രാജ്യത്താകെ മോദി ഷോയുമായി ബി.ജെ.പി. പൊതു തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള റാലികൾക്ക് ജനുവരി അവസാന വാരം തുടക്കമാകും. രാമക്ഷേത്രവും ഏക സിവിൽ കോഡും പ്രധാന പ്രചരണ വിഷയങ്ങളാക്കും.സൗജന്യ റേഷന്റെ അളവ് ഉയർത്താനുള്ള നിർദേശം പാർട്ടി സർക്കാരിന് മുന്നിൽ വച്ചിട്ടുണ്ട്. തൃശൂരിൽ നടന്ന സ്ത്രീ ശക്തി സംഗമത്തോടെ കേരളത്തിൽ ബി ജെ പിയുടെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമായിക്കഴിഞ്ഞു. വളരെ പെട്ടെന്ന് തന്നെ സ്ഥാനാർത്ഥികളെ കണ്ടെത്തി പ്രചരണത്തിൽ മേൽക്കൈ നേടിയെടുക്കാനുള്ള തയ്യാറെടുപ്പിലാണ് നേതൃത്വം. ഉത്തരേന്ത്യയിൽ നിയമസഭ തെരഞ്ഞെടുപ്പിൽ ഈ […]
National
ലക്ഷദ്വീപിൽ പുതിയ വിമാനത്താവളം നിർമ്മിക്കാൻ പദ്ധതി; സൈന്യത്തിനും പൊതുജനത്തിനും ഉപയോഗിക്കാം
ലക്ഷ്വദീപിൽ പുതിയ വിമാനത്താവളം നിർമ്മിക്കാൻ പദ്ധതി. മിനിക്കോയ് ദ്വീപിൽ വിമാനത്താവളം നിർമിക്കാൻ ശിപാർശ. സൈന്യത്തിനും പൊതുജനത്തിനും ഉപയോഗിക്കാൻ വേണ്ടിയാണ് വിമാനത്താവളം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന് പിന്നാലെ ലക്ഷദ്വീപിലേക്ക് യാത്ര നടത്താൻ ആഹ്വാനം ചെയ്തുകൊണ്ട് ഇന്ത്യയിൽ ക്യാമ്പെയിൻ നടക്കുകയാണ്. 2026 മാർച്ച് 31 ഓടെ അത്യാധുനിക വിമാനത്താവളം പ്രവർത്തന സജ്ജമാകുമെന്നാണ് വിവരം. ഐലാൻഡ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ലക്ഷദ്വീപിലേക്ക് കേന്ദ്രം ശ്രദ്ധ ചെലുത്തുന്ന സാഹചര്യത്തിൽ പദ്ധതി വേഗത്തിൽ യാഥാർത്ഥ്യമാകുമെന്നാണ് ലക്‌ഷ്യം. പ്രധാനമന്ത്രി ദ്വീപ് സന്ദർശിച്ചതിന് പിന്നാലെ ലക്ഷദ്വീപിനെ കുറിച്ച് […]
വിനോദസഞ്ചാര സാധ്യതകള്‍ക്ക് ആവശ്യമായ പ്രചാരണം നല്‍കണം; പ്രധാനമന്ത്രി രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാനാണ് ശ്രമിക്കുന്നത്; മുഹമ്മദ് ഷമി
മാലദ്വീപ് വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടിനെ പിന്തുണച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. നമ്മള്‍ രാജ്യത്തെ വിനോദസഞ്ചാര സാധ്യതകള്‍ക്ക് ആവശ്യമായ പ്രചാരണം നല്‍കണമെന്നും അത് രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുമെന്നും അത് എല്ലാവര്‍ക്കും നല്ലതാണെന്നും ഷമി പറഞ്ഞു.ദേശീയ മാധ്യമമായ എൻഡി ടിവിയോട് സംസാരിക്കുകയായിരുന്നു ഷമി. നമ്മുടെ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ നമ്മള്‍ പിന്തുണക്കണമെന്നും ഷമി വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അടക്കമുള്ള നിരവധി കായികതാരങ്ങള്‍ […]
‘ക്രിക്കറ്റ് ഗ്രൗണ്ടിൽ ഏറ്റുമുട്ടി വേദ പണ്ഡിതർ’; സംസ്കൃതത്തിൽ കമന്ററി, സമ്മാനം അയോധ്യ സന്ദർശനം
സംസ്‌കൃതം പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ട് വേദ പണ്ഡിതന്മാര്‍ക്കുവേണ്ടി സംഘടിപ്പിക്കുന്ന വാര്‍ഷിക ക്രിക്കറ്റ് ടൂര്‍ണമെന്റിന് ഭോപാലില്‍ തുടക്കമായി. ജനുവരി 22-ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന അയോധ്യ രാമക്ഷേത്രത്തിലേക്ക് സൗജന്യയാത്രയാണ് ടൂര്‍ണമെന്റിലെ വിജയികളെ കാത്തിരിക്കുന്ന സമ്മാനം. ദേശീയ മാധ്യമമായ ANI ആണ് വാർത്ത റിപ്പോർട്ട് ചെയുന്നത്. ദോത്തിയും കുര്‍ത്തയും ധരിച്ച ബാറ്റ്‌സ്മാന്‍. കഴുത്തില്‍ രുദ്രാക്ഷമാല ധരിച്ച ബോളര്‍. സംസ്‌കൃത’ത്തിലാണ് കമന്ററി. ഭോപാലിലെ അങ്കുര്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്. കളിക്കാരും അമ്പയര്‍മാരും തമ്മില്‍ സംസ്‌കൃതത്തിലാണ് ആശയവിനിമയം നടത്തുക. ഹിറ്റുകളും മിസ്സുകളും ക്യാച്ചും ഔട്ടും കലര്‍പ്പില്ലാത്ത […]
തമിഴ്നാട്ടിലെ സർക്കാർ ബസ് ജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചു
തമിഴ്നാട്ടിലെ സർക്കാർ ബസ് ജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചു. ശമ്പള വർദ്ധനവ് ഉൾപ്പെടെ ആറ് ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ദീർഘദൂര ബസ്സുകൾ അടക്കം സർവീസ് നടത്തുന്നില്ല. സംസ്ഥാനത്തിനകത്തും പുറത്തേക്കും സ്വകാര്യ ബസ്സുകൾ 24 മണിക്കൂറും സർവീസ് നടത്തണമെന്ന് സ്വകാര്യ ബസ്സുകൾ അറിയിച്ചു. കഴിഞ്ഞദിവസം ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സമരപരിപാടികളുമായി മുന്നോട്ടു പോകാൻ തൊഴിലാളി സംഘടനകൾ തീരുമാനിച്ചത്. എട്ട് വർഷമായി മുടങ്ങിക്കിടക്കുന്ന ക്ഷാമബത്ത പെൻഷൻകാർക്ക് അനുവദിക്കണമെന്നതാണ് സമര സംഘടനകളുടെ പ്രധാന ആവശ്യങ്ങളിലൊന്ന്. സർവീസിലുള്ളവർക്ക് പൊങ്കലിന് മുമ്പ് പെൻഡിംഗ് […]
ലോക്സഭാ തെരഞ്ഞെടുപ്പ്; ഡൽഹിയിൽ 4 സീറ്റുകൾ വേണം, ആവശ്യത്തിൽ ഉറച്ച് എഎപി
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഡൽഹിയിൽ നാല് സീറ്റ് വേണമെന്ന ആവശ്യത്തിലുറച്ച് ആം ആദ്മി പാർട്ടി. ഗുജറാത്തിലും ഹരിയാനയിലും സീറ്റ് വേണമെന്ന് എഎപി ആവശ്യപ്പെട്ടു. അതേസമയം പഞ്ചാബിൽ സഖ്യം ഉണ്ടായേക്കില്ല. 7 ലോക്സഭാ സീറ്റുള്ള ഡൽഹിയിൽ നാല് സീറ്റ് വേണമെന്ന് കോൺഗ്രസിന്റെ ദേശീയ സഖ്യ സമിതി അംഗങ്ങളുമായുള്ള യോഗത്തിൽ ആം ആദ്മി ആവശ്യപ്പെട്ടു. മൂന്ന് സീറ്റ് ആകും കോൺഗ്രസിന് ലഭിക്കുക. ഹരിയാനയിൽ മൂന്ന് ഗുജറാത്തിലും ഗോവയിലും ഓരോ വീതം സീറ്റുമാണ് എഎപി ആവശ്യപ്പെട്ടത്. 10 ലോക്സഭാ സീറ്റുള്ള ഹരിയാനയിൽ കൂടുതൽ […]
സൽമാൻഖാന്റെ ഫാം ഹൗസിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമം; രണ്ടുപേർ പിടിയിൽ
സൽമാൻഖാന്റെ ഫാം ഹൗസിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ച രണ്ടുപേർ സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിൽ. ഇവരെ സുരക്ഷാ ഉദ്യോഗസ്ഥർ പൊലീസിന് കൈമാറി. മുംബൈ പൻവേലിലെ ഫാം ഹൗസിലാണ് സംഭവം. പ്രതികൾ വേലി ചാടി കോമ്പൗണ്ടിലൂടെ ഫാം ഹൗസിലേക്ക് കടക്കാൻ ശ്രമിച്ചതായാണ് റിപ്പോർട്ട്. സുരക്ഷാ ഉദ്യോഗസ്ഥർക്ക് തെറ്റായ പേരുകളാണ് സംഘം നൽകിയത്. തങ്ങൾ സൽമാൻഖാന്റെ ആരാധകരാണെന്നും അദ്ദേഹത്തെ കാണാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞാണ് പ്രതികൾ ഫാം ഹൗസിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചത്. ഇവരുടെ പ്രവർത്തനങ്ങളിൽ സംശയം തോന്നിയ സുരക്ഷാ ഉദ്യോഗസ്ഥർ പൊലീസിനെ വിവരമറിയിക്കുമായിരുന്നു […]
രാമക്ഷേത്ര പ്രതിഷ്ഠാദിനത്തില്‍ കുഞ്ഞ് ജനിക്കണം; ഡോക്ടർമാരോട് സിസേറിയന്‍ ആവശ്യപ്പെട്ട് യുപിയിലെ ഗര്‍ഭിണികള്‍
അയോധ്യയിൽ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന ദിവസം ശസ്ത്രക്രിയയിലൂടെ കുട്ടികൾക്ക് ജന്മം നൽകണമെന്ന ആവശ്യവുമായി ഗർഭിണികൾ.രേഖാമൂലമുള്ള 14-ഓളം അപേക്ഷകള്‍ ഇതിനോടകം ലഭിച്ചതായി ഗണേഷ് ശങ്കര്‍ വിദ്യാര്‍ഥി മെമ്മോറിയല്‍ മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി വിഭാഗം മേധാവി സീമാ ദ്വിവേദി പിടിഐയോട് പറഞ്ഞു. ഒരേ ലേബര്‍റൂമില്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കണമെന്നുമാണ് സ്ത്രീകളുടെ ആവശ്യം. ജനുവരി 22ന് 35 സിസേറിയന്‍ ഓപ്പറേഷനുകള്‍ നടത്താന്‍ നിശ്ചയിച്ചിട്ടുണ്ട്. ചിലര്‍ പുരോഹിതന്മാരില്‍നിന്നും ശുഭകരമായ സമയംവരെ കുറിച്ചുവാങ്ങുന്നുണ്ട്. പുരോഹിതര്‍ പറയുന്ന സമയങ്ങളില്‍ കുഞ്ഞുങ്ങളെ പുറത്തെടുക്കുന്ന അനുഭവം മുമ്പും […]
‘രാംലല്ലയ്‌ക്ക് നേദിക്കാൻ 7,000 കിലോ ഭാരമുള്ള വമ്പൻ ഹൽവ’; തയ്യാറാക്കുന്നത് നാഗ്പൂരിലെ പ്രമുഖ പാചക വിദഗ്ധൻ
അയോധ്യ പ്രതിഷ്ഠ ദിനത്തിൽ രാംലല്ലയ്‌ക്ക് നേദിക്കാൻ 7,000 കിലോഗ്രാം രാം ഹൽവ. 7000 കിലോ ഭാരമുള്ള വമ്പൻ ഹൽവയാണ് തയ്യാറാക്കുന്നത്. മഹാരാഷ്‌ട്രയിലെ നാഗ്പൂർ സ്വദേശിയായ ഷെഫ് വിഷ്ണു മനോഹറാണ് ഹൽവ തയ്യാറാക്കുന്നത്. ദേശീയ മാധ്യമമായ ANI യാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.900 കിലോ റവ, 1,000 കിലോഗ്രാം നെയ്യ് ,1,000 കിലോഗ്രാം പഞ്ചസാര, 2,000 ലിറ്റർ പാൽ, 2,500 ലിറ്റർ വെള്ളം, 300 കിലോ ഡ്രൈ ഫ്രൂട്ട്‌സ്, 75 കിലോ ഏലക്കാപ്പൊടി എന്നിവയാണ് 7000 കിലോ ഭാരമുള്ള […]
തമിഴ്‌നാട്ടിൽ വീണ്ടും മഴ കനക്കുന്നു; 10 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തമിഴ്‌നാട്ടിൽ വീണ്ടും കനത്ത മഴ ശക്തമാകുന്നു. കടലൂർ, വില്ലുപുരം ഉൾപ്പെടെയുള്ള ജില്ലകളിലാണ് മഴ തുടരുന്നത്. 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കടലൂർ, വില്ലുപുരം, മയിലാടുതുറൈ, നാഗപട്ടണം, വെല്ലൂർ, റാണിപ്പേട്ട്, തിരുവണ്ണാമലൈ, തിരുവാരൂർ, കല്ല്കുറിച്ചി, ചെങ്കൽപട്ട് തുടങ്ങിയ ജില്ലകളിലെ സ്‌കൂളുകൾക്കും കോളജുകൾക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.കനത്ത മഴയെ തുടർന്ന് അണ്ണാമലൈ യൂണിവേഴ്സിറ്റി നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചിട്ടുണ്ട്. പുതുച്ചേരിയിലും സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി. പലയിടങ്ങളിലും വൈദ്യുതി മുടങ്ങി. മിക്കയിടങ്ങളിലും രൂക്ഷമായ ഗതാഗതക്കുരുക്കാണ് ഇപ്പോൾ […]