പാർലമെന്റിൽ നിന്ന് പുറത്താക്കപ്പെട്ട തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയെ ഔദ്യോഗിക വസതിയിൽ നിന്ന് ഒഴിപ്പിച്ചു. ലോക്സഭാ അംഗത്വം റദ്ദാക്കിയതിനെ തുടര്‍ന്ന് ഡൽഹിയിലെ ബംഗ്ലാവ് ഒഴിയാന്‍ എസ്റ്റേറ്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകിയിരുന്നു. ഈ നോട്ടീസിനെതിരെ മഹുവ സമര്‍പ്പിച്ച ഹർജി ഡല്‍ഹി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളി. ഇതേത്തുടർന്നാണ് എസ്റ്റേറ്റ് ഡയറക്ടറേറ്റ് നടപടി. എസ്റ്റേറ്റ് ഡയറക്ടറേറ്റിന്റെ ഒരു സ്ക്വാഡ് രാവിലെ മഹുവ മൊയ്ത്രയുടെ സർക്കാർ ബംഗ്ലാവിൽ എത്തി. ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയായതായാണ് റിപ്പോർട്ട്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് സർക്കാർ […]
National
മണിപ്പൂരിൽ വീണ്ടും സംഘർഷം; അഞ്ചുപേർ വെടിയേറ്റ് മരിച്ചു
മണിപ്പൂരിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി അഞ്ച് മെയ്തികൾ വെടിയേറ്റ് മരിച്ചു. ബിഷ്ണുപൂർ, കാങ്പോക്പി ജില്ലകളിലാണ് സംഘർഷമുണ്ടായത്. സംഭവത്തിൽ മണിപ്പൂരിൽ കേന്ദ്രം സുരക്ഷ ശക്തമാക്കി. മൊറെ ഉൾപ്പടെ സംഘർഷ മേഖലകളിൽ കൂടുതൽ കേന്ദ്ര സേനയെ വിന്യസിച്ചു. ഇതിനിടെ മണിപ്പൂരിലുണ്ടായ സംഘർഷത്തിൽ മൂന്ന് ബി.എസ്.എഫ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റിരുന്നു. തൗബാൽ ജില്ലയിൽ ആൾക്കൂട്ടം പൊലീസ് ആസ്ഥാനം ആക്രമിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് ബി.എസ്.എഫ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റത്. കഴിഞ്ഞ ദിവസം മൊറെയയിൽ രണ്ട് പൊലീസ് കമാൻഡോകളെ ആൾക്കൂട്ടം വെടിവെച്ച് കൊന്നിരുന്നു. […]
തമിഴ്നാട് സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചെന്നൈയിലെത്തും
രണ്ടുദിവസത്തെ തമിഴ്നാട് സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചെന്നൈയിലെത്തും. ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വൈകിട്ട് ആറിന് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് മോദി ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കർശന സുരക്ഷയാണ് ചെന്നൈ നഗരത്തിൽ ഒരുക്കിയിട്ടുള്ളത്. 22000 പൊലിസുകാരെ സുരക്ഷാ ജോലികൾക്കായി നിയോഗിച്ചിട്ടുണ്ട്. ചെന്നൈയിൽ ആദ്യമായി നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗയിംസിൽ 26 ഇനങ്ങളിൽ രാജ്യത്തെ 5600 കായിക താരങ്ങൾ പങ്കെടുക്കും. ചരിത്രത്തിൽ ആദ്യമായി തമിഴ് നാടിൻ്റെ തനത് കായിക വിനോദമായ ചിലമ്പാട്ടവും […]
ഉത്തരേന്ത്യയിൽ പിടിമുറുക്കി അതിശൈത്യം; ഡൽഹിയിൽ വിമാനങ്ങളും ട്രെയിനുകളും വൈകുന്നു
ഉത്തരേന്ത്യയിൽ പിടിമുറുക്കി അതി ശൈത്യതരംഗം. ഡൽഹി, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ കനത്ത മൂടൽമഞ്ഞാണ് അനുഭവപ്പെടുന്നത്. ഡൽഹിയിൽ വിമാനങ്ങളും ട്രെയിനുകളും വൈകുന്നു.അതിശൈത്യം രണ്ട് ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. മൂടൽമഞ്ഞിൽ കാഴ്ചയ്ക്ക് തടസ്സം നേരിടുന്നതിനാൽ റോഡ്, റെയിൽവേ, വ്യോമ ഗതാഗതം വ്യാപകമായി വൈകുകയോ തടസ്സപ്പെടുകയോ ചെയ്യുകയാണ്.അതേസമയം യാത്രക്കാരുടെ പ്രതിസന്ധി മറികടക്കടക്കുന്നതിനായി വിമാനത്താവളങ്ങളിൽ ‘വാർ റൂമുകൾ’ സ്ഥാപിക്കുമെന്ന് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. മുംബൈ, ഡൽഹി, ബാംഗ്ലൂർ, ഹൈദരാബാദ്, […]
‘അയോധ്യ രാമക്ഷേത്രത്തിന് എതിരല്ല; പള്ളിപൊളിച്ച് ക്ഷേത്രം നിർമിച്ചതിനെ എതിർക്കും’: ഉദയനിധി സ്റ്റാലിൻ
ഒരു വിശ്വാസത്തിനും എതിരല്ലെന്ന് ഡിഎംകെ. അയോധ്യയിലെ രാമക്ഷേത്രത്തിന് എതിരല്ലെന്ന് തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ. വിശ്വാസത്തിനും ആചാരത്തിലും ഡിഎംകെ എതിരല്ല. എന്നാൽ പള്ളിപൊളിച്ച് ക്ഷേത്രം നിർമിച്ചതിനെ എതിർക്കുമെന്നും ഉദയനിധി സ്റ്റാലിൻ വ്യക്തമാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ജനുവരി 22 ന് അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നത് ബിജെപി രാഷ്ട്രീയവത്ക്കരിക്കുകയാണെന്ന് ഡിഎംകെ ആരോപിച്ചതിന് രണ്ട് ദിവസത്തിന് ശേഷമാണ് ഉദയ്‌യുടെ പ്രസ്താവന. ‘അയോധ്യയിലെ രാമക്ഷേത്രത്തോടുള്ള പാർട്ടിയുടെ എതിർപ്പ് ബാബറി മസ്ജിദ് തകർത്തതിന് ശേഷം നിർമ്മിച്ചതിന്റെ പേരിൽ മാത്രമാണെന്ന് ഉദയനിധി സ്റ്റാലിൻ […]
അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങ്; കേന്ദ്രസർക്കാർ ഓഫീസുകൾക്ക് അവധി
അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങിനോടനുബന്ധിച്ച് കേന്ദ്രസർക്കാർ ഓഫീസുകൾക്ക് അവധി. അവധി ഈ മാസം 22നാണ് അവധി പ്രഖ്യാപിച്ചത്. അവധി 22 ന് ഉച്ചവരെയായിരിക്കും.ഉച്ചക്ക് 2.30 വരെയാണ് അവധി. കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ്ങാണ് എല്ലാ കേന്ദ്ര സർക്കാർ ഓഫീസുകളും ഉച്ചവരെ അടച്ചിടുമെന്ന് പ്രഖ്യാപിച്ചത്.ജീവനക്കാർക്ക് ആഘോഷങ്ങളിൽ പങ്കെടുക്കാനാണ് അവധി. അയോധ്യ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ ചടങ്ങുമായി ബന്ധപ്പെട്ട് ജനുവരി 22ന് രാജ്യത്തെ എല്ലാ കോടതികൾക്കും അവധി നൽകണമെന്നാവശ്യപ്പെട്ട് ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു. അയോധ്യയിലെ […]
ഡൽഹി മദ്യനയ അഴിമതി കേസ്; ഇ.ഡി നൽകിയ നാലാമത്തെ സമൻസും അവഗണിച്ച് കെജ്രിവാൾ
ഡൽഹി മദ്യനയ അഴിമതി കേസിൽ ഇഡി നൽകിയ നാലാമത്തെ സമൻസും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അവഗണിച്ചു. ഉച്ചയോടെ നടന്ന ഡൽഹി സർക്കാരിന്റെ പരിപാടിയിൽ പങ്കെടുത്ത കെജ്രിവാൾ ഗോവയിലേക്ക് തിരിക്കും. ചോദ്യം ചെയ്യലിനായി ഇന്ന് 12 മണിക്ക് ഹാജരാക്കാൻ ആയിരുന്നു ഇഡിയുടെ നിർദ്ദേശം. മദ്യനയ അഴിമതി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ഇത്തവണയും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പിടികൊടുത്തില്ല. കേസിലെ ചോദ്യം ചെയ്യലിന് 12 മണിക്ക് ഹാജരാകാൻ ആയിരുന്നു ഇഡിയുടെ നിർദേശം.സമൻസിനെ തീർത്തും അവഗണിച്ച് ഡൽഹി സർക്കാറിന്റെ പരിപാടിയിൽ പങ്കെടുക്കുകയും […]
രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ ചടങ്ങ്; കോടതികൾക്ക് അവധി നൽകണമെന്നാവശ്യപ്പെട്ട് ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചീഫ് ജസ്റ്റിസിന് കത്തയച്ചു
അയോധ്യ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ ചടങ്ങുമായി ബന്ധപ്പെട്ട് ജനുവരി 22ന് രാജ്യത്തെ എല്ലാ കോടതികൾക്കും അവധി നൽകണമെന്നാവശ്യപ്പെട്ട് ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചീഫ് ജസ്റ്റിസിന് കത്തയച്ചു. അയോധ്യയിലെ ചടങ്ങുകളിലും മറ്റ് ഇടങ്ങളിൽ നടക്കുന്ന അനുബന്ധ ചടങ്ങുകളിലും പങ്കെടുക്കുന്നതിലേക്ക് അവധി നൽകണമെന്നാണ് ആവശ്യം. രാജ്യത്തുള്ള ദശലക്ഷക്കണക്കിന് ആളുകൾ ഈ ചടങ്ങ് വലിയ പ്രാധാന്യത്തോടെയാണ് കാണുന്നതെന്ന് ബിസിഐ ചെയർപേഴ്സൺ മനൻ കുമാർ മിശ്ര കത്തിൽ പറയുന്നു. ഉത്തർപ്രദേശിൽ നേതാക്കളുടെ കൂട്ടക്കൊഴിച്ചിൽ ഭീതിയിലാണ് കോൺഗ്രസ്. രാമക്ഷേത്ര ഉദ്ഘാടനത്തിന് പിന്നാലെ മുതിർന്ന […]
‘ഇന്ന് സൗഭാഗ്യ ദിനം’; 4000 കോടിയുടെ പദ്ധതികള്‍ രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി
ഇന്ന് സൗഭാഗ്യ ദിനം ആണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ ഭാഗ്യം ലഭിച്ചു. തൃപ്രയാറിലെ രാമക്ഷേത്രത്തിലും ദര്‍ശനം നടത്താന്‍ സൗഭാഗ്യമുണ്ടായി. കേരളത്തിന്റെ വികസനോത്സവത്തില്‍ പങ്കെടുക്കാനും അവസരം കിട്ടിയെന്ന് പ്രധാനമന്ത്രി. കേരളത്തിൽ പൂർത്തിയാക്കിയ 4000 കോടിയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചി കപ്പല്‍ശാലയിലെ പുതിയ ഡ്രൈ ഡോക്ക്, അന്താരാഷ്ട്ര കപ്പല്‍ അറ്റകുറ്റപ്പണിശാല എന്നിവയും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ എല്‍ പി ജി ഇംപോര്‍ട്ട് ടെര്‍മിനലുമാണ് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചത്. എല്ലാ കേരളീയര്‍ക്കും […]
മണിപ്പൂർ മോറെയിൽ വീണ്ടും വെടിവെപ്പ്
മണിപ്പൂർ മോറെയിൽ വീണ്ടും വെടിവെപ്പ്. അക്രമികളും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടി. ഒരു കമാൻഡോയ്ക്ക് വീരമൃത്യു. വെടിവെപ്പിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ക്യാമ്പുകളിൽ ഉറങ്ങിക്കിടന്ന സൈനികർക്ക് നേരെയാണ് ഇന്ന് പുലർച്ചയോടെ അക്രമികൾ അപ്രതീക്ഷിത ആക്രമണം നടത്തിയത്. സൈനിക ക്യാമ്പുകൾക്ക് നേരെ ബോംബറിഞ്ഞതായും തീയിട്ടതായും റിപ്പോർട്ടുകൾ.ആക്രമണത്തിൽ പിന്നിൽ കുക്കി വിഭാഗം എന്ന് സുരക്ഷാസേന ആരോപിച്ചു. സംഭവത്തിന് പിന്നാലെ അസം റൈഫിൾസിലെ കൂടുതൽ സംഘം മേഖലയിൽ എത്തി അക്രമികൾക്കായി തിരച്ചിലാരംഭിച്ചിട്ടുണ്ട്. മോറെയിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികളെ […]