അയോധ്യയിൽ സുഗന്ധം പരത്തി ഗുജറാത്തിൽ നിന്നും എത്തിച്ച 108 അടി നീളമുള്ള ചന്ദനത്തിരി. ചന്ദനത്തിരിയിൽ ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് മഹന്ത് നിത്യ ഗോപാൽ ദാസ് അഗ്‌നി പകർന്നു. എൻഡിടിവി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്. ആറ് മാസം കൊണ്ടാണ് ശ്രീരാമചന്ദ്രനുള്ള ചന്ദനത്തിരി നിർമ്മിച്ചെടുത്തതെന്ന് ഗുജറാത്തിലെ ഗ്രാമനിവാസികൾ പറഞ്ഞു. ഗുജറാത്തിൽ നിന്നും പ്രത്യേക ക്രെയിനും വാഹനങ്ങളും ഉപയോഗിച്ചാണ് ഭീമൻ ചന്ദനത്തിരി അയോധ്യയിലെത്തിച്ചത്. ഗുജറാത്തിലെ ഒരു കൂട്ടം കർഷകരുടെയും ഗ്രാമവാസികളുടെയും പ്രയത്‌നത്താൽ തയ്യാറാക്കിയ 3,610 കിലോ […]
National
കമ്യൂണിസ്റ്റും കോൺഗ്രസും ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് അസഹിഷ്ണുത ഉച്ചസ്ഥായിയിലാണ്; ഖുഷ്ബു
കമ്യൂണിസ്റ്റും കോൺഗ്രസും ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് കീഴിൽ അസഹിഷ്ണുത അതിന്റെ ഉച്ചസ്ഥായിയിലാണെന്ന് ബിജെപി നേതാവും ദേശീയ വനിതാ കമ്മിഷൻ അംഗവുമായ ഖുഷ്ബു സുന്ദർ. കോൺഗ്രസും കമ്യൂണിസ്റ്റും ഭരിക്കുന്നിടത്ത് വിശ്വാസങ്ങളെ ബഹുമാനിക്കാൻ കഴിയില്ല. അവരെയോർത്ത് ലജ്ജിക്കുന്നുവെന്നു. കോൺഗ്രസും കമ്യൂണിസ്റ്റും ഭരിക്കുന്നിടത്ത് കൊടിയ അസഹിഷ്ണുതയെന്നും അവർ ആരോപിച്ചു. എക്സ് (ട്വിറ്റർ) പ്ലാറ്റ്ഫോമിലാണ് അവരുടെ പ്രതികരണം.ഗായികയ്ക്കെതിരെ നടക്കുന്ന സൈബർ ആക്രമണം ലജ്ജാവഹമെന്നും ഖുശ്‌ബു വ്യക്തമാക്കി.‘‘കമ്യൂണിസ്റ്റും കോൺഗ്രസും ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് കീഴിൽ അസഹിഷ്ണുത അതിന്റെ ഉച്ചസ്ഥായിയിലാണ്. അവർക്ക് ഒരാളുടെ വിശ്വാസങ്ങളെ ബഹുമാനിക്കാൻ കഴിയില്ല. അവരെയോർത്ത് […]
അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠ ദിനത്തിൽ റാലിയുമായി മമത ബാനർജി
അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠ ദിനത്തിൽ റാലി സംഘടിപ്പിച്ച് തൃണമൂൽ കോൺഗ്രസ്. റാലി ഐക്യത്തിന് വേണ്ടിയാണെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. റാലിയിൽ എല്ലാ മതങ്ങളിലെയും ആളുകളെ ഉൾക്കൊള്ളിക്കുമെന്ന് മമത ബാനർജി വ്യക്തമാക്കി. ജനുവരി 22ന് അയോധ്യയിൽ നടക്കുന്ന രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തീരുമാനിച്ചതായി വൃത്തങ്ങൾ അറിയിച്ചു. മമത ബാനർജിയുടെ പാർട്ടിയായ തൃണമൂൽ കോൺഗ്രസും ചടങ്ങിൽ നിന്ന് വിട്ടുനിൽക്കും. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ഏറ്റവും വലിയ പ്രചാരണ […]
ഷാഹി ഈദ്ഗാ മസ്ജിദ് സർവേ: അലഹബാദ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തത് സുപ്രീം കോടതി
കൃഷ്ണ ജന്മഭൂമി കേസിൽ മഥുരയിലെ ഷാഹി ഈദ്ഗാ മസ്ജിദിലെ സർവേ താൽക്കാലികമായി തടഞ്ഞ് സുപ്രീം കോടതി. 17-ാം നൂറ്റാണ്ടിൽ നിർമിച്ച പള്ളിയുടെ സർവേയ്ക്കായി കമ്മീഷണറെ നിയമിക്കണമെന്ന അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവാണ് കോടതി സ്റ്റേ ചെയ്തത്. ഹൈക്കോടതി വിധിക്കെതിരെ മസ്ജിദ് കമ്മിറ്റി സമർപ്പിച്ച പ്രത്യേക അപ്പീലിലാണ് നടപടി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഏത് തരത്തിലുള്ള കമ്മിഷനാണ് വേണ്ടതെന്ന് ഹര്‍ജിക്കാര്‍ വ്യക്തത വരുത്തിയില്ലെന്നും സുപ്രിംകോടതി നിരീക്ഷിച്ചു. തുടർന്ന് പ്രത്യേക അനുമതി […]
‘എന്തൊരു വിരോധാഭാസം, ഏറ്റവും വലിയ ബീഫ് കയറ്റുമതിക്കാരുടെ നാട്ടില്‍ നിന്നൊരാള്‍’; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്
പ്രധാനമന്ത്രി നരേന്ദ്രമോദി പശുക്കള്‍ക്ക് തീറ്റ കൊടുക്കുന്ന ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ വിമര്‍ശനവുമായി നടന്‍ പ്രകാശ് രാജ്. ‘ലോകത്തിലെ ഏറ്റവും വലിയ ബീഫ് കയറ്റുമതിക്കാരുടെ നാട്ടില്‍ നിന്നുള്ള ഒരാള്‍… എന്തൊരു വിരോധാഭാസം’, എന്നാണ് അദ്ദേഹം സാമൂഹ്യമാധ്യമമായ എക്‌സില്‍ കുറിച്ചത്. മകര സംക്രാന്തിയോടനുബന്ധിച്ച് നരേന്ദ്ര മോദി തന്റെ വസതിയിലെ പശുക്കള്‍ക്ക് തീറ്റ നല്‍കുന്ന ചിത്രങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസാണ് പുറത്തുവിട്ടത്. വസതിയിലെ വിശാലമായ പുല്‍ത്തകിടിയില്‍ പശുക്കള്‍ക്ക് പ്രധാനമന്ത്രി പാത്രത്തില്‍ തീറ്റ നല്‍കുന്നത് ചിത്രങ്ങളിലുണ്ട്. മോദിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേരാണ് രംഗത്തെത്തിയത്. […]
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പിടിമുറുക്കി ശൈത്യ തരംഗം; വരുന്ന രണ്ടുദിവസം കൂടി ശക്തമായ മൂടൽമഞ്ഞിന് സാധ്യത
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പിടിമുറുക്കി ശൈത്യ തരംഗം. വരുന്ന രണ്ടുദിവസം കൂടി ശക്തമായ മൂടൽമഞ്ഞിന് സാധ്യതയെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മൂടൽമഞ്ഞിൽ നിരവധി വിമാനങ്ങൾ വൈകിയതോടെ മണിക്കൂറുകൾ നേരം യാത്രക്കാർ വിമാനത്താവളങ്ങളിൽ കുടുങ്ങി. ഗോവയിൽനിന്ന് ഡൽഹിയിലേക്കുള്ള ഇൻഡിഗോയുടെ വിമാനം മുംബൈയിൽ ഇറക്കി. മൂടൽമഞ്ഞിനെ തുടർന്നുള്ള വിമാനത്തിന്റെ പ്രവർത്തനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ കൃത്യമായി യാത്രക്കാർക്ക് നൽകാൻ ഡിജിസിഎ വിമാന കമ്പനികൾക്ക് നിർദ്ദേശം നൽകി. വിമാനത്താവളങ്ങളിലെ യാത്രക്കാരുടെ പ്രതിഷേധം കണക്കിലെടുത്താണ് തീരുമാനം. ഡൽഹിയിൽ വായു മലിനീകരണം ഉയർന്നതോടെ നിയന്ത്രണങ്ങൾ കർശനമാക്കി. താൽക്കാലിക […]
ഭാരത് ജോഡോ ന്യായ് യാത്ര നാഗാലാൻഡിൽ
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ മൂന്നാം ദിവസത്തെ പര്യടനം നാഗാലാൻഡിൽ നിന്ന് ആരംഭിക്കും. മണിപ്പൂരിലെ യാത്ര പൂർത്തിയാക്കി ഇന്നലെ രാത്രിയാണ് യാത്ര കൊഹിമയിലെത്തിയത്. രണ്ട് ദിവസം ന്യായ് യാത്ര നാഗാലാൻഡിൽ പര്യടനം നടത്തും. രാവിലെ എട്ടുമണിക്ക് കൊഹിമയിലെ വിശ്വേമയിൽ പുനരാരംഭിക്കുന്ന യാത്ര 257 കി.മീറ്റർ സഞ്ചാരിച്ച് അഞ്ചു ജില്ലകളിലൂടെ കടന്നുപോകും. ഒന്‍പതു മണിക്ക് കൊഹിമ യുദ്ധസ്മാരകത്തിൽ ആദരമർപ്പിക്കും. 9:30ന് കൊഹിമയികേ ഫുൽബാരിയിലെ ജനങ്ങളോട് സംസാരിക്കും. ഉച്ചയ്ക്ക് രണ്ടിന് കൊഹിമയിൽ രാഹുൽ […]
ഡീപ് ഫേയ്ക്കില്‍ കുരുങ്ങി സച്ചിനും, ആശങ്ക പങ്കിട്ട് താരം
ഡീപ് ഫേയ്ക്കിന് ഇരയായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. സച്ചിന്‍ ഒരു ഓണ്‍ലൈന്‍ ഗെയിം പരിചയപ്പെടുത്തുന്ന തരത്തിലാണ് വിഡിയോ പ്രചരിക്കുന്നത്. മകൾ സാറ ഗെയിം കളിച്ച് ദിവസവും ഒന്നരലക്ഷം രൂപയിലേറെ വരുമാനമുണ്ടാക്കുന്നുവെന്നും വീഡിയോയിൽ പറയുന്നുണ്ട്. ഡീപ് ഫെയ്ക് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച സച്ചിൻ ഇക്കാര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി. ഒറ്റനോട്ടത്തിൽ യഥാർത്ഥമെന്ന് തോന്നിക്കുന്നതാണ് ദൃശ്യം. ഒരു മൊബൈൽ ഗെയിംമിംഗ് ആപ്ലിക്കേഷനെ സച്ചിൻ പ്രൊമോട്ട് ചെയ്യുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. മകൾ സാറ ഗെയിം കളിച്ച് ദിവസവും […]
‘ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കും’; തെരഞ്ഞെടുപ്പിന് ശേഷം സഖ്യസാധ്യത തേടുമെന്ന് മായാവതി
ഇന്ത്യാ സഖ്യത്തിലേക്കില്ലെന്ന് ബിഎസ്പി. ലോക്സഭാ തെരഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കും. തെരഞ്ഞെടുപ്പിന് ശേഷം സഖ്യ സാധ്യത തേടുമെന്നും മായാവതി പറഞ്ഞു. രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും മായവതി അറിയിച്ചു. ഇന്ത്യ സഖ്യത്തെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നയിക്കും. ഇന്ന് ചേർന്ന പ്രതിപക്ഷ സഖ്യത്തിന്റെ യോഗത്തിലാണ് ഖാർഗെയെ ചെയർപേഴ്സണായി തെരഞ്ഞെടുത്തത്. ബിഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറിന് കൺവീനർ സ്ഥാനം നൽകിയെങ്കിലും അദ്ദേഹമത് നിരസിച്ചു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി യോഗത്തിൽ പങ്കെടുക്കുത്തില്ല. ഇതിൽ അതൃപ്തി […]
ഇന്ന് 76-ാമത് കരസേനാ ദിനം; സൈനികരുടെ പോരാട്ടവീര്യത്തിൻറെ ഓർമ്മപ്പെടുത്തൽ
രാജ്യം ഇന്ന് 76-ാമത് കരസേനാ ദിനം ആചരിക്കും. ഉത്തർ പ്രദേശിലെലക്‌നൗ ഗൂർഖ റൈഫിൾസ് റെജിമെന്റൽ സെന്ററിലാണ് കരസേനാ ദിനത്തോടനുബന്ധിച്ചുള്ള പരേഡ് നടക്കുക. കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ അഭിവാദ്യം സ്വീകരിക്കും. ഇത് രണ്ടാം തവണയാണ് രാജ്യതലസ്ഥാനത്തിന് പുറത്ത് കരസേനാ ദിനം ആചരിക്കുന്നത്. ലക്‌നൗ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമാൻഡ് ഓഫ് ആർമിയുടെ സെൻട്രൽ കമാൻഡിന് കീഴിലാണ് ഈ വർഷം പരേഡ് നടക്കുക. വൈകിട്ട് നടക്കുന്ന ശൗര്യ സന്ധ്യയിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, […]