കൽക്കരി അഴിമതി കേസുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളിൽ സിബിഐയുടെ വ്യാപക റൈഡ്. വിരമിച്ച സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് ഉദ്യോഗസ്ഥരുടെ വീട്ടിലും, സ്ഥാപനങ്ങളിലുമാണ് പരിശോധന. കൊൽക്കത്ത ഉൾപ്പെടെ 13 സ്ഥലങ്ങളിൽ കേന്ദ്ര അന്വേഷണ സംഘം പരിശോധന നടത്തുന്നുണ്ടെന്നാണ് വിവരം. രണ്ട് മുൻ സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ വീടുകളിലും സ്ഥാപനങ്ങളിലും റൈഡ് പുരോഗമിക്കുകയാണ്. ഇരുവരും സിബിഐ റഡാറിൽ ഉണ്ടായിരുന്നു. കൽക്കരി കള്ളക്കടത്ത് കേസിലെ മുഖ്യപ്രതി അനൂപ് മാജി എന്ന ലാലയുമായി ഇവർക്ക് അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. തെക്കൻ കൊൽക്കത്തയിലെ ഭവാനിപൂർ, […]
National
പാര്‍ലമെന്റ് പുകയാക്രമണം; മുഖ്യസൂത്രധാരന്‍ ലളിത് ഝായെന്ന് പൊലീസ്
പാര്‍ലമെന്റ് പുകസ്േ്രപ ആക്രമണത്തില്‍ മുഖ്യസൂത്രധാരന്‍ ലളിത് ഝായെന്ന് പൊലീസ്. ഇയാള്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ ആണെന്നാണ് അവകാശവാദം. സാമ്യവാദി സുഭാഷ് സഭയുടെ ജനറല്‍ സെക്രട്ടറിയാണ് ഇയാള്‍. ബംഗാളിലെ പുരുലിയ, ഝാര്‍ഗ്രാം ജില്ലകളില്‍ ലളിത് ഝായ്ക്ക് വിപുലയമായ ബന്ധങ്ങളുണ്ട്. പുക ആക്രമണ സമയത്ത് ഝാ പാര്‍ലമെന്റിന് സമീപത്തുണ്ടായിരുന്നു. ഉച്ചയ്ക്ക് 12.51 ന് നിലക് ഷാ ഐഷി എന്ന സുഹൃത്തിന് വാട്‌സ്ആപ് വിഡിയോ വഴി അയച്ചു. മാധ്യമ വാര്‍ത്തകള്‍ കണ്ടോയെന്നും വിഡിയോ രഹസ്യമാക്കി സൂക്ഷിക്കണമെന്നും നിര്‍ദേശവും നല്‍കി. ഒന്നര വര്‍ഷം മുന്‍പ് […]
ലോകകപ്പിലെ മികച്ച പ്രകടനം; അര്‍ജുന അവാര്‍ഡ് നാമനിര്‍ദേശ പട്ടികയില്‍ മുഹമ്മദ് ഷമിയും
അര്‍ജുന അവാര്‍ഡിനുള്ള നാമനിര്‍ദേശപ്പട്ടികയില്‍ ഇന്ത്യയുടെ ലോകകപ്പ് ഹീറോ പേസര്‍ മുഹമ്മദ് ഷമിയും. 26 പേരാണ് അന്തിമപട്ടികയിലുള്ളത്. പട്ടിക കായിക മന്ത്രി അംഗീകരിച്ചാല്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ (ബിസിസിഐ) പ്രത്യേക അഭ്യര്‍ഥനയെ തുടര്‍ന്നാണ് ഷമിയുടെ പേര് അവസാനമിനിഷം പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ലോകകപ്പില്‍ അവിശ്വസനീയ പ്രകടനമാണ് ഷമി നടത്തിയത്. ഏഴു മത്സരങ്ങളില്‍നിന്ന് 24 വിക്കറ്റുകള്‍ വീഴ്ത്തി ലോകകപ്പിലെ വിക്കറ്റ്‌വേട്ടക്കാരില്‍ ഒന്നാമനായി. അവാര്‍ഡിനായി നേരത്തെയുള്ള പട്ടികയില്‍ ഷമിയുടെ പേര് ഉണ്ടായിരുന്നില്ല. തുടര്‍ന്നാണ് ബിസിസിഐയുടെ ഇടപെടല്‍ എന്നാണ് വിവരം. അതേസമയം […]
അയോധ്യയില്‍ ശ്രീരാമപ്രതിഷ്ഠ ജനുവരി 22ന്; നേതൃത്വം നല്‍കുക ഛത്രപതി ശിവജിയുടെ കിരീടധാരണം നടത്തിയ കുടുംബത്തിലെ പിന്‍ഗാമി
അയോധ്യയില്‍ ശ്രീരാമപ്രതിഷ്ഠ ജനുവരി 22ന് നടക്കും. ഛത്രപതി ശിവജിയുടെ കിരീടധാരണം നടത്തിയ കുടുംബത്തിലെ പിന്‍ഗാമിയാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുക. വാരാണസിയില്‍ നിന്നുള്ള 50 പുരോഹിതന്മാരുടെ സംഘം പ്രതിഷ്ഠാ കര്‍മങ്ങള്‍ക്ക് നേതൃത്വം വഹിക്കും.ഛത്രപതി ശിവജിയുടെ കിരീടധാരണം നടത്തിയ പണ്ഡിറ്റ് ഗംഗാറാം ഭട്ടിന്റെ കുടുംബത്തില്‍ നിന്നുള്ള ആചാര്യ പണ്ഡിറ്റ് ലക്ഷ്മികാന്ത് മഥുരനാഥ് ദീക്ഷിതിന്റെ നേതൃത്വത്തിലാണ് വാരണാസിയിലെ പുരോഹിതന്മാരുടെ സംഘം അയോധ്യയിലെത്തുന്നത്. 1674ല്‍ ഗംഗാറാം ഭട്ട് ആയിരുന്നു ഛത്രപതി ശിവജിയുടെ കിരീടധാരണം നടത്തിയത്. അന്നുമുതല്‍ പണ്ഡിറ്റ് ഭട്ടിന്റെ കുടുംബം വാരണാസിയിലെ ഗംഗയുടെ […]
പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ച; യുഎപിഎ ചുമത്തി ഡല്‍ഹി പൊലീസ്
പാര്‍ലമെന്റ് സുരക്ഷാ വീഴ്ചയില്‍ യുഎപിഎ ചുമത്തി ഡല്‍ഹി പൊലീസ് കേസെടുത്തു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്‍ അറിയിച്ചു. അതേസമയം പ്രതികളില്‍ ഒരാള്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനിടെ ഡല്‍ഹിയില്‍ സന്ദര്‍ശനം നടത്തിയിരുന്നെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ജനുവരി മുതല്‍ തന്നെ പദ്ധതി ആസൂത്രണം ചെയ്തുതുടങ്ങിയിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഡിസംബര്‍ 14നായിരുന്നു കൃത്യം നടത്താന്‍ ആറ് പ്രതികള്‍ പദ്ധതിയിട്ടത്. എന്നാല്‍ സന്ദര്‍ശക പാസ് നല്‍കിയതിലെ പിഴവ് കാരണം ഡിസംബര്‍ 13ലേക്ക് മാറ്റുകയായിരുന്നു. ക്രിമിനല്‍ ഗൂഢാലോചന, […]
ചെന്നൈ-കോട്ടയം റൂട്ടിൽ ശബരിമല സ്പെഷ്യൽ വന്ദേഭാരത് ട്രെയിന്‍ സര്‍വീസ്
ശബരിമല തീര്‍ത്ഥാടകർക്കായി ചെന്നൈ-കോട്ടയം റൂട്ടില്‍ വന്ദേഭാരത് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചു. എം.ജി.ആര്‍. ചെന്നൈ സെന്‍ട്രലില്‍നിന്ന് കോട്ടയം വരേയും തിരിച്ചുമാണ് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് അനുവദിച്ചിരിക്കുന്നത്. 15, 17, 22, 24 തീയതികളിലായി നാല് ദിവസത്തെ സർവീസ് പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ചെന്നൈയില്‍ നിന്ന് രാവിലെ നാലരയ്ക്ക് പുറപ്പെടുന്ന ട്രെയിന്‍ വൈകീട്ട് 4.15 ന് കോട്ടയത്ത് എത്തും. ശനി, തിങ്കള്‍ ദിവസങ്ങളില്‍ രാവിലെ 4.40 ന് കോട്ടയത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ വൈകീട്ട് 5.15 ന് ചെന്നെയില്‍ […]
പാർലമെൻറിൽ സുരക്ഷ വർധിപ്പിച്ചു; സന്ദർശക പാസ് വിലക്കി
ആശങ്ക വേണ്ടെന്ന് സ്പീക്കർ വ്യക്തമാക്കി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് സ്പീക്കര്‍ വ്യക്തമാക്കി. പാർലമെന്റ് സെക്യൂരിറ്റി ഡയറക്ടറോട് സ്പീക്കർ വിശദീകരണം തേടി. സംഭവത്തിൽ പ്രതിപക്ഷം പ്രതിഷേധിച്ചു. അധിക സുരക്ഷയ്ക്ക് നടുവില്‍ ലോക്സഭ പുനഃരാരംഭിച്ചുവെങ്കിലും നാലുമണി വരെ നിര്‍ത്തിവച്ചു.പാര്‍ലമെന്‍റ് ആക്രമണത്തിന്‍റെ 22–ാം വാര്‍ഷികദിനത്തിലാണ് വന്‍ സുരക്ഷാവീഴ്ച സംഭവിച്ചത്. അക്രമികളടക്കം നാലു പേര്‍ ഇതുവരെ സുരക്ഷാസേനയുടെ പിടിയിലായിട്ടുണ്ട്. നീലം, അമോര്‍ ഷിന്‍ഡെ എന്നിവര്‍ പാര്‍ലമെന്‍റിന് പുറത്ത് നിന്നും പിടിയിലായിട്ടുണ്ട്. പിടിയിലായവരെ ഭീകരവിരുദ്ധ സേന ചോദ്യം ചെയ്യുകയാണ്. ഇന്ന് ഉച്ചയോടെയാണ് പാർലമെന്റിനുള്ളിൽ […]
‘അക്രമികൾ സ്‌മോക്ക് സ്പ്രേ ഒളിപ്പിച്ചത് ഷൂസിനുള്ളിൽ’; ലോക്‌സഭാ നടപടികൾ പുനനാരംഭിച്ചു; വിമർശിച്ച് എംപിമാർ
ലോക്സഭയിൽ സുരക്ഷാ വീഴ്ച. ഗാലറിയിൽ നിന്ന് രണ്ടുപേർ എംപിമാർ ഇരിക്കുന്ന ഭാഗത്തേക്ക് എടുത്ത് ചാടുക ആയിരുന്നു. സംഭവത്തില്‍ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. അക്രമികൾ കയറിയത് മൈസൂരു എം പി യുടെ പാസ് ഉപയോഗിച്ചെന്ന് ദേശീയ മാധ്യമങ്ങൾ. പ്രതാപ് സിംഹ നൽകിയ പാസെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ലോക്‌സഭാ നടപടികൾ പുനനാരംഭിച്ചു.വിശദമായ അന്വേഷണം നടത്തുമെന്ന് സ്പീക്കർ വ്യക്തമാക്കി. ഗുരുതര സുരക്ഷാ വീഴ്ചയെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി പറഞ്ഞു. വലിയ സുരക്ഷാ വീഴ്ചയെന്ന് എ എം ആരിഫ് […]
കണ്ണീർവാതക ഷെല്ലുകളുമായി രണ്ടു പേർ നടുത്തളത്തിലേക്ക് ചാടി; ലോക്സഭയിൽ വൻ സുരക്ഷവീഴ്ച
ലോക്സഭയിൽ വൻ സുരക്ഷവീഴ്ച. കണ്ണീർവാതക ഷെല്ലുകളുമായി രണ്ടു പേർ നടുത്തളത്തിലേക്ക് ചാടി. സന്ദർശക ഗാലറിയിൽ നിന്നാണ് രണ്ടു പേർ ലോക്സഭയിലെ നടുത്തളത്തിലേക്ക് ചാടിയിത്. സർക്കാർ വിരുദ്ധ മുദ്രവാക്യം വിളിച്ചുകൊണ്ടായിരുന്നു ഇവർ എത്തിയത്. ഇവർ എറിഞ്ഞ ഷെല്ലിൽ നിന്ന് വന്ന പുക ലോക്സഭയിൽ നിറഞ്ഞു. ഒരു സ്ത്രീയും ഒരു പുരുഷനുമാണ് പിടിയിലായിരിക്കുന്നത്. ആക്രമണത്തിന് പിന്നാലെ എംപിമാരെ ലോക്സഭയിൽ നിന്നും മാറ്റി. പാർലമെന്റാക്രമണത്തിന്റെ 22 വർഷങ്ങൾ തികയുന്ന ദിവസത്തിലാണ് ലോക്സഭയിൽ രണ്ടു പേർ ആക്രമണത്തിന് ശ്രമിച്ചിരിക്കുന്നത്. എംപിമാരുടെ ഇരിപ്പിടത്തിന് മുകളിലൂടെ […]
ലോഗോയ്ക്ക് പിന്നാലെ ലുക്കും മാറ്റി എയർ ഇന്ത്യ; ജീവനക്കാരുടെ യൂണിഫോം പരിഷ്‌കരിച്ചു
പൈലറ്റുമാരുടെയും കാബിൻ ക്രൂ അംഗങ്ങളുടെയും പുതിയ യൂണിഫോം പുറത്ത് വിട്ട് എയർ ഇന്ത്യ. ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിന് ശേഷം എയർ ഇന്ത്യയുടെ ലോഗോയിൽ ഉൾപ്പടെ മാറ്റം വരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജീവനക്കാരുടെ യൂണിഫോമും പരിഷ്കരിച്ചിരിക്കുന്നത്. പ്രമുഖ ഡിസൈനർ മനീഷ് മൽഹോത്രയാണ് എയർ ഇന്ത്യ ജീവനക്കാർക്കായി യൂണിഫോം രൂപകൽപ്പന ചെയ്തിരിക്കുന്നത്. എയർലൈനിലെ കാബിൻ ക്രൂ അംഗങ്ങളായ വനിതകൾ മോഡേൺ രീതിയിലുള്ള ഓംബ്രെ സാരിയും പുരുഷൻമാർ ബന്ദ്ഗാലയും ധരിക്കും. പൈലറ്റുമാർക്ക് കറുത്ത നിറത്തിലുള്ള സ്യൂട്ടുകളാണ് ഒരുക്കിയിരിക്കുന്നത്. 60 വർഷത്തെ എയർ […]