രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ പിന്തുണച്ച് കോൺഗ്രസ് അധ്യക്ഷ സ്ഥാനാർത്ഥി ശശി തരൂർ. താൻ അംബാനിക്കും അദാനിക്കുമെതിരല്ലെന്ന് തരൂർ പ്രതികരിച്ചു. രാജ്യത്തെ ബിസിനസ്സ് മേഖല ഇപ്പോഴുള്ളതുപോലെ അമിതമായി നിയന്ത്രിക്കപ്പെടാത്തതിനെ അനുകൂലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. “യഥാർത്ഥ കോൺഗ്രസ് നിലപാടാണ് ഗെലോട്ട് പറഞ്ഞത്. എന്റെ സംസ്ഥാനത്ത് വന്ന് നിക്ഷേപം നടത്താനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും വരുമാനം വർദ്ധിപ്പിക്കാനും ആരെങ്കിലും തയ്യാറാണെങ്കിൽ തീർച്ചയായും അവരെ സ്വാഗതം ചെയ്യും. അദാനി തിരുവനന്തപുരത്ത് വിമാനത്താവളത്തിനായി ലേലം വിളിച്ചപ്പോൾ എന്റെ നിലപാട് […]
National
കനത്ത മഴ; ഡൽഹി ലഹോറി ഗേറ്റിൽ വീട് തകർന്ന് മൂന്നു പേർ മരിച്ചു
ഡൽഹി ലഹോറി ഗേറ്റിൽ വീട് തകർന്ന് മൂന്ന് പേർ മരിച്ചു. നാലുപേർ കുടുങ്ങിക്കിടക്കുന്നതായി സംശയം. നിർത്താതെ പെയ്യുന്ന മഴയാണ് കെട്ടിടം തകർന്നു വീഴാൻ ഇടയാക്കിയതെന്നാണ് വിവരം. ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുന്നു. ഇതുവരെ അഞ്ച് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ഫർഷ് ഖാന ലാഹോറി ഗേറ്റിലെ വാൽമീകി മന്ദിറിന് സമീപം വൈകുന്നേരം 7:30 ഓടെയാണ് അപകടം നടന്നത്. നാലു പേർ കൂടി അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി അഗ്നിശമനസേനാ ഉദ്യോഗസ്ഥർ സംശയിക്കുന്നു. ഓൾഡ് ഡൽഹി ഏരിയയിൽ സ്ഥിതി ചെയ്യുന്ന […]
ഖാര്‍ഗെക്ക് അനുകൂലമായ പരസ്യ പ്രസ്താവന: നേതാക്കള്‍ക്കെതിരെ എഐസിസിക്ക് പരാതി നല്‍കുമെന്ന് ശശി തരൂര്‍
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജന്‍ ഖാര്‍ഗെയ്ക്ക് അനുകൂലമായി പരസ്യ പ്രസ്താവന നടത്തുന്ന നേതാക്കള്‍ക്കെതിരെ പരാതി നല്‍കുമെന്ന് ശശി തരൂര്‍. വിഷയത്തില്‍ എഐസിസിക്ക് പരാതി നല്‍കുമെന്ന് തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന ഘടകങ്ങളെ ഖാര്‍ഗെയ്ക്ക് അനുകൂല നിലപാടെടുക്കാന്‍ പിന്തുണയ്ക്കുന്നത് എഐസിസി അല്ലെന്ന് തരൂര്‍ പറയുന്നു. പിസിസികളുടെ പരസ്യ പിന്തുണയ്ക്ക് പിന്നില്‍ ദേശീയ നേതൃത്വമാണെന്നതിന് തെളിവില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക ഇന്നാണ് പ്രസിദ്ധീകരിക്കുന്നത്. പത്രിക പിന്‍വലിക്കാനുള്ള സമയപരിധി ഇന്ന് മൂന്നുമണിക്ക് അവസാനിക്കും. ശശി […]
ഗുജറാത്ത് തീരത്തെത്തിയ പാക് ബോട്ടിൽ 360 കോടി രൂപയുടെ ഹെറോയിൻ; 6 പേരെ അറസ്റ്റിൽ
ഗുജറാത്ത് തീരത്ത് വൻ ലഹരി മരുന്നു വേട്ട. 360 കോടി രൂപയുടെ 50 കിലോ ഹെറോയിനാണ് പാക് ബോട്ടിൽ നിന്നും പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് 6 പേരെ അറസ്റ്റ് ചെയ്തു. പിടിയിലായവർ പാക് പൗരന്മാരാണെന്നാണ് കരുതുന്നത്. ഗുജറാത്ത് ATS, കോസ്റ്റ് ഗാർഡ് എന്നിവർ സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്. ബോട്ട് കച്ചിലെ ജഖാവോ തുറമുഖത്ത് എത്തിച്ചിട്ടുണ്ട്. കടൽ വഴിയുള്ള ലഹരിക്കടത്തിലെ പാക് ബന്ധത്തിൽ എൻഐഎയും അന്വേഷണത്തിന് ഒരുങ്ങുകയാണ്. മുൻപ് ഇന്ത്യൻ മഹാഹമുദ്രം വഴി 3000 കോടിയുടെ ലഹരിയും എകെ […]
അതിർത്തി തർക്കം; കിഴക്കൻ ലഡാക്കിൽ സ്ഥിതി സാധാരണ നിലയിലായില്ലെന്ന് ഇന്ത്യ
ചൈനയുമായി അതിർത്തി തർക്കം നിലനിൽക്കുന്ന കിഴക്കൻ ലഡാക്കിൽ സ്ഥിതി സാധാരണ നിലയിലായില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. കിഴക്കൻ ലഡാക്കിൽ സ്ഥിതി ശാന്തമാണെന്ന് ചൈനീസ് അംബാസഡർ സുൻ വെയ്ഡോങ് പറഞ്ഞ പശ്ചാത്തലത്തിലാണ് പൂർണമായി സാധാരണ നിലയിലായില്ലെന്നും ചില നടപടികൾകൂടി വേണ്ടതുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബഗ്ചി വ്യക്തമാക്കിയത്. 2020 മേയിലാണ് മേഖലയിൽ ഇന്ത്യയും ചൈനയും തമ്മിൽ സംഘർഷമുണ്ടായത്. ഇരു രാജ്യങ്ങളും വലിയ തോതിൽ സൈനികവിന്യാസം നടത്തിയത് ആശങ്കക്ക് ഇടയാക്കിയെങ്കിലും പിന്നീട് സൈനിക, നയതന്ത്ര ചർച്ചകളിലൂടെ സ്ഥിതി മാറുകയായിരുന്നു. […]
ഇന്ത്യയുടെ സമുദ്ര അതിർത്തിയിൽ മയക്കുമരുന്ന് വേട്ടയുമായി ഇന്ത്യൻ നേവിയുടെ ഓപ്പറേഷൻ
രാജ്യന്തര മയക്കുമരുന്ന് മാഫിയക്ക് എതിരെ ഇന്ത്യൻ നേവിയുടെ ഓപ്പറേഷൻ. റോ ,എൻ.സി.ആർ.ബി, ഐ.ബി തുടങ്ങിയ ഏജൻസികളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നേവി ഒപ്പറേഷൻ. ഇന്ത്യയുടെ സമുദ്ര അതിർത്തിയിലെ മയക്കു മരുന്നു വേട്ട ഇനി ഇന്ത്യൻ നേവി നേരിട്ട് നടത്തും. മയക്കു മരുന്ന് മാഫിയക്ക് എതിരെ നേവി ഒപ്പറേഷൻ ആരംഭിച്ചതായി ഡിഫൻസ് പി.ആർ.ഒ കമാന്റർ അതുൽ പിള്ള 24നോട് വെളിപ്പെടുത്തി. നേവിയുടെ കീഴിലുള്ള സമുദ്ര അതിർത്തിയിൽ ഉടനീളം പരിശോധന നടത്തും. ഇന്ത്യൻ സമുദ്ര അതിർത്തി കടക്കുന്ന എല്ലാ വെസലുകളും പരിശോധിക്കും. […]
നാസിക്കില്‍ ബസിന് തീപിടിച്ച് 11 പേര്‍ മരിച്ചു
മഹാരാഷ്ട്രയിലെ നാസിക്കില്‍ ബസിന് തീപിടിച്ച് 11 പേര്‍ മരിച്ചു. 38-ലധികം പേര്‍ക്ക് പരുക്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. നാസിക്കിലെ ഔറംഗബാദ് റോഡില്‍ പുലര്‍ച്ചെ 5.15നാണ് അപകടമുണ്ടായത്. ട്രക്കില്‍ ഇടിച്ചതിനെത്തുടര്‍ന്നാണ് ബസിന് തീപിടിച്ചത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അമോല്‍ താംബെ പറഞ്ഞു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും തീപിടിത്തമുണ്ടാകാനിടയായ സാഹചര്യങ്ങള്‍ വിശദമായി പരിശോധിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരുക്കേറ്റവരുടെ ചികിത്സാ ചെലവ് […]
പാർലമെന്ററി പാർട്ടി സ്ഥാനങ്ങളിലെ നേതൃമാറ്റം; കോൺഗ്രസിൽ പ്രാഥമിക ചർച്ചകൾ ആരംഭിച്ചു.
പാർലമെന്ററി പാർട്ടി സ്ഥാനങ്ങളിലെ നേതൃമാറ്റവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ പ്രാഥമിക ചർച്ചകൾ ആരംഭിച്ചു. രാജ്യസഭയ്ക്കൊപ്പം ലോക്സഭയിലും നേതൃമാറ്റം ഉണ്ടാകുമെന്നാണ് വിവരം. ഒരാൾക്ക് ഒരു പദവി നിബന്ധന പ്രകാരം അധീർ രഞ്ജൻ ചൗധരിയ്ക്ക് സ്ഥാനം നഷ്ടമായേക്കും. രാജ്യസഭയിൽ മുകുൾ വാസ്നിക്കും കെസി വേണുഗോപാലും പരിഗണനയിലുണ്ട്. മല്ലികാർജുൻ ഖാർഗെ പ്രതിപക്ഷ നേതാവ് സ്ഥാനം രാജി വച്ചിട്ടാണ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. രാഹുൽ ഗാന്ധിയെ പരിഗണിക്കണം എന്നാണ് ഇപ്പോൾ കമൽനാഥ് മുന്നോട്ട് വച്ചിരിക്കുന്ന നിർദ്ദേശം. അദ്ദേഹം അധ്യക്ഷ പദവി ഏറ്റെടുക്കാത്ത പശ്ചാത്തലത്തിൽ 2024 […]
സച്ചിൻ പൈലറ്റ് കോൺഗ്രസ് വിടുന്നു?; നിരീക്ഷിച്ച് ദേശീയ നേതൃത്വം
സച്ചിൻ പൈലറ്റിന്റെ നീക്കങ്ങൾ നിരീക്ഷിച്ച് കോൺഗ്രസ് ദേശീയ നേതൃത്വം. ബിജെപി നേതാവ് ജ്യോതിരാധിത്യ സിന്ധ്യയുമായി സച്ചിൻ പൈലറ്റ് ആശയവിനിമയം നടത്തി എന്ന വാർത്തകൾക്ക് പിന്നാലെയാണ് നടപടി. സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി അജയ് മാക്കൻ സച്ചിൻ പൈലറ്റുമായി ചർച്ച നടത്തും. സച്ചിനും അനുയായികളും പാർട്ടി വിടും എന്ന അഭ്യൂഹം ശക്തമായ സാഹചര്യത്തിലാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ നീക്കങ്ങൾ.
അംബാനി കുടുംബത്തിന് വധഭീഷണി
അംബാനി കുടുംബത്തിന് വധഭീഷണി. ഇന്ന് ഉച്ചയോടെയാണ് ഭീഷണി സന്ദേശം എത്തിയത്. റിലയൻസ് ഫൗണ്ടേഷൻ ആശുപത്രി ബോംബ് വച്ച് തകർക്കുമെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു. തുടർന്ന് ഡിബി മാർഗ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. മുകേഷ് അംബാനി, ഭാര്യ നീത അംബാനി മക്കളായ ആകാശ് അംബാനി, ആനന്ദ് അംബാനി എന്നിവർക്കെതിരെയാണ് വധഭീഷണി. ഇതിന് മുൻപും അംബാനി കുടുംബത്തിനെതിരെ ഭീഷണി സന്ദേശം വന്നിട്ടുണ്ട്. ഓഗസ്റ്റ് 15 ന് എച്ച്എൻ റിലയൻസ് ആശുപത്രിയിലെ ഹെൽപ്ലൈൻ നമ്പറിലാണ് ഭീഷണി സന്ദേശം വന്നത്. […]












