India National

ബാ​ല​റ്റ് പേ​പ്പ​റി​ലേ​ക്ക് മ​ട​ങ്ങി​പ്പോ​കുന്ന ചോദ്യമുദിക്കുന്നില്ലെന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ

വോ​ട്ടിം​ഗ് യ​ന്ത്ര​ത്തെ വി​ശ്വ​സി​ക്കാ​മെ​ന്ന് മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ സു​നി​ൽ അ​റോ​റ. വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ൽ കൃ​ത്രി​മം ന​ട​ത്തു​ക സാ​ധ്യ​മ​ല്ല. ബാ​ല​റ്റ് പേ​പ്പ​റി​ലേ​ക്ക് മ​ട​ങ്ങി​പ്പോ​കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്നും മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു. വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​നെ​തി​രെ നി​ര​വ​ധി പ​രാ​തി​ക​ളു​യ​രു​ന്നു​ണ്ട​ല്ലോ എ​ന്ന ചോ​ദ്യ​ത്തി​ന് ഇ​ട​യ്ക്ക് ചി​ല പ്ര​ശ്ന​ങ്ങ​ളൊ​ക്കെ​യു​ണ്ടെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പു ഫ​ല​ത്തെ അ​ട്ടി​മ​റി​ക്കാ​ൻ സാ​ധ്യ​മ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കാ​റോ പേ​ന​യോ പോ​ലെ സ്വ​ത​ന്ത്ര​മാ​യി നി​ല​നി​ൽ​ക്കു​ന്ന​വ​യാ​ണ് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ. ഇം​ഗ്ല​ണ്ട്, ഫ്രാ​ൻ​സ്, ജ​ർ​മ​നി, ഇ​റ്റ​ലി തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ വോ​ട്ടിം​ഗ് യ​ന്ത്രം വ​ഴി​യു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടെ​ന്നു വ​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ […]

India National

പ്രധാനമന്ത്രിക്ക്​ സുരക്ഷയൊരുക്കാൻ ദിവസം ഒന്നര കോടി

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്​ ​പ്രതിദിനം സുരക്ഷയൊരുക്കാൻ മാറ്റി ​വെച്ചത്​ 1.62 കോടി രൂപ. മോദിക്ക്​ എസ്​.പി.ജി സുരക്ഷയൊരുക്കാനാണ്​ ഈ ഭീമമായ തുക​. ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റിൽ പ്രത്യേക സുരക്ഷാ വിഭാഗത്തിന്​​ (എസ്​.പി.ജി) വകയിരുത്തിയ ഫണ്ട്​ അനുസരിച്ചുള്ള കണക്കാണിത്​. 3000ത്തോളം അംഗങ്ങളുള്ള അതിശക്തമായ സേനയാണ്​ എസ്​.പി.ജി​. നിലവിൽ പ്രധാനമന്ത്രിക്ക്​ മാത്രമാണ്​ എസ്​.പി.ജി സുരക്ഷ. 2020-21വർഷത്തേക്ക്​ 592.55കോടി രൂപയാണ്​ എസ്​.പി.ജിക്ക്​ അനുവദിച്ചത്​​. അതായത്​ പ്രതിദിനം 1.62 കോടി രൂപ. നിലവിൽ സി.ആർ.പി.എഫ്​, എസ്​.പി.ജി സുരക്ഷ ലഭിക്കുന്നവർ ആരൊക്കെയാണ്​ എന്ന ​ഡി.എം.കെ എം.പി […]

India National

അസമിലെ എന്‍.ആര്‍.സി വിവരങ്ങള്‍ വെബ്സൈറ്റില്‍ നിന്നും അപ്രത്യക്ഷമായി

അസമിലെ എന്‍.ആര്‍.സി വിവരങ്ങള്‍ വെബ്സൈറ്റില്‍ നിന്നും അപ്രത്യക്ഷമായി. സാങ്കേതിക പ്രശ്നമാണെന്നും ഉടന്‍ പരിഹരിക്കുമെന്നുമാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം. ഐ.ടി കമ്പനിയായ വിപ്രോയുമായി കരാര്‍ പുതുക്കാത്തതാണ് പട്ടിക അപ്രത്യക്ഷമാകാന്‍ കാരണമെന്നാണ് എന്‍.ആര്‍.സി അധികൃതര്‍ വാദം. 2019 ആഗസ്റ്റ് 31നാണ് സുപ്രീം കോടതി നിര്‍ദേശപ്രകാരം അന്തിമ അസം എന്‍.ആര്‍.സി പട്ടിക പുറത്തിറക്കിയത്. എന്‍.ആര്‍.സിയുടെ വെബ്സൈറ്റായ www.nrcassam.nic.in ലായിരുന്നു പട്ടിക പ്രസിദ്ധീകരിച്ചിരുന്നത്. എന്നാല്‍ പട്ടിക ഡിസംബര്‍ 15 മുതല്‍ അപ്രത്യക്ഷമായി. ഇത് സംബന്ധിച്ച് നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി ആഭ്യന്തമന്ത്രാലയം […]

India National

കെജ്‍രിവാള്‍ ഞായറാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

ഡല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്‍രിവാള്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും. രാംലീലാ മൈതാനത്താണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. സര്‍ക്കാര്‍ രൂപീകരണത്തിനായി കെജ്‍രിവാള്‍ ഗവര്‍ണറെ കണ്ടു. ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന്‍റെ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇന്ന് വൈകുന്നേരത്തോടെ മന്ത്രിമാര്‍ ആരെല്ലാമെന്ന വിവരമടക്കം പുറത്തുവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് മൂന്നാം തവണയാണ് ഡൽഹി ഭരിക്കാൻ കെജ്‍രിവാൾ എത്തുന്നത്. 70 നിയമസഭാ മണ്ഡലങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ 62 സീറ്റ് നേടിയാണ് ആംആദ്മി ജയിച്ചത്. ബിജെപി എട്ടു സീറ്റ് നേടിയപ്പോൾ കോൺഗ്രസിന് ഒന്നും നേടാനായില്ല.

India National

ഗാർഹിക പാചകവാതക വില കുത്തനെ കൂട്ടി

ഗാർഹിക ഉപയോഗത്തിനുള്ള പാചകവാതക വില വർധിപ്പിച്ചു. 14.2 കിലോ സിലണ്ടറിന് 146 രൂപയാണ് കൂട്ടിയത്. സിലിണ്ടറിന് 850 രൂപയാണ് ഇന്ന് മുതലുള്ള വിലയെന്ന് കമ്പനികള്‍ അറിയിച്ചു. ഡല്‍ഹി ഫലം വന്നതിന് പിന്നാലെയാണ് വിലവര്‍ധിപ്പിച്ചിരിക്കുന്നത്. സാധാരണ എല്ലാ മാസവും ഒന്നാം തിയതിയാണ് വില വര്‍ധിപ്പിക്കാറുള്ളത്. എന്നാല്‍ ഈ മാസം വില കൂട്ടിയിരുന്നില്ല. വാണിജ്യസിലണ്ടറിന് കഴിഞ്ഞയാഴ്ച വിലകൂട്ടിയിരുന്നു.

India National

ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കും: കെജ്‍രിവാള്‍

മൂന്നാം തവണയും ആം ആദ്മി പാര്‍ട്ടിയില്‍ വിശ്വാസമര്‍പ്പിച്ചതിന് ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് അരവിന്ദ് കെജ്‍രിവാള്‍. ഭരണ നേട്ടങ്ങള്‍ക്കുള്ള അംഗീകാരമായി വിജയത്തെ കാണുന്നു. ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും കെജ്‍രിവാള്‍ പറഞ്ഞു. ബി.ജെ.പിയുടെ മുഖത്തേറ്റ കനത്ത അടിയാണ് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം. അതിവര്‍ഗീയ പ്രചാരണങ്ങളെ മറികടന്ന് വികസനം ഉയര്‍ത്തിപ്പിടിച്ച് ആം ആദ്മി പാര്‍ട്ടി നേടിയത് 62 സീറ്റും 53.06 ശതമാനം വോട്ടും. ഇത് നല്ല ചികിത്സ, വിദ്യാഭ്യാസം, സൌകര്യങ്ങള്‍ എന്നിവ ലഭിച്ച കുടുംബങ്ങളുടെ വിജയമാണെന്ന് കെജ്‍രിവാള്‍ […]

India National

ഡല്‍ഹി സര്‍ക്കാര്‍ രൂപീകരണം: ചര്‍ച്ചകള്‍ തുടങ്ങി

ഡല്‍ഹിയില്‍ വന്‍ ഭൂരിപക്ഷം നേടിയ ആം ആദ്മി പാര്‍ട്ടി, ഉടന്‍ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ അനില്‍ ബെയ്ജാനെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കും. മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു. ഇത്തവണത്തെ ശ്രദ്ധേയരായ സ്ഥാനാര്‍ഥികളായിരുന്ന അതിഷി മര്‍ലേന, രാഘവ് ചന്ദ തുടങ്ങിയവര്‍ക്ക് മന്ത്രി പദം നല്‍കിയേക്കും. ഹാട്രിക് വിജയവുമായി അരവിന്ദ് കെജ്‍രിവാൾ വീണ്ടും എത്തുമ്പോള്‍ പ്രതീക്ഷയിലാണ് ഡല്‍ഹി ജനത. ഇന്ന് നേതാക്കളുടെ യോഗം വിളിച്ച് തുടര്‍ നടപടികള്‍ തീരുമാനിക്കും. ഉടന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബെയ്ജാനെ കണ്ട് […]

India National

ഡല്‍ഹി തെരഞ്ഞെടുപ്പ്; പൗരത്വപ്രക്ഷോഭം നടന്ന ഇടങ്ങളിളെല്ലാം ആംആദ്മി പാര്‍ട്ടി തൂത്തുവാരി

ഡല്‍ഹിയില്‍ പൗരത്വപ്രക്ഷോഭം നടന്ന എല്ലായിടങ്ങളിലും ആംആദ്മി പാര്‍ട്ടിക്ക് മുന്‍തൂക്കം. പൗരത്വപ്രക്ഷോഭത്തിന്റെ ചിഹ്നമായി രാജ്യാതിര്‍ത്തികള്‍ കടന്ന ശാഹീന്‍ബാഗ്, ജാമിഅ നഗര്‍ എന്നിവ ഉള്‍പ്പെടുന്ന ഓഖ്ലയില്‍ വലിയ മാര്‍ജിനിലാണ് ആം ആദ്മി വിജയമുറപ്പിച്ചത്. ഓഖ്ലയില്‍ ആം ആദ്മിയുടെ അമാനത്തുള്ള ഖാന്‍ 91,000 ത്തിന് മുകളില്‍ വോട്ട് നേടിയാണ് മണ്ഡലത്തില്‍ നിന്നും ബി.ജെ.പിയെ തകര്‍ത്തെറിഞ്ഞത്. ഡല്‍ഹിയിലെ ബല്ലിമാരന്‍ മണ്ഡലത്തില്‍ 71.6 ശതമാനത്തില്‍ ഏറ്റവും അധികം പോളിംഗ് രേഖപ്പെടുത്തിയപ്പോള്‍ മുസ്തഫാബാദ്, മാതിയ മഹല്‍, സീലാംപൂര്‍ എന്നിവിടങ്ങളില്‍ മുമ്പിലാത്തവിധം വലിയ വോട്ടിംഗ് ശതമാനം രേഖപ്പെടുത്തി. […]

India National

ആം ആദ്മിയുടെ മനീഷ് സിസോദിയ വിജയിച്ചു

ഡല്‍ഹിയില്‍ വലിയ മാര്‍ജിനില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തിലേക്കെത്തുമ്പോള്‍ പാര്‍ട്ടിയിലെ രണ്ടാമന്‍ എന്ന് വിളിപേരുള്ള മനീഷ് സിസോദിയ പത്പര്‍ഗഞ്ജ് മണ്ഡലത്തില്‍ വിജയിച്ചു. കനത്ത പോരാട്ടത്തിനൊടുവിലാണ് മനീഷ് സിസോദിയ ബി.ജെ.പിയുടെ രവീന്ദ്രര്‍ സിംഗ് നേഖിയെ പരാജയപ്പെടുത്തിയത്. 2073 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സിസോദിയ തന്റെ വിജയം ഉറപ്പിച്ചത്. ആം ആദ്മി പാര്‍ട്ടിയുടെ പ്രധാന സ്ഥാനങ്ങളലങ്കരിച്ച മനീഷ് സിസോദിയ ഡല്‍ഹി ഉപമുഖ്യമന്ത്രിയാണ്. ആദ്യ മണിക്കൂറുകളില്‍ ബി.ജെ.പി സ്ഥാനാര്‍ഥി സിസോദിയേക്കാള്‍ 200 വോട്ടിന് മുന്നിലായിരുന്നു. ഉച്ചക്ക് ശേഷമുള്ള വോട്ടെണ്ണലില്‍ പിന്നീട് മനീഷ് സിസോദിയ […]

India National

കെജ്‍രിവാളിനെ അഭിനന്ദിച്ച് ബി.ജെ.പി എം.പി ഗംഭീര്‍

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ പരാജയം ഉറപ്പിച്ച ബി.ജെ.പി എം.പി ഗൌതം ഗംഭീര്‍, ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‍രിവാളിനെ അഭിനന്ദിച്ചു. 55 ലേറെ സീറ്റുകളില്‍ മുന്നേറ്റം തുടരുന്ന എ.എ.പി ഭരണംപിടിക്കുമെന്ന് ഉറപ്പായതോടെയാണ് കെജ്‍രിവാളിനെ അഭിനന്ദിച്ച് ഗംഭീര്‍ രംഗത്തുവന്നത്. “ഞങ്ങൾ പരമാവധി ശ്രമിച്ചു, ഒരുപക്ഷേ, സംസ്ഥാനത്തെ ജനങ്ങളെ കാര്യങ്ങള്‍ വിശദീകരിച്ച് ബോധ്യപ്പെടുത്താൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടാകില്ല. അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ വികസനമുണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” ഗംഭീര്‍ പറഞ്ഞു.