്ക് കൂടി നീട്ടുന്നതിനുള്ള പ്രമേയം അവതരിപ്പിച്ചു

ജമ്മുകശ്മീരിലെ രാഷ്ട്രപതി ഭരണം ആറ് മാസത്തേക്ക് കൂടി നീട്ടുന്നതിനുള്ള പ്രമേയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ലോക്സഭയില്‍‍ അവതരിപ്പിച്ചു. അമര്‍നാഥ് യാത്ര അടക്കമുള്ള കാര്യങ്ങളുടെ സുരക്ഷ കൂടി ഉറപ്പാക്കേണ്ടതുണ്ട്. ഈ വര്‍ഷാവസാനത്തോടെ നിയമസഭ തെരഞ്ഞെടുപ്പ് നടത്താനുള്ള സുരക്ഷ ക്രമീകരണങ്ങള്‍ ഒരുക്കിവരികയാണെന്നും അമിത്ഷാ സഭയെ അറിയിച്ചു. ലോക്സഭ തെരഞ്ഞെടുപ്പ് നടത്തിയ ശേഷം സുരക്ഷ പ്രശ്നമുന്നയിച്ച് നിയമസഭ തെരഞ്ഞെടുപ്പ് മാറ്റിവെക്കുന്നത് അധികാര ദുര്‍വിനിയോഗമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. അന്താരാഷ്ട്ര അതിര്‍ത്തി ഗ്രാമങ്ങളിലുള്ളവര്‍ക്ക് സംവരണം നല്‍കുന്ന ജമ്മുകശ്മീര്‍ സംവരണ ഭേദഗതി ബില്ലും കേന്ദ്രമന്ത്രി […]

India National

കേരളത്തില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഉടനില്ലെന്ന് കേന്ദ്രം

കേരളത്തില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഉടനില്ലെന്ന് കേന്ദ്രം. ലോക്സഭയില്‍ കേന്ദ്ര ആരോഗ്യസഹമന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

India National

ജമ്മുകശ്മീര്‍ സംവരണ ബില്‍ ഇന്ന് ലോക്സഭയില്‍

ജമ്മുകശ്മീര്‍ അന്താരാഷ്ട്ര അതിര്‍ത്തി ഗ്രാമങ്ങളിലുള്ളവര്‍ക്ക് സംവരണം ഉറപ്പ് വരുത്തുന്ന ഭേദഗതി ബില്ല് ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും. നിയന്ത്രണ രേഖയില്‍ താമസിക്കുന്നവര്‍ക്ക് മാത്രമാണ് നിലവില്‍ സംവരണമുള്ളത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ബില്ല് അവതരിപ്പിക്കും. കശ്മീരിലെ രാഷ്ട്രപതി ഭരണം ആറ് മാസത്തേക്ക് നിലനിര്‍ത്താനുള്ള തീരുമാനത്തിന് സഭയുടെ അംഗീകാരം തേടിയുള്ള പ്രമേയവും ഇന്ന് സഭയുടെ പരിഗണനക്ക് വരും. രാജ്യസഭയില്‍ വിവിധ വിഷയങ്ങളിലുള്ള പ്രമേയങ്ങളും അംഗങ്ങള്‍ അവതരിപ്പിക്കും.

India National

ഗോ സംരക്ഷണത്തിന്‍റെ പേരില്‍ അക്രമം നടത്തുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവും പിഴയും; നിയമത്തിന് മധ്യപ്രദേശ് സര്‍ക്കാര്‍ അംഗീകാരം നല്‍കി

ഗോ സംരക്ഷണത്തിന്‍റെ പേരില്‍ അക്രമം നടത്തുന്നവര്‍ക്ക് ജയില്‍ ശിക്ഷ ഉറപ്പാക്കുന്ന നിയമത്തിന് മധ്യപ്രദശ് സര്‍ക്കാര്‍ അംഗീകാരം നല്‍കി . കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവും പിഴയും ശിക്ഷ നല്‍കുന്നതാണ് നിയമം. അക്രമങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നവര്‍ക്കും നാശനഷ്ടങ്ങള്‍ വരുത്തുന്നവര്‍ക്കും പുതിയ നിയമമനുസരിച്ച് തടവ് ശിക്ഷ ലഭിക്കും. ഇന്നലെ ചേര്‍ന്ന ക്യാബിനെറ്റ് യോഗത്തിലാണ് സര്‍ക്കാര്‍ തീരുമാനം എടുത്തത്. ബില്‍ നിയമസഭയുടെ മണ്‍സൂണ്‍ സമ്മേളനത്തില്‍ അവതരിപ്പിക്കും ഗോ സംരക്ഷണത്തില്‍ പേരില്‍ രാജ്യത്ത് ആള്‍ക്കൂട്ട ആക്രമണങ്ങളും കൊലപാതകങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് മധ്യപ്രദേശിലെ […]

India National

ജി-20 ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനിലെത്തി; ഷിന്‍സോ ആബെയുമായി കൂടിക്കാഴ്ച നടത്തി

ജി-20 ഉച്ചകോടിക്കായി ജപ്പാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഷിന്‍സോ ആബെയുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം ശക്തമാക്കാനുള്ള നടപടികള്‍ ചര്‍ച്ചയായി. ഉച്ചകോടിക്കിടെ അമേരിക്കന്‍ പ്രസിഡന്റുമായും മോദി കൂടിക്കാഴ്ച നടത്തും. നാളെയും മറ്റന്നാളുമായി ജപ്പാനിലെ ഒസാക്കയില്‍ നടക്കുന്ന ജി-20 ഉച്ചകോടിക്ക് മുന്നോടിയായാണ് നരേന്ദ്രമോദിയും ഷിന്‍സോ ആബെയും കൂടിക്കാഴ്ച നടത്തിയത്. വിവിധ രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാര തര്‍ക്കത്തിന് പരിഹാരം തേടേണ്ടതുണ്ടെന്ന് ആബെ മോദിയോട് ആവശ്യപ്പെട്ടു. കൂടാതെ ആഗോള സമ്പത് വ്യവസ്ഥ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളും‍ ചര്‍ച്ചയായി.ഇന്ത്യ- ജപ്പാന്‍ ബന്ധം […]

India National

എന്‍.ആര്‍.സി ലിസ്റ്റില്‍ പേരില്ലെന്ന് ഭയന്ന 14 വയസുകാരി അസമില്‍ തൂങ്ങി മരിച്ചു

ദേശീയ പൌരത്വ പട്ടികയില്‍ പേരില്ലെന്ന് ഭയന്ന് അസമില്‍ 14 വയസുകാരി ജീവനൊടുക്കി. റൌമാരി ചപോരി ഗ്രാമത്തിലെ നൂര്‍ നഹര്‍ ബീഗമാണ് ധരിച്ചിരുന്ന ദൂപ്പട്ടയില്‍ വീട്ടിനകത്ത് സ്വയം ജീവനൊടുക്കിയത്. കഴിഞ്ഞ വര്‍ഷം അസം സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ദേശീയ പൌരത്വ പട്ടികയില്‍ നൂര്‍ നഹറിന്റെ പേരില്ലായിരുന്നു. അന്തിമ പട്ടികയില്‍ തന്റെ പേരുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു തുടര്‍ന്ന് നൂര്‍. ഇന്നലെ അസം സര്‍ക്കാര്‍ തുടര്‍നിഷേധ ഡ്രാഫ്റ്റ് പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. ഇത് അന്തിമ കരട് പട്ടികയാണെന്ന് തെറ്റിദ്ധരിച്ച നൂറിന്റെ പിതാവ് പുതിയ പട്ടികയില്‍ പേരില്ലാത്ത […]

India National

തബ്രീസ് അന്‍സാരിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തും മുമ്പ് വിഷം കലര്‍ന്ന വെള്ളം നല്‍കിയെന്ന് മൊഴി

ഝാര്‍ഖണ്ഡില്‍‍ ഹിന്ദുത്വ തീവ്രവാദികള്‍ തല്ലിക്കൊന്ന തബ്രീസ് അന്‍സാരിയെ കൊലപ്പെടുത്തുന്നതിന് തൊട്ടുമുമ്പ് വിഷം കലര്‍ന്ന വെള്ളം നല്‍കിയെന്ന് അമ്മാവന്റെ മൊഴി. തബ്രീസിനെ മര്‍ദ്ദിച്ചതിന് ശേഷം ദാതൂറ എന്ന വിഷചെടിയുടെ ഇല ചേര്‍ത്ത വെള്ളം കുടിക്കാനായി നല്‍കിയെന്നാണ് അമ്മാവന്റെ മൊഴി. മരണത്തില്‍ പൊലീസ് ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്ത് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും തബ്രീസിന്റെ അമ്മാവന്‍ മുഹമ്മദ് മസ്റൂര്‍ പറഞ്ഞു. മുഖ്യ സൂത്രധാരനടക്കം 11 പേരെ സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്‍ വീഴ്ച്ച വരുത്തിയ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്റ് […]

India National

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ജമ്മുകശ്മീര്‍ സന്ദര്‍ശനം തുടരുന്നു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ജമ്മുകശ്മീര്‍ സന്ദര്‍ശനം തുടരുന്നു. ജമ്മുകശ്മീരിലെ സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്തനാണ് സന്ദര്‍ശനം. ആദ്യ ദിനത്തില്‍ ഗവര്‍ണര്‍ സത്യപാല്‍ മല്ലികുമായി അമിത് ഷാ ജമ്മുകശ്മീരിലെ സാഹചര്യങ്ങളെ സംബന്ധിച്ച് അവലോകനയോഗം നടത്തി. ശ്രീനഗറിലെ സുരക്ഷ വിലയിരുത്തലിനായി അമിത് ഷാ ഉന്നതതല യോഗവും വിളിച്ചിട്ടുണ്ട്. ആഭ്യന്തരമന്ത്രിയായ ശേഷം ഇതാദ്യമായാണ് അമിത് ഷാ ജമ്മുകശ്മീര്‍ സന്ദര്‍ശിക്കുന്നത്

India National

മൈക്ക് പോംപിയോ മോദിയുമായി കൂടിക്കാഴ്ച നടത്തി

യു.എസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്ക് പോംപിയോ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ജി 20 രാജ്യങ്ങളുടെ യോഗത്തില്‍ മോദിയും ട്രംപും കൂടിക്കാഴ്ച നടത്തുന്നതിന് മുന്നോടിയായാണ് കൂടിക്കാഴ്ച. വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി മൈക്ക് പോംപിയോ ഇപ്പോള്‍ കൂടിക്കാഴ്ച നടത്തുകയാണ്. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി യു.എസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്ക് പോംപിയോ ഇന്ത്യയില്‍ എത്തിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയ മൈക്ക് പോംപിയോ വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടത്തിയതായാണ് സൂചന. നിലവില്‍ ഇരു രാജ്യങ്ങളുമായി […]

India National

പരാജയം അംഗീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകുന്നില്ലെന്ന് പ്രധാനമന്ത്രി

പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ പരാജയം അംഗീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബി.ജെ.പി ജയിച്ചാല്‍ ജനാധിപത്യം തോറ്റെന്ന് പറയുന്നത് എന്ത് അര്‍ഥത്തിലാണെന്നും പ്രധാനമന്ത്രി ചോദിച്ചു. വോട്ടിംഗ് യന്ത്രവും മാധ്യമങ്ങളേയും ഉപയോഗിച്ചാണ് ബി.ജെ.പിയുടെ ജയം എന്ന് പറയുന്നവര്‍ കേരളത്തിലും തമിഴ്‌നാട്ടിലും എന്ത് സംഭവിച്ചു എന്നുകൂടി പറയണം. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് രാജ്യസഭയില്‍ നരേന്ദ്ര മോദി മറുപടി പറയുകയാണ്. ജാര്‍ഖണ്ഡില്‍ മുസ്ലിം യുവാവ് കൊല്ലപ്പെട്ടതിനെ രാഷ്ട്രീയ വത്കരിക്കുന്നത് ശരിയല്ല. ഇത് ജാര്‍ഖണ്ഡിനെ ഒന്നാകെ അപമാനിക്കലാണ്. യുവാവ് കൊല്ലപ്പെട്ടതില്‍ ദുഃഖമുണ്ടെന്നും കുറ്റക്കാര്‍ക്ക് കഠിന […]