ഇന്ധനം തീരാൻ പത്ത് മിനിറ്റ് മാത്രം ശേഷിക്കെ ലഖ്നൗവിൽ വിമാനത്തിന് സുരക്ഷിത ലാൻഡിങ്. മുംബെെ – ഡൽഹി വിസ്താര ഫ്ലെെറ്റാണ് വൻ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടത്. ഡൽഹിയിലെ മോശം കാലാവസ്ഥയെ തുടർന്ന് ലാൻഡ് ചെയ്യാൻ കഴിയാതിരുന്ന വിമാനം അധിക ദൂരം പറന്നതാണ് ഇന്ധനം തീരാൻ കാരണം. മുംബെെയിൽ നിന്നും ഡൽഹിയിലേക്ക് പറന്ന വിമാനം, മോശം കാലാവസ്ഥയെ തുടർന്ന് ലഖ്നൗവിലേക്ക് വഴിതിരിച്ച് വിടുകയായിരുന്നു. എന്നാൽ ലഖ്നൗവിലും സേഫ് ലാൻഡിങ് സാധ്യമല്ലെന്ന വിവരം ലഭിച്ചതോടെ കാൺപൂരിലേക്ക് തിരച്ചു. കാൺപൂരിലേക്കുള്ള യാത്രക്കിടെ […]
National
പ്രളയം; ബിഹാറിലും അസ്സമിലും സ്ഥിതി അതീവ ഗുരുതരാവസ്ഥയിലേക്ക്
പ്രളയം തുടരുന്ന ബിഹാറിലും അസ്സമിലും സ്ഥിതി അതീവ ഗുരുതരാവസ്ഥയിലേക്ക്. മഴ തുടരുന്നതിനാല്‍ കൂടുതല്‍ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ബീഹാറില്‍ 25ഉം അസ്സമില്‍ 15 പേരുമടക്കം മരിച്ചവരുടെ എണ്ണം 44 കവിഞ്ഞു. ബിഹാര്‍, ത്രിപുര, ഉത്തര്‍പ്രദേശിലെ ചില ഭാഗങ്ങള്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലാണ് പ്രളയം തുടരുന്നത്. മഴ തുടരുന്നത് സ്ഥിതി കൂടുതല്‍ വഷളാക്കി. രണ്ട് ദിവസം കൂടി മഴതുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഏഴു മില്യണ്‍ ജനങ്ങളെ മഴക്കെടുതി ബാധിച്ചു. നദികളിലെ ജലനിരപ്പ് അപകടനില കവിഞ്ഞ് ഒഴുകുകയാണ്. വടക്കുകിഴക്കന്‍ […]
കര്‍ണാടക പ്രതിസന്ധിയില്‍ സുപ്രിം കോടതി വിധി ഇന്ന്
കര്‍ണാടക രാഷ്ട്രീയ പ്രതിസന്ധിയില്‍ സുപ്രിം കോടതിയുടെ നിര്‍ണ്ണായക ഉത്തരവ് ഇന്ന്. രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയ് അധ്യക്ഷനായ ബഞ്ചാണ് ഉത്തരവ് പറയുക. രാജിയില്‍ എത്രയും വേഗം തീരുമാനമെടുക്കാന്‍ സ്പീക്കറോട് നിര്‍ദ്ദേശിക്കണം എന്നാണ് വിമത എം.എല്‍.എ മാരുടെ ആവശ്യം. രാജികളിലും വിമതര്‍ക്കെതിരായ അയോഗ്യത നടപടിയിലും ഒരേ സമയം തീരുമാനം എടുക്കാം എന്നാണ് സ്പീക്കറുടെയും മുഖ്യമന്ത്രിയുടെയും നിലപാട്. കര്‍ണാടക നിയമ സഭയില്‍ നാളെയാണ് വിശ്വാസവോട്ടെടുപ്പ് നിശ്ചയിച്ചരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഭരണ കക്ഷിയായ കോണ്‍ഗ്രസ്സ്-ജെ.ഡി.എസ് സഖ്യത്തിനും വിമത എം.എല്‍.എമാര്‍ക്കും […]
കര്‍ണാടക; സ്പീക്കറുടെയും എം.എല്‍.എമാരുടെയും ഹരജികളില്‍ സുപ്രീം കോടതി ഉത്തരവ് നാളെ
കര്‍ണാടക രാഷ്ട്രീയ പ്രതിസന്ധിയില്‍ സുപ്രീം കോടതിയുടെ നിര്‍ണായക ഉത്തരവ് നാളെ. രാജിയില്‍ എത്രയും പെട്ടെന്ന് തീരുമാനം എടുക്കാന്‍ സ്പീക്കറോട് നിര്‍ദേശിക്കണമെന്ന് വിമത എം.എല്‍.എമാര്‍ ആവശ്യപ്പെട്ടു. രാജിയില്‍ തീരുമാനം എടുക്കാതിരിക്കാനാണ് അയോഗ്യതാ വിഷയം ഉയര്‍ത്തുന്നതെന്നും വിമതര്‍ വാദിച്ചു. എന്നാല്‍ സ്പീക്കര്‍ എന്ത് തീരുമാനമെടുക്കണമെന്ന് കോടതിക്ക് നിര്‍ദേശിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. തീരുമാനം എടുക്കുന്നതിന് സ്പീക്കര്‍ക്ക് സമയം നിശ്ചയിക്കാന്‍ കോടതിക്ക് അധികാരമില്ലെന്നും കോടതി മുന്‍ ഉത്തരവ് തിരുത്തിയാല്‍ നാളെത്തന്നെ രാജിയിലും അയോഗ്യതയിലും തീരുമാനം എടുക്കാമെന്ന് സ്പീക്കര്‍ വ്യക്തമാക്കി. വിമതര്‍ക്കായി മുതിര്‍ന്ന […]
മുംബൈയില്‍ കെട്ടിടം തകര്‍ന്ന് 12 മരണം
മുംബൈയിലെ ദോ ഗ്രിയില്‍ നാലുനിലകെട്ടിടം തകര്‍ന്നു വീണ് 12 പേര്‍ മരിച്ചു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ അമ്പതോളം പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
എ.ഐ.എ.ഡി.എം.കെ പ്രതിഷേധം, രാജ്യസഭ തടസപ്പെട്ടു
എ.ഐ.എ.ഡി.എം.കെ എം.പിമാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് രാജ്യസഭ തുടര്‍ച്ചയായി തടസപ്പെട്ടു. മൂന്ന് തവണ തടസപ്പെട്ട സഭ രണ്ട് മണി വരേക്ക് നിര്‍ത്തിവെച്ചു. പോസ്റ്റല്‍ വകുപ്പിന്റെ പരീക്ഷ തമിഴ് ഭാഷയില്‍ കൂടി നടത്താന്‍ നടപടി ആവശ്യപ്പെട്ടാണ് എ.ഐ.എ.ഡി.എം.കെ എം.പിമാര്‍ പ്രതിഷേധിച്ചത്. ഇന്ത്യ -ചൈന അതിര്‍ത്തിയിലെ ആശങ്ക സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് കാണിച്ച് കോണ്‍ഗ്രസ് ഇന്ന് ലോക്‌സഭയില്‍ നോട്ടീസ് നല്‍കി. വിഷയം ശൂന്യവേളയിലും ചര്‍ച്ച ചെയ്യണമെന്ന് കാണിച്ച് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയും നോട്ടീസ് നല്‍കിയിട്ടുണ്ട്. കേന്ദ്ര ബജറ്റിന്മേലുള്ള ചര്‍ച്ച […]
ബീഹാറിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും വെള്ളപ്പൊക്കം; 44 മരണം
ബീഹാറിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും തുടരുന്ന വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 44 കവിഞ്ഞു. എഴുപത് ലക്ഷം ജനങ്ങളെ മഴക്കെടുതി ബാധിച്ചു. ദുരിതബാധിത സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിലൂടെ സംസാരിച്ച് സ്ഥിതിഗതികള്‍ വിലിയിരുത്തി. ശക്തമായ മഴ രണ്ട് ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നദികളെല്ലാം കര കവിഞ്ഞ് ഒഴുകുന്നതിനാല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സ്ഥിതി മോശമായി തുടരുകയാണ്. 15 മരണം റിപ്പോര്‍ട്ട് ചെയ്ത അസമില്‍ 30 ജില്ലകള്‍ വെള്ളത്തിനടിയിലാണ്. 43 ലക്ഷം ജനങ്ങളെ മഴക്കെടുതി […]
വിമാനത്തിനുള്ളില്‍ പുകവലിച്ച മലയാളി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു
മുംബൈ : വിമാനത്തിനുള്ളില്‍ പുകവലിച്ച മലയാളി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ദോഹയില്‍ നിന്ന് മുംബൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിന്റെ ശൗചാലയത്തില്‍ വെച്ച് പുകവലിച്ച കൊല്ലം സ്വദേശി ജസോ ടി.ജെറോമി (24) നെയാണ് വിമാനത്തിലെ ജീവനക്കാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചത്. പിന്നീട് ഇയാളെ 15,000 രൂപയുടെ ജാമ്യത്തില്‍ വിട്ടു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. വിമാനം മുംബൈ വിമാനത്താവളത്തില്‍ ഇറങ്ങാറായപ്പോഴാണ് ജസോ പുകവലിച്ചത്. അപായസന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ജീവനക്കാര്‍ ഇയാളെ പിടികൂടുകയായിരുന്നു. രണ്ട് സിഗരറ്റുകളും ലൈറ്ററും ജസോയില്‍ നിന്ന് പോലീസ് കണ്ടെടുത്തു. […]
കര്‍ണാടകയിലെ സഖ്യ സര്‍ക്കാറിനെ നിലനിര്‍ത്താനുളള അവസാനവട്ട ശ്രമങ്ങളില്‍ കോണ്‍ഗ്രസ്
കര്‍ണാടകയിലെ സഖ്യ സര്‍ക്കാറിനെ നിലനിര്‍ത്താനുളള അവസാനവട്ട ശ്രമങ്ങളിലാണ് കോണ്‍ഗ്രസ്. തിരികെയെത്തുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിയ്ക്കുന്ന രാമലിംഗ റെഡ്ഡിയാണെങ്കില്‍ ഇനിയും തീരുമാനം പറഞ്ഞിട്ടില്ല. അതിനിടെ, വിമത എം.എല്‍.എ, റോഷന്‍ ബെയ്ഗിനെ പ്രത്യേക പൊലിസ് സംഘം കസ്റ്റഡിയിലെടുത്തു. ഐ.എം.എ ജുവലറി തട്ടിപ്പു കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. മുംബൈയിലേയ്ക്ക് പോകുന്നതിനിടെ വിമാനത്താവളത്തില്‍ വച്ചായിരുന്നു പൊലിസ് നടപടിയെന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ട്വീറ്റു ചെയ്തു. നിക്ഷേപകരുടെ രണ്ടായിരത്തോളം രൂപയുമായി കടന്ന, ഐ.എം.എ ജുവല്ലറി ഉടമ, മുഹമ്മദ് മന്‍സൂര്‍ ഖാന്‍, റോഷന്‍ ബെയ്ഗിനെതിരെ നാനൂറ് കോടി […]
പാകിസ്താന്‍ വ്യോമമേഖലയില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള വിലക്ക് നീക്കി
പാകിസ്താന്‍ വ്യോമമേഖലയില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള വിലക്ക് നീക്കി. ബാലാകോട്ട് ആക്രമണത്തിന് ശേഷമാണ് ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. പാകിസ്താന്റെ നിര്‍ദേശം വന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യോമഗതാഗതം പഴയ പോലെയാകും.










