India National

ബി.ജെ.പി നാടകം കളിക്കുന്നു; എം.എല്‍.എമാരെ കാണാതെ മടങ്ങില്ലെന്ന് ശിവകുമാര്‍

മുംബൈയിലെ റിസോര്‍ട്ടില്‍ കഴിയുന്ന രാജി വെച്ച കര്‍ണാടക എം.എല്‍.എ മാരെ കാണാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ഡി.കെ ശിവകുമാര്‍ മുംബൈയിലെത്തി. ശിവകുമാറിനെ റിസോര്‍ട്ടിലേക്ക് പ്രവേശിപ്പിക്കരുതെന്ന് എം.എല്‍.എമാര്‍ മുംബൈ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. ശിവകുമാറിനെ പ്രവേശിപ്പിക്കില്ലെന്ന നിലപാടിലാണ് മുംബൈ പൊലീസ്. റിസോര്‍ട്ടിന് പുറത്ത് ജെ.ഡി.എസ് എം.എല്‍.എ നാരായണന്‍ ഗൌഡയുടെ അനുയായികള്‍ പ്രതിഷേധിച്ചു. എന്നാല്‍ റിസോര്‍ട്ടില്‍ താന്‍ മുറിയെടുത്തിട്ടുണ്ടെന്നും തന്നെ തടയാനാവില്ലെന്നും ശിവകുമാര്‍ പറഞ്ഞു. പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരമാണ് എത്തിയതെന്നും പൊലീസിനെ ഉപയോഗിച്ച് ബി.ജെ.പി നാടകം കളിക്കുകയാണെന്നും മടങ്ങിപ്പോകില്ലെന്നും ശിവകുമാര്‍ […]

India National

കര്‍ണാടക പ്രതിസന്ധി; കളത്തിലിറങ്ങി ബി.ജെ.പി, ഇന്ന് ഗവര്‍ണറെ കാണും

കര്‍ണാടകയിലെ പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ സ്പീക്കറുടെ നിലപാടിനെതിരെ ബി.ജെ.പി രംഗത്തിറങ്ങുകയാണ്. എം.എല്‍.എമാരുടെ രാജി സ്വീകരിയ്ക്കാതെ, കൂടുതല്‍ സമയം സര്‍ക്കാറിന് അനുവദിയ്ക്കുകയാണ് സ്പീക്കര്‍ ചെയ്തതെന്നാണ് ബി.ജെ.പിയുടെ ആരോപണം. സ്പീക്കര്‍ നിഷേധിച്ച സാഹചര്യത്തില്‍, വീണ്ടും രാജി നല്‍കാന്‍ മുംബൈയിലുള്ള എം.എല്‍.എമാര്‍ ഇന്ന് ബംഗളൂരുവില്‍ എത്തിയേക്കും. പ്രതീക്ഷിച്ച പോലെ കാര്യങ്ങള്‍ നടന്നെങ്കിലും സ്പീക്കറുടെ ഇടപെടലിലൂടെ, കൂടുതല്‍ സമയം സര്‍ക്കാറിന് അനുവദിയ്ക്കപ്പെട്ടതിന്റെ പ്രതിഷേധത്തിലാണ് ബി.ജെ.പി. ഇന്ന് രാവിലെ 11.30ന് വിദാന്‍ സൌദയിലെ ഗാന്ധി പ്രതിമയ്ക്കു മുന്നില്‍, കുമാരസ്വാമി സര്‍ക്കാര്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം നടത്തും. […]

India National

ബഹളംവെച്ച് രാജ്യസഭ പിരിഞ്ഞത് ഇന്ത്യ-ന്യൂസിലാന്റ് ക്രിക്കറ്റ് മത്സരം കാണാനെന്ന് സഭാംഗം

ന്യൂഡൽഹി: ഇന്ത്യയും ന്യൂസിലാന്റും തമ്മിലുള്ള ലോകകപ്പ് ക്രിക്കറ്റ് സെമിഫൈനൽ മത്സരം കാണാൻ പ്രതിപക്ഷ അംഗങ്ങൾ രാജ്യസഭ സ്തംഭിപ്പിച്ചുവെന്ന ആരോപണവുമായി രാജ്യസഭാംഗവും മാധ്യമപ്രവർത്തകനുമായ സ്വപൻദാസ് ഗുപ്ത. കർണാടകത്തിൽ സർക്കാറിനെ വീഴ്ത്താൻ കേന്ദ്രം വഴിവിട്ടു കളിക്കുന്നുവെന്നാരോപിച്ച് കോൺഗ്രസും പൊതുമേഖല സ്വകാര്യവൽക്കരിക്കുന്നതിനെതിരെ തൃണമൂൽ കോൺഗ്രസും തുടർച്ചയായി ബഹളംവെച്ചതിനെ തുടർന്ന് സഭ ദിവസത്തേക്കു പിരിഞ്ഞിരുന്നു. ഇതേപ്പറ്റി, ഇന്ത്യയിലെ വിവിധ ഇംഗ്ലീഷ് മാധ്യമങ്ങളിൽ എഡിറ്റോറിയൽ പോസ്റ്റിലിരുന്ന സ്വപൻ ദാസ്ഗുപ്ത ട്വിറ്ററിൽ കുറിച്ചതിങ്ങനെ

India National

എം.എല്‍.എമാരുടെ രാജി സ്വന്തം ഇഷ്ടപ്രകാരമെന്ന് കരുതുന്നില്ലെന്ന് സിദ്ധരാമയ്യ

എം.എല്‍.എമാരുടെ രാജി സ്വന്തം ഇഷ്ടപ്രകാരമെന്ന് കരുതുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ. സ്പീക്കര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. കൂറുമാറ്റ നിരോധന നിയമത്തെ പറ്റി എം.എല്‍.എമാര്‍ക്ക് അറിയാമോ? ബി.ജെ.പി പണമുപയോഗിച്ച് സര്‍ക്കാരിനെ താഴെയിറക്കാനാണ് ശ്രമിക്കുന്നത്. കോണ്‍ഗ്രസ് എം.എല്‍.എമാരോട് തിരികെ വരണമെന്ന് സിദ്ധരാമയ്യ ആവശ്യപ്പെട്ടു.

India National

കര്‍ണാടക വിഷയത്തില്‍ പ്രതിപക്ഷ ബഹളം; സഭ രണ്ട് മണി വരെ പിരിഞ്ഞു

കര്‍ണാടക വിഷയത്തില്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യസഭ ഉച്ചക്ക് രണ്ട് മണി വരെ പിരിഞ്ഞു. വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. അധിര്‍ രഞ്ജന്‍ ചൌധരിയും കൊടിക്കുന്നില്‍ സുരേഷുമാണ് നോട്ടീസ് നല്‍കിയത്.

India National

കോൺഗ്രസ് അധ്യക്ഷപദ ചർച്ചകൾ തുടരുന്നു; തീരുമാനം വൈകുന്നതിൽ പ്രതിഷേധം ശക്തം

കർണാടകയിലെ പ്രതിസന്ധി പരിഹരിക്കും വരെ കോൺഗ്രസ് അധ്യക്ഷ പദ ചർച്ചകൾ മാറ്റി വെക്കേണ്ടത് ഇല്ലെന്ന് മുതിർന്ന നേതാക്കൾ. എത്രയും പെട്ടെന്ന് അധ്യക്ഷനെ അധ്യക്ഷനെ കണ്ടെത്താൻ ചർച്ചകൾ സജീവമാക്കാൻ തീരുമാനം. അധ്യക്ഷനും വർക്കിങ് പ്രസിഡണ്ടുമാരും എന്ന രീതിയിലാണ് ചർച്ച പുരോഗമിക്കുന്നത്. കോൺഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കാൻ വൈകുന്നതിൽ അതൃപ്തി അറിയിച്ചു മുതിർന്ന നേതാക്കളിൽ ഒരു വിഭാഗം ഹൈക്കമാൻഡിനെ സമീപിച്ചതോടെയാണ് ചർച്ചകൾ വേഗത്തിലാക്കാൻ തീരുമാനിച്ചത്. കർണാടക പ്രതിസന്ധി തീരുംവരെ കാത്തുനിൽക്കുന്നത് പാർട്ടിയിലെ സാഹചര്യങ്ങൾ സങ്കീർണ്ണമാക്കും എന്നാണ് വിലയിരുത്തൽ. അധ്യക്ഷനായി മുതിര്‍ന്ന നേതാവിനെയും […]

India National

‘കന്നട നാടകം’ തുടരുന്നു; മന്ത്രിസഭാ പുനഃസംഘടനയിലും വഴങ്ങാതെ എം.എല്‍.എമാര്‍, നിര്‍ണ്ണായക കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം ഇന്ന്

കർണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി തീർക്കാനാകാതെ കോൺഗ്രസ്. സമ്പൂർണ മന്ത്രിസഭ പുനഃസംഘടന പ്രഖ്യാപിച്ചിട്ടും രാജിവച്ച എം.എൽ.എമാരെ ഒപ്പം കൂട്ടാൻ സർക്കാറിന് ഇനിയും സാധിച്ചിട്ടില്ല. മറുഭാഗത്ത് ബി.ജെ.പി സഭയിലെ അംഗബലം വർധിപ്പിച്ച് കരുത്ത് കൂട്ടുകയാണ്. കന്നട രാഷ്ട്രീയത്തിൽ ഭരണവുമായി മുന്നോട്ട് പോകാനുള്ള കോൺഗ്രസ്- ജെ.ഡി.എസ് സഖ്യ സർക്കാറിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയാവുന്നത് മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ചുവടുമാറ്റമാണ്. രാജി വെച്ച മന്ത്രിമാരായ എച്ച്. നാഗേഷും ആർ.ശങ്കറും ബി.ജെ.പി പാളയത്തിൽ എത്തി കഴിഞ്ഞു. കോൺഗ്രസ് വിട്ട് ബി.ജെപി.യിലേക്ക് പോകുകയാണെന്ന് കോൺഗ്രസ് എം.എൽ.എ റോഷൻ ബെയ്ഗും […]

India National

സുരക്ഷാ ഏജന്‍സികള്‍ക്ക് അമിതാധികാരങ്ങള്‍ നല്‍കും മുമ്പ് പൗരാവകാശങ്ങള്‍ ലംഘിക്കപ്പെടില്ലന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പാക്കണം: കുഞ്ഞാലിക്കുട്ടി

ഭേദഗതികളിലൂടെ പൗരന്‍മാരുടെ മൗലികാവകാശങ്ങളുടെ ലംഘനത്തിന് കാരണമാവുന്ന രീതിയില്‍ സുരക്ഷാ ഏജന്‍സികളുടെ അധികാര പരിധി വികസിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എംപി. യു.എ.പി.എ, എന്‍.ഐ.എ ഭേദഗതി ബില്ലുകള്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുന്നതിനെ എതിര്‍ത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരന്‍മാരെ വിചാരണകൂടാതെ തടവിലിടുന്നതിന് വ്യാപകമായി ഉപയോഗിക്കപ്പെട്ട നിയമമാണ് യു.എ.പി.എ. നിരവധിപേരാണ് ഈ നിയമ പ്രകാരം അഴിക്കുള്ളിലുള്ളത്. ജനങ്ങളെ വിചാരണ ചെയ്ത് കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ ശിക്ഷിക്കുന്നതിന് പകരം അന്യായമായി ജയിലിലിടുന്നതിനാണ് ഈ നിയമം വ്യാപകമായി ഉപയോഗിക്കപ്പെട്ടിട്ടുള്ളതെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിയമത്തെ […]

India National

ബജറ്റിന് പിന്നാലെ ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച

ബജറ്റിന് പിന്നാലെ ഓഹരിവിപണിയില്‍ വന്‍ തകര്‍ച്ച. ഇന്ന് ബി.എസ്.ഇ 700 പോയന്‍റ് ഇടിഞ്ഞു. നിര്‍മ്മലാ സീതാരാമന്‍ ബജറ്റ് അവതരിപ്പിച്ച അന്നു തന്നെ ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ഒരു ശതമാനം താഴേക്കു പോയിരുന്നു.നിക്ഷേപകരുടെ 5 ലക്ഷം കോടി രൂപയെങ്കിലും ഓഹരി വിപണിയില്‍ നിന്ന് നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ട്. നിര്‍മ്മലാ സീതാരാമന്റെ ബജറ്റ് അവതരണത്തില്‍ പ്രത്യക്ഷത്തില്‍ മാര്‍ക്കറ്റിലെ ബാധിക്കുന്ന പ്രഖ്യാപനങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ വിദേശ സ്വകാര്യ നിക്ഷേപങ്ങള്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ നികുതി വര്‍ധിക്കുമെന്ന് കണ്ടതോടെ ബാങ്കിംഗ് മേഖലയിലുള്ളവര്‍ കൂട്ടത്തോടെ ഓഹരി വിറ്റഴിച്ചതാണ് ഇപ്പോഴത്തെ […]

India National

വിതുമ്പലടക്കി കരുത്തോടെ സഞ്ജീവ് ഭട്ടിന്റെ ഭാര്യ

ദുരൂഹമായ കസ്റ്റഡി മരണക്കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സജ്ഞീവ് ഭട്ടിന്റെ ശിക്ഷാവിധിക്കെതിരെ അടുത്ത ആഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്ന് ഭാര്യ ശ്വേതാഭട്ട് മീഡിയവണിനോട്. കത്വ കേസില്‍ പെണ്‍കുട്ടിക്ക് വേണ്ടി പോരാടിയ അഭിഭാഷക ദീപിക സിങ് രജാവത്ത് സജ്ഞീവ് ഭട്ടിനായി രംഗത്തിറങ്ങും. ഈ കേസിന്റെ ഗൂഡാലോചന ഹൈക്കോടതിയില്‍ തെളിയുമെന്നാണ് പ്രതീക്ഷയെന്നും ശ്വേതാ ഭട്ട് ഞങ്ങളുടെ പ്രതിനിധി ടി.കെ റാഷിദുമായി നടത്തിയ സംഭാഷണത്തില്‍ പറഞ്ഞു. സഞ്ജീവിനായി പൊതുസമൂഹത്തിന്റെ പിന്തുണ തേടിയ ശ്വേത വാക്കുകള്‍ കിട്ടാതെ വിതുന്പിയാണ് സംസാരം അവസാനിപ്പിച്ചത്. […]