National

കാപ്പന്‍ ജയില്‍ മോചിതനാകില്ല; കുരുക്കായത് ഇ.ഡി കേസ്

മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജയില്‍ മോചനം വൈകുന്നു. ജാമ്യം ലഭിച്ചെങ്കിലും കാപ്പന് ജയില്‍ മോചിതനാകാന്‍ കഴിയില്ല. സിദ്ദിഖ് കാപ്പനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം നേരത്തേ പരിഗണിക്കണമെന്ന കാപ്പന്റെ ആവശ്യം ലഖ്നൗ കോടതി അംഗീകരിച്ചില്ല. ഇതോടെയാണ് ജയില്‍ മോചനത്തിനുള്ള സാധ്യത വൈകുന്നത്. ഈ മാസം 19നാണ് സിദ്ദിഖ് കാപ്പന്റെ ഇഡി കേസിലെ ജാമ്യപേക്ഷ ലഖ്‌നൗ കോടതി പരിഗണിക്കുന്നത്. ജാമ്യാപേക്ഷ നേരത്തെയാക്കുന്നതിനെ അന്വേഷണ ഏജന്‍സി എതിര്‍ക്കുകയായിരുന്നു. രണ്ടു വര്‍ഷത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് മാധ്യമ പ്രവര്‍ത്തകനും പത്രപ്രവര്‍ത്തക […]

National

തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ പ്രതിഷേധം; ബിജെപി മാര്‍ച്ചിനിടെ പൊലീസ് ജീപ്പ് കത്തിനശിച്ചു

കൊല്‍ക്കത്തയില്‍ ബിജെപി പ്രതിഷേധത്തിനിടെ പൊലീസ് ജീപ്പ് കത്തിനശിച്ചു. സെക്രട്ടറിയേറ്റിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്. തൃണമൂല്‍ സര്‍ക്കാരിന്റെ അഴിമതിക്കെതിരെയുള്ള പ്രതിഷേധം എന്ന രീതിയിലാണ് ബിജെപി മാര്‍ച്ച് സംഘടിപ്പിച്ചത്. ഇതിനിടെയിലായിരുന്നു പൊലീസ് ജീപ്പിന് തീപിടിച്ചത്. മാര്‍ച്ച് മെഗാറാലിയായി കൊല്‍ക്കത്തയിലേക്ക് നീങ്ങാനുള്ള നീക്കത്തിനിടെ ബിജെപി നേതാക്കളായ സുവേന്ദു അധികാരി അടക്കമുള്ള പ്രമുഖ നേതാക്കളെ ബംഗാള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് ജീപ്പ് കത്തിനശിച്ചതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. നൂറുകണക്കിനാളുകളാണ് പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തത്. പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് ലാത്തി വീശി. മാര്‍ച്ച് […]

National

കുതിച്ചുപായുന്ന രാഹുൽ ഗാന്ധിക്കൊപ്പം ഓടിയെത്താൻ വല്ലാതെ കഷ്ടപ്പെടുന്നു; രമേശ് ചെന്നിത്തല

രാഹുൽ ഗാന്ധിക്കൊപ്പം പദയാത്രയിൽ പങ്കെടുത്ത് കിലോമീറ്ററുകൾ സഞ്ചരിച്ച പ്രവർത്തകർക്ക് ക്ഷീണം മാറ്റാൻ യോഗ ടിപ്‌സുമായി രമേശ് ചെന്നിത്തല. കുതിച്ചുപായുന്ന രാഹുൽ ഗാന്ധിക്കൊപ്പം ഓടിയെത്താൻ വല്ലാതെ കഷ്ടപ്പെടുന്നുണ്ടെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. വി ടി ബൽറാമും പിസി വിഷ്‌ണുനാഥും ചെന്നിത്തലയ്‌ക്കൊപ്പം യോഗയിൽ ചേർന്നു. ‘ ജോഡോ യാത്രയ്ക്ക് യോഗ പ്രയോജനം ചെയ്യും. നടപ്പ് കഴിഞ്ഞാൽ മസിൽ റിലാക്‌സെഷന് വേണ്ടി യോഗ സഹായിക്കും. ഒന്ന് രണ്ട് യോഗ പോസുകൾ ചെയ്താൽ മതി. അത് എനിക്ക് അനുഭവമുള്ളത് കൊണ്ട് പറഞ്ഞതാണ്. ഒരുപാട് […]

National

‘അമിത് ഷാ ഉപയോ​ഗിക്കുന്നത് 2.5 ലക്ഷത്തിന്റെ സൺ​ഗ്ലാസുകൾ,മഫ്ലറിന് 80,000 രൂപ’; അശോക് ​ഗെഹ്ലോട്ട്

ബിജെപി എന്തിനാണ് ഭാരത് ജോഡോ യാത്രയെപ്പറ്റി ആശങ്കപ്പെടുന്നതെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവും രാജസ്ഥാൻ മുഖ്യമന്ത്രിയുമായ അശോക് ​ഗെഹ്ലോട്ട്. രാഹുൽ ​ഗാന്ധിയുടെ ടീ ഷർട്ടിന്റെ വിലയെ ചൊല്ലിയുളള തർക്കത്തിനിടെയാണ് ബിജെപിയെ വിമർശിച്ച് അശോക് ​ഗെഹ്ലോട്ട് രംഗത്തെത്തിയത്. ഭാരത് ജോഡോ യാത്രക്ക് ലഭിക്കുന്ന വൻ ജനപിന്തുണയിൽ ആശങ്കയിലാണ് കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ഇപ്പോൾ ജോലി ഉപേക്ഷിച്ച് രാഹുലിനെ ആക്രമിക്കുകയാണെന്നും ​ഗെഹ്ലോട്ട് വിമർശിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉപയോ​ഗിക്കുന്ന മഫ്ലറിന് 80,000 രൂപയാണ് […]

National

ഹൈദരാബാദിൽ തീപിടുത്തം; 7 മരണം

ഹൈദരാബാദ് നഗരത്തിലുണ്ടായ തീപിടിത്തത്തിൽ 7 പേർ മരിച്ചു. സെക്കന്തരാബാദിലെ പാസ്‌പോർട്ട് ഓഫിസിന് സമീപത്തുള്ള ഇലക്ട്രിക് ബൈക്ക് ഷോറൂമിലാണ് അർധരാത്രി തീ പിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലുള്ള ലോഡ്ജിലേക്ക് തീ പടർന്നതാണ് ദുരന്തത്തിന് ഇടയാക്കിയത്. ഏഴ് പേരുടെ മരണം ഹൈദരാബാദ് പോലീസ് സ്ഥിരീകരിച്ചു. മരിച്ചവരിൽ രണ്ടു പേര് സ്ത്രീകളാണ്. ഒമ്പത് പേരെ പരുക്കുകളോടെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

National

‘കുടുംബത്തിന് നീതി ലഭ്യമാക്കാൻ ശ്രമിക്കും’; അട്ടപ്പാടിയിലെ മധുവിന്റെ വീട് സന്ദർശിച്ച് ഗവർണർ

അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശിച്ചു. സങ്കടകരമായ സാഹചര്യമാണ് മധുവിന്റെ കുടുംബത്തിന്റെതെന്നും നീതി ലഭ്യമാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.മധുവിൻറെ അമ്മയും സഹോദരിയും അനുഭവിച്ച വേദനയ്ക്ക് ഒപ്പം ചേരുന്നുവെന്നും ഗവർണർ പറഞ്ഞു. ചിണ്ടക്കയിലെ വീട്ടിലെത്തിയാണ് ഗവർണർ മധുവിന്റെ അമ്മയെയും സഹോദരിയെയും കണ്ടത്. കുടുംബം ചില കാര്യങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്, അവ രേഖാമൂലം തരാൻ നിർദേശിച്ചുവെന്നും ആരിഫ് മുഹമ്മദ്‌ ഖാൻ പ്രതികരിച്ചു. നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിന് ഗവർണറുടെ സന്ദർശനം ഊർജം നൽകുന്നുവെന്ന് സഹോദരി സരസു മാധ്യമങ്ങളോട് […]

National

തമിഴ് വംശജരുടെ പ്രശ്‌നങ്ങൾ: ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ

തമിഴ് വംശജരുടെ പ്രശ്‌നത്തിൽ ശ്രീലങ്കയ്‌ക്കെതിരെ നിലപാടെടുത്ത് ഇന്ത്യ. തമിഴ് വംശജരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ ആശാവഹമായ താൽപര്യം ശ്രീലങ്ക കാട്ടിയിട്ടില്ലെന്ന് ഇന്ത്യ പറഞ്ഞു. യുഎൻ മനുഷ്യാവകാശ കൗൺസിലിലാണ് നിലപാട് വ്യക്തമാക്കിയത്. മുൻ പ്രസ്താവനകളോട് നീതിപുലർത്തുന്ന സമീപനം ശ്രീലങ്കയിൽ നിന്നും ഉണ്ടാകണമെന്നും ശ്രീലങ്കൻ ഭരണഘടനയുടെ പതിമൂന്നാം ഭേദഗതിയിലെ വാഗ്ദാനങ്ങൾ പൂർണാർത്ഥത്തിൽ യാഥാർത്ഥ്യമാക്കണമെന്നും ഇന്ത്യ വ്യക്തമാക്കി. ശ്രീലങ്കൻ വിഷയത്തിൽ കൗൺസിലിൽ വോട്ടിംഗിന് മുൻപായാണ് ഇന്ത്യയുടെ പ്രികരണം വന്നിരിക്കുന്നത്. 2009 മുതൽ രണ്ട് തവണ ഇന്ത്യ ശ്രീലങ്കയിൽ യുഎൻ നിലപാടിന് അനുകൂലമായി വോട്ട് […]

National

മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം 19 വയസുകാരനെ മര്‍ദിച്ച് കൊലപ്പെടുത്തി

ഡല്‍ഹിയില്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു എന്ന് ആരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തി. ഡല്‍ഹി സറായ് റോഹിലയില്‍ ആണ് സംഭവം. ബെല്‍റ്റ് കൊണ്ടും പൈപ്പ് കൊണ്ടും മര്‍ദിച്ചാണ് ആള്‍ക്കൂട്ടം ഇസ്ഹര്‍ എന്ന 19 വയസുകാരനെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി ഡല്‍ഹി പൊലീസ് അറിയിച്ചു. ഷഹ്‌സാദ ബാഗിലെ തെരുവില്‍ ഒരു മൃതദേഹം കിടക്കുന്നതിനെക്കുറിച്ച് സരായ് റോഹില്ല സ്റ്റേഷനില്‍ വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് സംഭവത്തില്‍ അന്വേഷണം നടന്നത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോള്‍ മൃതദേഹത്തിലാകെ മുറിവുകളുള്ളതായി കണ്ടെത്തി. കൊല്ലപ്പെട്ട […]

National

34 ഓൺലൈൻ ട്രേഡിങ് സൈറ്റുകൾക്ക് റിസർവ് ബാങ്കിന്റെ വിലക്ക്

ഫോറെക്സ് ട്രേഡിംഗിൽ കർശന നിയന്ത്രണ മുന്നറിയിപ്പുമായി റിസർവ് ബാങ്ക്. 34 ഓൺലൈൻ ട്രേഡിങ് സൈറ്റുകൾക്ക് റിസർ ബാങ്ക് വിലക്കേർപ്പെടുത്തി. ഫെമ നിയമത്തെ അടിസ്ഥാനമാക്കിയാണ് റിസർവ് ബാങ്കിന്റെ നടപടി. അനധികൃത ഇടപാടിലൂടെ നഷ്ടം സംഭവിക്കും എന്ന വസ്തുത നിക്ഷേപകർ തിരിച്ചറിയണമെന്ന് റിസർവ് ബാങ്ക് ചൂണ്ടിക്കാട്ടി. രണ്ട് രാജ്യങ്ങളുടെ കറൻസികൾ തമ്മിലുള്ള വിനിമയമാണ് ഫോറെക്സ് ട്രേഡിംഗിൽ നടക്കുന്നത്.ഓരോ സമയങ്ങളിൽ കറൻസികളുടെ മൂല്യത്തിലുണ്ടാകുന്ന ഉയർച്ച താഴ്ചകൾ അനുസരിച്ച്് ലാഭവും നഷ്ടവും നേടാം എന്നതാണ് വാഗ്ദാനം. USDINR, EURINR, GBPINR, JPYINR എന്നിങ്ങനെ […]

National

മേൽ ഉദ്യോഗസ്ഥൻ്റെ പീഡനം; എ.എസ്‌.ഐ സ്വയം വെടിവച്ച് മരിച്ചു

പഞ്ചാബിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സ്വയം വെടിവച്ച് ആത്മഹത്യ ചെയ്തു. എഎസ്‌ഐ സതീഷ് കുമാറാണ് മരിച്ചത്. രാവിലെ സ്റ്റേഷനിലുള്ളിൽ സർവീസ് റിവോൾവർ ഉപയോഗിച്ച് സ്വയം വെടിയുതിർക്കുകയായിരുന്നു. മേൽ ഉദ്യോഗസ്ഥൻ്റെ പീഡനത്തിൽ മനംനൊന്താണ് ആത്മഹത്യ ചെയ്യുന്നതെന്ന് സതീഷ് പറയുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഹോഷിയാർപൂരിലെ ഹരിയാന പൊലീസ് സ്‌റ്റേഷനിലാണ് സംഭവം. വ്യാഴാഴ്ച തണ്ട സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസറായ ഓങ്കാർ സിംഗ് തന്നെ അസഭ്യം പറഞ്ഞതായി സതീഷ് കുമാർ ആരോപിക്കുന്നു. “പഞ്ചാബ്, ഹരിയാന ഹൈക്കോടതികളിൽ അടുത്ത ദിവസം പരിഗണിക്കാനിരുന്ന കേസുകളെ […]