India National

ചെന്നൈയിലും ഇംഫാലിലും വൻ ലഹരി വേട്ട; 75 കോടി രൂപ വിലവരുന്ന മെത്താഫെറ്റാമൈൻ പിടികൂടി, 8 പേർ അറസ്റ്റിൽ

ചെന്നൈയിലും ഇംഫാലിലും വൻ ലഹരി വേട്ടയുമായി നർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോ. സംഭവത്തിൽ അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ 8 പേർ അറസ്റ്റിലായി. പിടികൂടിയ ലഹരി വസ്തുവിന് 75 കോടി രൂപ വിലവരുമെന്ന് എൻ സി ബി അറിയിച്ചു. ഡിസംബർ 21നും 28നും ആണ് ഇതുമായി ബന്ധപ്പെട്ട ആദ്യ അറസ്റ്റുകൾ നടന്നിരിക്കുന്നത്. ഡിസംബർ 21ന് 4.8 കിലോ മെത്താഫെറ്റാമൈനുമായി 4 പേരാണ് പിടിയിലായത്. ചെന്നൈ സ്വദേശികളായ ചിന്താമണി, വീര ശെൽവം, ശരവണൻ, ജോസഫ് പോൾ എന്നിവരെയാണ് പിടികൂടിയത്. ഇതിന് ശേഷം […]

India National World

ലെബനനിൽ ഇസ്രയേൽ വ്യോമാക്രമണം; ഹമാസ് ഉപമേധാവി സാലിഹ് അറൂരി കൊല്ലപ്പെട്ടു

ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിലുണ്ടായ ഇസ്രയേൽ വ്യോമാക്രണത്തിൽ ഹമാസ് രാഷ്ട്രീയ ഉപമേധാവി സാലിഹ് അറൂരി കൊല്ലപ്പെട്ടു.സായുധവിഭാഗത്തിന്റെ രണ്ടു കമാൻഡർമാരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ദക്ഷിണ ബൈറൂത്തിലെ മശ്റഫിയ്യയിൽ ഹമാസ് ഓഫിസിനുനേരെ ചൊവ്വാഴ്ച രാത്രിയോടെയാണ് ഇസ്രായേൽ ഡ്രോണുകൾ ആക്രമണം നടത്തിയത്. ആക്രമണത്തിൽ കൂടുതൽ ആളപായമുണ്ടായതായും ഒരു കെട്ടിടം തകർന്നതായും റിപ്പോർട്ടുകൾ പറയുന്നു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ഇസ്രയേൽ സന്ദർശനം മാറ്റിവെച്ചു. ചെങ്കടലിൽ കപ്പലുകൾക്ക് നേരെയുള്ള ഹൂതികളുടെ ആക്രമണം ചർച്ച ചെയ്യാൻ യുഎൻ രക്ഷാസമിതി യോഗം ഇന്ന് ചേരും. ഇസ്രായേൽ […]

India National

ജമ്മുകശ്മീരിൽ ഭീകരവിരുദ്ധ നടപടിക്കായി കേന്ദ്രസേനകളും പൊലീസും ഏകോപനം ശക്തമാക്കണമെന്ന് അമിത് ഷാ

ജമ്മുകശ്മീരിൽ ഭീകരവിരുദ്ധ നടപടിക്കായി കേന്ദ്രസേനകളും പൊലീസും ഏകോപനം ശക്തമാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദ്ദേശം. ഇൻറലിജൻസ് സംവിധാനം ശക്തിപ്പെടുത്താനും കേന്ദ്ര ആഭ്യന്തര മന്ത്രി നിർദേശിച്ചു. ഭീകരാക്രമണം പൂർണ്ണമായും ഇല്ലാതാക്കാനുള്ള പദ്ധതി, ക്രമസമാധാന നില, യുഎപിഎയുമായി ബന്ധപ്പെട്ട കേസുകൾ, സുരക്ഷ പ്രശ്‌നങ്ങൾ എന്നിവയും ഉന്നതല സുരക്ഷാ അവലോകന യോഗത്തിൽ ചർച്ച ചെയ്തു. തുടർച്ചയായ ഭീകരാക്രമണ പശ്ചാത്തലത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് […]

India National

‘ദ്രാവിഡ മോഡൽ തമിഴ്‌നാടിനെ വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റി’; പ്രധാനമന്ത്രിയെ വേദിയിലിരുത്തി നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് എംകെ സ്റ്റാലിൻ

സർവകലാശാലകൾ ഒരോ രാജ്യത്തെയും മുന്നോട്ടു നയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സർവകലാശാലകൾ സാമൂഹിക നീതി ഉറപ്പാക്കുന്ന കേന്ദ്രങ്ങളാകണമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. തമിഴ് നാട് തിരുച്ചിറപ്പള്ളിയിൽ ഭാരതീദാസൻ സർവകലാശാല ബിദുരദാന ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു രണ്ടുപേരും. തമിഴ്‌നാടിന്റെ ദ്രാവിഡ മാതൃക വിദ്യഭ്യാസത്തിന് നൽകുന്ന പ്രാധാന്യത്തെ കുറിച്ചും പ്രധാനമന്ത്രിയെ വേദിയിലിരുത്തി മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അക്കമിട്ടു നിരത്തി. രാജ്യത്തെ വികസന പ്രവർത്തനങ്ങളും വിദ്യഭ്യാസ മേഖലയിലെ മുന്നേറ്റവും മോദിയും വിശദീകരിച്ചു. തുടർന്ന്, തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ നടത്തിയ […]

India National

പ്രധാനമന്ത്രിയുടെ പടുകൂറ്റന്‍ മണല്‍ ചിത്രം തൃശൂരില്‍ ഒരുങ്ങി; മണല്‍ ശേഖരിച്ചത് രാജ്യത്തെ 51 സ്ഥലങ്ങളില്‍ നിന്ന്

പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള ആദരവായി പടുകൂറ്റന്‍ മണല്‍ ചിത്രം തൃശൂരില്‍ ഒരുങ്ങി. വടക്കും നാഥന്റെ മണ്ണിലാണ് മണല്‍ ചിത്രം ഒരുക്കുന്നത്. നാളെ തൃശ്ശൂരില്‍ എത്തുന്ന പ്രധാനമന്ത്രിക്ക് ആദരവായി ചിത്രം സമ്മര്‍പ്പികും. പ്രശസ്ത മണല്‍ ചിത്രകാരനായ ബാബു എടക്കുന്നിയാണ് ചിത്രം തീര്‍ക്കുന്നത്. ഗോകുലം ഗോപാലന്റെ നേതൃത്വത്തിലാണ് മണൽ ചിത്രം ഒരുക്കുന്നത്.രാജ്യത്തെ 51 സ്ഥലങ്ങളില്‍ നിന്ന് മണ്ണ് ശേഖരിച്ചാണ് ചിത്രം ഒരുക്കുന്നത്. ഇതില്‍ നരേന്ദ്രമോദിയുടെ ജന്മനാടായ വഡോദരയില്‍ നിന്നുള്ള മണ്ണും ഉള്‍പ്പെടും. ഏകഭാരത് ശ്രേഷ്ട ഭാരത് എന്ന സങ്കല്‍പ്പത്തെ ഉറപ്പിക്കുന്നതിനാണ് വ്യത്യസ്ത […]

India National

മണിപ്പൂരിൽ അഞ്ചിടങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു; തിങ്കളാഴ്ചയുണ്ടായ വെടിവയ്പ്പിൽ കൊല്ലപ്പെട്ടത് നാലുപേർ

മണിപ്പൂരിൽ വീണ്ടും സംഘർഷം. തൗബാൽ ജില്ലയിൽ ഉണ്ടായ വെടിവെപ്പിൽ നാലുപേർ കൊല്ലപ്പെട്ടു.14 പേർക്ക് പരുക്കേറ്റു. ലിലോങ് മേഖലയിലാണ് ഇന്നലെ വൈകിട്ട് വെടിവെപ്പ് ഉണ്ടായത്. നാലു വാഹനങ്ങളിലായി പൊലീസ് വേഷത്തിൽ എത്തിയ സംഘം വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പിന് പിന്നാലെ പ്രദേശവാസികൾ അക്രമികളുടെ വാഹനങ്ങൾ തീയിട്ടു. സംഘർഷം കണക്കിലെടുത്ത് മേഖലയിൽ കൂടുതൽ സേനകളെ വിന്യസിച്ചു.സംഭവത്തിന് പിന്നാലെ മണിപ്പൂരിലെ താഴ്‌വര ജില്ലകളിൽ കർഫ്യൂ പ്രഖ്യാപിച്ചു. ജനങ്ങൾ സമാധാനം പാലിക്കണമെന്ന് മുഖ്യമന്ത്രി എൻ ബീരേൻ സിങ് ആവശ്യപ്പെട്ടു. താഴ്‌വര ജില്ലകളായ തൗബാൽ, ഇംഫാൽ ഈസ്റ്റ്, […]

India National

ഗസ്സയില്‍ യുദ്ധം അവസാനിക്കുന്നില്ല; ആക്രമണം ഈ വര്‍ഷാവസാനം വരെ തുടരുമെന്ന് ഇസ്രയേല്‍

ഗസ്സയില്‍ യുദ്ധം ഈ വര്‍ഷം അവസാനം വരെ തുടരുമെന്ന മുന്നറിയിപ്പുമായി ഇസ്രയേല്‍. ഗസ്സയില്‍ നിന്ന് ആയിരക്കണക്കിന് സൈനികരെ പിന്‍വലിക്കുകയാണെന്ന് സൈനിക വക്താവ് ഡാനിയേല്‍ ഹഗാരി അറിയിച്ചു. അഞ്ച് ബ്രിഗേഡുകളെയാണ് പിന്‍വലിക്കുന്നത്. ഗസ്സയില്‍ മരണസംഖ്യ 21,978 ആയി. ചെങ്കടലില്‍ ഇറാന്‍ യുദ്ധക്കപ്പല്‍ വിന്യസിച്ചു. ചെങ്കടലില്‍ ചരക്ക് കപ്പല്‍ റാഞ്ചാന്‍ യെമനിലെ ഹൂതികള്‍ നടത്തിയ ശ്രമം യുഎസ് നാവിക സേന പരാജയപ്പെടുത്തിയതിന് പിന്നാലെയാണ് ഇറാന്റെ നീക്കം. ജുഡീഷ്യറിക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നെതന്യാഹു സര്‍ക്കാര്‍ പാസാക്കിയ നിയമം ഇസ്രയേല്‍ സുപ്രിംകോടതി തള്ളി. […]

India National

മണിപ്പൂരിൽ പൊലീസ് വേഷത്തിൽ എത്തിയവർ വെടിയുതിർത്തു; 4 പേർ കൊല്ലപ്പെട്ടു, 14 പേർക്ക് പരുക്ക്

മണിപ്പൂരിൽ വീണ്ടുമുണ്ടായ സംഘർഷത്തിൽ 4 പേർ കൊല്ലപ്പെടുകയും 14 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. തൗബാൽ ജില്ലയിലുണ്ടായ വെടിവെപ്പിലാണ് 4 പേർ കൊല്ലപ്പെട്ടത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ 5 ജില്ലകളിൽ കർഫ്യൂ ഏർപ്പെടുത്തിയിരിക്കുകയാണ്. പൊലീസ് വേഷത്തിൽ എത്തിയ സംഘമാണ് വെടിയുതിർത്തത്. മേഖലയിൽ കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്. ജനങ്ങൾ സമാധാനം പാലിക്കണമെന്ന് മുഖ്യമന്ത്രി എൻ ബീരേൻ സിങ് പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച്ചയും മണിപ്പൂരിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടിരുന്നു. മോറെയിൽ അക്രമികളും സുരക്ഷാസേ തമ്മിലാണ് അന്ന് വെടിവയ്പ്പ് ഉണ്ടായത്. ഏറ്റുമുട്ടലിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് […]

India National

‘4,000ത്തോളം പേർ പങ്കെടുത്ത മാസ് സൂര്യ നമസ്‌കാരം’; ഗുജറാത്തിന് ഗിന്നസ് റെക്കോർഡ്

നാലായിരത്തോളം പേർ പങ്കെടുത്ത് മാസ് സൂര്യ നമസ്‌കാരം നടത്തി ഗിന്നസ് റെക്കോർഡിൽ ഇടംനേടി ​ഗുജറാത്ത്. മൊധേരയിൽ നടന്ന പുതുവത്സരാഘോഷങ്ങളിൽ ​ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ആഭ്യന്തര മന്ത്രി ഹർഷ് സംഘവിയും പങ്കെടുത്തു. എ എൻ ഐ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഗിന്നസ് ബുക്കിൽ ഇടംനേടിയ മാസ് സൂര്യ നമസ്‌കാരത്തിൽ വിദ്യാർത്ഥികൾ, കുടുംബങ്ങൾ, യോഗാ പ്രേമികൾ, മുതിർന്ന പൗരന്മാർ തുടങ്ങീ നിരവധി പേർ പരിപാടിയുടെ ഭാഗമായി. ഗുജറാത്തിലെ 108 സ്ഥലങ്ങളിലായി 51 വ്യത്യസ്‌ത വിഭാ​ഗങ്ങളിൽ […]

India National

‘സൗജന്യങ്ങൾ ഒഴിവാക്കണം’; സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് കേന്ദ്രം, സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ്

സംസ്ഥാന സർക്കാരുകൾ സൗജന്യങ്ങൾ വാരിക്കോരി നൽകുന്നത് ഒഴിവാക്കണമെന്ന് കേന്ദ്രം. ഇത്തരം നടപടി വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് ധനമന്ത്രാലയത്തിൻ്റെ മുന്നറിയിപ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ചീഫ് സെക്രട്ടറിമാരുടെ മൂന്നാമത് ദേശീയ സമ്മേളനത്തിലാണ് ഈ നിർദ്ദേശം നല്‍കിയത്. രാജ്യം സുപ്രധാന പൊതുതെരഞ്ഞെടുപ്പിലേക്ക് കടക്കുന്നതിനിടെയാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനങ്ങളുടെ സാമ്പത്തിക നില കണക്കിലെടുത്തു കൊണ്ടു മാത്രമേ സൗജന്യ വാദ്ഗാനങ്ങള്‍ പ്രഖ്യാപിക്കാവൂ. മൂലധന നിക്ഷേപം വര്‍ധിപ്പിക്കണം. സാമ്പത്തിക സ്ഥിതി സംസ്ഥാനങ്ങള്‍ തന്നെ മാനേജ് ചെയ്യണം. ബജറ്റിന് പുറത്തെ കടമെടുപ്പിനെക്കുറിച്ചും […]