രാജ്യത്തെ 75,000 യുവാക്കൾക്ക് ഉടൻ നിയമന ഉത്തരവ് കൈമാറാന്‍ കേന്ദ്രസര്‍ക്കാര്‍. 10 ലക്ഷം പേരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള മെഗാ ‘റോസ്ഗർ മേള’ എന്ന ജോബ് ഫെസ്റ്റിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒക്ടോബർ 22 ന് വിഡിയോ കോൺഫറൻസ് വഴി തുടക്കം കുറിക്കും. വിവിധ കേന്ദ്ര മന്ത്രിതല, സര്‍ക്കാര്‍ വകുപ്പുകളിലേക്കാണ് നിയമനമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 75,000 യുവാക്കൾക്ക് ദീപാവലിക്ക് മുന്‍പായി നിയമനത്തിനുള്ള കത്ത് നല്‍കുമെന്നാണ് പ്രധനമന്ത്രിയുടെ ഓഫീസ് അറിയിച്ചത്. പ്രതിരോധ, റെയിൽവേ, ആഭ്യന്തര, തൊഴിൽ, വകുപ്പുകളിലേക്കും കേന്ദ്ര […]
National
പുതിയ ഭാരവാഹികൾ; നെഹ്റു കുടുംബത്തിൻറെ നിർദ്ദേശം തേടി മല്ലികാർജുൻ ഖർഗെ
കോൺഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പുതിയ ദേശീയ ഭാരവാഹികളെ നിശ്ചയിക്കാൻ മല്ലികാർജുൻ ഖർഗെ നീക്കം തുടങ്ങി. ഇതിനായി നെഹ്റു കുടുംബത്തിൻറെ നിർദ്ദേശം തേടി. പുതിയ ഭാരവാഹികൾ ആരൊക്കെയാകണം എന്നതിൽ സോണിയ ഗാന്ധിയോടാണ് അദ്ദേഹം അഭിപ്രായം തേടിയത് പുതിയ ഭാരവാഹികളെ ഉടൻ പ്രഖ്യാപിക്കാനാണ് മല്ലികാർജുൻ ഖർഗെയുടെ ശ്രമം. അധ്യക്ഷ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്തിയെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രതികരിച്ചിരുന്നു. ഇന്ത്യൻ ജനാധിപത്യത്തെ തന്നെ ഈ തെരഞ്ഞെടുപ്പ് ശക്തിപ്പെടുത്തി. പിന്തുണയ്ക്കുകയും ഒപ്പം നിൽക്കുകയും ചെയ്ത എല്ലാവർക്കും നന്ദി. സോണിയ ഗാന്ധിയുടെ […]
പരാതി ചോര്‍ന്നത് ദൗര്‍ഭാഗ്യകരം; മുന്നോട്ടെന്ന് തരൂരിന്റെ ട്വീറ്റ്
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് സംബന്ധിച്ച് തെരഞ്ഞെടുപ്പ് സമിതിക്ക് നല്‍കിയ പരാതി മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് കിട്ടിയത് ദൗര്‍ഭാഗ്യകരമെന്നും ശശി തരൂര്‍ എംപി. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ വേണ്ടിയായിരുന്നു തെരഞ്ഞെടുപ്പ് നടന്നതെന്നും ഭിന്നിപ്പിക്കാനല്ലെന്നും തരൂര്‍ ട്വീറ്റില്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ലീഡ് വളരെ പിന്നിലായിട്ടും മുന്നോട്ട് നീങ്ങാം എന്നും തരൂര്‍ ട്വീറ്റില്‍ കുറിച്ചു. തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നെന്നാണ് ശശി തരൂര്‍ ക്യാമ്പ് ഉന്നയിച്ച ആരോപണം. ഉത്തര്‍പ്രദേശില്‍ ക്രമക്കേട് നടന്നുവെന്ന തരൂരിന്റെ പരാതി തെരഞ്ഞെടുപ്പ് സമിതി തള്ളി. തെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേട് നടന്നുവെന്നാണ് തരൂര്‍ […]
ജയമുറപ്പിച്ച് ഖര്‍ഗെ; വസതിക്ക് മുന്നില്‍ ആശംസാ ബോര്‍ഡുകളുമായി പ്രവര്‍ത്തകര്‍
കോണ്‍ഗ്രസ് അധ്യക്ഷനെ അല്‍പസമയത്തിനകം അറിയാം. എഐസിസി ആസ്ഥാനത്ത് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വ്യക്തമായ ലീഡ് നേടി മുന്നേറുകയാണ് മല്ലികാര്‍ജുന്‍ ഖര്‍ഗെ. മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിക്ക് മുന്നില്‍ പ്രവര്‍ത്തകര്‍ വിജയാഘോഷങ്ങള്‍ തുടങ്ങി. വസതിക്ക് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആശംസാ ബോര്‍ഡുകള്‍ സ്ഥാപിച്ചു. വൈകിട്ട് തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍ മധുസൂദന്‍ മിസ്ത്രി ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കും.കള്ളവോട്ട് നടന്നെന്നാണ് ശശി തരൂര്‍ ക്യാമ്പ് ഉന്നയിക്കുന്ന ആരോപണം. ഉത്തര്‍പ്രദേശില്‍ ക്രമക്കേട് നടന്നുവെന്ന തരൂരിന്റെ പരാതി തെരഞ്ഞെടുപ്പ് സമിതി തള്ളി. തെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേട് നടന്നുവെന്നാണ് […]
ഒരു പ്രമുഖൻ പാർട്ടിയിൽ ചേരുമെന്ന് ബിജെപി
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ ഒരു പ്രമുഖൻ പാർട്ടിയിൽ ചേരുമെന്ന് ബിജെപി. ഡല്‍ഹിയിലെ ബിജെപി ദേശീയ ആസ്ഥാനത്ത് വച്ചാകും ഇയാള്‍ പാര്‍ട്ടി അംഗത്വം സ്വീകരിക്കുകയെന്നും അവകാശവാദം. ട്വിറ്ററിലൂടെയാണ് ബിജെപി ഇക്കാര്യം അറിയിച്ചത്. എന്നാൽ ഈ പ്രമുഖൻ ആരാണെന്നതിനെക്കുറിച്ച് യാതൊന്നും വ്യക്തമാക്കിയിട്ടില്ല.
രാജസ്ഥാനിൽ നിന്ന് തട്ടിക്കൊണ്ടുപോയ 2 കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തി; 6 വയസുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു
രാജസ്ഥാനിൽ നിന്ന് തട്ടിക്കൊണ്ടുപോയ മൂന്ന് കുട്ടികളിൽ രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ദക്ഷിണ ഡൽഹിയിലെ മെഹ്‌റൗളി വനത്തിൽ നിന്നാണ് മൃതദേഹങ്ങൾ ലഭിച്ചത്. രാജസ്ഥാൻ പൊലീസിന്റെയും ഡൽഹി പൊലീസിന്റെയും സംയുക്ത തെരച്ചിലിനിടെയാണ് കണ്ടെത്തൽ. അതേസമയം മൂന്നാമത്തെ കുട്ടി ജീവനോടെ രക്ഷപ്പെട്ടു. പൊലീസ് പറയുന്നതനുസരിച്ച് ഒക്ടോബർ 15 ന് രാജസ്ഥാനിലെ അൽവാറിൽ നിന്ന് മൂന്ന് സഹോദരന്മാരെ കാണാതായി. 13 കാരനായ അമൻ, എട്ട് വയസുള്ള വിപിൻ, ആറ് വയസുള്ള ശിവ എന്നിവരെ ഒരു സംഘം തട്ടിക്കൊണ്ടുപോയതായി അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് […]
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: ഖാർഗെയ്ക്ക് തരൂർ എത്രത്തോളം വെല്ലുവിളിയാകും?
കോൺഗ്രസിന്റെ അടുത്ത പ്രസിഡന്റ് ആരായിരിക്കും? ഏറെ നാളായി ഉയരുന്ന ഈ ചോദ്യത്തിൻ്റെ ഉത്തരം കണ്ടെത്താൻ കോൺഗ്രസ് ഇന്ന് പോളിംഗ് ബൂത്തിൽ എത്തുകയാണ്. ആകെ രണ്ട് സ്ഥാനാർത്ഥികൾ, ശശി തരൂരും മല്ലികാർജുൻ ഖാർഗെയും. സീതാറാം കേസരിക്ക് ശേഷം ആദ്യമായി ഗാന്ധി-നെഹ്‌റു കുടുംബത്തിന് പുറത്തുള്ള ഒരാൾ പാർട്ടിയുടെ അധ്യക്ഷനാകാൻ പോകുന്നു എന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത. രാജ്യത്തെ 40 കേന്ദ്രങ്ങളിൽ 68 ബൂത്തുകളിലായി നടക്കുന്ന വോട്ടെടുപ്പിൽ 9,800 വോട്ടർമാർ രണ്ടിലൊരാൾക്ക് വോട്ട് ചെയ്യും. രാവിലെ 10 മുതൽ വൈകീട്ട് നാലുവരെയാണ് […]
‘ഈ ദിവസത്തിനായി കാത്തിരിക്കുകയായിരുന്നു’; അധ്യക്ഷ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി സോണിയ ഗാന്ധി
തന്റെ പിൻഗാമിയെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വോട്ട് രേഖപ്പെടുത്തി. ഈ ഒരു തെരഞ്ഞെടുപ്പിനായി താൻ കാത്തിരിക്കുകയായിരുന്നുവെന്ന് സോണിയ ഗാന്ധി പ്രതികരിച്ചു. പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്രയും സോണിയ ഗാന്ധിക്കൊപ്പം വോട്ട് രേഖപ്പെടുത്തി. പാർട്ടി ആസ്ഥാനത്ത് ഒരുക്കിയ പോളിംഗ് ബൂത്തിലാണ് ഇരുവരും വോട്ട് ചെയ്തത്. രാവിലെ 10 മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. പാർട്ടിയിലെ മുതിർന്ന നേതാക്കളായ പി ചിദംബരവും ജയറാം രമേശും ഉൾപ്പെടെ നിരവധി നേതാക്കൾ വോട്ട് രേഖപ്പെടുത്തി. ചിദംബരം പാർട്ടി […]
കശ്മീരിൽ 18 കിലോ സ്‌ഫോടകവസ്തു കണ്ടെത്തി; ഒഴിവായത് വൻ ദുരന്തം
ജമ്മു കശ്മീരിലെ ബന്ദിപ്പോര ജില്ലയിൽ വൻ സ്‌ഫോടകവസ്തു കണ്ടെത്തി. സുരക്ഷാ സേന നടത്തിയ തെരച്ചിലിലാണ് രണ്ട് ഗ്യാസ് സിലിണ്ടറുകളിൽ ഘടിപ്പിച്ച നിലയിൽ 18 കിലോ ഭാരമുള്ള ഐഇഡി കണ്ടെത്തിയത്. ജില്ലയിലെ അസ്റ്റാൻഗോ ഏരിയയിലാണ് സംഭവം. വൻ ദുരന്തമാണ് ഒഴിവായതെന്ന് സുരക്ഷാ സേന അറിയിച്ചു. ഇന്റലിജൻസ് വിഭാഗം നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ, ശനിയാഴ്ച പുലർച്ചെ പൊലീസുമായി ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് സ്‌ഫോടകവസ്തുകൾ കണ്ടെത്തിയത്. രാവിലെ 08.35 ഓടെയാണ് ഐഇഡി ശ്രദ്ധയിൽപ്പെട്ടത്. ബന്ദിപ്പോര-സോപോർ റോഡിന് സമീപത്തുനിന്ന് കണ്ടെത്തിയ ഐഇഡി, […]
2030-ൽ ഉപയോഗത്തിന്റെ നാലിലൊന്ന് എണ്ണ ഇന്ത്യ ഉത്പാദിപ്പിക്കും; ഹർദീപ് സിംഗ് പുരി
ഇന്ത്യൻ പെട്രോളിയം വ്യവസായം അവസരത്തിന്റെ കൊടുമുടിയിലാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി . 2030ൽ ആവശ്യമുള്ള ക്രൂഡ് ഓയിലിന്റെ 25 ശതമാനവും രാജ്യത്ത് ഉത്പാദിപ്പിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ ഇന്ത്യയിൽ പ്രതിദിനം അഞ്ച് ദശലക്ഷം ബാരൽ പെട്രോളിയമാണ് ഉപയോഗിക്കുന്നത്. അത് മൂന്ന് ശതമാനം വർധിക്കുകയാണ്. ഇത് ആഗോള ശരാശരിയായ ഒരു ശതമാനത്തേക്കാൾ കൂടുതലാണ്. മൂന്ന് ദിവസത്തെ സൗത്ത് ഏഷ്യൻ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പെട്രോളിലെ എത്തനോൾ മിശ്രിതം 2013ൽ 0.67 ശതമാനത്തിൽ നിന്ന് […]












