India National

കര്‍ണാടക കേസ് ഇന്ന് സുപ്രിം കോടതിയില്‍; എം.എല്‍.എമാരുടെയും സ്പീക്കറുടെയും ഹർജികള്‍ പരിഗണിക്കും

കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയുമായി ബന്ധപ്പെട്ട ഹരജികള്‍ ഇന്ന് സുപ്രിം കോടതിയില്‍ . സ്പീക്കര്‍ രാജി സ്വീകരിക്കാത്തത് ചോദ്യം ചെയ്ത് വിമത എം.എല്‍.എമാര്‍ നല്‍കിയ ഹരജിയും വിമതര്‍ക്കെതിരെ സ്പീക്കര്‍ സമര്‍പ്പിച്ച ഹരജിയും കോടതി പരിഗണിക്കും. സ്പീക്കറുടെ അധികാര പരിധി ഉള്‍പ്പെടെ കര്‍ണാടക പ്രതിസന്ധിയുമായി ബന്ധപ്പെട്ട ഭരണഘടന വിഷയങ്ങളും കോടതിയുടെ പരിഗണനയിലുണ്ട്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. വിമത എം.എല്‍.എമാരില്‍‌ പലരും അയോഗ്യരാക്കപ്പെടും എന്ന് വന്നതോടെ രാജി സമര്‍പ്പിക്കുകയായിരുന്നു എന്നാണ് സ്പീക്കറുടെ വാദം. ചിലരുടെ […]

India National

കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് വ്യാഴാഴ്ച

കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് വ്യാഴാഴ്ച നടക്കും. ഇന്ന് ചേര്‍ന്ന നിയമസഭാ കാര്യോപദേശക സമിതി യോഗത്തിലാണ് തീരുമാനം. കര്‍ണാടകയിലെ പ്രതിസന്ധി തീര്‍ക്കാനുള്ള കോണ്‍ഗ്രസിന്റെ അവസാന ശ്രമങ്ങളും പാളുകയാണ്. തിരിച്ചെത്തുമെന്ന് ഉറപ്പായിരുന്ന എം.ടി.ബി നാഗരാജും കെ സുധാകറും വിമത പക്ഷത്ത് ചേര്‍ന്നതോടെയാണ് പ്രതീക്ഷകള്‍ അവസാനിക്കുന്നത്.

India National

ബി.ജെ.പി എം.എല്‍.എയുടെ മകളെയും ഭര്‍ത്താവിനെയും തട്ടിക്കൊണ്ടുപോയി; പൊലീസ് പിന്തുടര്‍ന്ന് രക്ഷപെടുത്തി

ദലിത് യുവാവിനെ വിവാഹം കഴിച്ച ഉത്തര്‍പ്രദേശിലെ ബി.ജെ.പി എം.എല്‍.എയുടെ മകള്‍ സാക്ഷി മിശ്രക്കും ഭര്‍ത്താവ് അജിതേഷ് കുമാറിനും സുരക്ഷ നല്‍കണമെന്ന് അലഹബാദ് ഹൈകോടതി ഉത്തരവിട്ടു. ഇതിനായി പൊലീസിന് കോടതി നിര്‍ദേശം നല്‍കി. സുരക്ഷ തേടി കോടതി വളപ്പിലെത്തിയ ദന്പതികളെ തട്ടിക്കൊണ്ടുപോകാനും ശ്രമം നടന്നു. ഉത്തര്‍പ്രദേശ് ബറേലിയിലെ ബി.ജെ.പി എം.എല്‍.എ രാജേഷ് മിശ്രയുടെ മകള്‍ സാക്ഷി മിശ്രയും ദലിത് യുവാവായ ഭര്‍ത്താവ് അജിതേഷ് കുമാറുമാണ് ജീവന് ഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം നല്‍കണമെന്നും കാണിച്ച് അലഹബാദ് ഹൈകോടതിയെ സമീപിച്ചത്. ഹരജി […]

India National

കനത്ത മഴ; വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ദുരിതത്തില്‍

പട്‌ന: തുടര്‍ച്ചയായ മൂന്നാം ദിവസവും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്തമഴ തുടരുന്നു. മഴ ശക്തമായതോടെ അസമില്‍ ശനിയാഴ്ച ഒരാള്‍കൂടി മരിച്ചു. ഇതോടെ സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം ഏഴായി. അസമിലെ 25 ജില്ലകളില്‍നിന്നുള്ള 15 ലക്ഷമാളുകളെ മഴ ബാധിച്ചതായാണ് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. ബിഹാറിലും മഴയെത്തുടര്‍ന്നു വലിയ നാശനഷ്ടങ്ങളുണ്ടായി. ശിവ്ഹര്‍, സീതാമഢി, നോര്‍ത്ത് ചമ്ബാരന്‍, ജയ്നഗര്‍, അരരിയ, കിഷന്‍ഗഞ്ച് എന്നീ ജില്ലകളിലാണ് ഏറ്റവുമധികം നാശമുണ്ടായത്. ദേശീയ ദുരന്തപ്രതികരണസേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടക്കുന്നുണ്ട്. താഴ്ന്നപ്രദേശങ്ങളില്‍നിന്ന് ആളുകളെ ദുരിതാശ്വാസകേന്ദ്രങ്ങളിലേക്കു മാറ്റി. 68 ദുരിതാശ്വാസകേന്ദ്രങ്ങളിലായി 20,000 […]

India National

20 രൂപ മോഷ്ടിച്ച കേസില്‍ 41 വര്‍ഷങ്ങള്‍ക്ക് ശേഷം മോചനം

പണം മോഷ്ടിച്ച കേസിൽ ഒടുവിൽ മോചപ്പിക്കപ്പെട്ടിരിക്കുകയാണ് ഇസ്മാഈൽ ഖാൻ എന്ന 68ക്കാരൻ, അതും നീണ്ട 41 വർഷം നീണ്ടുനിന്ന നിയമയുദ്ധത്തിന് ശേഷം. ഇദ്ദേഹം പിടിക്കപ്പെട്ടത് പക്ഷെ, 20 രൂപ മോഷ്ടിച്ചു എന്ന പരാതിമേലായിരുന്നു എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗ്വാളിയോറിലാണ് സംഭവം. 1978ൽ ബസ് ടിക്കറ്റ് എടുക്കാനായി ക്യൂവിലായിരുന്ന ബാബുലാൽ എന്നയാളുടെ പക്കലി‍ൽ നിന്നും ഇസമാഈൽ ഖാൻ 20 രൂപ മോഷ്ടിച്ചു എന്നായിരുന്നു കേസ്. തുടർന്ന് പൊലീസ് ഇദ്ദേഹത്തെ പിടിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. കുറച്ച് മാസങ്ങൾക്ക് […]

India National

ചന്ദ്രയാന്‍ – 2 വിക്ഷേപണം മാറ്റിവെച്ചു

വിക്ഷേപണത്തിന് 56 മിനുട്ടും 24 സെക്കന്‍ഡും ബാക്കിനില്‍ക്കെ ചന്ദ്രയാന്‍ – 2 വിക്ഷേപണം മാറ്റിവെച്ചു. അവസാനഘട്ട പരിശോധനയില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു. പേടകം വിക്ഷേപിക്കാനുപയോഗിക്കുന്ന ലോഞ്ച് വെഹിക്കിളായ ജി.എസ്.എൽ.വി മാർക്ക് 3 എം1 റോക്കറ്റില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയെന്നും അതീവ മുൻകരുതലിന്റെ ഭാഗമായി വിക്ഷേപണം മാറ്റിവെക്കുകയാണെന്നും പുലര്‍ച്ചെയാണ് ഐ.എസ്.ആര്‍.ഒ അറിയിച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. അതേസമയം എന്താണു കണ്ടെത്തിയ സാങ്കേതിക തകരാറെന്നു ഐ.എസ്.ആര്‍.ഒ വ്യക്തമാക്കിയിട്ടില്ല. […]

India National

നവജ്യോത് സിങ് സിദ്ദു മന്ത്രിസ്ഥാനം രാജിവെച്ചു

പഞ്ചാബ് മന്ത്രിസഭയിലെ ആഭ്യന്തര തര്‍ക്കത്തില്‍ വീണ്ടും നാടകീയ സംഭവം. മന്ത്രിസ്ഥാനത്ത് നിന്ന് രാജിവെച്ചുവെന്ന് കാണിച്ച് രാഹുല്‍ ഗാന്ധിക്ക് ഒരു മാസം മുമ്പ് നല്‍കിയ കത്ത് പുറത്ത് വിട്ട് നവജ്യോത് സിങ് സിദ്ധു. ട്വിറ്ററിലൂടെയാണ് സിദ്ധു കത്ത് പുറത്തുവിട്ടത്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം 10നാണ് നവജ്യോത് സിങ് സിദ്ധു കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ഡല്‍ഹിയില്‍ വന്ന് കണ്ടത്. ഈ സമയത്താണ് താന്‍ മന്ത്രിസ്ഥാനത്ത് നിന്ന് രാജിവെക്കുന്നുവെന്ന് കാണിച്ചുള്ള കത്ത് […]

India National

സ്വച്ഛ് ഭാരത്: സോഷ്യല്‍ മീഡിയയില്‍ ചിരിപടര്‍ത്തി ഹേമ മാലിനിയുടെ തൂത്തുവാരല്‍

പാര്‍ലമെന്റിന്റെ പരിസരത്ത് ബി.ജെ.പി എം.പി ഹേമാ മാലിനിയും കേന്ദ്രമന്ത്രി അനുരാഗ് താക്കൂറും ഉള്‍പ്പെടെയുള്ളവര്‍ സ്വച്ഛ് ഭാരത് അഭിയാന്‍ പരിപാടിയില്‍ പങ്കെടുത്തത് ദേശീയ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാണ്. ചുറ്റും കൂടിയ സുരക്ഷാ ഉദ്യോഗസ്ഥരുടെ നടുവില്‍ നിന്നായിരുന്നു ഇവരുടെ തൂത്തുവാരല്‍. എന്നാല്‍ നേരെ ചൊവ്വെ ചൂല് പിടിക്കാന്‍ പോലും അറിയാതെ, തൂത്തുവാരാന്‍ ഒരു കടലാസ് കഷ്ണം പോലും കിട്ടാതെ വിഷമിക്കുന്ന ഹേമ മാലിനിയുടെ വീഡിയോയാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ ചിരിപടര്‍ത്തിയിരിക്കുന്നത്. ഫോട്ടോ എടുക്കാന്‍ വേണ്ടി ചൂല് പിടിച്ച് കഷ്ടപ്പെടുകയാണ് ഹേമ […]

India National

വ്യാജ ഒപ്പിട്ട് നാലര കോടി രൂപ തട്ടി; പരാതിയുമായി സെവാഗിന്റെ ഭാര്യ

ബിസിനസ് പങ്കാളികള്‍ക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസ് കൊടുത്ത് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരേന്ദര്‍ സെവാഗിന്റെ ഭാര്യ. തന്റെ വ്യാജ ഒപ്പിട്ട് മറ്റൊരു സ്ഥാപനത്തില്‍ നിന്നും തന്റെ ബിസിനസ് പങ്കാളികള്‍ നാലര കോടി രൂപ വായ്പ എടുത്തു എന്നും പിന്നീട് തിരിച്ചടവ് മുടങ്ങിയപ്പോഴാണ് തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടതെന്നും സെവാഗിന്റെ ഭാര്യ ആരതി സെവാഗ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. തന്റെ അറിവോ സമ്മതമോ കൂടാതെയാണ് ആരോപണ വിധേയര്‍ വായ്പാ സ്ഥാപനത്തെ സമീപിച്ചതെന്നും തന്റെ വ്യാജ ഒപ്പ് കാണിച്ച് നാലര കോടി […]

India National

വീട് വില്‍ക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭാര്യയെ ഭര്‍ത്താവ് ചുറ്റിക കൊണ്ടടിച്ച് കൊന്നു

വീട് വില്‍ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ത്ത് ഭര്‍ത്താവ് ഭാര്യയെ ചുറ്റിക തൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി. ചെന്നൈ, പുളിയന്തോപ്പ് കോര്‍പ്പറേഷന്‍ ലെയ്നിലുള്ള രാമകൃഷ്ണനാണ്(69) ഭാര്യ ആര്‍. ജ്യോതിയെ(65) കൊലപ്പെടുത്തിയത്. രാമകൃഷ്ണന്‍ ജ്യോതിയോട് വീട് വില്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നിട്ട് പണം തനിക്ക് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ബിസിനസുകാരനായിരുന്ന രാമകൃഷ്ണന് ഇപ്പോള്‍ ജോലിയൊന്നുമില്ല. ജ്യോതി വീട്ടമ്മയാണ്. എന്നാല്‍ രാമകൃഷ്ണന്റെ ആവശ്യത്തെ ജ്യോതി എതിര്‍ത്തു. ജൂലൈ 7ന് വീണ്ടും ഇതിനെ ചൊല്ലി തര്‍ക്കമുണ്ടായി. ദേഷ്യം പൂണ്ട രാമകൃഷ്ണന്‍ ചുറ്റിക കൊണ്ട് ജ്യോതിയുടെ തലയില്‍ തുടര്‍ച്ചയായി […]