രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ മൂന്ന് ലക്ഷത്തിൽ താഴെയായി കുറഞ്ഞു. 2,81,386 പേർക്കാണ് 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത്. 4,106 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് ബാധിച്ച് മരിച്ചു. 17.88 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഏപ്രില്‍ 21ന് ശേഷം ആദ്യമായാണ് രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തില്‍ താഴെയെത്തുന്നത്. അതേസമയം മരണസംഖ്യയില്‍ കുറവില്ല. വാക്സിന്‍ ക്ഷാമം കോവിഡ് പ്രതിരോധത്തിന് വലിയ തടസ്സമായി തുടരുകയാണ്. 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്സിനെടുക്കാമെന്ന് പ്രഖ്യാപിച്ചെങ്കിലും പലയിടങ്ങളിലും വ്യാപകമായി […]
National
പ്രയാഗ്‌രാജില്‍ ഗംഗാതീരത്ത് മൃതദേഹങ്ങള്‍ മണലില്‍ കുഴിച്ചിട്ട നിലയില്‍
ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലും മണലിൽ കുഴിച്ചിട്ട നിലയിൽ നിരവധി മൃതദേഹങ്ങള്‍ കണ്ടെത്തി. ഇവ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങളാണോ എന്നത് സ്ഥിരീകരിച്ചിട്ടില്ല. ത്രിവേണി സംഗമത്തിനടുത്തും മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പലരും ഇവിടെയെത്തി മൃതദേഹങ്ങള്‍ മണലില്‍ കുഴിച്ചിടുന്നുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. ശക്തമായ കാറ്റില്‍ മണല്‍ നീങ്ങുമ്പോഴാണ് അഴുകിത്തുടങ്ങിയ മൃതദേഹങ്ങള്‍ പുറത്തുവരുന്നത്. തൊട്ടുപിന്നാലെ നായകളും പക്ഷികളും മൃതദേഹാവശിഷ്ടങ്ങള്‍ കടിച്ചുവലിക്കാനും തുടങ്ങി. ഇത് സമീപപ്രദേശത്തുള്ളവർക്ക് ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്. മൃതദേഹങ്ങള്‍ ശരിയായ രീതിയില്‍ സംസ്‌കരിക്കുന്നതിനുള്ള നടപടികളുമായി അധികൃതര്‍ ഇടപെടണമെന്നാവശ്യപ്പെട്ടാണ് സമീപവാസികള്‍ രംഗത്തു […]
കൊവിഡ് ബാധിച്ച് മരിച്ചവരുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നൽകും; അരവിന്ദ് കെജ്രിവാള്‍
കൊവിഡ് ബാധിച്ച് മരിച്ചവരുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. കര്‍ശന നിയന്ത്രണങ്ങള്‍ തുടരുന്നതിനാല്‍ ഡല്‍ഹിയില്‍ കൊവിഡ് കേസുകളുടെ എണ്ണം കുറയുകയാണ്.കൊവിഡ് മൂലം മരണപ്പെട്ട രക്ഷിതാക്കളുടെ മക്കളുടെ വിദ്യാഭ്യാസത്തിനുള്ള പണം സര്‍ക്കാര്‍ തന്നെ വഹിക്കുമെന്ന് കെജ്രിവാള്‍ പറഞ്ഞു. ‘വേദനാജനകമായ ദിനങ്ങളാണ് കടന്നുപോയത്. പലകുടുംബങ്ങളിലും ഒന്നിലധികം മരണങ്ങളുണ്ടായി. നിരവധി കുട്ടികള്‍ക്ക് അവരുടെ രക്ഷിതാക്കളെ നഷ്ടമായി. അവരുടെ വേദന എനിക്ക് മനസിലാകും. അവര്‍ക്ക് സര്‍ക്കാര്‍ സൗജന്യ വിദ്യാഭ്യാസം നല്‍കും. […]
ഓക്സിജൻ ലഭിച്ചില്ല; ഗോവയിൽ 13 രോഗികൾ കൂടി മരിച്ചു
ഗോവയിൽ ഓക്സിജൻ കിട്ടാതെ 13 രോഗികൾ കൂടി മരിച്ചു. ഗോവ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് സംഭവം. ഇന്ന് പുലർച്ചെ ഒരു മണിക്കും ആറ് മണിക്കുമിടെയാണ് 13 പേരും മരിച്ചത്. ഇന്നലെ ഇതേ സമയക്ക് 15 പേരുടെ മരണം റിപ്പോർട്ട് ചെയ്തിരുന്നു. ബുധനാഴ്ച പുലർച്ചെ 20 പേരാണ് ഓക്സിജൻ ലഭിക്കാതെ മരിച്ചത്. ചൊവ്വാഴ്ചയും ഇതേ സമയത്ത് ഇതേ കാരണത്താൽ 26 പേർ മരണമടഞ്ഞിരുന്നു. കഴിഞ്ഞ നാല് ദിവസത്തിനിടെ 74 രോഗികളാണ് ഈ ആശുപത്രിയിൽ മരിച്ചത്. കുറഞ്ഞ മർദ്ദത്തിലുള്ള ഓക്സിജനാണ് […]
കൊവിഡ് നിയന്ത്രിക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നു, സൗജന്യ വാക്‌സിനേഷന്‍ തുടരും: പ്രധാന മന്ത്രി
രാജ്യത്തെ കൊവിഡ് രോഗവ്യാപനം നിയന്ത്രിക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും സൗജന്യ വാക്‌സിനേഷന്‍ തുടരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡിനോട് പടവെട്ടി രാജ്യം വിജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യ ധൈര്യം കൈവിടില്ല. ഓക്‌സിജന്‍ ലഭ്യത കൂട്ടാന്‍ എല്ലാ മാര്‍ഗവും തേടുന്നുണ്ട്. മരുന്നുകളുടെ ലഭ്യത കൂട്ടാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുന്നുണ്ട്. പൂഴ്ത്തിവെയ്പ്പ് തടയാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.കൊവിഡിനോട് പടവെട്ടി വിജയിക്കുമെന്നും ധൈര്യം കൈവിടുന്നവരല്ല ഇന്ത്യയിലുള്ളതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
രാജ്യത്ത് വാക്സിനും മരുന്നും ഓക്സിജനും കാണാനില്ല, ഒപ്പം പ്രധാനമന്ത്രിയെയും; നരേന്ദ്രമോദിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി
കോവിഡ് വ്യാപനത്തിനിടെ വാക്സിൻ, ഓക്സിജൻ, മരുന്നുകൾ എന്നിവയെല്ലാം രാജ്യത്ത് വലിയ ക്ഷാമമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇവയോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കാണാനില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോടികൾ ചെലവഴിച്ച് ഡൽഹിയിൽ പണിയുന്ന സെൻട്രൽ വിസ്ത പദ്ധതിയും മോദിയുടെ ചിത്രങ്ങളും മാത്രമാണ് ഇപ്പോള്‍ അവശേഷിക്കുന്നതെന്നും രാഹുൽ പരിഹാസ രൂപേണ വിമർശിച്ചു. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ വിമർശനം. ‘വാക്സിൻ, ഓക്സിജൻ, മരുന്നുകൾ എന്നിവക്കൊപ്പം പ്രധാനമന്ത്രിയേയും കാണാനില്ല. സെൻട്രൽ വിസ്ത പദ്ധതി, മരുന്നുകളുടെ ജിഎസ്ടി, എല്ലായിടത്തുമുള്ള പ്രധാനമന്ത്രിയുടെ ചിത്രങ്ങൾ എന്നിവ മാത്രമാണ് ഇപ്പോള്‍ […]
തെരഞ്ഞെടുപ്പ് നടത്തിപ്പിലെ പോരായ്മകള്‍ പഠിക്കാന്‍ സമിതിയെ നിയോഗിച്ച് തെരഞ്ഞെടുപ്പ് കമീഷന്‍
നിയമസഭ തെരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളിലെ പ്രവർത്തനങ്ങളെ കുറിച്ചു പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ കോർ കമ്മിറ്റിക്ക് രൂപം നൽകി. തെരഞ്ഞെടുപ്പ് നടത്തിപ്പിലെ അനുഭവങ്ങൾ, പിഴവുകൾ, പോരായ്മകൾ എന്നിവയാണ് കോർ കമ്മിറ്റി പഠിക്കുക. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ സെക്രട്ടറി ജനറലാണ് കോർ കമ്മിറ്റിയുടെ അധ്യക്ഷന്‍. പഠനത്തിന്‍റെ അടിസ്ഥാനത്തിൽ വരും തെരഞ്ഞെടുപ്പുകളിൽ വരുത്തേണ്ട മാറ്റങ്ങളും സി.ഇ.ഒ, ജില്ലാ ഉദ്യോഗസ്ഥരുടെ തലത്തിൽ നടപ്പാക്കേണ്ട നടപടികളും കമീഷൻ തീരുമാനിക്കും. ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് കമ്മിറ്റിക്കു ലഭിച്ച നിര്‍ദേശം. […]
സ്പുട്നിക് വാക്സിന്‍റെ വില നിശ്ചയിച്ചു; ഡോസിന് 995 രൂപ
റഷ്യന്‍ നിര്‍മ്മിത കോവിഡ് വാക്സിന്‍ സ്പുട്നിക്- 5 ന്‍റെ വില നിശ്ചയിച്ചു. 995.40 രൂപയാണ് ഡോസിന് ഈടാക്കുക. അഞ്ചു ശതമാനം ജി.എസ്.ടി അടക്കമാണ് ഈ വില. ഇന്ത്യയിൽ തന്നെ വാക്സിൻ നിർമിക്കാനായാൽ വില കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡോ. റെഡ്ഡീസ് ലബോറട്ടറീസാണ് ഇന്ത്യയിൽ സ്പുട്നിക് വാക്സിൻ്റെ നിർമാതാക്കൾ. മെയ് ഒന്നിന് ആദ്യ ബാച്ച് സ്പുട്നിക് വാക്സിന്‍ ഇന്ത്യയിലെത്തിയിരുന്നു. വൈകാതെ കൂടുതൽ ബാച്ചുകൾ റഷ്യയിൽ നിന്നും ഇന്ത്യയിലെത്തുമെന്നും ഡോ. റെഡ്ഡീസ് ലാബ് വ്യക്തമാക്കി. അടുത്തയാഴ്ച മുതല്‍ […]
കോവിഡ് വ്യാപനം; മഹാരാഷ്ട്രയില്‍ ജൂൺ ഒന്നുവരെ കർശന നിയന്ത്രണം തുടരും
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ അടുത്തമാസം വരെ നിയന്ത്രണം നീളും. ജൂൺ ഒന്ന് രാവിലെ ഒന്നുവരെ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ തുടരുമെന്ന് സർക്കാർ അറിയിച്ചു. അവശ്യ സർവിസുകൾക്ക് നിയന്ത്രണം ഉണ്ടാകില്ല. അവശ്യ സാധനങ്ങൾ ഹോം ഡെലിവറിയായി എത്തിക്കാൻ പരമാവധി ശ്രമിക്കണമെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു. സംസ്ഥാനത്തേക്ക് പ്രവേശിക്കണമെങ്കിൽ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റും നിര്‍ബന്ധമാക്കി. രാജ്യത്ത് ഏറ്റവും കൂടുതൽ രോഗികളുള്ള സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്ട്ര. പ്രതിദിനം ലക്ഷത്തിനടുത്ത് കോവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരുന്നത്. ഇതിനു പിന്നാലെ […]
ഇന്ത്യക്ക് 1200 സിലിണ്ടറുകളെത്തിച്ച് ബ്രിട്ടന്‍
കടുത്ത ഓക്സിജന്‍ ക്ഷാമം നേരിടുന്ന ഇന്ത്യക്ക് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സഹായ സഹകരണങ്ങള്‍ തുടരുകയാണ്. ഇപ്പോള്‍ കോവിഡ് പ്രതിരോധത്തിനായി 1200 ഓക്സിജന്‍ സിലിണ്ടറുകള്‍ എത്തിച്ചിരിക്കുകയാണ് ബ്രിട്ടന്‍. ബ്രിട്ടന്‍റെ സഹായം സ്വീകരിച്ചതിനൊപ്പം ഓക്സിജന്‍ എത്തിച്ച ഖത്തര്‍ എയര്‍വേയ്സിനും വിദേശകാര്യ മന്ത്രാലയ വക്താവ് നന്ദി അറിയിച്ചു. ബ്രിട്ടണില്‍ നിന്ന് 1350 ഓക്സിജന്‍ സിലിണ്ടറുകള്‍ തിങ്കളാഴ്ച ഇന്ത്യയിലെത്തിച്ചിരുന്നു. പിപിഇ കിറ്റുകളും മെഡിക്കല്‍ ഉപകരണങ്ങളും ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകളും അടക്കം നിരവധി സഹായങ്ങള്‍ വിദേശ രാജ്യങ്ങള്‍ ഇന്ത്യയിലേക്ക് എത്തിക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ അമേരിക്ക, ജര്‍മനി […]












