India National

മാളുകളും ഷോപ്പിംഗ് കോംപ്ലക്‌സുകളും പാർക്കിംഗ് ഫീ ഈടാക്കരുതെന്ന് കോടതി

മാളുകളും ഷോപ്പിംഗ് കോംപ്ലക്‌സുകളും മൾട്ടിപ്ലക്‌സ് തിയേറ്ററുകളും ഉപഭോക്താക്കളുടെ വാഹനം പാർക്ക് ചെയ്യുന്നതിന് പണം ഈടാക്കരുതെന്ന് ഗുജറാത്ത് ഹൈക്കോടതി. ഗുജറാത്തിലെ കെട്ടിട നിർമാണ, നഗരാസൂത്രണ നിയമങ്ങൾ പ്രകാരം പാർക്കിംഗിന് പണം ഈടാക്കാൻ പാടില്ലെന്ന് ആക്ടിംഗ് ചീഫ് ജസ്റ്റിസ് അനന്ത് ദാവെ, ജസ്റ്റിസ് ബിരൻ വൈഷ്ണവ് എന്നിവരടങ്ങുന്ന ബെഞ്ച് വിധിച്ചു. കെട്ടിട നിയമത്തിൽ പാർക്കിംഗ് സൗകര്യം Provide ചെയ്യണമെന്ന വ്യവസ്ഥയുണ്ടെന്നും പണം വാങ്ങി നൽകുന്ന സേവനം ഈ വാക്കിന്റെ അർത്ഥ പരിധിയിൽ വരില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

India National

കര്‍ണാടക പ്രതിസന്ധി: എം.എല്‍.എമാര്‍ സ്പീക്കറുടെ മുന്നില്‍ ഹാജരാകണമെന്ന് സുപ്രീംകോടതി; എം.എല്‍.എമാര്‍ ബംഗലൂരുവിലേക്ക്

കര്‍ണാടകയില്‍ എം.എല്‍.എമാര്‍ സ്പീക്കര്‍ക്ക് മുന്നില്‍ നേരിട്ടെത്തി രാജി നല്‍കണമെന്ന് സുപ്രീം കോടതി. രാജിക്കത്തില്‍ ഇന്ന് തന്നെ സ്പീക്കര്‍ തീരുമാനം എടുക്കണം. തീരുമാനം നാളെ കോടതിയെ അറിയിക്കണം. രാജി സമര്‍പ്പിക്കാന്‍ ഇന്ന് വൈകിട്ട് ആറ് മണി വരെ കോടതി സമയം അനുവദിച്ചു. രാജിക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സമയം നീട്ടിനല്‍കണമെന്ന ഗവര്‍ണറുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. സ്പീക്കര്‍ കെ.ആര്‍ രമേശ് കുമാര്‍ രാജി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി 10 വിമത എം.എല്‍.എമാര്‍ നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്‍റെ നിര്‍ണ്ണായക ഉത്തരവ്. […]

India National

ദലിത് യുവാവിനെ വിവാഹം കഴിച്ചതിന് ഭീഷണി; ബി.ജെ.പി എം.എല്‍.എക്കെതിരെ മകള്‍

ദലിത് യുവാവിനെ വിവാഹം കഴിച്ചതിന് ബി.ജെ.പി. എം.എല്‍.എയായ പിതാവ് ഭീഷണിപ്പെടുത്തുന്നുവെന്ന് മകളുടെ പരാതി. ഉത്തര്‍പ്രദേശിലെ ബി.ജെ.പി. എം.എല്‍.എ രാജേഷ് മിശ്രയുടെ മകള്‍ സാക്ഷി മിശ്രയാണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോയിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. ദലിത് വിഭാഗത്തില്‍പ്പെട്ട അജിതേഷ് കുമാര്‍ എന്ന യുവാവും സാക്ഷിയും കഴിഞ്ഞ വ്യാഴാഴ്ചയാണ് വിവാഹിതരായത്. തന്‍റെയും ഭര്‍ത്താവിന്‍റെയും ജീവന് ഭീഷണിയുണ്ടെന്നും സുരക്ഷ നല്‍കണമെന്നും സാക്ഷി ബറേലി എസ്.പിയോട് ആവശ്യപ്പെട്ടു. തനിക്കും ഭര്‍ത്താവിനും എന്തെങ്കിലും സംഭവിച്ചാല്‍ പിതാവും സഹോദരനുമായിരിക്കും ഉത്തരവാദികള്‍. ജീവിക്കാന്‍ അനുവദിക്കണമെന്ന് സാക്ഷി വീഡിയോയിലൂടെ പിതാവിനോട് […]

India National

രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം രാജ്യത്ത് വിദ്വേഷ ആക്രമണങ്ങള്‍ വന്‍തോതില്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ട്

രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം രാജ്യത്ത് വിദ്വേഷ ആക്രമണങ്ങള്‍ വന്‍തോതില്‍ വര്‍ധിച്ചുവെന്ന് കണക്കുകള്‍. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മുന്‍ മാസങ്ങളിലുണ്ടായതിനെക്കാള്‍ രണ്ടിരട്ടിയിലധികം ആക്രമണങ്ങളാണ് രാജ്യത്തുണ്ടായത്. ഡോടോ ഡാറ്റാബേസ് വെബ്സൈറ്റാണ് ഈ കണക്കുകള്‍ ശേഖരിച്ചത്. മാസത്തില്‍ അഞ്ചോ ആറോ വിദ്വേഷ ആക്രമണ കേസുകളായിരുന്നു നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ രണ്ടാം മോദി സര്‍ക്കാര്‍ വന്ന ശേഷം ഇത് കുത്തനെ വര്‍ധിച്ചു. ജൂണില്‍ മാത്രമുണ്ടായത് 21 ആക്രമണങ്ങള്‍. ലോക്സഭ തെരഞ്ഞെടുപ്പ് ഫലം വന്ന മെയ് 23 […]

India National

കുമാരസ്വാമി രാജി വച്ചേക്കും; രാവിലെ 11ന് മന്ത്രിസഭായോഗം

കര്‍ണാടകയിലെ പ്രതിസന്ധി പരിഹരിയ്ക്കാനുള്ള ശ്രമങ്ങളെല്ലാം പാളിയ സാഹചര്യത്തില്‍ രാജി വയ്ക്കാനൊരുങ്ങി മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. കോണ്‍ഗ്രസിലെ എം.എല്‍.എമാരുടെ രാജി തുടരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്നാണ് സൂചന. ഇന്ന് രാവിലെ പതിനൊന്ന് മണിയ്ക്ക് മന്ത്രിസഭാ യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്. 107 പേരുടെ പിന്തുണയുമായി സര്‍ക്കാര്‍ രൂപീകരിയ്ക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. ഡി.കെ ശിവകുമാറിനെ മുംബൈയില്‍ എത്തിച്ച്, രാജി വച്ച എം.എല്‍.എമാരെ തിരികെ കൊണ്ടുവരിയകയെന്നതായിരുന്നു സഖ്യ സര്‍ക്കാറിന്റെ ഏക പ്രതീക്ഷ. എന്നാല്‍, ബി.ജെ.പിയുടെ തന്ത്രപരമായ ഇടപെടല്‍ കാരണം ഇതു നടന്നില്ല. മുംബൈയില്‍ […]

India National

കര്‍ണാടക: ഒരു കോണ്‍ഗ്രസ് എം.എല്‍.എ കൂടി രാജി വെച്ചു

കര്‍ണാടകയില്‍ ഒരു കോണ്‍ഗ്രസ് എം.എല്‍.എ കൂടി രാജി വെച്ചു. കോണ്‍ഗ്രസ് എം.എല്‍.എ സുധാകര്‍ രാജുവാണ് ഇന്ന് രാജി വെച്ചത്. ചിക്കബല്ലാപൂര്‍ എം.എല്‍.എയണ് രാജി വെച്ച കോണ്‍ഗ്രസ് എം.എല്‍.എ സുധാകര്‍ രാജു. അതെ സമയം കോണ്‍ഗ്രസ് എം.എല്‍.എ എം.ടി.ബി നാഗരരാജ് സ്പീക്കറെ കണ്ടു.

India National

ശമ്പളം വേണോ ? ക്ലാസ് മുറിയില്‍ നിന്ന് അധ്യാപകര്‍ സെല്‍ഫി എടുത്ത് ഡി.ഇ ഓഫീസിലേക്ക് അയക്കണം

അധ്യാപകരുടെ ഹാജര്‍ നില രേഖപ്പെടുത്താന്‍ ഹൈടെക് സമ്പ്രദായം ഏര്‍പ്പെടുത്തി ഉത്തര്‍പ്രദേശിലെ ബരാബങ്കി ജില്ലയിലെ അധികൃതര്‍. ബരാബങ്കി ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകരും എല്ലാ ദിവസവും ക്ലാസ് മുറിയില്‍ നിന്ന് സെല്‍ഫി എടുത്ത് ഡി.ഇ ഓഫീസിലേക്ക് അയക്കണമെന്നാണ് അധികൃതരുടെ നിര്‍ദേശം. ഈ സെല്‍ഫി ആധാരമാക്കിയാണ് ഇനി മുതല്‍ അധ്യാപകരുടെ ഹാജര്‍ നില രേഖപ്പെടുത്തുക. കൃത്യസമയത്ത് അധ്യാപകര്‍ സ്കൂളില്‍ എത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുവാനാണ് ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത്. രാവിലെ എട്ട് മണിക്ക് മുമ്പാണ് സെല്‍ഫി അയക്കേണ്ടത്. ജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്ക് […]

India National

ഗാന്ധി ജയന്തിക്ക് 150 കി.മീ പദയാത്ര നടത്തണമെന്ന് ബി.ജെ.പി എം.പിമാരോട് മോദി

മഹാത്മാ ഗാന്ധിയുടെ 150ാം ജന്‍മവാര്‍ഷിക ദിനത്തില്‍ ബി.ജെ.പി എം.പിമാര്‍ തങ്ങളുടെ മണ്ഡലത്തില്‍ 150 കിലോ മീറ്റര്‍ പദയാത്ര നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ ബി.ജെ.പിമാരും ഗാന്ധി ജയന്തിയായ ഒക്ടോബര്‍ 2 മുതല്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്‍മദിനമായ ഒക്ടോബര്‍ 31 വരെ തങ്ങള്‍ പ്രതിനിധീകരിക്കുന്ന ലോക്സഭാ മണ്ഡലത്തില്‍ പദയാത്ര നടത്തണം. ഈ പദയാത്ര ഗാന്ധി സമാധി ദിനമായ ജനുവരി 30 വരെ തുടരാവുന്നതാണെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. ഇതൊരിക്കലും രാഷ്ട്രീയപരമായ കാര്യമില്ലെന്നും ജനപ്രതിനിധികള്‍ ജനങ്ങളോടൊപ്പം കൂടുതല്‍ സമയം […]

India National

സ്പീക്കര്‍ രാജി സ്വീകരിക്കുന്നില്ല; കര്‍ണാടകയിലെ എം.എല്‍.എമാര്‍ സുപ്രിം കോടതിയില്‍

കര്‍ണാടകയിലെ എം.എല്‍.എമാരുടെ രാജി സുപ്രീം കോടതിയിലേക്ക്. സ്പീക്കര്‍ രാജി സ്വീകരിക്കുന്നില്ലെന്നാരോപിച്ച് രാജിക്കത്ത് നല്‍കിയ എം.എല്‍.എമാര്‍ സുപ്രിം കോടതിയെ സമീപിച്ചു. ഹരജി നാളെ കോടതി പരിഗണിക്കും. സ്പീക്കര്‍ മനപ്പൂര്‍വം രാജി സ്വീകരിക്കുന്നില്ലെന്നാണ് എം.എല്‍.എമാരുടെ പരാതി. അതേസമയം മുംബൈയിലെ റിസോര്‍ട്ടില്‍ കഴിയുന്ന രാജി വെച്ച കര്‍ണാടക എം.എല്‍.എ മാരെ കാണാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ഡി.കെ ശിവകുമാര്‍ മുംബൈയിലെത്തി. ശിവകുമാറിനെ റിസോര്‍ട്ടിലേക്ക് പ്രവേശിപ്പിക്കരുതെന്ന് എം.എല്‍.എമാര്‍ മുംബൈ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. ശിവകുമാറിനെ പ്രവേശിപ്പിക്കില്ലെന്ന നിലപാടിലാണ് മുംബൈ പൊലീസ്. റിസോര്‍ട്ടിന് പുറത്ത് […]

India National

ഗോ സംരക്ഷണത്തിന് പ്രതിദിനം 30 രൂപ; പുതിയ പദ്ധതിയുമായി യു.പി സര്‍ക്കാര്‍

ഗോ സംരക്ഷണത്തിന് പുതിയ പദ്ധതിയുമായി യു.പി സര്‍ക്കാര്‍. യു.പിയിലെ ബുന്ദേല്‍ഖണ്ഡ് പ്രദേശത്ത് അലഞ്ഞു നടക്കുന്ന കന്നുകാലികളെ സംരക്ഷിക്കാന്‍ തയ്യാറാവുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കും പ്രതിദിനം 30 രൂപവീതം നല്‍കാനൊരുങ്ങുകാണ് യോഗി സര്‍ക്കാര്‍. പ്രതിമാസം 900 രൂപ വീതം കാലികളെ സംരക്ഷിക്കുന്നവരുടെ അക്കൗണ്ടുകളില്‍ എത്തുന്ന തരത്തിലുള്ള പദ്ധതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കാലിത്തീറ്റ വാങ്ങുന്നതിനായാണ് ദിവസേന 30 രൂപ നല്‍കുന്നത്. ഗോ രക്ഷാ ആയോഗ് ചെയര്‍മാനും വൈസ് ചെയര്‍മാനും ഓരോ ജില്ലയും സന്ദര്‍ശിക്കുമ്പോള്‍ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തണമെന്നും ഗോശാലകള്‍ ബന്ധപ്പെട്ട […]