പ്രധാനമന്ത്രിയുടെ തൃശൂർ സന്ദർശനവും തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും ചർച്ച ചെയ്യാൻ ബിജെപി സംസ്ഥാന ഭാരവാഹിയോഗം തൃശൂരിൽ ചേർന്നു. ബിജെപി വിജയസാധ്യത കൽപ്പിക്കുന്ന തിരുവനന്തപുരം തൃശൂർ മണ്ഡലങ്ങളിലെ പ്രവർത്തനങ്ങളും യോഗം വിലയിരുത്തി. ബിജെപിയുടെ കേരളത്തിലെ ഐടി സെല്ലിന്റെ പ്രവർത്തനം മോശം എന്ന് സോഷ്യൽ മീഡിയയിലൂടെ പരസ്യമായി വിമർശിച്ച ദേശീയ ജനറൽ സെക്രട്ടറി രാധാമോഹൻ അഗർവാൾ എം.പി പങ്കെടുത്ത സംസ്ഥാന ഐ.ടി സെൽ ഭാരവാഹികളുടെ യോഗവും ചേരും. ജനുവരി മൂന്നിന് ആണ് പ്രധാനമന്ത്രിയുടെ തൃശൂരിലെ പരിപാടി. മഹിളാ സംഗമം എന്ന് പേരിട്ട […]
National
‘ഹരിയാനയിൽ പ്രിയങ്ക ഗാന്ധിയും വാദ്രയും ചേർന്ന് ഭൂമി വാങ്ങി’; കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ.ഡിയുടെ കുറ്റപത്രത്തിൽ പ്രിയങ്ക ഗാന്ധിയുടെ പേരും
സഞ്ജയ് ഭണ്ഡാരിക്കെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി സമർപ്പിച്ച കുറ്റപത്രത്തിൽ പ്രിയങ്ക ഗാന്ധിയുടെ പേരും. ഹരിയാനയിൽ പ്രിയങ്ക ഗാന്ധിയും വാദ്രയും ചേർന്ന് ഭൂമി വാങ്ങി എന്നും അത് കൂട്ടുപ്രതി സിസി തമ്പിക്ക് വിറ്റതായും ഇഡി. വസ്തു ഇടപാടിൽ സിസി തമ്പി നൽകിയത് കള്ളപ്പണം ആണെന്നും ഇഡി പ്രത്യേക കോടതിയെ അറിയിച്ചു. സഞ്ജയ് ഭണ്ഡാരിക്കെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി പ്രത്യേക കോടതിയിൽ നൽകിയ കുറ്റപത്രത്തിലാണ് പ്രിയങ്ക ഗാന്ധിയുടെ പേര് പരാമർശിച്ചത്. ഹരിയാനയിൽ ഒരു ഭൂമി പ്രിയങ്ക ഗാന്ധിയും […]
നടൻ വിജയകാന്ത് അന്തരിച്ചു
നടനും ഡിഎംഡികെ അധ്യക്ഷനുമായ ക്യാപ്റ്റൻ വിജയകാന്ത് അന്തരിച്ചു. 71 വയസായിരുന്നു. കൊവിഡ് ബാധിതനായിരുന്ന അദ്ദേഹത്തെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് നവംബർ 20ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ബന്ധപ്പെട്ട് ചികിത്സ പുരോഗമിക്കുകയായിരുന്നു. പിന്നീട് ാശുപത്രി വിട്ടുവെങ്കിലും കുറച്ച് ദിവസങ്ങൾക്ക് മുൻപ് ചെക്കപ്പിനായി വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൊവിഡ് ബാധയേൽക്കുന്നത്. നൂറിലേറെ ചിത്രങ്ങളിൽ വേഷമിട്ട വിജയകാന്തിന് എംജിആർ പുരസ്‌കാരം കലൈമാമണി പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഡിഎംഡികെ സ്ഥാപകൻ […]
ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഇന്ന് 139 വയസ്സ്; ഒരുകാലത്ത് രാജ്യത്ത് പടർന്ന് പന്തലിച്ച പാർട്ടി, ഇന്ന് അടിത്തറ വീണ്ടെടുക്കാനുള്ള കഠിന ശ്രമത്തിൽ
ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഇന്ന് 139 വയസ്സ്. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിലുടെ വളർന്ന് പിന്നീട് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതി നിർണയിച്ച പ്രസ്ഥാനം, ഇന്ന് അതിജീവനത്തിനുള്ള പോരാട്ടത്തിലാണ്. മൂന്നു പതിറ്റാണ്ടായി തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തെ എങ്ങനെ നേരിടുമെന്നറിയാതെ ഉഴലുകയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്. 1885 ഡിസംബറിൽ ബോംബെയിലെ ഗോകുൽദാൽ തേജ്പാൽ സംസ്‌കൃത കോളജിൽ നടന്ന യോഗത്തിലാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പിറവിയെടുക്കുന്നത്. എഒ ഹ്യൂം എന്ന ബ്രിട്ടീഷുകാരൻ രൂപീകരിച്ച സംഘടനയുടെ ആദ്യ അധ്യക്ഷനായി ഡബ്ല്യു സി ബാനർജിയെ തെരഞ്ഞെടുത്തു. […]
അയോധ്യയിൽ ജഡായു വെങ്കലപ്രതിമ സ്ഥാപിച്ചു; ശ്രീരാമക്ഷേത്രം സ്വയംപര്യാപ്തമെന്ന് ചമ്പത് റായ്
അയോധ്യയിലെ കുബേർ തിലയിൽ ജഡായുവിന്റെ വെങ്കലപ്രതിമ സ്ഥാപിച്ചതായി രാമക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായി. കുബേർ നവരത്ന കുന്ന് എന്നറിയപ്പെടുന്ന കുന്നിൽ വച്ചാണ് ജഡായുവും, ശ്രീരാമനും തമ്മിലുള്ള ബന്ധം ആരംഭിച്ചതെന്നാണ് വിശ്വാസം.ശ്രീരാമക്ഷേത്രം ആവശ്യമായ സൗകര്യങ്ങളുടെ കാര്യത്തിൽ സുസജ്ജവും സ്വയംപര്യാപ്തമായിരിക്കുമെന്ന് ചമ്പത് റായ് അറിയിച്ചു. ദി ഹിന്ദു ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്‌തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി കുബേര്‍തിലയിലെത്തി ജഡായുവിന് പ്രണാമങ്ങള്‍ അര്‍പ്പിക്കും. നിലവിൽ അയോദ്ധ്യയിൽ നിർമ്മാണത്തിലിരിക്കുന്ന രാമക്ഷേത്ര സമുച്ചയം ‘ആത്മനിർഭർ’ ആകുമെന്ന് ചമ്പത് […]
ശ്രീനഗറിൽ ഗ്യാസ് സിലിണ്ടറിൽ ഘടിപ്പിച്ച ഐഇഡികൾ കണ്ടെത്തി
ജമ്മു കശ്മീരിലെ ശ്രീനഗറിൽ നിന്ന് ഐ.ഇ.ഡികൾ കണ്ടെത്തി. ലവാപോരയിൽ നിന്നാണ് ഗ്യാസ് സിലിണ്ടറിൽ ഘടിപ്പിച്ച ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഉപകരണം കണ്ടെത്തിയത്. ഇവയെ സുരക്ഷാസേന നിർവീര്യമാക്കിയതായി അധികൃതർ അറിയിച്ചു. രാഷ്ട്രീയ റൈഫിൾസ്, സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ്, ജമ്മു കശ്മീർ പൊലീസ് എന്നിവരടങ്ങുന്ന സംയുക്ത സംഘം ശ്രീനഗറിന്റെ പ്രാന്തപ്രദേശത്ത് നടത്തിയ പരിശോധനയിലാണ് ഐഇഡി ഘടിപ്പിച്ച നിലയിൽ ഗ്യാസ് സിലിണ്ടർ കണ്ടെത്തിയത്. സുരക്ഷാ സേനയുടെ പെട്ടെന്നുള്ള ഇടപെടൽ വൻ ദുരന്തം ഒഴിവാക്കിയതായി ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. നവംബറിൽ ജമ്മുവിലെ നർവാൾ-സിദ്ര ഹൈവേയിൽ […]
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്: മമത ബാനർജി പങ്കെടുക്കില്ലെന്ന് റിപ്പോർട്ട്
ജനുവരി 22ന് അയോധ്യയിൽ നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പങ്കെടുക്കില്ലെന്ന് റിപ്പോർട്ട്. തൃണമൂൽ കോൺഗ്രസ് (ടിഎംസി) പ്രതിനിധികളെ ചടങ്ങിലേക്ക് അയക്കേണ്ടതില്ലെന്നും മമത തീരുമാനിച്ചതായി വൃത്തങ്ങൾ അറിയിച്ചു. തൃണമൂൽ കോൺഗ്രസ് തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ചടങ്ങ് ബഹിഷ്‌കരിക്കാനാണ് സാധ്യത. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രധാന പ്രചാരണ ആയുധമായി രാമക്ഷേത്ര ഉദ്ഘാടനം ഉയർത്തിക്കാട്ടാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ടിഎംസിയുടെ വിലയിരുത്തൽ. കൂടാതെ മതപരമായ ചടങ്ങിനെ ബിജെപി രാഷ്ട്രീയവത്കരിക്കുകയാണെന്നും വിമർശനമുണ്ട്. ഈ സാഹചര്യത്തിലാണ് തീരുമാനം. നേരത്തെ […]
രണ്ടാം ഭാരത് ജോഡോ യാത്ര; ‘ഭാരത് ന്യായ് യാത്ര’ മണിപ്പൂർ മുതൽ മുബൈ വരെ
രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള രണ്ടാം ഭാരത് ജോഡോ യാത്ര ഔദ്യോഗികമായി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ഭാരത് ന്യായ് യാത്ര എന്ന പേരില്‍ മണിപ്പുരില്‍ നിന്ന് മുംബൈയിലേക്കാണ് യാത്ര. ജനുവരി 14ന് ആരംഭിക്കുന്ന യാത്ര മുംബൈയില്‍ മാര്‍ച്ച് 20ന് അവസാനിക്കും.14 സംസ്ഥാനങ്ങളിലൂടെ 65 ദിവസമെടുത്ത് 6200 കിലോമീറ്റര്‍ ദൂരത്തിലുള്ള യാത്ര 85 ജില്ലകളിലൂടെയും കടന്നുപോകും. മണിപ്പുര്‍,നാഗാലാന്‍ഡ് അസം, മേഘാലയ, പശ്ചിമ ബംഗാള്‍, ബിഹാര്‍, ഝാര്‍ഖണ്ഡ്, ഒഡീഷ, ഛത്തീസ്ഗഢ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെയാണ് ഭാരത് ന്യായ് […]
ഇസ്രയേൽ എംബസിക്ക് സമീപത്തെ സ്‌ഫോടനം; ഭീകരാക്രമണ സാധ്യത തള്ളാതെ ഇസ്രയേൽ
ഡൽഹിയിലെ ഇസ്രയേൽ എംബസിക്ക് സമീപത്തെ സ്‌ഫോടനത്തിൽ ഭീകരാക്രമണ സാധ്യത തള്ളാതെ ഇസ്രയേൽ. ഇന്ത്യയിലുള്ള ഇസ്രയേൽ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകി. സംഭവത്തിൽ രണ്ടു പ്രതികളെ തിരിച്ചറിഞ്ഞെന്നും ഇവർക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. പലസ്തീൻ വിഷയം ഉന്നയച്ചുകൊണ്ടുള്ള കത്ത് സമീപത്ത് നിന്ന് ലഭിച്ചിരുന്നു. തീവ്രത കുറഞ്ഞ സ്‌ഫോടനം എന്നാണ്‌ന പൊലീസ് നിഗമനം. വൈകിട്ട് 5.20ഓടെയാണ് ഇസ്രയേൽ എംബസിക്ക് സമീപം സ്‌ഫോടനം നടന്നതായി അഗ്‌നിരക്ഷാ സേനയ്ക്ക് വിവരം ലഭിച്ചത്. സംഭവസ്ഥലത്ത് നിന്ന് അവശിഷ്ടങ്ങളും ബോൾ-ബെയറിങുകളും കണ്ടെടുത്തു. ഇസ്രയേൽ […]
‘യൂട്യൂബിൽ 2 കോടി സബ്സ്ക്രൈബേഴ്സുള്ള ആദ്യ ലോക നേതാവ്’; 2 കോടി കടന്ന് നരേന്ദ്രമോദി ചാനൽ
യൂട്യൂബ് ചാനലിന് 2 കോടി സബ്സ്ക്രൈബേഴ്സുള്ള ആദ്യ ലോക നേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക നേതാക്കളുടെ യൂട്യൂബ് ചാനലുകളെ ബഹുദൂരം പിന്നിലാക്കിയാണ് മോദി ചാനൽ കുതിക്കുന്നത്. യൂ ട്യൂബ് വിഡിയോകളുടെ കാഴ്‌ചക്കാരുടെ എണ്ണത്തിലും മുൻപന്തിയിലാണ്. ഇതിന് പിന്നാലെയാണ് 2 കോടി സബ്സ്ക്രൈബേഴ്സ് എന്ന നേട്ടവും നരേന്ദ്ര മോദി ചാനൽ സ്വന്തമാക്കിയിരിക്കുന്നത്. എൻഡിടിവി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.4.5 ബില്യൺ (450 കോടി) വിഡിയോ കാഴ്‌ച്ചക്കാരും ഇതുവരെ മോദി ചാനലിലുണ്ട്. അങ്ങനെ നേട്ടങ്ങളുടെ […]