ജോഷിമഠും ചുറ്റുമുള്ള പ്രദേശവും താഴ്ന്നു കൊണ്ടിരിക്കുന്നു എന്ന് പഠന റിപ്പോർട്ട്. പ്രതിവർഷം 2.5 ഇഞ്ച് താഴുന്നു എന്നാണ് റിപ്പോർട്ട്. ഡെറാഡൂൺ ആസ്ഥാനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസങ്ങിന്റേതാണ് റിപ്പോർട്ട്. രണ്ടു വർഷത്തെ പഠനത്തിന്റെ അടിസ്ഥാനത്തിൽ ആണ് റിപ്പോർട്ട്. ഉപഗ്രഹ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പഠനം. പ്രദേശത്ത് പാറപൊട്ടിക്കൽ നടക്കുന്നുണ്ടെന്നും, ഈ പ്രദേശം വളരെ സെൻസിറ്റീവ് ആണെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ഭൗമപ്രതിഭാസത്തിന്റെ ഭീതിയിൽ തുടരുന്ന ഉത്തരഖണ്ഡ്‌ലെ ജോഷിമഠിൽ ജനങ്ങളുടെ പ്രതിഷേധവും ശക്തമാകുകയാണ്. അപകട ഭീഷണിയെ തുടർന്ന് അധികൃതർ […]
National
ഇത് അർധരാത്രിയിലെ സൂര്യോദയമല്ല; പ്രചരിക്കുന്നത് വ്യാജം
അർധരാത്രിയിൽ ഇന്ത്യയിൽ സൂര്യോദയമുണ്ടായി എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സൂര്യൻ ഉദിച്ചുയരുന്ന പോലെ , ആകാശത്ത് സമാനമായ വൃത്താകൃതിയിലുള്ള ഒരു വസ്തു ഉയർന്നുവരുന്നതാണ് വിഡിയോയിലുള്ളത്. സൂര്യോദയ സമയത്തേ പോലെ ആകാശത്ത് പ്രകാശം നിറയുന്നതും വിഡിയോയിൽ കാണാം. നിരവധി പേരാണ് അദ്ഭുത ദൃശ്യങ്ങളെന്ന പേരിൽ വിഡിയോ ഷെയർ ചെയ്യുന്നത്. എന്നാൽ യഥാർത്ഥത്തിൽ ഇത് സൂര്യോദയമല്ല. ശ്രീഹരിക്കോട്ടയിൽ അടുത്തിടെ നടന്ന റോക്കറ്റ് വിക്ഷേപണത്തിന്റെ വിഡിയോയാണ് സൂര്യോദയമാണെന്ന ക്യാപ്ഷനോടെ പ്രചരിക്കുന്നത്. GSLVMK3 റോക്കറ്റിൽ ഐഎസ്ആർഒ 36 ബ്രോഡ്ബാൻഡ് […]
മെട്രോ തൂണ്‍ തകര്‍ന്നുവീണു; അമ്മയും രണ്ട് വയസുള്ള കുഞ്ഞും മരിച്ചു
ബെംഗളൂരുവില്‍ മെട്രോ റെയിൽ തൂണ്‍ തകര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചു. ഇരുചക്ര വാഹനത്തിൽ പോയ കുടുംബത്തിനുമേലെ തൂൺ ഇടിഞ്ഞ് വീഴുകയായിരുന്നു. ബെംഗളൂരു സ്വദേശി തേജസ്വി മകൻ വിഹാൻ എന്നിവരാണ് മരിച്ചത്. ഔട്ടര്‍ റിങ് റോഡിലെ നാഗവരയ്ക്ക് സമീപമാണ് അപകടം. നിര്‍മാണത്തിലിരുന്ന മെട്രോ തൂണ്‍ സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയുടെയും രണ്ട് വയസുള്ള കുഞ്ഞിന്റെയും മേല്‍ പതിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ഒരുകുട്ടി ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാവിലെ 10.30 ഓടെയാണ് അപകടമുണ്ടായത്. മക്കളെ നഴ്സറിയിലാക്കാന്‍ […]
യുപിയിൽ പ്രായമായ സ്ത്രീകളെ കൊലപ്പെടുത്തി മൃതദേഹം നഗ്നമാക്കി ഉപേക്ഷിക്കുന്ന സീരിയൽ കില്ലർ; മുന്നറിയിപ്പുമായി പൊലീസ്
ഉത്തർപ്രദേശിൽ പ്രായമായ സ്ത്രീകളെ കൊലപ്പെടുത്തി മൃതദേഹം നഗ്നമായ നിലയിൽ ഉപേക്ഷിക്കുന്ന സീരിയൽ കില്ലറെപ്പറ്റിയുള്ള മുന്നറിയിപ്പുമായി പൊലീസ്. ഉത്തർപ്രദേശിലെ ബറാബാൻകിയിലാണ് സീരിയൽ കില്ലറെപ്പറ്റി പൊലീസ് മുന്നറിയിപ്പ് നൽകിയത്. ഇയാളുടെ ചിത്രം തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ യുപി പൊലീസ് പങ്കുവച്ചു. ഇയാളെപ്പറ്റി വിവരം ലഭിക്കുന്നവർ എത്രയും വേഗം പൊലീസിനെ അറിയിക്കണമെന്നാണ് നിർദ്ദേശം. മധ്യവയസ് കഴിഞ്ഞ, 50നും 60നും ഇടയിൽ പ്രായമുള്ള സ്ത്രീകളാണ് ഇയാളുടെ ഇരകൾ. ഇത്തരത്തിൽ മൂന്ന് സ്ത്രീകളെ ഇയാൾ കൊലപ്പെടുത്തിയിട്ടുണ്ട്. ഇരകളുടെ പ്രായം, കൊല ചെയ്ത രീതി തുടങ്ങിയവ […]
‘ബിജെപിക്കാരുടെ രാജ്യസ്നേഹം എനിക്ക് മനസ്സിലാക്കിത്തരിക’; കേന്ദ്രത്തെ വിമർശിച്ച് രാഹുൽ ഗാന്ധി
അഗ്നിപഥ് പദ്ധതിയും ജിഎസ്ടിയും ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ ബിജെപി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ഹരിയാനയിലെ പാനിപ്പത്തിൽ നടന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് രണ്ട് തരത്തിലുള്ള ഇന്ത്യകളാണ് ഉള്ളത്. ഒന്ന് കർഷകർ, തൊഴിലാളികൾ, ചെറുകിട കടയുടമകൾ, തൊഴിൽരഹിതരായ യുവാക്കൾ. രണ്ടാമത്തേത് രാജ്യത്തിന്റെ സമ്പത്ത് കൈവശം വച്ചിരിക്കുന്ന 200-300 പേർ. സംസ്ഥാനത്തെ ഉയർന്ന തൊഴിലില്ലായ്മ നിരക്കിൽ ബിജെപി നേതൃത്വത്തിലുള്ള ഹരിയാന സർക്കാരിനെതിരെയും രാഹുൽ ആഞ്ഞടിച്ചു. ‘ഇരുപത്തിയൊന്നാം […]
കഞ്ചവാല കേസ് : കൊല്ലപ്പെട്ട അഞ്ജലിയുടെ സുഹത്തിനെ വീണ്ടും ചോദ്യം ചെയ്യും
കഞ്ചവാല കേസിൽ കൊല്ലപ്പട്ട അഞ്ജലിയുടെ സുഹൃത്തും, കേസിലെ മുഖ്യസാക്ഷിയുമായ നിധിയെ വീണ്ടും ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം. നിധി നേരത്തെ നൽകിയ മൊഴിയിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നും അന്വേഷണ സംഘം അറിയിച്ചു. അഞ്ജലിയും നിധിയും തമ്മിൽ പണത്തിന്റ പേരിലാണ് തർക്കമുണ്ടായതെന്ന് ഇരുവരുടെയും സുഹൃത്ത് നവീൻ വെളിപ്പെടുത്തിയിരുന്നു. ഇത് സംബന്ധിച്ചുള്ള ചോദ്യങ്ങളും നിധി യോട് ഉന്നയിക്കും. അന്വേഷണത്തിന്റെ ഭാഗമായാണ് നിധിയെ വീണ്ടും ചോദ്യം ചെയ്യുന്നതെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. അതേ സമയം നിധിക്കെതിരെയും കേസെടുക്കണം എന്ന് ആവശ്യപ്പെട്ട് അഞ്ജലിയുടെ […]
ഉത്തരാഖണ്ഡിലെ ജോഷിമഠിൽ മണ്ണിടിച്ചിൽ; 66 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു
ജനങ്ങളെ ആശങ്കയിലാക്കി ഉത്തരാഖണ്ഡിലെ ജോഷിമഠിൽ മണ്ണിടിച്ചിലും വീടുകളിൽ വിള്ളലും. 66 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. 560 വീടുകളിൽ വിള്ളൽ രൂപപ്പെട്ടു.സംഭവത്തിൽ മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി ഉന്നതതല യോഗം വിളിച്ചു. പതിവായി ഭൂചലനവും മണ്ണിടിച്ചിലും ഉണ്ടാകുന്ന ഉത്തരാഖണ്ഡ് ചമോലി ജില്ലയിലെ ജോഷിമട് മേഖലയിലാണ് വിചിത്ര ഭൗമ പ്രതിഭാസം.ഇതുവരെ 560 വീടുകളിൽ വിള്ളൽ രൂപപ്പെട്ടു 66 കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചത്. പ്രദേശത്തെ മിക്ക റോഡുകളിൽ പോലും വിള്ളൽ ഉണ്ടായി.നടക്കാൻ പോലും പ്രയാസമുണ്ടാകുന്ന സ്ഥിതിയിൽ ദിവസം കഴിയുന്തോറും വിള്ളൽ വലുതാകുന്നതായി നാട്ടുകാർ ആശങ്ക […]
മധ്യപ്രദേശിൽ ചെറുവിമാനം തകർന്ന് പൈലറ്റ് മരിച്ചു
മധ്യപ്രദേശിൽ ചെറുവിമാനം തകർന്ന് പൈലറ്റ് മരിച്ചു. സഹപൈലറ്റിന് പരുക്കേറ്റു. ഫാൽകൺ ഏവിയേഷൻ അക്കാദമിയുടെ പരിശീലന വിമാനമാണ് അപകടത്തിൽപ്പെട്ടത്. മധ്യപ്രദേശിലെ റിവയിലെ ക്ഷേത്രത്തിന് മുകളിലേക്ക് വിമാനം വന്നിടിച്ചാണ് അപകടം സംഭവിച്ചത്. അപകടസമയത്ത് വിമാനത്തിൽ പൈലറ്റും സഹപൈലറ്റും മാത്രമാണ് ഉണ്ടായിരുന്നത്. പരിശീലന പറക്കലിനിടെയായിരുന്നു അപകടം. വിമാനം പറത്തിയ ട്രെയ്‌നി പൈലറ്റാണ് അപകടത്തിൽ മരിച്ചത്. സഹപൈലറ്റ് സഞ്ജയ് ഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ്. അപകടം ഉണ്ടായ ഉടൻ ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും പൈലറ്റ് മരിക്കുകയായിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം മേഖലയിലെത്തി പരിശോധന നടത്തിയിട്ടുണ്ട്. […]
ഭാരത് ജോഡോ യാത്ര ഹരിയാനയിൽ; രാഹുൽ ഗാന്ധി ഇന്ന് തിരിച്ചെത്തും
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്ര വീണ്ടും ഹരിയാനയിൽ പ്രവേശിച്ചു. ഉത്തർപ്രദേശിൽ നിന്ന് വ്യാഴാഴ്ച വൈകുന്നേരമാണ് യാത്ര ഹരിയാനയിൽ എത്തിയത്. അതേസമയം അസുഖബാധിതയായ അമ്മ സോണിയാ ഗാന്ധിയെ കാണാൻ ഡൽഹിയിലേക്ക് പോയ രാഹുൽ ഇന്ന് തിരിച്ചെത്തും. പാനിപ്പത്തിലെ സുനൗലി അതിർത്തിയിൽ നിന്ന് വൈകിട്ടോടെയാണ് യാത്ര ഹരിയാനയിലേക്ക് പ്രവേശിച്ചത്. രാഹുൽ ഗാന്ധി തിരിച്ചെത്തുന്നതോടെ യാത്ര ഹരിയാനയിൽ നിന്ന് പുനരാരംഭിക്കുമെന്നും ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ പറഞ്ഞു. യാത്രയുടെ എല്ലാ പരിപാടികളും ഷെഡ്യൂൾ അനുസരിച്ച് നടക്കുമെന്നും […]
രാജ്യത്ത് നാല് പേർക്ക് കൂടി BF.7 സ്ഥിരീകരിച്ചു
ചൈനയിൽ പടരുന്ന ഒമിക്രോൺ ഉപവകഭേദം BF. 7 രാജ്യത്ത് നാലുപേർക്ക് കൂടി സ്ഥിരീകരിച്ചു. യുഎസിൽ നിന്ന് ബംഗാളിൽ എത്തിയവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ജീനോം സിക്വെൻസിങ് പരിശോധനയിൽ BF .7 സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. നാല് പേരുടെയും ആരോഗ്യനില തൃപ്തികരമാണ്.ഇതോടെ രാജ്യത്ത് BF. 7 സ്ഥിരീകരിച്ചവരുടെ എണ്ണം 9 ആയി .ഈ മാസം കോവിഡ് കേസുകൾ വർധിക്കാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ വിമാനത്താവളങ്ങളിലടക്കം പരിശോധന ശക്തമായി തുടരുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. വുഹാനിൽ ആദ്യമായി വ്യാപിച്ച വൈറസിലേക്കാൾ […]












