ഗുജറാത്തിൽ വൻ മയക്കുമരുന്ന് വേട്ട. 3300 കിലോ രൂപയുടെ മയക്കുമരുന്നാണ് പിടികൂടിയത്. ഇന്ത്യൻ നാവികസേനയും നാർകോട്ടിക് കൺട്രോൾ ബ്യൂറോയും (എൻസിബി) ചൊവ്വാഴ്ച ഗുജറാത്തിലെ പോർബന്തറിന് സമീപം ഒരു കപ്പലിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. 3,089 കിലോ കഞ്ചാവ്, 158 കിലോ മെത്താംഫെറ്റാമൈൻ, 25 കിലോ മോർഫിൻ എന്നിവയാണ് കടത്താൻ ശ്രമിച്ചത്. ഇതിന്റെ പാക്കറ്റുകളിൽ പാകിസ്താനിൽ ഉത്പാദിപ്പിച്ചവ എന്ന രേഖപ്പെടുത്തിയിട്ടുണ്ട്. ഇറാൻ പാക് സ്വദേശികളായ 5 പേരാണ് പിടിയിലായി. പ്രതികളെ പോർബന്തർ തീരത്ത് എത്തിച്ചിട്ടുണ്ട്. നാവിക സേനയും […]
National
ഹിമാചലില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ഒരുങ്ങി BJP; ജയ്‌റാം ഠാക്കൂര്‍ ഗവര്‍ണറെ കാണും
ഹിമാചല്‍ പ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ നീക്കവുമായി ബിജെപി. പ്രതിപക്ഷ നേതാവ് ഇന്ന് ജയ്‌റാം ഠാക്കൂര്‍ ഗവര്‍ണറെ കാണും. കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായെന്ന വിമർശനത്തിന് പിന്നാലെയാണ് സര്‍ക്കാര്‍ രൂപീകരണത്തിലേക്ക് ബിജെപി നീങ്ങുന്നത്. അതേസമയം സര്‍ക്കാര്‍ നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങി. ഭൂപീന്ദര്‍ സിങ് ഹൂഡയും ഡികെ ശിവകുമാറും കോണ്‍ഗ്രസ് എംഎല്‍എമാരുമായി ആശയവിനിയം തുടങ്ങി. അതൃപ്തി പരിഹരിക്കാന്‍ എല്ലാ സാധ്യതകളും ചര്‍ച്ച ചെയ്യാമെന്ന് നേതൃത്വം അറിയിച്ചു. ബിജെപി ഗവര്‍ണറെ കാണാനിരിക്കെയാണ് നിരീക്ഷകരുടെ നീക്കം. സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടതായി അറിയിച്ച് […]
പ്രധാനമന്ത്രിയുടെ തമിഴ്‌നാട് സന്ദർശനം തുടരുന്നു; 17,300 കോടിയുടെ വികസനപ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യും
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തമിഴ്‌നാട് സന്ദർശനം തുടരുന്നു. 17,300 കോടിയുടെ വിവിധ വികസന പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യും. തിരുനെൽവേലിയിലെ പൊയുയോഗത്തിലും മോദി പ്രസംഗിക്കും. ഉച്ചയോടെ തിരുനെൽവേലിയിൽ നിന്ന് മോദി മഹാരാഷ്ടയിലേക്ക് തിരിക്കും. ഇന്നലെ തമിഴ്നാട്ടിൽ എത്തിയ പ്രധാനമന്ത്രി ബിജെപി അദ്ധ്യക്ഷൻ കെ. അണ്ണാമലൈ നയിക്കുന്ന എൻ മണ്ണ്, എൻ മക്കൾ പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. തിരുപ്പൂരിലെത്തിയ മേദി റോഡ് ഷോയായാണ് സമ്മേളന നഗരിയിലെത്തിയത്. ഡിഎംകെയെ രൂക്ഷമായാണ് പ്രധാനമന്ത്രി വിമർശിച്ചത്. അണ്ണാ ഡി.എം.കെ.യുമായി സഖ്യമില്ലെങ്കിലും പാർട്ടിനേതാക്കളും […]
രാജ്യസഭാ തെരഞ്ഞെടുപ്പിൽ എസ്പിക്ക് കനത്ത തിരിച്ചടി; പാർട്ടി ചീഫ് വിപ്പ് സ്ഥാനം മനോജ് പാണ്ഡെ രാജിവച്ചു
ഉത്തർപ്രദേശിൽ രാജ്യസഭാ തെരഞ്ഞെടുപ്പ് ആരംഭിച്ച് ഒരു മണിക്കൂറിനുള്ളിൽ സമാജ്‌വാദി പാർട്ടിക്ക് വൻ തിരിച്ചടി. പാർട്ടിയുടെ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് എംഎൽഎ മനോജ് കുമാർ പാണ്ഡെ രാജിവച്ചു. റായ്ബറേലിയിലെ ഉഞ്ചഹാർ നിയമസഭാ സീറ്റിൽ നിന്നുള്ള എംഎൽഎയാണ് അദ്ദേഹം. എസ്പി സർക്കാരിൽ കാബിനറ്റ് മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. എസ്പി അധ്യക്ഷൻ അഖിലേഷ് യാദവിന് കനത്ത തിരിച്ചടിയാണിത്. മനോജ് പാണ്ഡെയുടെ രാജി സ്വീകരിക്കുകയും, ചീഫ് വിപ്പിൻ്റെ ഓഫീസിന് പുറത്ത് നിന്ന് അദ്ദേഹത്തിൻ്റെ നെയിംപ്ലേറ്റ് നീക്കം ചെയ്യുകയും ചെയ്തു. അതിനിടെ മനോജ് പാണ്ഡെ മുഖ്യമന്ത്രി […]
15 രാജ്യസഭാ സീറ്റിലേക്കുള്ള തെഞ്ഞെടുപ്പ് ഇന്ന്; യുപിയിൽ കൊമ്പുകോർക്കാൻ ബിജെപിയും എസ്പിയും
ഉത്തർപ്രദേശ്, കർണാടക, ഹിമാചൽ എന്നിവിടങ്ങളിലെ 15 രാജ്യസഭാ സീറ്റിലേക്ക് ഇന്നു തെരഞ്ഞെടുപ്പ് നടക്കും. യുപിയിൽ 10 സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ്. അവിടെ ബിജെപിക്ക് ഏഴെണ്ണം ജയിക്കാൻ സാധിക്കും. സമാജ്‌വാദി പാർട്ടിക്ക് രണ്ടും സീറ്റുകളിൽ ഉത്തർപ്രദേശിൽ വിജയിക്കാം. പത്താം സീറ്റിൽ ഇരു പാർട്ടികളും കൊമ്പുകോർക്കും. കർണാടകയിലെ നാലിൽ മൂന്നെണ്ണം കോൺഗ്രസിനും ഒരെണ്ണം ബിജെപിക്കും ജയിക്കാം. ദളിന്റേതായി അഞ്ചാമതൊരു സ്ഥാനാർഥിയും രംഗത്തുണ്ട്. ഉത്തർപ്രദേശിൽ ബി.ജെ.പി എട്ടാമത്തെ സ്ഥാനാർത്ഥിയെ നിർത്തിയതോടെ 10 രാജ്യസഭാ സീറ്റുകളിലേക്ക് 11 പേർ മത്സരത്തിനുണ്ട്. 403 അംഗ നിയമസഭയിലെ […]
പ്രധാനമന്ത്രി ഇന്ന് തിരുവനന്തപുരത്ത്; കേരള പദയാത്ര സമാപനത്തിൽ പങ്കെടുക്കും, ഉച്ചയ്ക്ക് ശേഷം തമിഴ്‌നാട്ടിലേക്ക്
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തിരുവനന്തപുരത്ത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്ര സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനായാണ് പ്രധാനമന്ത്രി എത്തുന്നത്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ പിസി ജോര്‍ജിന്റെ കേരള ജനപക്ഷം സെക്കുലര്‍ ബിജെപിയുമായി ലയിക്കും. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. രാവിലെ 10ന് വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി വിഎസ്എസ്സിയിലേക്കു പോകും. വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനു ശേഷമാണു പതിനൊന്നരയോടെ സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ സമ്മേളന വേദിയിലേക്കെത്തും. പ്രധാനമന്ത്രി എത്തുന്നതിനോടനുബന്ധിച്ചുള്ള സുരക്ഷ ക്രമീകരണങ്ങള്‍ […]
ജാർഖണ്ഡിലെ ഏക കോൺഗ്രസ് എംപി ബിജെപിയിൽ ചേർന്നു
ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ജാർഖണ്ഡിൽ കോൺഗ്രസിന് കനത്ത തിരിച്ചടി. പാർട്ടിയുടെ ഏക എംപി ഗീത കോഡ ബിജെപിയിൽ ചേർന്നു. സംസ്ഥാന ബിജെപി അധ്യക്ഷൻ ബാബുലാൽ മറാണ്ടി ഷാൾ അണിയിച്ച് കോഡയെ സ്വീകരിച്ചു. മുൻ മുഖ്യമന്ത്രി മധു കോഡയുടെ ഭാര്യയാണ് ഗീത കോഡ. മധു കോഡയും ബിജെപി ഓഫീസിൽ എത്തിയിരുന്നുവെന്നാണ് വിവരം. കോൺഗ്രസുമായുള്ള ഗീത കോഡയുടെ അതൃപ്തിയാണ് തീരുമാനത്തിന് പിന്നിലെന്നാണ് വിവരം. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ജാർഖണ്ഡിലെ 14 സീറ്റിൽ 12ലും ബിജെപിയും സഖ്യകക്ഷികളുമാണ് വിജയിച്ചത്. ഗീത കോഡ […]
ഹൗസിങ് ബോർഡ് കേസ്: തമിഴ്നാട് മന്ത്രി ഐ പെരിയസാമിക്ക് തിരിച്ചടി
അഴിമതി കേസിൽ തമിഴ്നാട് ഗ്രാമ വികസന മന്ത്രി ഐ പെരിയസ്വാമിക്ക് തിരിച്ചടി. ഹൗസിങ് ബോർഡ് കേസിൽ കുറ്റവിമുക്തനാക്കിയ പ്രത്യേക കോടതി ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. കേസിൽ പുനർ വിചാരണ നടത്തണമെന്നും ഉത്തരവ്. ഹൈക്കോടതി ജസ്റ്റിസ് എൻ ആനന്ദ് വെങ്കിടേഷ് സ്വമേധയായെടുത്ത റിവിഷൻ നടപടിയിലാണ് വിധി. 2006 മുതൽ 2011 വരെ ഹൗസിംഗ് ബോർഡ് മന്ത്രിയായിരുന്ന ഐ പെരിയസാമി, അന്തരിച്ച മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ അംഗരക്ഷകനായിരുന്ന ഗണേശന് ഹൗസിംഗ് ബോർഡിൻ്റെ ഉടമസ്ഥതയിലുള്ള വീട് അനധികൃതമായി അനുവദിച്ചുവെന്നാണ് കേസ്. […]
ഇ.ഡിയുടെ ഏഴാമത്തെ സമൻസും തള്ളി അരവിന്ദ് കെജ്‌രിവാൾ; ചോദ്യം ചെയ്യലിന് ഹാജരാകില്ല
മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇന്നും ഇ.ഡിക്ക് മുന്നിൽ ഹാജരാകില്ല. വിഷയം കോടതിയുടെ പരിഗണനയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് കെജ്‌രിവാൾ ചോദ്യം ചെയ്യലിന് ഹാജരാകാത്തത്. ഏഴാം തവണയാണ് ഇ.ഡിയുടെ സമൻസ് കെജ്‌രിവാൾ തള്ളുന്നത്. ചോദ്യം ചെയ്യലിനായി ഹാജരാകാൻ ആവശ്യപ്പെട്ട് ഇ.ഡി കഴിഞ്ഞ ആഴ്ചയാണ് മുഖ്യമന്ത്രിക്ക് ഏഴാമത്തെ സമൻസ് അയച്ചത്. നിയമവിരുദ്ധം എന്ന് വിശേഷിപ്പിച്ച് കെജ്‌രിവാൾ ഇതുവരെയുള്ള എല്ലാ സമൻസുകളും ഒഴിവാക്കിയിരുന്നു. ഡൽഹി മദ്യനയ കേസിൽ നേരത്തേയുള്ള സമൻസുകൾ ഒഴിവാക്കിയതിന് ഇ.ഡിയുടെ പരാതിയുമായി ബന്ധപ്പെട്ട് മാർച്ച് 16ന് നേരിട്ട് […]
ലോക്സഭാ തെരഞ്ഞെടുപ്പ്; ബിജെപിയുമായി സഖ്യം പ്രഖ്യാപിച്ച് തമിഴ് മനില കോൺഗ്രസ്
ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് തമിഴ്നാട്ടിൽ സഖ്യകക്ഷിയുണ്ടാക്കി ബിജെപി. ‘തമിഴ് മണില കോൺഗ്രസ്’ (ടിഎംസി) ബിജെപിയുമായി സഖ്യം പ്രഖ്യാപിച്ചു. പാർട്ടി അധ്യക്ഷൻ ജി.കെ വാസനാണ് പ്രഖ്യാപനം നടത്തിയത്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യകക്ഷിയായ ബിജെപിയുടെ നേതൃത്വത്തിൽ ടിഎംസി മത്സരിക്കുമെന്ന് വാസൻ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് തമിഴ്നാട്ടിൽ ബിജെപിയുടെ ആദ്യ ഔദ്യോഗിക സഖ്യമാണിത്. തമിഴ്നാടിൻ്റെയും തമിഴരുടെയും ക്ഷേമം, ശക്തവും സമൃദ്ധവുമായ ഇന്ത്യ തുടങ്ങിയവ പരിഗണിച്ചാണ് ബിജെപിയുമായി കൈകോർക്കാനുള്ള തീരുമാനം. ഫെബ്രുവരി 27 ന് തിരുപ്പൂർ ജില്ലയിലെ പാലാടത്ത് […]