India National

കര്‍ണാടകയില്‍ വീണ്ടും പ്രതിസന്ധി; കൂടുതല്‍ എം.എല്‍.എമാര്‍ രാജിക്കൊരുങ്ങുന്നു

കര്‍ണാടകയില്‍ കോൺഗ്രസ്-ജെ.ഡി.എസ് സർക്കാർ പ്രതിസന്ധിയിൽ. കൂടുതല്‍ എം.എല്‍.എമാര്‍ രാജിക്കൊരുങ്ങുന്നു. 11 എം.എല്‍.എമാര്‍ സ്പീക്കരുടെ വസതിയായ വിധാന്‍ സൗധയിലെത്തിയിട്ടുണ്ട്. എട്ടു കോൺഗ്രസ് എം.എൽ.എ മാരും 3 ജെ.ഡി.എസ് എം.എൽ.എ മാരുമാണ് രാജിക്കൊരുങ്ങിയിട്ടുള്ളത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുൻ മന്ത്രിയുമായ രാമലിംഗ റെഡ്ഡി എം.എല്‍.എ സ്ഥാനം രാജിവെക്കുമെന്ന് അറിയിച്ചു. കോൺഗ്രസ് എം.എൽ.എ മാരോടൊപ്പം കോണ്‍ഗ്രസ് അടിയന്തര യോഗം വിളിച്ചിട്ടുണ്ട് . “ഞാൻ സ്പീക്കർക്ക് രാജി സമർപ്പിക്കാനാണ് എത്തിയിട്ടുള്ളത് . എന്റെ മകൾ ( കോൺഗ്രസ് എം.എൽ.എ സൗമ്യ റെഡ്‌ഡി ) […]

India National

ടോള്‍ പ്ലാസയില്‍ തര്‍ക്കം; ജീവനക്കാരന് മര്‍ദനം, ഒടുവില്‍ ആകാശത്തേക്ക് വെടിവെച്ച് ബി.ജെ.പി എം.പിയുടെ സുരക്ഷാ സംഘം

ടോള്‍ പ്ലാസ ജീവനക്കാര്‍ക്ക് നേരെയുണ്ടായ അതിക്രമത്തില്‍ ബി.ജെ.പി എം.പിയും ദേശീയ പട്ടികജാതി കമ്മീഷൻ ചെയർമാനുമായ രാം ശങ്കർ കത്താരിയ വിവാദത്തില്‍. കത്താരിയയുടെ സുരക്ഷാ ഭടനാണ് ആഗ്രയിലെ രഹന്‍കല ടോൾ പ്ലാസയില്‍ ഗുണ്ടായിസം പുറത്തെടുത്തത്. ജീവനക്കാരുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ഇത് പിന്നീട് മര്‍ദനത്തിന് വഴിമാറുകയുമായിരുന്നു. ജീവനക്കാരെ മര്‍ദിച്ച ശേഷം കൈയ്യിലുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും ചെയ്തു. എം.പിയുടെ അകമ്പടി വാഹനത്തെ ടോള്‍ പ്ലാസ ജീവനക്കാര്‍ തടഞ്ഞതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. വാഹനം തടഞ്ഞ നടപടിയെ സുരക്ഷാ ഉദ്യോഗസ്ഥന്‍ ചോദ്യം […]

India National

ഡോ. പായൽ തദ്‌വിയുടെ ആത്മഹത്യാ കുറിപ്പ് ഫോണിൽ നിന്ന് വീണ്ടെടുത്തു; കുറ്റാരോപിതരുടെ പേരുകൾ പരാമര്‍ശിക്കുന്നുണ്ടെന്ന് റിപ്പോർട്ട്

ജാതി അധിക്ഷേപം മൂലം മുംബൈയില്‍ ജൂനിയര്‍ ഡോക്ടറായ പായൽ തദ്‌വി ആത്മഹത്യ ചെയ്ത സംഭവത്തിൽ നിർണായക തെളിവ് കണ്ടെത്തി. കുറ്റാരോപിതരായ പായലിന്റെ സീനിയറായിരുന്ന ഡോക്റ്റര്‍മാരായ ഹേമ അഹുജ, അങ്കിത ഖണ്ഡേൽവാൽ, ഭക്തി മെഹരേ എന്നിവരുടെ പേരുകൾ പരാമർശിക്കുന്ന ആത്മഹത്യാ കുറിപ്പ് മൊബൈലിൽ നിന്ന് വീണ്ടെടുത്തു. പായൽ തദ്‌വി സീനിയര്‍മാരിൽ നിന്നുള്ള പീഡനം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്തതാണെന്ന വാദം പോലീസ് കോടതി നടപടികളിലുടനീളം ഉയർത്തിയപ്പോഴും ആത്മഹത്യാ കുറിപ്പിന്റെ അഭാവം പ്രോസിക്യൂഷന് മുൻപിൽ വലിയൊരു കടമ്പ തന്നെയായിരുന്നു. ഫോറൻസിക്ക് വിഭാഗത്തിന്റെ […]

India National

‘ജയ് ശ്രീറാം’ ബംഗാളി സംസ്കാരമല്ല, ആളുകളെ തല്ലാന്‍ ഉപയോഗിക്കുന്ന വിളിയാണത്: അമർത്യാ സെൻ

ജയ് ശ്രീ റാം വിളി ബംഗാളി സംസ്കാരത്തോട് യോജിക്കുന്നതല്ലെന്ന്നൊബേൽ സമ്മാന ജേതാവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമർത്യാ സെൻ. ‘ജയ് ശ്രീറാം’ വിളി ആളുകളെ തല്ലാനുളള മുടന്തന്‍ ന്യായമായിട്ടാണ് ഉപയോഗിക്കുന്നതെന്നും മാ ദുർഗ വിളിയാണ്ബംഗാളിന്റെ തനതായ സംസ്കാരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെള്ളിയാഴ്ച ജാദവ്‍പൂര്‍ സര്‍വ്വകലാശാലയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ആരാണ് ഇഷ്ടപ്പെട്ട ദൈവമെന്ന് ഞാന്‍ എന്റെ നാല് വയസുളള കൊച്ചുമകളോട് ചോദിച്ചു. മാ ദുര്‍ഗ എന്നായിരുന്നു അവളുടെ മറുപടി. മാ ദുര്‍ഗയ്ക്ക് കിട്ടുന്നത്ര ജനപ്രീതി ഇവിടെ […]

India National

ബംഗാളിൽ അക്രമം അഴിച്ചുവിട്ട് ബി.ജെ.പി; 13 പ്രവർത്തകർ അറസ്റ്റിൽ

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ അസൻസോൾ, റാണാഘട്ട് നഗരങ്ങളിലുണ്ടായ അക്രമ സംഭവങ്ങളിൽ നിരവധി ബി.ജെ.പി പ്രവർത്തകർ പിടിയിൽ. അസൻസോളിൽ ബി.ജെ.പിയുടടെ മുനിസിപ്പൽ കോർപറേഷൻ ഉപരോധം അക്രമാസക്തമായതിനെ തുടർന്ന് പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. 13 ബി.ജെ.പി പ്രവർത്തകർ അറസ്റ്റിലായി. റാണാഘട്ടിൽ പരസ്പരം ഏറ്റുമുട്ടിയ ടി.എം.സി.പി – എ.ബി.വി.പി പ്രവർത്തകർക്കു നേരെ പൊലീസ് ലാത്തിവീശി. അസൻസോളിൽ രണ്ട് ബാരിക്കേഡുകൾ ഭേദിച്ചാണ് മുനിസിപ്പൽ കോർപറേഷൻ ഓഫീസിലേക്ക് ബി.ജെ.പി മാർച്ച് നടത്തിയത്. കോർപറേഷൻ ഓഫീസിനു സമീപം പൊലീസ് മാർച്ച് തടഞ്ഞു. തുടർന്ന് ബി.ജെ.പി പ്രവർത്തകർ […]

India National

കോൺഗ്രസ് പ്രസിഡണ്ടായി ചെറുപ്പക്കാർ വരണം: ക്യാപ്ടൻ അമരിന്ദർ സിംഗ്

ചണ്ഡിഗഡ്: രാഹുൽ ഗാന്ധി രാജിവെച്ച എ.ഐ.സി.സി അധ്യക്ഷപദവിയിൽ ചെറുപ്പക്കാരനായ നേതാവിനെ നിയമിക്കണമെന്ന് ബംഗാൾ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ക്യാപ്ടൻ അമരിന്ദർ സിങ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ‘രാജിവെക്കാനുള്ള രാഹുൽ ഗാന്ധിയുടെ ദൗർഭാഗ്യകരമായ തീരുമാനത്തിനു ശേഷം, കോൺഗ്രസ് പാർട്ടിക്ക് പുതുജീവൻ നൽകാൻ മറ്റൊരു ഊർജസ്വലനായ നേതാവ് പ്രസിഡണ്ടായി കാണണമെന്ന് ആഗ്രഹിക്കുന്നു. ബൃഹത്തായ യുവജനങ്ങളുടെ അഭിലാഷങ്ങളറിയുന്ന, അടിത്തട്ടുമായി ബന്ധപ്പൈൻ കഴിയുന്ന യുവനേതാവ് വേണമെന്ന യുവഇന്ത്യയുടെ ആവശ്യം പരിഗണിക്കണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയോട് അഭ്യർത്ഥിക്കുന്നു.’ – അമരിന്ദർ സിങ് […]

India National

ബി.ജെ.പി അംഗത്വ കാമ്പയിനിന് ഇന്ന് തുടക്കം

ബി.ജെ.പി അംഗത്വ കാമ്പയിനിന് ഇന്ന് തുടക്കം. വാരണാസിയില്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് കാമ്പയിനിന് തുടക്കം കുറിക്കുന്നത്. മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ പ്രതിമ അനാച്ഛാദനം ചെയ്ത ശേഷം നരേന്ദ്രമോദി പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവര്‍ണര്‍ രാം നായിക് എന്നിവര്‍ പ്രധാനമന്ത്രിയെ വിമാനത്താവളത്തിലെത്തി സ്വീകരിക്കും. കേരളത്തിലെ അംഗത്വ കാമ്പയിന്‍ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്‍ തിരുവനന്തപുരത്ത് കാമ്പയിന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ നിലവിലെ അംഗത്വം ഇരട്ടിയാക്കാനാണ് ബി.ജെ.പിയുടെ ശ്രമം

India National

യു.പിയില്‍ ട്രാക്ടര്‍ മറിഞ്ഞ് കുട്ടികളുള്‍പ്പെടെ മൂന്ന് മരണം

ഉത്തര്‍പ്രദേശില്‍ ട്രാക്ടര്‍ മറിഞ്ഞ് യാത്രക്കാരായ രണ്ട് കുട്ടികള്‍ ഉള്‍പ്പടെ മൂന്ന് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. യു.പി സിഹോറയിലാണ് സംഭവം. വൃന്ദാവനില്‍ നിന്നുള്ള രേഷ്മ (26), അവരുടെ മകന്‍ വിശാല്‍ (5), ശീതള്‍ (12) എന്നിവരാണ് മരിച്ചത്. മൂവരും നഗ്‍ലാ കാസി ഗ്രാമത്തിലേക്കുള്ള വഴിയെയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. ഇവര്‍ രണ്ടു പേരുടെയും നില ഗുരുതരമാണ്. സിഹോറയില്‍ വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട ട്രാക്ടര്‍ ഇവര്‍ക്ക് മുകളിലേക്ക് വന്നുവീഴുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. […]

India National

രാജീവ് ഗാന്ധി വധക്കേസ്: നളിനിക്ക് ഒരു മാസത്തെ പരോള്‍

രാജീവ് ഗാന്ധി വധക്കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന നളിനിക്ക് പരോള്‍ അനുവദിച്ചു. 30 ദിവസത്തേക്കാണ് പരോള്‍. മദ്രാസ് ഹൈക്കോടതിയാണ് പരോള്‍ അനുവദിച്ചത്. മകളുടെ വിവാഹം നടത്താന്‍ ആറ് മാസത്തെ പരോള്‍ വേണമെന്ന് ആവശ്യപ്പെട്ട് ഈ വര്‍ഷം ഏപ്രിലിലാണ് നളിനി കോടതിയെ സമീപിച്ചത്. കഴിഞ്ഞ 27 വര്‍ഷമായി നളിനി ജയിലിലാണ്. 1991ല്‍ ശ്രീപെരുംപത്തൂരില്‍ വെച്ചാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. തെരഞ്ഞെടുപ്പ് റാലിക്കിടെ മനുഷ്യ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. കേസില്‍ വധശിക്ഷയാണ് ആദ്യം വിധിച്ചത്. പിന്നീട് 2000ല്‍ സംസ്ഥാന സര്‍ക്കാര്‍ ശിക്ഷ […]

India National

ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ നിര്‍ത്തില്ല

ഇറാനും അമേരിക്കയും തമ്മിലുള്ള പ്രശ്നം രൂക്ഷമായിരിക്കെ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയെക്കുറിച്ച് ഇന്ത്യ വ്യക്തമായ നിലപാടെടുത്തിരിക്കുകയാണ്. അമേരിക്കയുമായി നല്ല ബന്ധത്തിലുള്ള ഇന്ത്യ ഇറാനില്‍ നിന്നുമുള്ള എണ്ണ ഇറക്കുമതി നിര്‍ത്തി വെക്കുമോ എന്ന ചോദ്യത്തിന് ‘ഇല്ല’ എന്നാണ് വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ പ്രതികരിച്ചത്. എണ്ണ ഇറക്കുമതി ഉള്‍പ്പടെ നിരവധി വ്യാപാര ബന്ധങ്ങളില്‍ ഏര്‍പ്പെടുന്ന ഇന്ത്യയും ഇറാനും ആ ബന്ധങ്ങളെല്ലാം തുടരുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. ഇറാനുമായുള്ള ബന്ധം വേണ്ടെന്നുവെക്കാന്‍ അമേരിക്കയില്‍ നിന്നും സമ്മര്‍ദ്ധമുണ്ടോ എന്ന പത്തനംതിട്ട എം.പി ആന്‍റോ […]