പുതിയ അയോധ്യ ഇന്റർനാഷണൽ എയർപോർട്ടിന് പേര് നൽകി. മഹാഋഷി വാത്മീകി ഇന്റർനാഷണൽ എയർപോർട്ട് എന്നാണ് നൽകിയിരിക്കുന്ന പേര്. അയോധ്യയെ ലോകത്തിന്റെ എല്ലാ ഭാഗവുമായി ബന്ധിപ്പിക്കുകയെന്ന ഉദ്ദേശത്തോടെയാണ് പുതിയ എയർപോർട്ട് സജ്ജമാക്കിയിരിക്കുന്നത്. സിഎൻഎൻ, ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള മാധ്യമങ്ങളാണ് വാർത്ത നൽകിയത്.ഡിസംബർ 30 ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കാനിരിക്കെയാണ് വിമാനത്താവളത്തിന്റെ പുതിയ പേര് അധികൃതർ പുറത്തുവിട്ടിരിക്കുന്നത്. അയോദ്ധ്യയിൽ നിർമ്മാണം പൂർത്തിയാക്കിയ റെയിൽവേ സ്റ്റേഷനും അദ്ദേഹം ഉദ്ഘാടനം ചെയ്യും. തുടർന്ന് അയോദ്ധ്യയിൽ റോഡ് ഷോയും നടത്തും. രാമക്ഷേത്ര മാതൃകയിൽ […]
National
വിജയകാന്തിനെ അവസാനമായി കാണാനെത്തിയ നടന്‍ വിജയ്ക്ക് നേരേ ചെരുപ്പ് ഏറ്; രോഷത്തോടെ ആരാധകർ
ചെന്നൈയിൽ നടൻ ദളപതി വിജയ്ക്ക് നേരെ ചെരുപ്പേറ്. വിജയകാന്തിന് അന്തിമോപചാരം അർപ്പിച്ച് മടങ്ങവെയാണ് സംഭവം. അന്തിമോപചാരം അര്‍പ്പിച്ച് വാഹനത്തില്‍ കയറാന്‍ പോകുന്നതിനിടെയാണ് സംഭവം. ആള്‍ക്കൂട്ടത്തില്‍ നിന്ന് ആരോ നടനെതിരേ ചെരുപ്പ് എറിയുകയായിരുന്നു. വിജയ് യുടെ തലയുടെ പുറകില്‍ കൂടി ചെരുപ്പ് പോകുന്നതും വിഡിയോയില്‍ കാണാം. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുകയാണ്. ആരാണ് ഇതിന് പിന്നിലെന്ന കാര്യത്തിൽ വ്യക്തതയില്ല. ചെന്നൈയിലെ ഡിഎംഡികെ ആസ്ഥാനത്ത് ആയിരുന്നു വിജയകാന്തിന്റെ ഭൗതിക ശരീരം പൊതുദർശനത്തിന് വച്ചത്. ഒട്ടനവധി പേരാണ് പ്രിയ ക്യാപ്റ്റനെ […]
ഉന്നത ഉദ്യോഗസ്ഥർക്കുള്ള എപ്പൗലെറ്റുകളുടെ പുതിയ ഡിസൈൻ പുറത്തിറക്കി ഇന്ത്യൻ നേവി
നാവികസേനയിലെ ഉന്നത ഉദ്യോഗസ്ഥർക്കുള്ള എപ്പൗലെറ്റുകളുടെ പുതിയ ഡിസൈൻ പുറത്തിറക്കി. ഛത്രപതി ശിവജിയുടെ രാജമുദ്രയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ ഡിസൈൻ. ഡിസംബർ നാലിന് മഹാരാഷ്ട്രയിലെ സിന്ധുദുർഗിൽ നടന്ന നാവിക ദിനാഘോഷച്ചടങ്ങിൽ നാവികസേന ഉദ്യോഗസ്ഥർക്കായി പുതിയ ഡിസൈൻ അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യൻ നാവികസേനയിലെ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ള ഉദ്യോഗസ്ഥർക്കാണ് പുതിയ ഡിസൈനിലുള്ള എപ്പൗലെറ്റുകൾ പുറത്തിറക്കിയിരിക്കുന്നത്. അഡ്മിറൽ, വൈസ് അഡ്മിറൽ, റിയർ അഡ്മിറൽ എന്നീ റാങ്കുകൾക്കാണ് ആദ്യഘട്ടത്തിൽ പുതിയ എപ്പൗലെറ്റുകൾ നൽകുക. ഭാരതീയ പൈതൃകത്തെ അടിസ്ഥാനമാക്കിയുള്ള പുതിയ ഡിസൈൻ […]
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം: അയോധ്യയിൽ സുരക്ഷ ശക്തമാക്കി
പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ അയോധ്യ സന്ദർശിക്കും. 15,000 കോടിയുടെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യും. മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് അയോധ്യയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ടെന്നും തീവ്രവാദ വിരുദ്ധ സ്‌ക്വാഡിനെയും എൻഎസ്ജി ഉദ്യോഗസ്ഥരെയും വിന്യസിച്ചതായി ലഖ്നൗ സോൺ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് അറിയിച്ചു. ഡ്രോണുകൾ ഉപയോഗിച്ച് എല്ലാ പ്രദേശങ്ങളും നിരീക്ഷിച്ചുവരികയാണ്. ഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. 3 ഡിഐജി, 17 എസ്പി, 38 അഡീഷണൽ എസ്പി, 82 ഡെപ്യൂട്ടി […]
രാമക്ഷേത്രത്തിന് സംഭാവനയായി ‘കൂറ്റൻ ഡ്രം’: ഭാരം 450 കിലോ, നിർമ്മാണം സ്വർണത്തിലും വെള്ളിയിലും
അയോദ്ധ്യ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനായി നിരവധി പേരാണ് ക്ഷേത്രത്തിലേക്ക് സംഭാവനങ്ങൾ അർപ്പിക്കുന്നത്. അഹമ്മദാബാദിൽ നിന്നുള്ള ഒരു സംഘം നൽകുന്ന കൂറ്റൻ ഡ്രമ്മും അതിന്റെ സവിശേഷതകളുമാണ് ഇപ്പോൾ ചർച്ചകളിൽ ഇടംപിടിടിക്കുന്നത്. ഇന്ത്യ ടുഡേയാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.ജനുവരി 15-ന് ഡ്രം അയോദ്ധ്യയിൽ എത്തിക്കുമെന്നാണ് സംഘടനക്കാർ പറയുന്നത്. ഡ്രം ആയിരത്തിലധികം വർഷത്തോളം നശിക്കില്ലെന്നും സംഘടന പ്രതിനിധികളായ അംബലാൽ ദഗ്ബറും ദീപക്കും പറയുന്നു. ഡ്രമ്മിന്റെ പുറംഭാഗത്ത് ചെമ്പ് തകിടുകൾ ഘടിപ്പിച്ചിട്ടുണ്ട് സ്വർണ്ണവും വെള്ളിയും ഡ്രം നിർമ്മാണത്തിനായി ഉപയോഗിച്ചിട്ടുണ്ട്. ഓൾ ഇന്ത്യ ദഗ്ബർ […]
അയോധ്യ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ സോണിയ ഗാന്ധി പങ്കെടുത്തേക്കും
അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ സോണിയ ഗാന്ധി പങ്കെടുത്തേക്കും. അടുത്ത മാസം 22ലെ ചടങ്ങിന് സോണിയ ഗാന്ധി എത്തിയേക്കും. വ്യക്തപരമായ ക്ഷണം എന്ന നിലയിലായിരിക്കും സോണിയ ഗാന്ധി പങ്കെടുക്കുക. തീരുമാനം സോണിയ ഗാന്ധി നേരിട്ടെടുത്തത്.ഉദ്‌ഘാടന ചടങ്ങിലേക്ക് കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മന്‍മോഹന്‍ സിങ് എന്നിവരെ ബിജെപി ക്ഷണിച്ചിട്ടുണ്ട്. സോണിയ ഗാന്ധി നേരിട്ടോ അവരുടെ പ്രതിനിധിയോ ചടങ്ങില്‍ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് നേരത്തെ അറിയിച്ചിരുന്നു. സോണിയാ ഗാന്ധി ചടങ്ങില്‍ പങ്കെടുക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് […]
അയോധ്യ രാമക്ഷേത്ര ഉദ്ഘാടനത്തിന് ക്ഷണം; ഹിന്ദി ഭൂമിയിൽ വിമതനീക്കം ഭയന്ന് കോൺഗ്രസ്; പരസ്യ പ്രതികരണത്തിന് നേതാക്കൾക്ക് വിലക്ക്
അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തിലേക്കുള്ള ക്ഷണത്തിൽ കോൺഗ്രസ് നിലപാട് വൈകുന്നതിനിടെ ഇതുമായി ബന്ധപ്പെട്ട് ഹിന്ദി ഹൃദയഭൂമിയിൽ വിമത നീക്കം ഭയന്ന് കോൺഗ്രസ്. രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കണമോ എന്ന കാര്യത്തിൽ ഉടനടി കോൺഗ്രസ് നിലപാടെടുക്കാൻ സാധ്യതയില്ല. കാര്യങ്ങൾ വിലയിരുത്തിയ ശേഷമാകും പ്രഖ്യാപനം. ഈ പശ്ചാത്തലത്തിൽ രാമക്ഷേത്ര ഉദ്ഘാടനത്തിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട പരസ്യപ്രഖ്യാപനങ്ങൾക്ക് കോൺഗ്രസ് വിലക്ക് ഏർപ്പെടുത്തി. അഭിപ്രായ ഭിന്നത പാർട്ടിയെ പ്രതിസന്ധിയിലാക്കിയതിനെ തുടർന്നാണ് നേതൃത്വത്തിന്റെ നിർദേശം.ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കോൺഗ്രസ് നേതാക്കൾ രാമക്ഷേത്ര ഉദ്ഘാടനത്തെ കാര്യമായി എതിർക്കുന്നില്ല. മറ്റ് […]
ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ‘പുതുവത്സര സമ്മാനം’; ഇന്ധനവില കുറക്കുന്നതിൽ ഇന്ന് തീരുമാനം
രാജ്യത്തെ പെട്രോൾ ഡീസൽ വില കുറയ്ക്കുന്നത് സംബന്ധിച്ചുള്ള നിർണായക പ്രഖ്യാപനം ഉടൻ ഉണ്ടാകും. ലോക്സഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഇന്ധനവില കുറയ്ക്കണമെന്ന ആവശ്യം പാർട്ടി നേതൃയോഗത്തിൽ ഉയർന്നിരുന്നു. പുതുവത്സര സമ്മാനം എന്ന നിലയിൽ ഇന്ധന വില കുറയ്ക്കാനാണ് ആലോചിക്കുന്നത്. ഇതിനായി പെട്രോളിയം മന്ത്രാലയം ഇന്ധന വിതരണ കമ്പനികൾക്കുമേൽ സമ്മർദ്ദം ശക്തമാക്കിയിരുന്നു. പെട്രോളിനും ഡീസലിനും ലിറ്ററിന് 8 രൂപ മുതൽ 10 രൂപ വരെ കുറയ്ക്കാനാണ് ആലോചന. ഇത് സംബന്ധിച്ച പെട്രോളിയം മന്ത്രാലയത്തിന്റെ ശുപാർശ പ്രധാനമന്ത്രിയുടെ ഓഫീസിൽ എത്തിയതായിയാണ് റിപ്പോർട്ടുകൾ. […]
വിജയകാന്തിൻ്റെ സംസ്കാരം ഇന്ന്; രാവിലെ ആറ് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ പൊതുദർശനം
അന്തരിച്ച തമിഴ് നടനും ഡിഎംഡികെ സ്ഥാപകനുമായ വിജയകാന്തിൻ്റെ സംസ്കാരം ഇന്ന് നടക്കും. വൈകിട്ട് 4.45ന് ഡിഎംഡികെ ആസ്ഥാനത്താണ് സംസ്കാര ചടങ്ങുകൾ. രാവിലെ ആറു മണി മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ ബീച്ചിലെ ഐലൻഡ് ഗ്രൗണ്ടിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. ഒരു മണിയ്ക്ക് വിലാപയാത്രയായി ഡിഎംഡികെ ആസ്ഥാനത്തേയ്ക്ക് പുറപ്പെടും. ആയിരക്കണക്കിന് ആരാധകരും പാർട്ടി പ്രവർത്തകരുമാണ് ക്യാപ്റ്റന് അന്ത്യാഞ്ജലി അർപ്പിയ്ക്കാനായി ഇന്നലെ എത്തിയത്. കൂടുതൽ ആളുകൾ എത്തുന്നതിനാലാണ് ഐലൻഡ് ഗ്രൗണ്ടിൽ പൊതുദർശനം ക്രമീകരിച്ചത്.
ജനുവരി മൂന്നിന് പ്രധാനമന്ത്രി തൃശൂരിൽ; പരിപാടിയുടെ പേര് മഹിളാ സംഗമം
പ്രധാനമന്ത്രിയുടെ തൃശൂർ സന്ദർശനവും തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും ചർച്ച ചെയ്യാൻ ബിജെപി സംസ്ഥാന ഭാരവാഹിയോഗം തൃശൂരിൽ ചേർന്നു. ബിജെപി വിജയസാധ്യത കൽപ്പിക്കുന്ന തിരുവനന്തപുരം തൃശൂർ മണ്ഡലങ്ങളിലെ പ്രവർത്തനങ്ങളും യോഗം വിലയിരുത്തി. ബിജെപിയുടെ കേരളത്തിലെ ഐടി സെല്ലിന്റെ പ്രവർത്തനം മോശം എന്ന് സോഷ്യൽ മീഡിയയിലൂടെ പരസ്യമായി വിമർശിച്ച ദേശീയ ജനറൽ സെക്രട്ടറി രാധാമോഹൻ അഗർവാൾ എം.പി പങ്കെടുത്ത സംസ്ഥാന ഐ.ടി സെൽ ഭാരവാഹികളുടെ യോഗവും ചേരും. ജനുവരി മൂന്നിന് ആണ് പ്രധാനമന്ത്രിയുടെ തൃശൂരിലെ പരിപാടി. മഹിളാ സംഗമം എന്ന് പേരിട്ട […]