വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചതോടെ സ്കൂള്‍ അധികൃതര്‍ ഹാളിന് പുറത്ത് പരീക്ഷ എഴുതാമെന്ന തീരുമാനത്തിലെത്തി മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മുസ്‍ലിം വിദ്യാര്‍ഥികളെ നിര്‍ബന്ധപൂര്‍വം വിദ്യാഭ്യാസ സ്ഥാപനത്തിലെ ഹാളിന് പുറത്ത് പരീക്ഷ എഴുതിച്ചതായി എം.എല്‍.എയുടെ പരാതി. ഇന്‍ഡോര്‍ കോണ്‍ഗ്രസ് എം.എല്‍.എ ആരിഫ് മസൂദ് ആണ് സംസ്ഥാന മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് പരാതി നല്‍കിയത്. ഇന്‍ഡോറിനടുത്ത നൗലാക്കയിലെ ബംഗാളി സ്കൂളിലാണ് മുസ്‍ലിം വിദ്യാര്‍ഥികളോട് വിവേചനപരമായി പെരുമാറിയത്. പന്ത്രണ്ടാം ക്ലാസ് പരീക്ഷാ സെന്‍ററായ സ്കൂളില്‍ എത്തിയ ഇസ്‍ലാമിയ കരീമിയ സ്കൂളിലെ വിദ്യാര്‍ഥികളെ ഹാളില്‍ കയറാന്‍ […]
National
മുംബൈ ഹൈക്കോടതി മുന്‍ ജഡ്ജും മനുഷ്യാവകാശ പോരാളിയുമായ ജ. ഹൊസ്‌ബെറ്റ് സുരേഷ് നിര്യാതനായി
1991ല്‍ ബോംബെ ഹൈക്കോടതി ജഡ്ജിയായിരിക്കെ വിരമിച്ച ശേഷമാണ് രാജ്യത്തെ മനുഷ്യാവകാശ പോരാട്ടങ്ങളിലെ പ്രധാനികളിലൊരാളായി ജസ്റ്റിസ് ഹോസ്‌ബെറ്റ് സുരേഷ് മാറുന്നത്… ബോംബെ ഹൈക്കോടതിയിലെ ഏറ്റവും ആദരിക്കപ്പെട്ടിരുന്ന ജഡ്ജിമാരില്‍ ഒരാളും രാജ്യത്തെ സമുന്നത മനുഷ്യാവകാശ പോരാളിയുമായ ജസ്റ്റിസ് ഹൊസ്‌ബെറ്റ് സുരേഷ്(91) നിര്യാതനായി. മുംബൈ അന്ധേരിയിലെ വസതിയില്‍ വ്യാഴാഴ്ച്ച രാത്രി 10.45ഓടെയായിരുന്നു മരണം. ഔദ്യോഗിക പദവിയില്‍ നിന്നും വിരമിച്ച ശേഷവും ശ്രദ്ധേയമായ നിരവധി ജനകീയ വസ്തുതാന്വേഷണ സംഘങ്ങളിലും കമ്മീഷനുകളിലും അദ്ദേഹം അംഗമായിട്ടുണ്ട്. കര്‍ണ്ണാടകയിലെ ഹൊസബെട്ടു നഗരത്തില്‍ 1929 ജൂലൈ 20നാണ് ജനനം. […]
രാജ്യത്ത് ആദ്യമായി 24 മണിക്കൂറിനിടെ കോവിഡ് ബാധിതരുടെ എണ്ണം 10000 കടന്നു, അഞ്ച് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ്
നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ ബെഡുകള്‍, വെന്റിലേറ്ററുകള്‍ എന്നിവയ്ക്ക് കുറവുണ്ടാകുമെന്ന് മുന്നറിയിപ്പ്. ഡൽഹി, മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾക്കാണ് മുന്നറിയിപ്പ്. രാജ്യത്ത് 24 മണിക്കൂറിനിടെ 10956 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആദ്യമായാണ് ഒരു ദിവസത്തിനുള്ളില്‍ പതിനായിരത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. 396 പേരാണ് 24 മണിക്കൂറിനിടെ രോഗം ബാധിച്ച് മരിച്ചത്. ഇന്ത്യ നാലാമത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ബ്രിട്ടനെയാണ് ഇന്ത്യ മറികടന്നത്. റഷ്യ, ബ്രസീല്‍, അമേരിക്ക എന്നീ രാജ്യങ്ങളാണ് കോവിഡ് വ്യാപനത്തില്‍ ഇനി ഇന്ത്യക്ക് മുന്നിലുള്ളത്. […]
ഇന്ത്യ നാലാമത്, കര്‍ശന നിയന്ത്രണമില്ലെങ്കില്‍ കോവിഡ് വ്യാപനം നിയന്ത്രണാതീതമാകുമെന്ന് മുന്നറിയിപ്പ്
നഗരങ്ങളിലെ ചേരികളിലാണ് രോഗബാധാ സാധ്യത കൂടുതലെന്നും സംസ്ഥാനങ്ങൾ കർശന നിയന്ത്രണങ്ങൾ തുടർന്നില്ലെങ്കിൽ കാര്യങ്ങൾ നിയന്ത്രണാതീതമാകുമെന്നും ഐസിഎംആർ അറിയിച്ചു. കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ലോകത്ത് ഇന്ത്യ നാലാം സ്ഥാനത്തെത്തി. 8102 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങള്‍ കോവിഡ് ബാധിതരാകുമെന്ന് ഐസിഎംആര്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. നഗരങ്ങളിലെ ചേരികളിലാണ് രോഗബാധാ സാധ്യത കൂടുതലെന്നും സംസ്ഥാനങ്ങൾ കർശന നിയന്ത്രണങ്ങൾ തുടർന്നില്ലെങ്കിൽ കാര്യങ്ങൾ നിയന്ത്രണാതീതമാകുമെന്നും ഐസിഎംആർ അറിയിച്ചു. അതിനിടെ ഒരു ദിവസം സ്ഥിരീകരിക്കുന്ന ഏറ്റവും കൂടിയ രോഗ, […]
ഡല്‍ഹിയില്‍ ആശുപത്രികള്‍ നിറഞ്ഞു: സാഹചര്യം മുതലെടുത്ത് ഹോം ഐസൊലേഷൻ പാക്കേജുകള്‍
സ്റ്റേഡിയങ്ങൾ, മൈതാനങ്ങൾ എന്നിവിടങ്ങളിലെല്ലാം കിടക്കകൾ അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു.ഡൽഹിയിൽ കോവിഡ് മരണം 1000 കടന്നു. ആകെ മരണം 1085ഉം രോഗികളുടെ എണ്ണം 34687ഉം ആയതായി സർക്കാർ അറിയിച്ചു. കോവിഡ് ചികിത്സക്കായി മാറ്റിവച്ച കിടക്കകളിലെല്ലാം പരമാവധി ഓക്സിജൻ സൗകര്യം ഒരുക്കണമെന്ന് സർക്കാർ നിർദേശം നൽകി. സാഹചര്യം മുതലെടുത്ത് ഹോം ഐസൊലേഷൻ – ക്വാറന്‍റൈന്‍ പാക്കേജുകളുമായി പല ഹെൽത്ത് കെയർ ടീമുകളും എത്തിയിട്ടുണ്ട്. ഏറ്റവും ഉയർന്ന കോവിഡ് കണക്കാണ് ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയത്. 65 […]
അത്ര ഇംഗ്ലീഷ് വേണ്ട; തമിഴ്നാട്ടില്‍ സ്ഥലപ്പേരുകളുടെ ഉച്ചാരണം പൂര്‍ണമായും തമിഴിലേക്ക് മാറുന്നു
സംസ്ഥാനത്തെ 1018 സ്ഥലപ്പേരുകളാണ് ഇംഗ്ലീഷില്‍ നിന്ന് തമിഴ് ഉച്ചാരണത്തിലേക്ക് മാറ്റി തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവിറക്കിയത് തമിഴ്‌നാട്ടില്‍ സ്ഥലപ്പേരുകളുടെ ഉച്ചാരണം പൂര്‍ണമായും തമിഴിലേക്ക് മാറുന്നു. ആയിരത്തിലധികം സ്ഥലങ്ങളുടെ പേരുകളാണ് ഇനി മുതല്‍ തമിഴില്‍ തന്നെ കേള്‍ക്കുക. സംസ്ഥാനത്തെ 1018 സ്ഥലപ്പേരുകളാണ് ഇംഗ്ലീഷില്‍ നിന്ന് തമിഴ് ഉച്ചാരണത്തിലേക്ക് മാറ്റി തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ആംഗലേയ ഭാഷയെ ഒരുപടി കൂടി പുറത്തേയ്ക്ക് മാറ്റി നിര്‍ത്തുകയാണ് തമിഴ് വീണ്ടും. മറ്റു ഭാഷകളില്‍ പതിവായി ഉപയോഗിയ്ക്കുന്ന ഇംഗ്ലീഷ് പദങ്ങള്‍ക്ക് തമിഴില്‍ പണ്ടേ സ്ഥാനമില്ല. ഭാഷയെയും […]
ആറാം ദിനവും ഇരുട്ടടി; ഡീസലിനും പെട്രോളിനും വില വര്‍ധിച്ചു
ആറു ദിവസം കൊണ്ട് ഒരു ലിറ്റർ ഡീസലിന് 3 രൂപ 26 പൈസയും ഒരു ലിറ്റർ പെട്രോളിന് 3 രൂപ 32 പൈസയുമാണ് വർധിപ്പിച്ചത് തുടര്‍ച്ചയായ ആറാം ദിവസവും ജനങ്ങള്‍ക്ക് മേല്‍ പ്രഹരമായി ഇന്ധന വില വര്‍ധന. ഡീസലിനും പെട്രോളിനുമാണ് തുടര്‍ച്ചയായ ആറാം ദിവസവും വില വര്‍ധിപ്പിച്ചത്. ഇന്ന് മുതല്‍ ഒരു ലിറ്റർ ഡീസലിന് 56 പൈസയും പെട്രോളിന് 57 പൈസയുമാണ് വർധിപ്പിച്ചത്. ജൂൺ7, 8, 9,10,11,12 തിയ്യതികളിലായി ആറു ദിവസം കൊണ്ട് ഒരു ലിറ്റർ ഡീസലിന് […]
സംവരണം മൗലികാവകാശമല്ലെന്ന് സുപ്രീം കോടതി
തമിഴ്‌നാട്ടിലെ മെഡിക്കല്‍ കോളേജുകളില്‍ 50 ശതമാനം ഒ.ബി.സി സംവരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കിയ ഹരജിയിലാണ് സുപ്രീം കോടതി ഗുരുതര പരാമര്‍ശം നടത്തിയത് സംവരണം മൗലികാവകാശമല്ലെന്ന് പ്രസ്താവിച്ച് സുപ്രീം കോടതി. തമിഴ്‌നാട്ടിലെ മെഡിക്കല്‍ കോളേജുകളില്‍ 50 ശതമാനം ഒ.ബി.സി സംവരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കിയ ഹരജിയിലാണ് സുപ്രീം കോടതി ഗുരുതര പരാമര്‍ശം നടത്തിയത്. ഹരജി പരിഗണിക്കാന്‍ വിസമ്മതിച്ച സുപ്രീം കോടതി ഹരജി പിന്‍വലിച്ച് മദ്രാസ് ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശം നല്‍കി. ജസ്റ്റിസ് എല്‍.നാഗേശ്വര […]
അതിഥിത്തൊഴിലാളികള്‍ക്കിടയില്‍ മോദിയുടെ സ്വാധീനം കുറയുന്നതായി റിപ്പോർട്ട്
അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ വിവിധ സംസ്ഥാനങ്ങളില്‍ പ്രാദേശിക തിരഞ്ഞെടുപ്പ് അടക്കമുള്ളവ നടക്കാനിരിക്കെയാണു അതിഥി തൊഴിലാഴികളുടെ നിലപാട് നിര്‍ണായമാകുന്നത് അധികാരത്തിലേറി ആദ്യമായി അതിഥി തൊഴിലാളികള്‍ക്കിടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വാധീനം കുറയുന്നതായി റിപ്പോര്‍ട്ട്. അപ്രതീക്ഷിതമായി നരേന്ദ്രമോദി രാത്രിയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതു മൂലമുള്ള ദുരതത്തിന്റെ കഥയാണ് അതിഥി തൊഴിലാളികള്‍ക്കിടയില്‍ കഴിഞ്ഞ രണ്ടുമാസമായി പറയാനുള്ളത്. ഇതോടെ കേന്ദ്രസര്‍ക്കാരിനോടുള്ള അടുപ്പത്തില്‍ പലര്‍ക്കും കുറവുണ്ടായെന്നാണു വിലയിരുത്തല്‍. തുടര്‍ഭരണത്തിന് ബി.ജെ.പിയെ സഹായിച്ചത് അതിഥി തൊഴിലാളികളായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടു മാസങ്ങളായി ഇവര്‍ക്കിടയിലെ മോദിയുടെ സ്വാധീനത്തില്‍ കുറവുണ്ടാകുന്നുണ്ട്. അടുത്ത […]
രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങള്‍ കോവിഡ് ബാധിതരാകുമെന്ന് ഐ.സി.എം.ആറിന്റെ മുന്നറിയിപ്പ്
സംസ്ഥാനങ്ങൾ കർശന നിയന്ത്രണങ്ങൾ തുടരണം, ഇല്ലെങ്കില്‍ സ്ഥിതി നിയന്ത്രണാതീതമാകുമെന്നും ഐ.സി.എം.ആറിന്റെ മുന്നറിയിപ്പ് രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങള്‍ കോവിഡ് ബാധിതരാകുമെന്ന് ഐ.സി.എം.ആറി(ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്)ന്റെ മുന്നറിയിപ്പ്. നഗരങ്ങളിലെ ചേരികളിലാണ് രോഗബാധാ സാധ്യത കൂടുതല്‍. സംസ്ഥാനങ്ങൾ കർശന നിയന്ത്രണങ്ങൾ തുടരണമെന്നും ഇല്ലെങ്കില്‍ സ്ഥിതി നിയന്ത്രണാതീതമാകുമെന്നും ഐ.സി.എം.ആറിന്റെ മുന്നറിയിപ്പ്. രോഗം വലിയ രീതിയിൽ ഇനിയും പടർന്നേക്കാം. സംസ്ഥാനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അവർ നിർദേശം നൽകി. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലായി നടത്തിയ സീറോ സർവേ സംബന്ധിച്ചുള്ള വിവരങ്ങൾ […]












