രാജ്യം ഇന്ന് 76-ാമത് കരസേനാ ദിനം ആചരിക്കും. ഉത്തർ പ്രദേശിലെലക്‌നൗ ഗൂർഖ റൈഫിൾസ് റെജിമെന്റൽ സെന്ററിലാണ് കരസേനാ ദിനത്തോടനുബന്ധിച്ചുള്ള പരേഡ് നടക്കുക. കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ അഭിവാദ്യം സ്വീകരിക്കും. ഇത് രണ്ടാം തവണയാണ് രാജ്യതലസ്ഥാനത്തിന് പുറത്ത് കരസേനാ ദിനം ആചരിക്കുന്നത്. ലക്‌നൗ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമാൻഡ് ഓഫ് ആർമിയുടെ സെൻട്രൽ കമാൻഡിന് കീഴിലാണ് ഈ വർഷം പരേഡ് നടക്കുക. വൈകിട്ട് നടക്കുന്ന ശൗര്യ സന്ധ്യയിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, […]
National
ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് രണ്ടാം ദിനം; യാത്ര കടന്നുപോകുന്നത് കലാപബാധിത മേഖലകളിലൂടെ
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് രണ്ടാം ദിനം. രാവിലെ 8 മണിക്ക് ഇംഫാലിൽ നിന്നും പര്യടനം ആരംഭിക്കും. യാത്ര കടന്നുപോകുന്നത് കലാപബാധിത മേഖലകളിലൂടെയാണ്. ഇന്നത്തെ സമാപനം നാഗാലാൻഡിലാണ്. രാഹുൽ ഗാന്ധി വൈകിട്ടോടെ നാഗാലാൻഡിൽ എത്തും. മണിപ്പൂരിലെ ഥൌബലിലാണ് യാത്രയ്ക്ക് തുടക്കമായത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ രാഹുൽ ഗാന്ധിക്ക് പതാക കൈമാറിയതോടെ യാത്രക്ക് തുടക്കമായി. മണിപ്പൂരിലെ സാഹചര്യം സൂചിപ്പിച്ച് നരേന്ദ്ര മോദിക്കും ബിജെപിക്കും എതിരെ ആഞ്ഞടിച്ചാണ് രാഹുലും ഖർഗെയും യാത്രക്ക് തുടക്കമിട്ടത്. […]
മുംബൈയിൽ ബഹുനില കെട്ടിടത്തിൽ വൻ തീപിടിത്തം; ആറു നിലകളിലേക്ക് തീപടർന്നു
മുംബൈയിലെ ഡോംബിവ്‌ലിയിലെ ബഹുനില കെട്ടിടത്തിൽ വൻ തീപിടിത്തം. ആറു നിലകളിലേക്ക് തീ പടർന്നു. സംഭവ സ്ഥലത്തേക്ക് നിരവധി അഗ്നിശമന സേനാ യൂണീറ്റുകളെത്തി തീ അണയ്ക്കാനുള്ള ശ്രമം നടത്തുകയാണ്. എല്ലാവരേയും കൃത്യസമയത്ത് പുറത്തെത്തിക്കാൻ രക്ഷാപ്രവർത്തകർക്ക് കഴിഞ്ഞു. കത്തിനശിച്ച ആറ് നിലകളിൽ ആരുമില്ല. തീപിടിത്തത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ കഴിഞ്ഞിട്ടില്ലിയിരുന്നു. ആദ്യത്തെ മൂന്ന് നിലകൾ മാത്രമാണ് ഇപ്പോൾ ആളുകൾ താമസിക്കുന്നത്.
രാമ ക്ഷേത്രപ്രതിഷ്ഠാ ചടങ്ങ്; സമാജ് വാദി പാർട്ടിക്കും BSPക്കും ക്ഷണം; അഖിലേഷ് യാദവിനെയും മായാവതിയെയും ക്ഷണിച്ചതായി VHP
അയോധ്യ രാമ ക്ഷേത്രപ്രതിഷ്ഠ ചടങ്ങിന് സമാജ് വാദി പാർട്ടിക്കും ബിഎസ്പി ക്കും ക്ഷണം. അഖിലേഷ് യാദവിനെയും മായാവതിയെയും ക്ഷണിച്ചതായി വിഎച്ച്പി. രാമന്റെ പേരിൽ പ്രതിപക്ഷ പാർട്ടികളെ ബിജെപി അപമാനിക്കുകയാണെന്ന് ആരോപിച്ചതിനു പിന്നാലെയാണ് സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന് പ്രാണപ്രതിഷ്ഠാ ചടങ്ങിയിലേക്കുള്ള ക്ഷണം ലഭിച്ചത്. ഉത്തർപ്രദേശ് ബിജെപിയുടെ എതിർപ്പ് മറികടന്നുകൊണ്ടാണ് ചടങ്ങിലേക്കുള്ള ക്ഷണം സമാജ് വാദി പാർട്ടി അധ്യക്ഷന് നൽകിയത്. കർസേവകർക്കെതിരെ വെടിവെച്ച സമാജിവാദി പാർട്ടിയെ ക്ഷണിക്കേണ്ടതില്ല എന്ന നിലപാടായിരുന്നു യുപി ബിജെപിയുടേത്. ചടങ്ങിൽ പങ്കെടുക്കുമോ […]
ദൗത്യത്തിനിടെ ഇന്ത്യൻ വ്യോമസേനയുടെ എഎൻ-32 വിമാനം കാണാതായി; 7 വർഷത്തിന് ശേഷം അവശിഷ്ടങ്ങൾ കണ്ടെത്തി
ദൗത്യത്തിനിടെ കാണാതായ ഇന്ത്യൻ വ്യോമസേനയുടെ വിമാനം 7 വർഷത്തിന് ശേഷം കണ്ടെത്തി. 29പ്രതിരോധ സേനാ ഉദ്യോഗസ്ഥരുമായി പോയ എഎൻ-32 വിമാനത്തിന്റെ തകർന്നടിഞ്ഞ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. ചെന്നൈ ആസ്ഥാനമായുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്‌നോളജിയിലെ ശാസ്ത്രജ്ഞരാണ് വിമാന അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ചെന്നൈയിൽ കടൽത്തീരത്ത് നിന്ന് 3.1 കിലോമീറ്റർ അകലെ നിന്നാണ് വിമാനാവശിഷ്ടങ്ങൾ ലഭിച്ചത്. കഴിഞ്ഞ മാസം ലഭിച്ച അവശിഷ്ടങ്ങൾ വിദഗ്ധ പരിശോധന നടത്തിയതിൽ നിന്ന് എഎൻ-32 വിമാനത്തിന്റേതാണ് ഇവയെന്ന് സ്ഥിരീകരിക്കുകയായിരുന്നു,. എഎൻ-32ന്റെ മറ്റ് വിമാനങ്ങളൊന്നും അപകടത്തിൽപ്പെട്ടിട്ടില്ലെന്ന് മനസിലായതോടെ […]
‘പ്രകാശ് കാരാട്ടിന്റെ ഭാര്യ മാത്രമായി പരിഗണിച്ചു, കമ്യൂണിസ്റ്റ് എന്ന സ്വതന്ത്ര വ്യക്തിത്വം അംഗീകരിച്ചില്ല’: ബൃന്ദ കാരാട്ട്
ദേശീയതലത്തിൽ തന്റെ സ്വതന്ത്ര വ്യക്തിത്വം അംഗീകരിക്കപ്പെട്ടില്ലെന്ന് പോളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. പ്രകാശ് കാരാട്ടിന്റെ ഭാര്യ മാത്രമായി പരിഗണിച്ചുവെന്ന് അവർ കുറ്റപ്പെടുത്തി.പാർട്ടിയിലെ രാഷ്ട്രീയമായ ഭിന്നതകളുടെ സന്ദർഭങ്ങളിൽ ഈ സമീപനം കൂടുതലായിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി.‘ആൻ എജ്യൂക്കേഷൻ ഫോർ റീത’ എന്ന ഓർമ്മക്കുറിപ്പുകളുടെ പുസ്തകത്തിലാണ് വ്യന്ദയുടെ പരാമർശം. അധികമായ സൂക്ഷ്മ പരിശോധനയുടെ ഭാരം തനിക്ക് നേരിടേണ്ടിവന്നുവെന്നും തന്റെ സത്വത്തെ പ്രകാശ് കാരാട്ടിന്റെ ഭാര്യ എന്നതുമായി കൂട്ടികുഴച്ചുവെന്നും അവർ കൂട്ടിച്ചേർക്കുന്നു. ‘ബീയിങ് എ വുമൺ ഇൻ ദ് പാർട്ടി’ എന്ന അധ്യായത്തിലാണ് […]
രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽപ്പാലം; ‘അടൽ സേതു’ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി
രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽപ്പാലം ‘അടൽ സേതു’ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. 22 കിലോമീറ്റർ നീളത്തിലുള്ള ആറുവരി പാതയുടെ നിർമ്മാണ ചെലവ് 17,840 കോടി രൂപയാണ്. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഗവർണർ രമേഷ് ബൈസ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.ദക്ഷിണ മുംബൈയെ നവി മുംബൈയുമായി ബന്ധിപ്പിക്കുന്ന പാലമാണിത്. രണ്ട് മണിക്കൂർ യാത്രയെ വെറും 15-20 മിനിറ്റിനുള്ളിൽ ചുരുക്കാൻ കഴിയും. സമുദ്രനിരപ്പിൽ നിന്ന് 15 മീറ്റർ ഉയരത്തിലാണ് പാലമുള്ളത്. രാജ്യത്തിന്റെ എഞ്ചിനീയറിംഗ് മികവിന്റെ […]
രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങിൽ പങ്കെടുക്കില്ലെന്ന നിലപാട്; കോൺഗ്രസ് നേതൃത്വത്തിനെതിരെ നേതാക്കൾ
അയോധ്യ വിഷയം കോൺഗ്രസിൽ പുകയുന്നു. ഹൈക്കമാൻഡ് നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ നേതാക്കൾ നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്ത് വന്നതിൽ കോൺഗ്രസ് പ്രതിരോധത്തിലാണ്. വിഷയത്തിൽ പരസ്യം പ്രതികരണം ഒഴിവാക്കണമെന്നാണ് ഹൈക്കമാൻഡ് പിസിസികൾക്ക് നൽകിയ നിർദ്ദേശം. അതേസമയം വിഷയത്തിൽ കോൺഗ്രസിനെതിരെ ബിജെപി രംഗത്തെത്തി. ശ്രീരാമനെ വിശ്വാസമില്ലാത്തവരാണ് ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുന്നതെന്ന് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി വിമർശിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് ക്ഷേത്രത്തിൽ പോകുന്നത് ജനം ഓർക്കുമെന്നും മീനാക്ഷി ലേഖി പറഞ്ഞു. ബഹിഷ്കരിക്കുമെന്നാണ് കോൺഗ്രസ് നിലപാടെങ്കിലും ചടങ്ങിൽ പങ്കെടുക്കുമെന്ന് ഹിമാചൽ മുൻ […]
മണിപ്പൂര്‍ നേതൃത്വത്തിന്‍റെ നിര്‍ദേശം ഹൈക്കമാന്‍ഡ് അംഗീകരിച്ചു; രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയുടെ വേദി തൗബാലിലേക്ക് മാറ്റി
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ വേദി മാറ്റി. തൗബാലിലേക്ക് യാത്രയുടെ വേദി മാറ്റാനാണ് ഹൈക്കമാൻഡ് തീരുമാനം. മണിപ്പൂര്‍ നേതൃത്വത്തിന്‍റെ നിര്‍ദേശം ഹൈക്കമാന്‍ഡ് അംഗീകരിക്കുകയായിരുന്നു. ആളുകളെ കുറച്ച് പരിപാടി നടത്തേണ്ടെന്ന നിലപാടിലാണ് ഹൈക്കമാന്‍ഡ്. തൗബാലിന് ശേഷം ഇംഫാലിലെ പാലസ് ഗ്രൗണ്ടിൽ നിശ്ചയിച്ച യോഗവും സംഘടിപ്പിക്കും. ഭാരത് ജോഡോ ന്യായ് യാത്രയെ അസമിലും തടയാന്‍ ശ്രമമെന്ന് നേരത്തേ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ജോര്‍ഹാട്ടില്‍ കണ്ടെയ്‌നറുകള്‍ പാര്‍ക്ക് ചെയ്യാന്‍ അനുമതി നല്‍കിയിട്ടില്ലെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കിയത്. മജൂലി ദ്വീപിലേക്ക് യാത്ര […]