India National

ഡല്‍ഹിയില്‍ 500 വര്‍ഷം പഴക്കമുള്ള മോസ്‌ക് പൊളിച്ചു; അനധികൃത കെട്ടിടമെന്ന് ഡല്‍ഹി വികസന അതോറിറ്റി

ഡല്‍ഹിയില്‍ 500 വര്‍ഷം പഴക്കമുള്ള മോസ്‌ക് പൊളിച്ചുമാറ്റി ഡല്‍ഹി വികസന അതോറിറ്റി. കയ്യേറിയ ഭൂമിയില്‍ അനധികൃതമായി നിര്‍മിച്ചതാണെന്ന് ചൂണ്ടിക്കാട്ടിയാണ് പള്ളി പൊളിച്ചത്. പള്ളി പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ഒരറിയിപ്പോ നോട്ടീസോ ലഭിച്ചിട്ടില്ലെന്നും പുലര്‍ച്ചെ അഞ്ചരയ്ക്ക് വന്ന് മസ്ജിദ് ഒഴിയണമെന്ന് ആവശ്യപ്പെടുകയായിരുന്നെന്നും പുരോഹിതന്‍ സാക്കിര്‍ ഹുസൈന്‍ പറഞ്ഞു. പള്ളിയോട് ചേര്‍ന്ന് തന്നെ ഒരു മദ്രസയും പ്രവര്‍ത്തിച്ചിരുന്നു. ഇരുപതോളം കുട്ടികള്‍ ഇവിടെ പഠിക്കുന്നുമുണ്ട്. പള്ളി പൊളിക്കാനെത്തിയവര്‍ ഫോണുകള്‍ തട്ടിയെടുത്തു. സാധനങ്ങള്‍ പോലും മസ്ജിദിനകത്ത് നിന്ന് മാറ്റാന്‍ അനുവദിക്കാതെ പുറത്തിറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും അധികൃതര്‍ […]

India National

വികസിത ഭാരതത്തിന് വേണ്ടിയുള്ള ബജറ്റ്; കേന്ദ്ര ധനമന്ത്രിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വികസിത ഭാരതത്തിന് വേണ്ടിയുള്ള ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരെയും ഉൾക്കൊള്ളുന്ന ബജറ്റാണ് അവതരിപ്പിച്ചിരിക്കുന്നത് . കർഷകർ, സ്ത്രീകൾ, യുവാക്കൾ, ദരിദ്രർ എന്നിവരെ ശാക്തീകരിക്കുന്ന ബജറ്റാണ്. സ്ത്രീ ശാക്തീകരണത്തിന് ഊന്നൽ നൽകുന്ന ബജറ്റാണെന്നും ചരിത്രപരമായ ബജറ്റാണെന്നും അദ്ദേഹം പറഞ്ഞു. 58 മിനിറ്റുകൊണ്ടാണ് ഇടക്കാല ബജറ്റ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച്. രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. […]

India National

‘നിതീഷ് കുമാർ അവസരവാദി ഓപ്പറേറ്റർ, ഇന്ത്യയുടെ പാർലമെൻ്ററി ചരിത്രത്തിൽ കുപ്രസിദ്ധ റെക്കോർഡ്’; സിപിഐഎം

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ വിമർശനവുമായി സിപിഐഎം. ഇന്ത്യയുടെ പാർലമെൻ്ററി ചരിത്രത്തിൽ നിതീഷ് കുമാർ കുപ്രസിദ്ധ റെക്കോർഡ് സൃഷ്ടിച്ചു. പ്രതിപക്ഷ ഐക്യത്തിൻ്റെ ശിൽപിയായ നിതീഷ് കുമാർ എങ്ങനെ ആറ് മാസത്തിനുള്ളിൽ ബിജെപിക്ക് ഒപ്പമെത്തി. നിതീഷിനെ കൺവീനറാക്കാത്തത് ഇന്ത്യ സഖ്യത്തിന്റെ ഭാഗ്യമെന്ന് സിപിഐഎം പറഞ്ഞു. പീപ്പിൾസ് ഡെമോക്രസിയിലെ എഡിറ്റോറിയലിലാണ് വിമർശനം. നിതീഷ് കുമാർ അവസരവാദി ഓപ്പറേറ്ററാണ്. ബിജെപിയുമായി കൂടുതൽ വിലപേശാൻ കൺവീനർഷിപ്പ് ഉപയോഗിക്കുമായിരുന്നു. ബിജെപിയും മോദി സർക്കാരും കൂറുമാറ്റക്കാരാൽ നിറഞ്ഞത്. ബിഹാർ ഓപ്പറേഷൻ ബിജെപിയുടെ ആശങ്കകളുടെയും അരക്ഷിതാവസ്ഥയുടെയും സൂചനയാണ്. […]

India National

ആത്മീയ ടൂറിസത്തിന് ഊന്നല്‍; ലക്ഷദ്വീപിനെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാക്കും

ലക്ഷദ്വീപിനെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാക്കുമെന്ന് കേന്ദ്ര ഇടക്കാല ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍. ആത്മീയ ടൂറിസത്തിന് ഊന്നല്‍ നല്‍കിയായിരിക്കും ഇനിയുള്ള ടൂറിസം മേഖലയിലെ പ്രവര്‍ത്തനങ്ങള്‍. സംസ്ഥാനങ്ങള്‍ക്ക് ടൂറിസം രംഗത്ത് ദീര്‍ഘകാല വായ്പകള്‍ നല്‍കും. പ്രാദേശിക ടൂറിസം പ്രോത്സാഹിപ്പിക്കും. ടൂറിസം മേഖലയില്‍ വിദേശനിക്ഷേപം സ്വീകരിക്കുമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. ടൂറിസം വികസനത്തെ ലോകനിലവാരത്തിലേക്ക് എത്തിക്കുകയാണ് ബജറ്റ് പ്രഖ്യാപനത്തിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്. സംസ്ഥാനങ്ങള്‍ക്ക് ലോണുകള്‍ അനുവദിക്കുന്നതിലൂടെ പ്രാദേശിക ടൂറിസത്തെ പ്രോത്സാഹിപ്പിക്കും. ആത്മീയ ടൂറിസം പ്രാദേശിക സര്‍ക്കാരുകള്‍ക്ക് നേട്ടമാകുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.58 […]

India National

വാണിജ്യ സിലിണ്ടറുകള്‍ക്ക് വില കൂട്ടി; 19-Kg സിലിണ്ടറിന് 12.50 രൂപയുടെ വര്‍ധനവ്

രാജ്യത്ത് വാണിജ്യ സിലിണ്ടറുകള്‍ക്ക് വില കൂടി. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 12.50 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. വർധനവാബുണ്ടായതോടെ 1924.50 രൂപ ആയിരുന്ന വാണിജ്യ സിലിണ്ടറുകള്‍ക്ക് 1937 രൂപയായി. ഗാര്‍ഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. പുതിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. വാണിജ്യ-ഗാർഹിക എൽപിജി സിലിണ്ടറുകൾക്കായുള്ള പ്രതിമാസ വില മാറ്റങ്ങൾ ഒരോ മാസവും ആദ്യമാണ് പ്രഖ്യാപിക്കുന്നത്. പ്രാദേശിക നികുതികളുടെ അടിസ്ഥാനത്തിൽ ഗാര്‍ഹിക പാചക വാതക വില ഓരോ സംസ്ഥാനത്തിനും വ്യത്യാസമാണ്. അതേസമയം രണ്ടാം മോദി സർക്കാരിന്റെ […]

India National

കേന്ദ്ര ബജറ്റിൽ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ജനപ്രിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?

ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റാണ് ഇന്ന് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുക. കേന്ദ്രസർക്കാർ അഞ്ച് വർഷം പൂർത്തിയാക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഇടക്കാല ബജറ്റ് അവതരിപ്പിക്കുന്നത്. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ജനപ്രിയ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമോയെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. കർഷകരെയും സ്ത്രീകളെയും ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടായേക്കും. 2024-25 ലെ സമ്പൂർണ ബജറ്റ് തെരഞ്ഞെടുപ്പിന് ശേഷം പുതിയ സർക്കാർ അധികാരത്തിലെത്തി മന്ത്രിസഭാരൂപീകരണത്തിന് ശേഷം ജൂലൈയിലാകും അവതരിപ്പിക്കുക. അതുവരെ പ്രതീക്ഷിക്കുന്ന വരവ് ചെലവ് കണക്കുകളാണ് ഇടക്കാല […]

India National

ഇടക്കാല ബജറ്റ് ഇന്ന്; ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടാകുമോ? രാജ്യം ഉറ്റുനോക്കുന്നു

രണ്ടാം മോദി സർക്കാരിന്റെ ‍അവസാന പാർലമെന്റ് സമ്മേളനത്തിലെ ഇടക്കാല ബജറ്റ് ഇന്ന് അവതരിപ്പിക്കും. രാവിലെ 11 മണിക്ക് കേന്ദ്ര ധനമന്ത്രി നിർമല സീതരാമനാണ് ബജറ്റ് അവതരിപ്പിക്കുക. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാൽ വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. ഇടക്കാല ബജറ്റ് കൂടെ അവതരിപ്പിക്കുന്നതോടെ ആറു ബജറ്റുകൾ അവതരിപ്പിച്ച ആദ്യ വനിത ധനമന്ത്രിയായി നിർമ്മല സീതാരാമൻ മാറും. ആദായ നികുതി ഇളവുകൾ, ക്ഷേമപദ്ധതികൾ, സ്ത്രീകൾക്കും കർഷകർക്കുമുളള സഹായം അടക്കം ബജറ്റിലുണ്ടാകാനാണ് സാധ്യതയുണ്ട്. സ്ത്രീപക്ഷ ബജറ്റാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ […]

India National

ഗ്യാൻവാപി മസ്ജിദിൽ ആരാധന നടത്താൻ ഹിന്ദുക്കൾക്ക് അനുമതി

ഗ്യാൻവാപി മസ്ജിത് വിഷയത്തിൽ നിർണായക ഉത്തരവുമായി കോടതി. ഹിന്ദുക്കൾക്ക് പള്ളിയിൽ ആരാധന നടത്താമെന്ന് കോടതി ഉത്തരവ്. സീൽ ചെയ്ത നിലവറയ്ക്കുള്ളിൽ ആരാധന നടത്താൻ സൗകര്യം ഒരുക്കണമെന്നും നിർദ്ദേശം. വാരാണസി ജില്ലാ കോടതിയാണ് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. ഹിന്ദു വിഭാഗം നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. മസ്ജിദിന് താഴെ മുദ്രവച്ച 10 നിലവറകളുടെ മുന്നിൽ പൂജ നടത്താനാണ് വാരാണാസി ജില്ലാ കോടതി അനുമതി നൽകിയിരിക്കുന്നത്. എഎസ്ഐ സർവേ ഓപ്പറേഷൻ സമയത്ത് സുപ്രീം കോടതി സീൽ ചെയ്യാൻ ഉത്തരവിട്ട പള്ളിയുടെ […]

India National

ഡൽഹി എക്സൈസ് നയ കേസ്: കെജ്രിവാളിന് വീണ്ടും ഇഡി സമൻസ്

എക്സൈസ് നയ കേസിൽ ഡൽഹി മുഖ്യമന്ത്രിയും എഎപി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളിന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് വീണ്ടും സമൻസ് അയച്ചു. ഫെബ്രുവരി രണ്ടിന് ഹാജരാകണമെന്നാണ് നിർദ്ദേശം. ഇത് അഞ്ചാം തവണയാണ് ഇഡി സമൻസ് അയയ്ക്കുന്നത്. കെജ്രിവാളിനെ അറസ്റ്റ് ചെയ്യുകയും വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് തടയുകയുമാണ് ബിജെപിയുടെ ലക്ഷ്യം. അരവിന്ദ് കെജ്‌രിവാൾ പ്രതിയല്ലെന്ന് ഇഡി തന്നെ പറഞ്ഞിട്ടുണ്ട്. പിന്നെ എന്തിനാണ് സമൻസ് അയച്ചതെന്ന് ഒരു ആം ആദ്മി പാർട്ടി നേതാവ് ചോദിച്ചു. നേരത്തെ ജനുവരി 17, […]

India National

അനധികൃത നിർമ്മാണം പൊളിക്കുന്നത് തടയാൻ കെട്ടിടത്തിൽ മോദി പ്രതിമ ഉള്ള ക്ഷേത്രം; ​ഗുജറാത്തി വ്യാപാരിയുടെ അതിബുദ്ധിയിൽ കറങ്ങി നഗരസഭ

അനധികൃത നിർമ്മാണം പൊളിക്കുന്നത് തടയാൻ കെട്ടിടത്തിൽ മോദി പ്രതിമ ഉള്ള ക്ഷേത്രം നിർമ്മിച്ച് ഗുജറാത്തി വ്യാപാരി. ഗുജറാത്തിലെ ബറൂച്ചിലാണ് സംഭവം. മോഹൻലാൽ ഗുപ്ത എന്നയാളാണ് കെട്ടിടത്തിന് മുകളിൽ പ്രധാനമന്ത്രിയുടെയും ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെയും പ്രതിമ ഉള്ള ക്ഷേത്രം നിർമ്മിച്ചത്. കെട്ടിടത്തിൽ അനുമതിയില്ലാതെ അധിക നില നിർമ്മിച്ചിരുന്നു. ഇതിനെതിരെ കെട്ടിടം അനധിക‍ൃതമായി നിർമ്മിച്ചതായി പരാതി ഉയർന്നിരുന്നു. മുഴുവൻ നിർമാണവും അനധികൃതമാണെന്നാരോപിച്ച് കഴിഞ്ഞ വർഷമാണ് കെട്ടിടത്തിനെതിരെ ആദ്യ പരാതി ഉയർന്നത്. എന്നാൽ, താൻ വസ്തു വാങ്ങിയ വ്യക്തി 2012ൽ ഗഡ്ഖോൾ ഗ്രാമപഞ്ചായത്തിൽ […]