India National

എ.ടി.എം ക്യാഷ് വാനുള്‍പ്പടെ കോടികളുമായി കടന്നുകളഞ്ഞ സംഘം പിടിയില്‍

മഹാരാഷ്ട്രയിൽ എ.ടി.എം ക്യാഷ് വാൻ തട്ടിയെടുക്കാൻ ശ്രമിച്ച മൂന്ന് പേർ പിടിയിൽ. മഹാരാഷ്ട്രിലെ പാൽഘറിലാണ് നാലേ കാൽ കോടി രൂപയുടെ പണമുള്‍പ്പടെ, വാൻ തട്ടിയെടുക്കാനുള്ള ശ്രമം നടന്നത്. സംഭവത്തിൽ വാനിന്റെ ഡ്രെെവറുൾപ്പടെ മൂന്ന് പേരെ പൊലീസ് പിടികൂടി. എ.ടി.എമ്മിലേക്ക് പണവുമായി പോവുകയായിരുന്ന വാൻ നവംബർ പന്ത്രണ്ടിന് കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഡ്രെെവറുടെ പദ്ധതി പ്രകാരമായിരുന്നു മോഷണമെന്ന് തെളിഞ്ഞത്. കേസുമായി ബന്ധപ്പെട്ട് രോഹിത് ആരു, അക്ഷയ് പ്രഭാകർ മൊഹ്തെ, ചന്ദ്രകാന്ദ് ​ഗുലാബ് ​ഗ്വെയ്ൿവാദ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് […]

India National

പിറന്നാള്‍ ദിനം ഇന്ദിരാ ഗാന്ധിയുടെ അപൂര്‍വ ചിത്രങ്ങള്‍ പങ്കുവെച്ച് രാഹുല്‍

പിറന്നാൾ ദിനത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാ ​ഗാന്ധിയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് കോൺ​ഗ്രസ് നേതാവ് എം.പി രാഹുൽ ​ഗാന്ധി. അപൂർവ ചിത്രങ്ങൾ സഹിതമാണ് ഇന്ദിരാ ​ഗാന്ധിയുടെ പിറന്നാൾ ദിന സന്ദേശം രാഹുൽ ​ഗാന്ധി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഇന്ത്യയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയുടെ നൂറ്റിമൂന്നാം പിറന്നാൾ ദിനമാണ് ഇന്ന്. 1917 നവംബർ പത്തൊമ്പതിന് അലഹബാദിലാണ് ഇന്ദിരാ​ ​ഗാന്ധി ജനിക്കുന്നത്. 1966ൽ ആദ്യ വനിതാ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഇന്ദിര ​ഗാന്ധി, അടിയന്തരാവസ്ഥ പ്രഖ്യാപനത്തിലൂടെ കുപ്രസിദ്ധയായി. അടിയന്തരാവസ്ഥക്ക് ശേഷം നടന്ന […]

India National

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ പത്ത് കോടി രൂപയുടെ പിഴയടച്ച് ശശികല

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ പത്ത് കോടി രൂപയുടെ പിഴയടച്ച് തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ സഹായി വി.കെ ശശികല. സാമ്പത്തിക തിരിമറിക്കേസിൽ തടവിൽ കഴിയുന്ന ശശികലയക്ക് ഉടൻ ജാമ്യം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് അഭിഭാഷകൻ എൻ രാജ സെന്തൂർ പാണ്ഡ്യനെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോർട്ട് ചെയ്തു. എന്നാൽ ശശികലയുടെ കാര്യത്തിൽ എ.ഐ.ഡി.എം.കെ നിലപാട് മാറ്റിയിട്ടില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി ഇ പളനിസ്വാമി പറഞ്ഞു. തിരിച്ചെത്തുന്ന ശശികലക്കും കുടുംബത്തിനും പാർട്ടിയിലോ സർക്കാറിലോ സ്ഥാനമുണ്ടായിരിക്കുന്നതല്ലെന്നും പളനിസ്വാമി പറഞ്ഞു. അടുത്ത വർഷം ജനുവരിയോടെ ശശികല […]

India National

ബീഹാറിലെ തോല്‍വി; കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ചിദംബരം

ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പു ഫലവും മറ്റു സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലവും ചൂണ്ടിക്കാണിച്ച് മുതിർന്ന നേതാവ് ചിദംബരം കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രംഗത്ത്. പാർട്ടി നേതൃത്വത്തിനെതിരെ മുതിർന്ന നേതാവ് കബിൽ സിബൽ രംഗത്തെത്തിയതിനു പിന്നാലെയാണ് ചിദംബരവും പ്രസ്താവന നടത്തിയത്. താഴേത്തട്ടില്‍ കോണ്‍ഗ്രസിനു സംഘടനാ സംവിധാനമില്ലെന്ന്‌ കുറ്റപ്പെടുത്തിയ പി. ചിദംബരം കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാകുമെന്നും പറഞ്ഞു. ആവശ്യത്തിലധികം സീറ്റിൽ കോൺഗ്രസ് ബീഹാറിൽ മത്സരിച്ചെങ്കിലും നേട്ടമുണ്ടാക്കാനായില്ല. ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, കർണാടക എന്നിവിടങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലം കൂടുതൽ ആശങ്കപ്പെടുത്തുന്നുവെന്നും […]

India National

ഡല്‍ഹിയില്‍ കുറയാതെ കോവി‍ഡ്

ഡൽഹിയിൽ ആശങ്ക ഉയർത്തി കോവിഡ് വ്യാപനം രൂക്ഷമാകുന്നു. പ്രതിദിനം എണ്ണായിരത്തിനു മുകളിൽ കേസുകളാണ് റിപ്പോർട്ട്‌ ചെയ്യുന്നത്. പ്രാദേശിക മാർക്കറ്റുകളിലെ തിരക്ക് രോഗവ്യാപനത്തിന് കാരണമാകുന്നുവെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. ആൾക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനു ക്രമസമാധാന പാലനത്തിനുള്ള അവകാശം നൽകണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കല്യാണമടക്കമുള്ള ചടങ്ങുകളിൽ 50ൽ അധികം ആളുകൾ പങ്കെടുക്കുന്നതും തടയണമെന്നും ഡൽഹി സർക്കാർ റിപ്പോർട്ട്‌ നൽകി. നിലവിൽ കേന്ദ്ര സർക്കാരിന്‍റെ നിയന്ത്രണത്തിലാണ് ഡൽഹി പൊലീസ്. അതേസയമം രാജ്യത്ത് കോവിഡ് കേസുകളിൽ തുടർച്ചയായി കുറവ് രേഖപ്പെടുത്തുകയാണ്. കഴിഞ്ഞ […]

India National

‘ഗുപ്കര്‍ സഖ്യം ജമ്മുകശ്മീരിനെ വീണ്ടും ഭീകരവാദത്തിലേക്ക് കൊണ്ടുപോകുന്നു’; ആരോപണവുമായി അമിത് ഷാ

ഗുപ്കര്‍ സഖ്യത്തിനെതിരെ ആക്ഷേപവുമായി ആഭ്യന്തര മന്ത്രി അമിത് ഷാ. ഗുപ്കര്‍ സഖ്യം (gupkar Alliance) തെറ്റായ ആഗോള കൂട്ടായ്മയാണെന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷാ ആരോപിച്ചത്. ആഗോള ശക്തികള്‍ ജമ്മുകശ്മീരിലേക്ക് കടന്നുകയറണമെന്നതാണ് സഖ്യത്തിന്‍റെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു. ഗുപ്കര്‍ സഖ്യം രാജ്യത്തിന്റെ വികാരത്തിനൊത്ത് നീന്താമെന്നും അല്ലെങ്കില്‍ ജനങ്ങള്‍ അതിനെ മുക്കുമെന്നും അമിത് ഷാ പറഞ്ഞു. സഖ്യം ജമ്മുകശ്മീരിനെ തീവ്രവാദത്തിലേക്കും കലാപത്തിലേക്കും തിരിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഗുപ്കര്‍ സഖ്യം (people alliance for gupkar decleration) ആറ് […]

India National

ഇന്ത്യയിൽ കൊവിഡ് വാക്‌സിനുകൾ പുതുവർഷത്തിൽ

ഇന്ത്യയിൽ കൊവിഡ് വാക്‌സിനുകൾ പുതുവർഷത്തിൽ ലഭ്യമായിത്തുടങ്ങുമെന്നും ഫെബ്രുവരിയോടെ വിതരണം തുടങ്ങാമെന്നു പ്രതീക്ഷിക്കുന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഓക്‌സ്‌ഫോർഡ് വാക്‌സിന്റെ ഇന്ത്യയിലെ ട്രയൽ പൂർത്തിയായി. ഇംഗ്ലണ്ട് അനുമതി നൽകിയാൽ ഇന്ത്യയും സമാന നടപടികളിലേക്കു കടക്കുമെന്നാണ് മന്ത്രാലയം അറിയിച്ചത്. ഡിസംബറോടെ രാജ്യത്ത് ഉപയോഗിക്കാൻ വേണ്ടി 10 കോടി ഡോസ് കൊവിഡ് വാക്‌സിൻ ഉത്പാദിപ്പിക്കുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അഡാർ പൂനാവാല നേരത്തെ അറിയിച്ചിരുന്നു. ഓക്‌സ്‌ഫോർഡ് സർവകലാശാലയും അസ്ട്രസേനക കമ്പനിയും ചേർന്ന് വികസിപ്പിച്ച കൊവി ഷീൽഡ് വാക്‌സിനാണ് ഇന്ത്യയിൽ […]

India National

മധ്യപ്രദേശില്‍ ‘ലൗ ജിഹാദി’നെതിരെ നിയമം; അഞ്ച് വര്‍ഷം കഠിന തടവ്

‘ലൗ ജിഹാദി’നെതിരെ ഉടന്‍ നിയമം കൊണ്ടുവരുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍. മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നാരോത്തം മിശ്രയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലൗ ജിഹാദിനെതിരെ അടുത്ത നിയമസഭ സമ്മേളനത്തില്‍ ബില്ല് കൊണ്ടുവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവാഹം മാത്രം ലക്ഷ്യംവെച്ചുള്ള മതപരിവര്‍ത്തനത്തിന് അഞ്ച് വര്‍ഷം കഠിന തടവാണ് വകുപ്പില്‍ ഉള്‍പ്പെടുത്തുന്നത്. കുറ്റവാളികളുടെ സഹായികളും പ്രതിചേര്‍ക്കപ്പെടുന്ന രീതിയിലായിരിക്കും നിയമം. വിവാഹത്തിനായി സ്വമേധയാ മതം മാറുന്നതിനായി ഒരു മാസം മുമ്പ് കലക്ടര്‍ക്ക് അപേക്ഷിക്കേണ്ടതുണ്ട്. ലൗ ജിഹാദിനെതിരെയുള്ള നിയമനിര്‍മാണം കര്‍ണാടകയില്‍ അധികം താമസിയാതെ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ബി.എസ് […]

India National

വിഭജന രാഷ്ട്രീയത്തിൽ ബി.ജെ.പി ട്രംപിന്റെ മുൻഗാമി എന്ന് ഒബാമ

മതവും, വംശീയവാദവും ആയുധമാക്കാൻ പോകുന്ന രാഷ്ട്രീയത്തെ പറ്റി മുൻ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിങ് തനിക്ക് മുന്നറിയിപ്പ് തന്നിരുന്നുവെന്ന് മുൻ അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക് ഒബാമ. കഴിഞ്ഞ ആഴ്ചയിലെ പ്രമുഖ ഇന്ത്യൻ മാധ്യമങ്ങളുടെ തലക്കെട്ടിൽ ഒബാമയുടെ വിവിധ കോൺഗ്രസ്‌ നേതാക്കളെ പറ്റിയുള്ള പരാമർശത്തെ സംബന്ധിച്ചുള്ള വാർത്തകളായിരുന്നു ഇടം നേടിയിരുന്നത്. ഒബാമയുടെ രാഷ്ട്രീയ ഓർമക്കുറിപ്പുകൾ നിറഞ്ഞ “എ പ്രോമിസ്ഡ് ലാൻഡ് “എന്ന പുസ്തകത്തിലാണ് പരാമർശം. “അസാധാരണമായ ജ്ഞാനത്തിന്” ഉടമയാണ് മൻമോഹൻ സിങ് എന്ന് അദ്ദേഹം പറയുന്നു. അതേസമയം സോണിയ […]

India National

അമിത് ഷാ തമിഴ്നാട്ടിലേക്ക്; രജനീകാന്തുമായി കൂടിക്കാഴ്ച നടത്തിയേക്കും

ബി.ജെ.പി- അണ്ണാ ഡി.എം.കെ ബന്ധം ഉലയുന്നതിനിടെ തമിഴ്നാട് സന്ദർശിക്കാനൊരുങ്ങി അമിത് ഷാ. ശനിയാഴ്ചയാണ് അമിത്ഷാ ചെന്നൈയിലെത്തുക. വെട്രിവേൽ യാത്ര നടത്തിയ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ എൽ മുരുകനെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അണ്ണാ ഡിഎംകെയുമായി സഖ്യം തുടരുന്ന കാര്യത്തിൽ സംസ്ഥാന നേതാക്കളുമായി അമിത് ഷാ ചർച്ച നടത്തും. നടൻ രജനീകാന്തുമായും അമിത്ഷാ കൂടിക്കാഴ്ച നടത്തിയേക്കും. കോർ കമ്മിറ്റി അംഗങ്ങൾ ,സംസ്ഥാന സമിതി അംഗങ്ങൾ ,മണ്ഡലം ഭാരവാഹികൾ തുടങ്ങിയവരുമായി അമിത് ഷാ പ്രത്യേകം ചർച്ച നടത്തും .സർക്കാർ […]