ന്യൂഡൽഹി: രാഹുൽ ഗാന്ധി അധ്യക്ഷപദവി ഒഴിഞ്ഞതിനു പിന്നാലെ, എ.ഐ.സി.സി ജനറൽ സെക്രട്ടറി ഹരീഷ് റാവത്തും രാജിവെച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിട്ട തിരിച്ചടിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി. മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായ ഹരീഷ് റാവത്ത് അഞ്ച് തവണ പാർലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രണ്ടാം യു.പി.എ മന്ത്രിസഭയിൽ ജലവിഭവ മന്ത്രിയായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നൈനിത്താളിൽ നിന്ന് മത്സരിച്ച അദ്ദേഹം ഉത്തരാഖണ്ഡ് ബി.ജെ.പി പ്രസിഡണ്ട് അജയ് ഭട്ടിനോട് മൂന്ന് ലക്ഷത്തിലേറെ വോട്ടുകൾക്ക് തോറ്റു. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ, കോൺഗ്രസ് അധികാരത്തിലെത്തുകയാണെങ്കിൽ അയോധ്യയിൽ […]
National
ആര്‍.എസ്.എസിനെ അവഹേളിച്ചെന്ന കേസിൽ രാഹുൽ ഗാന്ധി ഇന്ന് മുംബൈ കോടതിയിൽ ഹാജരാകും
ആര്‍.എസ്.എസിനെ അവഹേളിച്ചെന്ന കേസിൽ രാഹുൽ ഗാന്ധി ഇന്ന് മുംബൈ കോടതിയിൽ ഹാജരാകും. മാധ്യമ പ്രവർത്തക ഗൗരിലങ്കേഷിന്റെ കൊലപാതകത്തെ ആര്‍.എസ്.എസുമായി ബന്ധിപ്പിച്ച് പൊതുവേദിയിൽ സംസാരിച്ചു എന്നാണ് പരാതി. ആര്‍.എസ്.എസ്-ബി.ജെ.പി പ്രത്യയശാസ്ത്രത്തിനെതിരെ സംസാരിക്കുന്നവരെ ഇല്ലാതാക്കുന്നു എന്നായിരുന്നു രാഹുലിന്റെ പ്രസ്താവന. മുംബൈ സ്വദേശി ധ്രുതിമാൻ ജോഷിയാണ് പരാതിക്കാരൻ. സമാന ആരോപണമുന്നയിച്ച് സോണിയ ഗാന്ധിക്കെതിരെയും സീതാറാം യെച്ചൂരിക്കെതിരെയും കേസ് ഫയൽ ചെയ്തിട്ടുണ്ട്. മസ്ഗാവ് മെട്രോ പോളിറ്റൺ മജിസ്ട്രേറ്റ് കോടതി 10 മണിക്കാണ് കേസ് പരിഗണിക്കുക.
അധ്യക്ഷസ്ഥാനം രാജിവെച്ച രാഹുൽ ഗാന്ധിയുടെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി
അധ്യക്ഷസ്ഥാനം രാജിവെച്ച രാഹുൽഗാന്ധിയുടെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി. രാഹുൽ ഗാന്ധി കാണിച്ച പോലുള്ള ധൈര്യം വിരളമാണെന്നും പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു. അതേസമയം കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച ചര്‍ച്ചക്കായി പ്രവര്‍ത്തക സമിതി ഉടന്‍ ചേരും. സുശീല്‍ കുമാര്‍ ഷിന്‍ഡെ, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അശോക് ഗഹ്ലോട്ട്, സച്ചിന്‍ പൈലറ്റ് എന്നീ പേരുകളാണ് അനൗപചാരിക ചര്‍ച്ചകളില്‍ ഉയര്‍ന്നിട്ടുള്ളത്. ഇന്നലെ മുതിര്‍ന്ന നേതാവും 90 കാരനുമായ മോത്തിലാല്‍ വൊഹ്‌റയെ കോണ്‍ഗ്രസിന്റെ ഇടക്കാല പ്രസിഡന്റായി തെരഞ്ഞെടുത്തിരുന്നു.
രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് നാളെ
രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് നാളെ. ഇതിന് മുന്നോടിയായി വളര്‍ച്ചാ സൂചികകള്‍ അടയാളപ്പെടുത്തുന്ന 2018-19 വര്‍ഷത്തെ സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് ഇന്ന് പാര്‍ലമെന്‍റില്‍ വെക്കും. ഇരു സഭകളിലെയും അംഗങ്ങള്‍ക്ക് ഉച്ചക്ക് പന്ത്രണ്ട് മണിയോടെ റിപ്പോര്‍ട്ട് ലഭ്യമാകും. മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് കെ.വി സുബ്രഹമണ്യന്‍റെ നേതൃത്വത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സാമ്പത്തിക സര്‍വേക്ക് പുറമെ, ലോക്സഭയില്‍ ആധാര്‍ നിയമഭേദഗതി ബില്ലും രാജ്യസഭയില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഭേദഗതി ബില്ലും അവതരിപ്പിക്കും.
മോത്തിലാല്‍ വോഹ്‌റ കോണ്‍ഗ്രസ് ഇടക്കാല പ്രസിഡന്റ്
മുതിര്‍ന്ന നേതാവും 90കാരനുമായ മോത്തിലാല്‍ വോഹ്‌റ കോണ്‍ഗ്രസിന്റെ ഇടക്കാല പ്രസിഡന്റാകും. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചതോടെയാണ് വോഹ്‌റയെ ഇടക്കാല പ്രസിഡന്റായി തെരഞ്ഞെടുത്തത്. രാജി വിവരം ഇന്ന് രാഹുല്‍ ഗാന്ധി ഔദ്യോഗികമായി പരസ്യപ്പെടുത്തിയിരുന്നു. മധ്യപ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവാണ് മോത്തിലാല്‍ വോഹ്‌റ. സമാജ്‌വാദി പാര്‍ട്ടി പ്രവര്‍ത്തകനായി രാഷ്ട്രീയ ജീവിതം ആരംഭിച്ച വോഹ്‌റ 1970ലാണ് കോണ്‍ഗ്രസില്‍ ചേരുന്നത്. കോണ്‍ഗ്രസ് ടിക്കറ്റില്‍ 1972ല്‍ മധ്യപ്രദേശ് നിയമസഭയിലെത്തിയ അദ്ദേഹം പടി പടിയായുയര്‍ന്ന് 1985ല്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയായി. പിന്നീട് 1988ല്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച് […]
രാജി ഔദ്യോഗികമായി പ്രഖ്യാപിച്ച് രാഹുല് ഗാന്ധി
കോണ്‍ഗ്രസ് അധ്യക്ഷപദവിയില്‍ നിന്നുള്ള രാജി ഔദ്യോഗികമായി പ്രഖ്യാപിച്ച് രാഹുല് ഗാന്ധി. അധ്യക്ഷ പദവിയില്‍ നിന്ന് ഒഴിയുന്ന കാര്യം വ്യക്തമാക്കുന്ന കത്ത് ട്വിറ്ററിലൂടെ പുറത്തുവിട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിയെന്ന് കത്തില്‍ സൂചിപ്പിക്കുന്നു. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ഉചിതമായ തീരുമാനങ്ങള്‍ കൈക്കൊള്ളും. പുതിയ അധ്യക്ഷനെ കണ്ടെത്തുന്നതിന് ഉടന്‍ തന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേരുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു പാര്‍ട്ടിയെ നയിക്കാനായത് അംഗീകാരമായി കരുതുന്നുവെന്ന് രാഹുല്‍ രാജിക്കത്തില്‍ പറയുന്നു. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് […]
എം.പിക്ക് പ്രതിനിധിയെ ഏര്‍പ്പെടുത്തിയെന്ന വിവാദത്തില്‍ മറുപടിയുമായി സണ്ണി ഡിയോള്‍
എം.പിക്ക് പ്രതിനിധിയെ ഏര്‍പ്പെടുത്തിയെന്ന വിവാദത്തില്‍ മറുപടിയുമായി സണ്ണിഡിയോള്‍. തന്‍റെ അസാന്നിധ്യത്തില്‍ മണ്ഡലത്തിലെ ജോലികള്‍ക്ക് തടസ്സമുണ്ടാകാതിരിക്കാന്‍ പി.എ നിയമനം നടത്തുക മാത്രമാണ് ചെയ്തത്. വിവാദങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും വിശദീകരണ കുറിപ്പില്‍ ഗുര്‍ദാസ്പൂര്‍ എം.പിയായ സണ്ണിഡിയോള്‍ വ്യക്തമാക്കി. വിവാദത്തില്‍ സണ്ണിഡിയോളിനെതിരെ കോണ്‍ഗ്രസ് വിമര്‍ശനമുന്നയിച്ചിരുന്നു മണ്ഡലവുമായി ബന്ധപ്പെട്ട യോഗങ്ങളിലും പ്രധാനപ്പെട്ട കാര്യങ്ങളിലും ഇടപെടാന്‍ ഗുര്‍പ്രീത് സിങ് പലേരിയെ ചുമതലപ്പെടുത്തുന്നുവെന്നതായിരുന്നു കഴിഞ്ഞ ദിവസം സണ്ണിഡിയോള്‍ പുറത്തിറക്കിയ അറിയിപ്പ്. ഔദ്യോഗിക ലെറ്റര്‍പാഡിലായിരുന്നു ഇക്കാര്യം അറിയിച്ചിരുന്നത്. എന്നാല്‍ പിന്നാലെ വലിയ വിവാദം പൊട്ടിപുറപ്പെട്ടു. എം.പിക്ക് ഒരു പ്രതിനിധിയെ […]
ആഭ്യന്തരമന്ത്രി അമിത്ഷാ ഇന്ന് ഗുജറാത്തില്‍ സന്ദര്‍ശനം നടത്തും
ആഭ്യന്തരമന്ത്രി അമിത്ഷാ ഇന്ന് ഗുജറാത്തില്‍ സന്ദര്‍ശനം നടത്തും. അഹമ്മദാബാദില്‍ മേല്‍ പാലത്തിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ശേഷം സ്വന്തം മണ്ഡലമായ ഗാന്ധിനഗറില്‍ ബി.ജെ.പി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. സന്ദര്‍ശനം രണ്ട് ദിവസം നീണ്ട് നില്‍ക്കും. ആഭ്യന്തരമന്ത്രിയായ ശേഷം അമിത് ഷാ ഇതാദ്യമായാണ് ജന്മനാട്ടില്‍ എത്തുന്നത്.
കനത്ത മഴയില്‍ മഹാരാഷ്ട്രയിലെ തിവാരെ ഡാം തകര്‍ന്ന് ആറ് പേര്‍ മരിച്ചു; ഏഴ് ഗ്രാമങ്ങളില്‍ വെള്ളപ്പൊക്കം
കനത്ത മഴയെില്‍ മഹാരാഷ്ട്രയിലെ തിവാരെ ഡാം തകര്‍ന്ന് ആറ് പേര്‍ മരിച്ചു. ഏഴ് ഗ്രാമങ്ങളില്‍ വെള്ളപ്പൊക്കം. നിരവധി വീടുകള്‍ ഒഴുകിപ്പോയി. ഇന്നലെ മലാഡില്‍ മതിലിടിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 23 ആയി വിദ്യാലയങ്ങളെല്ലാം അടഞ്ഞ് കിടക്കുകയാണ്. ഗ്രാമങ്ങള്‍ പലതും ഒറ്റപ്പെട്ടു. വെള്ളം കടലിലേക്ക് പമ്പ് ചെയ്യാനുള്ള ശ്രമം നടത്തുന്നുണ്ട്. ഭക്ഷണവും വെള്ളവുമടക്കമുള്ളവ എത്തിക്കാനുള്ള സൌകര്യങ്ങള്‍ ചെയ്തതായി സര്‍ക്കാര്‍ അറിയിച്ചു. ക്രാന്തി നഗര്‍, കുല അടക്കമുള്ള പ്രദേശങ്ങളില്‍ നിന്ന് കൂടുതല്‍ പേരെ ഒഴിപ്പിച്ചു. കൂടുതല്‍ നാവിക സേന അംഗങ്ങളെ […]
രണ്ടാം മോദി സര്‍ക്കാറിന്റെ ആദ്യ ബജറ്റ് വെള്ളിയാഴ്ച
രണ്ടാം മോദി സര്‍ക്കാറിന്റെ ആദ്യ ബജറ്റ് വെള്ളിയാഴ്ച അവതരിപ്പിക്കും. നിക്ഷേപ, കാര്‍ഷിക മേഖലകളിലെ വളര്‍ച്ച കീഴ്പ്പോട്ടാണ്. നിര്‍മ്മാണ, ഖനന മേഖലകളുടെ സൂചികയായ ഓട്ടോ മൊബൈല്‍ വ്യവസായവും വന്‍ പ്രതിസന്ധി നേരിടുന്നു. ഈ സ്ഥിതി വിശേഷം സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ടില്‍ എങ്ങനെ വിശദീകരിക്കുമെന്ന കൌതുകം സാമ്പത്തിക വിദഗ്ധര്‍ക്കുണ്ട്. ഒന്നാം മോദി സര്‍ക്കാര്‍ നടപ്പാക്കിയ നോട്ടു നിരോധവും ജി.എസ്.ടിയും നട്ടെല്ലൊടിച്ച സമ്പദ് വ്യവസ്ഥയെ നേരെയാക്കിയെടുക്കാന്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികളാണ് പുതിയ ബജറ്റില്‍ രാജ്യം പ്രതീക്ഷിക്കുന്നത്. തൊഴിലില്ലായ്മയും കാര്‍ഷിക പ്രതിസന്ധിയുമാണ് അടിയന്തരമായി മോദി […]












