India National

ലോകത്ത് ഏറ്റവുമധികം പെട്രോള്‍ വിലയുള്ള രാജ്യമായി ഇന്ത്യ മാറി: ശശി തരൂര്‍

രണ്ടാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്. വന്‍തോതില്‍ വിലക്കയറ്റമുണ്ടാക്കുന്ന ബജറ്റാണ് അവതരിപ്പിച്ചതെന്ന് ശശി തരൂര്‍ എം.പി പ്രതികരിച്ചു. ലോകത്ത് ഏറ്റവുമധികം പെട്രോള്‍ വിലയുള്ള രാജ്യമായി ഇന്ത്യ മാറി. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് ഒരു വിവരവും ബജറ്റില്‍ ഇല്ലെന്നും ശശി തരൂര്‍ വിമര്‍ശിച്ചു. നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ പുതിയതായി ഒന്നുമില്ലെന്നും പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി അവതരിപ്പിച്ചതാണെന്നും കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൌധരി പറഞ്ഞു. കര്‍ഷകരുടെ പ്രതിസന്ധികള്‍ […]

India National

പാകിസ്താൻ നടപടിയിൽ എയർ ഇന്ത്യക്ക് നഷ്ടമായത് 491 കോടി

ന്യൂഡൽഹി: പാകിസ്താൻ വ്യോമമേഖല അടച്ചതു കാരണം ഇന്ത്യൻ വിമാനക്കമ്പനികൾക്ക് നാല് മാസം കൊണ്ട് നഷ്ടമായത് 548 കോടി രൂപയെന്ന് കേന്ദ്ര സർക്കാർ. ബാലാകോട്ടിൽ ഇന്ത്യ നടത്തിയ ആക്രമണത്തിനു പിന്നാലെയാണ്, ഫെബ്രുവരി 27 ന് തങ്ങളുടെ ആകാശ പരിധിയിലൂടെ ഇന്ത്യൻ വിമാനങ്ങൾ പറക്കേണ്ടതില്ലെന്ന നിലപാട് പാകിസ്താൻ കൈക്കൊണ്ടത്. ഇതിൽ ഏറ്റവുമധികം നഷ്ടമുണ്ടായത് കൂടുതൽ ദീർഘദൂര സർവീസ് നടത്തുന്ന എയർ ഇന്ത്യക്കാണ്. ജൂലൈ രണ്ടുവരെ എയർ ഇന്ത്യക്കുണ്ടായ നഷ്ടം 491 കോടിയെന്ന് സർക്കാർ വ്യക്തമാക്കി. യൂറോപ്പിലേക്കും യു.എസ്സിലേക്കും ഇന്ത്യയിൽ നിന്നുള്ള […]

India National

സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചു; വില കൂടും

ബജറ്റില്‍ സ്വര്‍ണത്തിനും രത്‌നത്തിനും കസ്റ്റംസ് തീരുവ 10-ല്‍ നിന്ന് 12.5 ശതമാനമാക്കി ഉയര്‍ത്തി. പെട്രോള്‍, വിലയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പെട്രോളിനും ഡീസലിനും ഒരു രൂപ അധിക സെസ് ഈടാക്കുന്നതോടെയാണ് വില വര്‍ധിക്കുക. ഈയിടെ സ്വര്‍ണവില സര്‍വ്വകാല റെക്കോഡിലെത്തിയിരുന്നു. 25,000 രൂപ വരെ വിലയെത്തിയിരുന്നു.

India National

ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങിക്കോളൂ… നികുതി കുത്തനെ വെട്ടിക്കുറച്ചു

ഇലക്ട്രിക് വാഹന വിപണിക്ക് പ്രോത്സാഹനവുമായി രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ വന്‍ പ്രഖ്യാപനം. ഇലക്ട്രിക് വാഹനങ്ങളുടെ ജി.എസ്.ടി 12 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമാക്കിയാണ് കുറച്ചിരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കുറക്കുന്ന വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇതിനോടകം ജി.എസ്.ടി കൌണ്‍സിലുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരണത്തിനിടെ വ്യക്തമാക്കി. ഇതുകൂടാതെ ഉപഭോക്താക്കള്‍ക്ക് ആദായ നികുതിയില്‍ അധിക ഇളവ് നല്‍കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. ആദായ നികുതിയില്‍ 1.5 ലക്ഷത്തിന്റെ പലിശയിളവാണ് ലഭിക്കുക. ഉപഭോക്താക്കളെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് […]

India National

രണ്ടാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റവതരണം തുടങ്ങി

രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റവതരണം തുടങ്ങി. രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യത്തെ മറികടക്കുകയാണ് സര്‍ക്കാരിന് മുന്നിലുള്ള പ്രധാന കടമ്പ. അതിനായി ചെലവ് വര്‍ധിപ്പിച്ച് വളര്‍ച്ചയെ ത്വരിതപ്പെടുത്താന്‍ വലിയ ക്ഷേമ പ്രഖ്യാപനങ്ങള്‍ തന്നെ നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ നിന്ന് ഉണ്ടാകേണ്ടതുണ്ട്. ആഭ്യന്തര വളര്‍ച്ച നിരക്ക് അഞ്ച് വര്‍ഷത്തെ താഴ്ന്ന നിലയിലായതും തൊഴിലില്ലായ്മ നാല്‍പ്പത്തിയഞ്ച് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് എത്തിയതും സര്‍ക്കാരിന് തിരിച്ചടിയാണ്. ഇതോടൊപ്പം കാര്‍ഷിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും വലിയ പരിഗണന ഈ ഘട്ടത്തില്‍ നല്‍കേണ്ടതുണ്ട്. […]

India National

ആധാര്‍ നിയമഭേദഗതി ബില്ല് ലോക്സഭ പാസാക്കി

സ്വന്തം ഇഷ്ടപ്രകാരം ആധാര്‍ വിവരങ്ങള്‍ ‌കൈമാറാന്‍ അനുവദിക്കുന്ന ആധാർ ഭേദഗതി ബില്ല് ലോക്സഭ പാസാക്കി. മൊബൈല്‍ കണക്ഷന്‍ ,ബാങ്ക് അക്കൌണ്ട് എന്നിവക്ക് ആധാര്‍ വിവരങ്ങള്‍ കൈപ്പറ്റാന്‍ കമ്പനികള്‍ക്ക് അനുമതി നല്‍കുന്നതാണ് ഭേദഗതി ബില്ല്. ഭേദഗതി ‌സ്വകാര്യ വിവരങ്ങള്‍ കൈക്കലാക്കാനാക്കുള്ള കമ്പനികളുടെ താത്പര്യം ‌സംരക്ഷിക്കുന്നതാണെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു. എന്നാല്‍ ‌ആധാര്‍ കൈമാറല്‍ വ്യക്തികളുടെ ഇഷ്ടം മാത്രമാണെന്ന് ‌നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് മറുപടി പറഞ്ഞു. പൌരന്മാരുടെ ഇടപാടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ നടപടി സുപ്രിം കോടതി നേരത്തെ റദ്ദാക്കിയിരുന്നു. സ്വകാര്യതക്ക് […]

India National

രണ്ടാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്

ണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് അവതരിപ്പിക്കും. സാമ്പത്തിക മാന്ദ്യമടക്കമുള്ള വലിയ വെല്ലുവിളികളാണ് മോദി സര്‍ക്കാരിന് മറികടക്കാനുള്ളത്. ബജറ്റില്‍ അനുകൂല പ്രഖ്യാപനങ്ങളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വ്യവസായ വാണിജ്യ മേഖലയിലുള്ളവര്‍. രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യത്തെ മറികടക്കുകയാണ് സര്‍ക്കാരിന് മുന്നിലുള്ള പ്രധാന കടമ്പ. അതിനായി ചെലവ് വര്‍ധിപ്പിച്ച് വളര്‍ച്ചയെ ത്വരിതപ്പെടുത്താന്‍ വലിയ ക്ഷേമ പ്രഖ്യാപനങ്ങള്‍ തന്നെ നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ നിന്ന് ഉണ്ടാകേണ്ടതുണ്ട്. ആഭ്യന്തര വളര്‍ച്ച നിരക്ക് അഞ്ച് വര്‍ഷത്തെ താഴ്ന്ന നിലയിലായതും തൊഴിലില്ലായ്മ നാല്‍പ്പത്തിയഞ്ച് വര്‍ഷത്തെ […]

India National

കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷന്‍ അടുത്തയാഴ്ച

കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷനെ അടുത്തയാഴ്ച പ്രഖ്യാപിക്കാന്‍ നീക്കം. ഇതിനായുള്ള ചര്‍ച്ചകള്‍ നേതാക്കള്‍ ഊര്‍ജിതമാക്കി. രാഹുലിനെ പിന്തുണച്ചും മുതിര്‍ന്ന നേതാക്കള്‍ക്ക് എതിരെ വിമര്‍ശനവുമായിമായി പ്രിയങ്കാ ഗാന്ധിയും രംഗത്തെത്തി. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞെങ്കിലും ആര്‍.എസ്.എസിനും ബി.ജെ.പിക്കും എതിരായ പോരാട്ടം പഴയതിലും ശക്തമായി തുടരുമെന്നാണ് രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം. സോണിയ ഗാന്ധി, മന്‍മോഹന്‍ സിംഗ്, കെ.സി വേണുഗോപാല്‍, അഹമ്മദ് പട്ടേല്‍, എ.കെ ആന്റണി എന്നിവരുടെ നേതൃത്വത്തില്‍ പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ തുടരുയാണ്. സുശീല്‍ കുമാര്‍ ഷിന്‍ഡെ, മല്ലികാര്‍ജ്ജുന്‍ ഗാര്‍ഗെ, […]

India National

സാമ്പത്തിക വളര്‍ച്ച ഏഴ് ശതമാനത്തിലെത്തുമെന്ന് സാമ്പത്തിക സര്‍വേ

നടപ്പു സാമ്പത്തിക വര്‍ഷം രാജ്യം ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്. ഇപ്പോഴത്തെ തളര്‍ച്ച താല്‍ക്കാലികമാണെന്നും ധനക്കമ്മി കുറഞ്ഞ് വരികയാണെന്നും സര്‍വേ അവകാശപ്പെട്ടു. നടപ്പു വര്‍ഷം എണ്ണവില കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും സര്‍വേ പറയുന്നു. രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ പൊതുബജറ്റിന് മുന്നോടിയായുള്ള സാമ്പത്തിക സര്‍വേ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ആദ്യം രാജ്യസഭയിലാണ് വച്ചത്. കടുത്ത തൊഴില്‍ നഷ്ടവും പണപ്പെരുപ്പവും അടക്കം ഇപ്പോഴത്തെ തളര്‍ച്ചകള്‍ താല്‍കാലിമാണെന്നാണ് സര്‍വ്വേ പറയുന്നു. നടപ്പുവര്‍ഷം പൊതു തെരഞ്ഞെടുപ്പ് നടന്നതും […]

India National

2019-ലേത് സമീപകാലത്തെ ഏറ്റവും മോശം തെരഞ്ഞെടുപ്പ്; കമ്മീഷന് രൂക്ഷവിമർശവുമായി മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ കത്ത്

ന്യൂഡൽഹി: ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ നടത്തിപ്പിൽ ഗുരുതരമായ പിഴവുകൾ സംഭവിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി അറുപതോളം വിരമിച്ച സിവിൽ സർവീസ് ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതി. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ നടന്ന തീരെ സുതാര്യമല്ലാത്തതും നീതിപൂർവ്വമല്ലാത്തതുമായ തെരഞ്ഞെടുപ്പാണ് കഴിഞ്ഞു പോയതെന്നും ഇന്ത്യൻ പൗരന്മാരോട് ഉത്തരവാദിത്തവും തുറന്ന മനോഭാവവും ഉണ്ടായിരിക്കേണ്ടത് തെരഞ്ഞെടുപ്പ് കമീഷന്റെ കടമയാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു . മുഖ്യ ഇലക്ഷൻ കമ്മീഷണർ സുനിൽ അറോറ, കമ്മീഷൻ അംഗങ്ങളായ അശോക് ലാവാസ, സുശീൽ ചന്ദ്ര എന്നിവരെ അഭിസംബോധന ചെയ്തുകൊണ്ടുള്ളതാണ് തുറന്ന കത്ത്. […]