രാഹുൽ ഗാന്ധിക്കെതിരെ ക്രിമിനൽ കേസെടുക്കാൻ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ നിർദ്ദേശം. ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചു എന്നാരോപിച്ചാണ് നടപടി. നേരത്തെ, ഭാരത് ന്യായ് യാത്രയ്ക്ക് ഗുവാഹത്തിയിലെ റോഡുകളിലൂടെ നീങ്ങാൻ സർക്കാർ അനുമതി നിഷേധിച്ചിരുന്നു. യാത്ര തടഞ്ഞതോടെ കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. ഗുവാഹത്തിയിൽ യാത്ര തടഞ്ഞതാണ് സംഘർഷത്തിനിടയാക്കിയത്. പ്രകോപിതരായ ന്യായ് യാത്രികൾ ബാരിക്കേഡുകൾ പൊളിച്ചു നീക്കി. ഇതോടെ പൊലീസ് ലാത്തിച്ചാർജ് ആരംഭിച്ചു. സംഘർഷം രൂക്ഷമായതോടെ ശാന്തരാകാൻ പ്രവർത്തകർക്ക് രാഹുൽ ഗാന്ധി നിർദ്ദേശം നൽകി. പൊലീസ് ലാത്തിച്ചാർജിൽ […]
National
ഭാരത് ജോഡോ ന്യായ് യാത്രയിൽ നിതീഷ് കുമാർ പങ്കെടുക്കും
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പങ്കെടുക്കും. ഈ മാസം 30നാണ് യാത്ര ബീഹാറിൽ എത്തുന്നത്. നാല് ജില്ലകളിൽ മൂന്ന് ദിവസം യാത്ര പര്യടനം നടത്തും. യാത്രയിൽ ഉടനീളം നിതീഷ് കുമാറും തേജസ്വി യാദവും പങ്കെടുക്കുമെന്ന് കോൺഗ്രസ് നേതാവ് പ്രേംചന്ദ്ര മിശ്ര അറിയിച്ചു. പശ്ചിമബംഗാളിലെ സിലിഗുരിയിൽ നിന്നും ബിഹാറിലെ കിഷൺഗഞ്ചിലേക്ക് യാത്ര കടക്കുമെന്ന് എം.എൽ.സിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പ്രേംചന്ദ്ര മിശ്ര പറഞ്ഞു. റാലിയിൽ ഇൻഡ്യ […]
രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ ജനനം; മുസ്ലീം ബാലന് ‘റാം റഹീം’ എന്ന് പേരിട്ട് മാതാപിതാക്കൾ
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ ജനിച്ച മുസ്ലീം ബാലന് ‘റാം റഹീം’ എന്ന് പേരിട്ട് മാതാപിതാക്കൾ. ഉത്തർപ്രദേശിലെ ഫിറോസാബാദിൽ നിന്നാണ് മതസൗഹാർദ്ദത്തിന്റെ പ്രതീകമായ ഈ വാർത്ത പുറത്തുവരുന്നത്. തിങ്കളാഴ്ചയാണ് ജില്ലാ വനിതാ ആശുപത്രിയിൽ ഫർസാന എന്ന യുവതി ആൺകുഞ്ഞിന് ജന്മം നൽകിയത്. രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ ജനിച്ച പേരക്കുട്ടിക്ക് മുത്തശ്ശി ഹുസ്ന ബാനു ‘റാം റഹീം’ എന്ന പേര് നൽകുകയായിരുന്നു. ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ സന്ദേശം നൽകാനാണ് ഈ പേരിട്ടതെന്ന് മുത്തശ്ശി. അമ്മയും കുഞ്ഞും ആരോഗ്യവാന്മാരാണെന്ന് ആശുപത്രിയുടെ ചുമതലയുള്ള […]
‘ഇന്ത്യൻ ജുഡീഷ്യറി നീതി ഉറപ്പാക്കി’; അയോധ്യ വിധിക്ക് നന്ദി പറഞ്ഞ് മോദി
ഇന്ത്യൻ ജുഡീഷ്യറിക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമന്റെ അസ്തിത്വത്തെച്ചൊല്ലിയുള്ള നിയമയുദ്ധം ദശാബ്ദങ്ങളോളം നീണ്ടുനിന്നു. നീതി ലഭ്യമാക്കിയതിന് ജുഡീഷ്യറിയോടുള്ള നന്ദി അറിയിക്കുന്നതായും മോദി. അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഭരണഘടന നിലവിൽ വന്നതിന് ശേഷവും രാമന്റെ അസ്തിത്വത്തിന് വേണ്ടി പതിറ്റാണ്ടുകളായി നിയമയുദ്ധം നടന്നു. നീതി നടപ്പാക്കുകയും രാമക്ഷേത്രം നിയമാനുസൃതമായി നിർമ്മിക്കാൻ അനുവദിക്കുകയും ചെയ്ത ജുഡീഷ്യറിക്ക് നന്ദി പറയാൻ ആഗ്രഹിക്കുന്നു…”- പ്രധാനമന്ത്രി പറഞ്ഞു. സുപ്രീം കോടതിയുടെ സുപ്രധാന വിധി വന്ന് നാല് വര്‍ഷത്തിന് ശേഷം, […]
അയോധ്യയിൽ രാംലല്ല വിഗ്രഹം പ്രതിഷ്‌ഠിച്ചു; നേതൃത്വം നൽകി പ്രധാനമന്ത്രി
രാജ്യം കാത്തിരിക്കുന്ന അയോധ്യയിലെ രാംലല്ല വിഗ്രഹം പ്രതിഷ്‌ഠിച്ചു. ആറുദിവസം നീണ്ട പ്രത്യേക ചടങ്ങുകൾക്ക് ശേഷം ബാലരാമവിഗ്രഹത്തിന് (രാംലല്ല) പ്രതിഷ്‌ഠിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ടിനുശേഷമുള്ള അഭിജിത് മുഹൂര്‍ത്തത്തിലാണ് പ്രാണപ്രതിഷ്ഠ നടന്നത്. ചടങ്ങുകൾക്ക് പ്രധാനമന്ത്രി നേതൃത്വം നൽകി. ആർഎസ്എസ് മേധാവിക്കൊപ്പമാണ് മോദി ചടങ്ങിൽ പങ്കെടുത്തത്. ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്, ശ്രീരാമ ജന്മഭൂമി തീർത്ഥ ട്രസ്റ്റ് അദ്ധ്യക്ഷൻ മഹന്ത് നൃത്യഗോപാൽ ദാസ്, ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുടെയും സാന്നിധ്യമുണ്ടായിരുന്നു. 12:29:8 മുതൽ 12:30: 32 […]
അയോധ്യ പ്രാണ പ്രതിഷ്ഠ : എൽ.കെ അദ്വാനി പങ്കെടുക്കില്ലെന്ന് സൂചന
അയോധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ മുതിർന്ന ബിജെപി നേതാവ് എൽ.കെ അദ്വാനി പങ്കെടുക്കില്ലെന്ന് സൂചന. പ്രദേശത്ത് കടുത്ത തണുപ്പ് തുടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം എന്നാണ് റിപ്പോർട്ട്. രാമ ക്ഷേത്രത്തിനായി പ്രയത്‌നിച്ചവരിൽ പ്രധാനിയാണ് അദ്വാനി. ( LK Advani to skip Ram Mandir inauguration due to cold weather ) പ്രാണ പ്രതിഷ്ഠാ ചടങ്ങിനുള്ള തിയതി നിശ്ചയിച്ചതിന് പിന്നാലെ പല മുതിർന്ന നേതാക്കൾക്കും ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിരുന്നുവെങ്കിലും അദ്വാനിക്ക് ലഭിച്ചിരുന്നില്ല. എൽ കെ അദ്വാനിയുടേയും […]
പെട്ടന്ന് കാൽ വഴുതി സ്റ്റാലിന് ബാലൻസ് നഷ്ടപ്പെട്ടു, കാലിടറിയ സ്റ്റാലിനെ വീഴാതെ താങ്ങി പ്രധാനമന്ത്രി
ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് നടക്കുന്ന വേദിയിലേക്ക് നടക്കുന്നതിനിടെയാണ് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന് കാലിടറിയത്. എന്നാൽ തൊട്ട് പിന്നിലുണ്ടായിരുന്ന പ്രധാനമന്ത്രി സ്റ്റാലിനെ വീഴാതെ താങ്ങി നിർത്തുകയായിരുന്നു. ഇതിന്റെ വിഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇന്ത്യ ടുഡേ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്. വേദിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി എംകെ സ്റ്റാലിനും സംസാരിച്ചുകൊണ്ട് നീങ്ങുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. തൊട്ടുപിന്നിലായി കായികവകുപ്പ് മന്ത്രി ഉദയനിധി സ്റ്റാലിനുമുണ്ടായിരുന്നു. പെട്ടെന്ന് കാൽ വഴുതിയതിനെത്തുടര്‍ന്ന് സ്റ്റാലിന് ബാലൻസ് നഷ്ടപ്പെട്ടു. ഒപ്പമുണ്ടായിരുന്ന […]
‘മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യ നക്സലിസത്തിൽ നിന്ന് മുക്തി നേടും’: അമിത് ഷാ
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ രാജ്യം നക്സലിസത്തിൽ നിന്ന് മുക്തി നേടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അസമിലെ തേജ്പൂരിൽ സശാസ്ത്ര സീമ ബാലിന്റെ 60-ാമത് സ്ഥാപകദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ രാജ്യം നക്സലിസത്തിൽ നിന്ന് പൂർണമായി മുക്തി നേടുമെന്ന് ഞാൻ വിശ്വസിക്കുന്നു’- ഷാ പറഞ്ഞു. നക്സലിസത്തിനെതിരായ പോരാട്ടത്തിൽ എസ്എസ്ബിയുടെ ധീരതയെ അഭിനന്ദിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി, സിആർപിഎഫിനും ബിഎസ്എഫിനും ഒപ്പം നക്സൽ പ്രസ്ഥാനത്തെ […]
‘രാംലല്ല വിഗ്രഹത്തിന്റെ ചിത്രം ചോർന്നത് അന്വേഷിക്കണം’; അയോധ്യയിലെ മുഖ്യ പൂജാരി
അയോധ്യയിൽ ഈ മാസം 22 ന് പ്രാണപ്രതിഷ്ഠ നടത്തുന്ന രാംലല്ല വിഗ്രഹത്തിന്റെ പൂർണ ചിത്രം പുറത്തുവന്നതിനെതിരെ അയോധ്യയിലെ മുഖ്യ പൂജാരി ആചാര്യ സത്യേന്ദ്ര ദാസ്. കഴിഞ്ഞ ദിവസമാണ് അയോധ്യയിലെ രാംലല്ല വിഗ്രഹത്തിന്റെ ചിത്രം പുറത്തുവിട്ടത്. എന്നാൽ പ്രാണപ്രതിഷ്ഠയ്ക്ക് മുന്നേ വിഗ്രഹത്തിന്റെ ചിത്രങ്ങൾ ചോർന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആചാര്യ സത്യേന്ദ്ര ദാസ് ആവശ്യപ്പെട്ടു. പ്രാണപ്രതിഷ്ഠ പൂർത്തിയാകുന്നതിന് മുമ്പ് ശ്രീരാമന്റെ വിഗ്രഹത്തിന്റെ കണ്ണുകൾ വെളിപ്പെടുത്താനാകില്ല. ശ്രീരാമന്റെ കണ്ണുകൾ കാണുന്ന വിഗ്രഹം യഥാർത്ഥ വിഗ്രഹമല്ല. കണ്ണുകൾ കാണുന്ന ചിത്രം പ്രചരിക്കുന്നുണ്ടെങ്കിൽ ആരാണ് അത് […]
‘അയോധ്യയുടെ പുതിയ മാപ്പ് തയ്യാറാക്കുന്നതിനിടയിൽ ഖലിസ്ഥാൻ ബന്ധമുള്ള മൂന്ന് പേർ അറസ്റ്റിൽ’; ഗുർപത്‍വന്ത് സിങ് പന്നുവുമായി ബന്ധം
അയോധ്യയിൽ പ്രാണപ്രതിഷ്‌ഠയ്‌ക്ക് മുന്നോടിയായി ഖലിസ്ഥാൻ ബന്ധമുള്ള മൂന്ന് പേർ അറസ്റ്റിൽ. തീവ്രവാദ ബന്ധമാരോപിച്ച് യു.പി ഭീകരവിരുദ്ധ സേന മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. ക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങുകൾ നടക്കാനിരിക്കെയാണ് രാജസ്ഥാനിൽ നിന്നുള്ള ശങ്കർ ദുസാദ്, അജിത് കുമാർ ശർമ്മ, പ്രദീപ് പൂനിയ എന്നിവരെ പിടികൂടിയത്. അയോധ്യയിലെ പുതിയ മാപ്പ് തയ്യാറാക്കുന്നതിനിടയിലാണ് അറസ്റ്റ് എന്ന് പൊലീസ് അറിയിച്ചു.പിടിയിലായവർക്ക് ഖലിസ്ഥാൻ ഭീകരരുമായി ബന്ധമുണ്ടെന്നാണ് യു.പി പൊലിസ് ആരോപിക്കുന്നത്. വ്യാഴാഴ്ചയാണ് മൂവരേയും കസ്റ്റഡിയിലെടുത്തതെന്ന് പൊലിസ് അറിയിച്ചു. ശങ്കർ ദുസാദും പ്രദീപ് പൂനിയയും രാജസ്ഥാനിലെ […]